ഡല്‍ഹിയില്‍ പുകമഞ്ഞ് രൂക്ഷം; 200ലേറെ വിമാനങ്ങള്‍ റദ്ദാക്കി
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ മലിനീകരണവും പുകമഞ്ഞും രൂക്ഷമായതോടെ വിമാന സര്‍വിസുകള്‍ താറുമാറായി. ഇന്നലെ ഡല്‍ഹി വിമാനത്താവളത്തില്‍നിന്ന് പുറപ്പെടേണ്ടതും അവിടേക്ക് എത്തിച്ചേരേണ്ടതുമായ 200 ലേറെ വിമാനങ്ങള്‍ റദ്ദാക്കി. പുറപ്പെടേണ്ടിയിരുന്ന 228 വിമാനങ്ങളും എത്തിച്ചേരേണ്ടിയിരുന്ന 97 വിമാനങ്ങളുമാണ് റദ്ദാക്കിയത്. നിരവധി വിമാനങ്ങള്‍ വൈകി. ദിനംപ്രതി 1,360 വിമാനങ്ങള്‍ ഡല്‍ഹി വിമാനത്താവളത്തില്‍ സര്‍വിസ് നടത്തുന്നുണ്ട്.
വടക്കേ ഇന്ത്യയിലുടനീളം 300 വിമാനങ്ങളാണ് റദ്ദാക്കിയത്.
ത്രിരാഷ്ട്ര പര്യടനത്തിന് പോകാനുള്ള പ്രധാനമന്ത്രിയുടെ വിമാനവും ഒരു മണിക്കൂര്‍ വൈകിയാണ് പുറപ്പെട്ടത്. മുംബൈയില്‍ നിന്ന് ഡല്‍ഹിക്കുള്ള ലയണല്‍ മെസ്സിയുടെ യാത്രയും വൈകിയിരുന്നു. തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി തിങ്കളാഴ്ച രാവിലെ നടത്താനിരുന്ന മെസ്സിയുടെ കൂടിക്കാഴ്ച നടന്നിരുന്നില്ല. വിമാനങ്ങള്‍ക്ക് പുറമെ, ഡല്‍ഹിയില്‍ നിന്ന് വരുന്നതും പുറപ്പെടുന്നതുമായ 90ലധികം ട്രെയിനുകളും ആറ് മുതല്‍ ഏഴ് മണിക്കൂര്‍ വരെ വൈകി.
വിഷപ്പുകക്കൊപ്പം മൂടല്‍ മഞ്ഞും കനത്തതോടെ, ഡല്‍ഹിയിലെ ജനജീവിതം ദുസ്സഹമായിരിക്കുകയാണ്. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച ഡേറ്റ പ്രകാരം ഡല്‍ഹിയിലെ വായു ഗുണനിലവാര സൂചിക ഇന്നലെ ഗുരുതര വിഭാഗത്തില്‍ ഉള്‍പ്പെടുന്ന 498 ആയിരുന്നു. തിങ്കളാഴ്ച രാവിലെ നഗരത്തിലെ വായു ഗുണനിലവാരം (എ.ക്യു.ഐ) നിരീക്ഷിക്കുന്ന 40 സ്റ്റേഷനുകളില്‍ 38 ലും സൂചിക ഗുരുതര വിഭാഗത്തിലാണ് രേഖപ്പെടുത്തിയിരുന്നത്. സൂചിക 400 നും 500 നും ഇടയില്‍ വരുന്നതാണ് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് നിശ്ചയിച്ച പ്രകാരം കടുത്ത ആരോഗ്യ പ്രശ്‌നങ്ങള്‍ക്കിടയാക്കുന്ന ഗുരുതര വിഭാഗം.
'Very Poor' air persists in Delhi as AQI recorded at 378
— ANI Digital (@ani_digital) December 16, 2025
Read @ANI Story | https://t.co/7Yj60NrcML #AQI #DelhiPollution #AirPollution pic.twitter.com/MW9OCWc4BN
വായു മലിനീകരണം കടുത്തതോടെ, കോടതി നടപടികള്‍ക്കായി വിഡിയോ കോണ്‍ഫറന്‍സ് സൗകര്യം പ്രയോജനപ്പെടുത്താന്‍ അഭിഭാഷകരോട് സുപ്രിം കോടതിയും ഡല്‍ഹി ഹൈക്കോടതിയും അഭ്യര്‍ഥിച്ചു.
air travel severely affected as dense smog engulfs delhi, forcing authorities to cancel more than 200 flights and causing major disruptions at airports.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."