തദ്ദേശം; തുല്യനിലയിലുള്ള പഞ്ചായത്തുകളിൽ അനിശ്ചിതത്വം; സ്വതന്ത്രരെ ചാക്കിടാൻ മുന്നണികളുടെ ശ്രമം
ആലപ്പുഴ: മുന്നണികൾക്ക് തുല്യ സീറ്റുകളുള്ള പഞ്ചായത്തുകളിൽ അനിശ്ചിതത്വം. ആലപ്പുഴയിൽ എട്ട് ഗ്രാമപഞ്ചായത്തിലും ഒരു ബ്ലോക്കിലുമാണ് അനിശ്ചിതത്വമുള്ളത്. ഇവിടെയെല്ലാം സ്വതന്ത്രരെ കൈയിലെടുത്ത് ഭരണം ഉറപ്പിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. ചിലയിടങ്ങളിൽ അട്ടിമറി സാധ്യതകളുമുണ്ട്.
ചേപ്പാട്, ചെറിയനാട്, കരുവാറ്റ, മാവേലിക്കര-താമരക്കുളം, പാലമേൽ, വള്ളികുന്നം എന്നീ പഞ്ചായത്തുകളിലും വെളിയനാട് ബ്ലോക്ക് പഞ്ചായത്തിലും യു.ഡി.എഫും എൽ.ഡി.എഫുമാണ് ഒപ്പത്തിനൊപ്പം നിൽക്കുന്നത്. ചേന്നംപള്ളിപ്പുറം, തകഴി എന്നിവിടങ്ങളിൽ യു.ഡി.എഫും എൻ.ഡി.എയുമാണ് തുല്യമായുള്ളത്.
കഴിഞ്ഞതവണ തിരുവൻവണ്ടൂരിൽ നടന്നതുപോലെ അട്ടിമറി ഭരണം ഉണ്ടാകാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. ബി.ജെ.പി അധികാരത്തിലേറാതിരിക്കാൻ ഇടത്-വലത് ധാരണയിൽ സ്വതന്ത്രനെയാണ് അന്ന് പ്രസിഡന്റാക്കിയത്. ഭരണം പിടിക്കാൻ സ്വതന്ത്രർ കനിയണമെന്ന അവസ്ഥയിലെത്തിയതോടെ അവരുടെ പിന്തുണ നേടാനുള്ള ശ്രമങ്ങൾ മുന്നണികൾ ശക്തമാക്കിയിട്ടുണ്ട്. എന്നാൽ, ബി.ജെ.പിയുമായും എസ്.ഡി.പി.ഐയുമായും യു.ഡി.എഫിന് സഖ്യം ഉണ്ടാവില്ല. സ്വതന്ത്രരുടെ പിന്തുണ തേടും. കൂടുതൽ കാര്യങ്ങൾ കെ.പി.സി.സി തീരുമാനിക്കുമെന്നാണ് ജില്ലാ നേതൃത്വം വ്യക്തമാക്കുന്നത്. തുല്യനിലയിലുള്ളിടത്ത് ആരും പിന്തുണച്ചില്ലെങ്കിൽ നറുക്കിടേണ്ടിവരും. കഴിഞ്ഞതവണ ചമ്പക്കുളം ബ്ലോക്കിൽ നറുക്കിട്ടാണ് പ്രസിഡന്റിനെ തെരഞ്ഞെടുത്തത്.
there is uncertainty in panchayats where alliances have equal seats. in alappuzha, eight gram panchayats and one block face such uncertainty. efforts are on to secure control by winning over independents. in some places, there is also a possibility of defections.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."