HOME
DETAILS

എലത്തൂര്‍ തിരോധാനക്കേസ്; സരോവരത്തെ ചതുപ്പില്‍ നിന്നു കണ്ടെത്തിയ ശരീരഭാഗങ്ങള്‍ വിജിലിന്റേത് എന്ന് ഡിഎന്‍എ സ്ഥിരീകരണം

  
December 16, 2025 | 3:04 AM

DNA Test Confirms Remains Found in Sarovaram Marsh Belong to Vigil

 

കോഴിക്കോട്: എലത്തൂര്‍ വിജില്‍ തിരോധാനക്കേസില്‍ നിര്‍ണായകമായ വിവരങ്ങള്‍ പുറത്ത്. സരോവരത്തെ ചതുപ്പില്‍ നിന്നു കണ്ടെത്തിയ ശരീര ഭാഗങ്ങള്‍ വിജിലിന്റേതാണെന്ന്  സ്ഥിരീകരിച്ചു. ഡിഎന്‍എ പരിശോധനയിലൂടെയാണ് ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്. സരോവരത്തെ ചതുപ്പില്‍ നിന്നാണ് വിജിലിന്റെ അസ്ഥിയുടെ ഭാഗങ്ങള്‍ കണ്ടെടുത്തത്.

2019 മാര്‍ച്ചിലായിരുന്നു വിജിലിന്റെ മരണം. അമിത ലഹരി ഉപയോഗത്തെ തുടര്‍ന്നു മരിച്ച വിജിലിന്റെ മൃതദേഹം ചതുപ്പില്‍ താഴ്ത്തി എന്നായിരുന്നു പിടിയിലായ സുഹൃത്തുക്കളുടെ മൊഴി. തുടര്‍ന്ന് ദിവസങ്ങളോളമാണ് സരോവരത്തെ ചതുപ്പില്‍ പരിശോധന നടത്തിയത്. പിന്നീട് ലഭിച്ച ശരീര ഭാഗങ്ങളാണ് പരിശോധനയ്ക്കയച്ചത്. 

പൊലീസ് നടത്തിയ അന്വേഷണത്തിലല്‍ സുഹൃത്തുക്കള്‍ക്കൊപ്പമായിരുന്നു വിജില്‍ അവസാനമായി ഉണ്ടായിരുന്നതെന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് കസ്റ്റഡിയില്‍ ചോദ്യം ചെയ്തപ്പോഴാണ് ലഹരി ഉപയോഗിക്കുന്നതിനിടെ മരിച്ച വിജിലിന്റെ മൃതദേഹം സരോവരത്തെ ചതുപ്പില്‍ കെട്ടിത്താഴ്ത്തിയെന്ന് സുഹൃത്തുക്കളായ നിഖിലും ദീപേഷും മൊഴി നല്‍കിയത്.

 

പിന്നാലെ നരഹത്യ, തെളിവ് നശിപ്പിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തി രണ്ടു പേരെയും എലത്തൂര്‍ പൊലിസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഒളിവില്‍ പോയ രണ്ടാം പ്രതി രഞ്ജിതിനെ തെലങ്കാനയില്‍ വെച്ച് അന്വേഷണ സംഘം പിടികൂടുകയും ചെയ്തിരുന്നു. 

 

In a key development in the Elathur Vigil disappearance case, DNA tests have confirmed that skeletal remains recovered from the Sarovaram marsh belong to Vigil, who died in 2019, leading to the arrest of his friends on charges including murder and destruction of evidence.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗവര്‍ണര്‍ തലത്തില്‍ അഴിച്ചുപണി കൂടുതല്‍ സംസ്ഥാനങ്ങളിലേക്ക്; ആരിഫ് മുഹമ്മദ് ഖാനും, ആര്‍എന്‍ രവിക്കും സ്ഥലംമാറ്റം

National
  •  5 days ago
No Image

സ്‌പോര്‍ട്‌സ് ക്വാട്ട നിയമന മാനദണ്ഡങ്ങള്‍ ലഘൂകരിക്കുന്നു; മന്ത്രിസഭാ തീരുമാനം 

Kerala
  •  5 days ago
No Image

ലോകകപ്പിന് മുൻപ് ഇന്ത്യയുടെ വജ്രായുധം: നിർണ്ണായക മത്സരങ്ങളിൽ ഇന്ത്യക്ക് തലവേദനയായി മിസ്റ്ററി സ്പിന്നർ

Cricket
  •  5 days ago
No Image

പദവിയിലിരുന്നത് കേവലം 9 മാസം; ആനന്ദ ബോസിന് പിന്നാലെ ഞെട്ടിച്ച് കവീന്ദര്‍ ഗുപ്തയും; ലഡാക് ലഫ്റ്റനന്റ് ഗവര്‍ണര്‍ സ്ഥാനം രാജിവെച്ചു

National
  •  5 days ago
No Image

അവസാന ബോൾവരെ നീണ്ട ആവേശം; പൊരുതി ജയിച്ച് ഇന്ത്യ ഫൈനലിൽ

Cricket
  •  5 days ago
No Image

പടക്കം പൊട്ടിക്കലും ലഡു വിതരണവും; പി കെ ശശിയെ പാർട്ടിയിൽ നിന്നും പുറത്താക്കിയതിൽ മണ്ണാർക്കാട് ആഘോഷം

Kerala
  •  5 days ago
No Image

പാര്‍ട്ടിയില്‍ അവഗണനയെന്ന് ആരോപണം; തൃശൂരില്‍ കോണ്‍ഗ്രസ് നേതാവ് ബിജെപിയില്‍ ചേര്‍ന്നു 

Kerala
  •  5 days ago
No Image

ഇന്ത്യയുടെ സുഖോയ് 30 യുദ്ധവിമാനം തകര്‍ന്നുവീണതായി സംശയം; പൈലറ്റിനെ കാണാനില്ല; അന്വേഷണം ആരംഭിച്ച് വ്യോമസേന 

National
  •  5 days ago
No Image

തൊണ്ടിമുതല്‍ കേസ്; ശിക്ഷ നടപ്പാക്കുന്നത് തടയണമെന്ന് ആന്റണി രാജു ഹൈക്കോടതിയില്‍; എതിര്‍ത്ത് സര്‍ക്കാര്‍ 

Kerala
  •  5 days ago
No Image

പന്ത്രണ്ടു വയസുകാരൻ ചാലിയാർ പുഴയിൽ മുങ്ങിമരിച്ചു

Kerala
  •  5 days ago