HOME
DETAILS

മേയര്‍, ചെയര്‍പേഴ്‌സണ്‍ തെരഞ്ഞെടുപ്പ് 26നും പഞ്ചായത്തുകളില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് 27നും

  
December 16, 2025 | 3:13 AM

Mayor and Municipal Chairperson Elections in Kerala on 26th

 

തിരുവനന്തപുരം: സംസ്ഥാനത്തെ കോര്‍പ്പറേഷന്‍ മേയര്‍, മുനിസിപ്പാലിറ്റി ചെയര്‍പേഴ്‌സണ്‍ തെരഞ്ഞെടുപ്പുകള്‍ ഈ മാസം 26ന് . രാവിലെ 10.30നാകും തെരഞ്ഞെടുപ്പ് നടക്കുക. ഉച്ചയ്ക്ക് 2.30ന് ശേഷം ഡെപ്യൂട്ടി മേയറെയും ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍മാരെയും തെരഞ്ഞെടുക്കും. തദ്ദേശ തെരഞ്ഞടുപ്പില്‍ വിജയിച്ച അംഗങ്ങളുടെ സത്യപ്രതിജ്ഞ ഈ മാസം 21ന് ( ഞായറാഴ്ച) നടക്കും.

ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് 27ന് രാവിലെ 10.30നും വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് 2.30നും നടക്കുന്നതാണ്. വോട്ടവകാശമുള്ള അംഗങ്ങളുടെ എണ്ണത്തിന്റെ പകുതിയാണ് ക്വാറം വേണ്ടത്. ക്വാറമില്ലെങ്കില്‍ തൊട്ടടുത്ത പ്രവൃത്തിദിവസം തന്നെ യോഗം ചേര്‍ന്ന് ക്വാറം ഇല്ലാതെ തെരഞ്ഞെടുപ്പ് നടത്താവുന്നതുമാണ്.

 

തദ്ദേശ തെരഞ്ഞെടുപ്പു നടപടികള്‍ പൂര്‍ത്തിയായതോടെ മാതൃകാ പെരുമാറ്റച്ചട്ടം പിന്‍വലിച്ചു. സ്ഥാനാര്‍ഥികളുടെ മരണത്തെത്തുടര്‍ന്ന് മൂന്നു വാര്‍ഡുകളില്‍ തെരഞ്ഞെടുപ്പ് മാറ്റിവച്ചിരുന്നു. അതിനാല്‍ മലപ്പുറം ജില്ലയിലെ മൂത്തേടം, എറണാകുളം ജില്ലയിലെ പാമ്പാക്കുട ഗ്രാമ പഞ്ചായത്തുകളിലും തിരുവനന്തപുരം കോര്‍പ്പറേഷനിലെ 66ാം ഡിവിഷനായ വിഴിഞ്ഞത്തും തെരഞ്ഞെടുപ്പ് പൂര്‍ത്തിയാകുന്നതുവരെ മാതൃകാപെരുമാറ്റചട്ടം നിലനില്‍ക്കുന്നതായിരിക്കും.

 

 

Elections for mayor and municipal chairperson posts in Kerala will be held on the 26th of this month, followed by deputy elections the same day, while panchayat president elections are scheduled for the 27th, with the model code of conduct withdrawn except in three wards where polls are pending.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പുകമഞ്ഞ്: ഡല്‍ഹിയില്‍ വാഹനങ്ങളുടെ കൂട്ടയിടി, വന്‍ തീപിടിത്തം; നാലു മരണം, 25 പേര്‍ക്ക് പരുക്ക്

National
  •  8 hours ago
No Image

ഡല്‍ഹിയില്‍ പുകമഞ്ഞ് രൂക്ഷം;  200ലേറെ വിമാനങ്ങള്‍ റദ്ദാക്കി

National
  •  8 hours ago
No Image

കെ.എസ്.ആർ.ടി.സി പെൻഷൻ വിതരണം; കൺസോർഷ്യത്തിന് അനുമതി നൽകി സർക്കാർ

Kerala
  •  8 hours ago
No Image

എലത്തൂര്‍ തിരോധാനക്കേസ്; സരോവരത്തെ ചതുപ്പില്‍ നിന്നു കണ്ടെത്തിയ ശരീരഭാഗങ്ങള്‍ വിജിലിന്റേത് എന്ന് ഡിഎന്‍എ സ്ഥിരീകരണം

Kerala
  •  8 hours ago
No Image

തദ്ദേശം; തുല്യനിലയിലുള്ള പഞ്ചായത്തുകളിൽ അനിശ്ചിതത്വം; സ്വതന്ത്രരെ ചാക്കിടാൻ മുന്നണികളുടെ ശ്രമം 

Kerala
  •  8 hours ago
No Image

വീണ്ടും ലോറി കുടുങ്ങി; താമരശ്ശേരി ചുരത്തില്‍ വന്‍ ഗതാഗതക്കുരുക്ക് 

Kerala
  •  9 hours ago
No Image

കണ്ണൂര്‍ കോര്‍പറേഷന്‍: മേയർ സ്ഥാനം കോണ്‍ഗ്രസും ലീഗും പങ്കിടും

Kerala
  •  9 hours ago
No Image

പത്തനംതിട്ട വടശ്ശേരിക്കരയില്‍ ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് അപകടം

Kerala
  •  9 hours ago
No Image

തെരഞ്ഞെടുപ്പിന് പിന്നാലെ തദ്ദേശസ്ഥാപനങ്ങൾക്ക് കേന്ദ്ര ഫണ്ട്; അനുവദിച്ചത് 260.20 കോടി

Kerala
  •  9 hours ago
No Image

ദുബൈയിലെ വിസാ സേവനങ്ങൾ, എമിഗ്രേഷൻ നടപടികൾ: കാര്യക്ഷമത വർധിപ്പിക്കാൻ 'കമ്യൂണിറ്റി ഹാപിനസ് സർവേ'

uae
  •  9 hours ago