ബി.ജെ.പി പ്രവര്‍ത്തകനു വെട്ടേറ്റ സംഭവത്തില്‍ ഏഴു പേര്‍ക്കെതിരേ കേസ്
കൂത്തുപറമ്പ്: പാതിരിയാട് ആര്.എസ്.എസ് പ്രവര്‍ത്തകനെ വെട്ടിപ്പരുക്കേല്പിച്ച സംഭവത്തില്‍ പൊലിസ് വധശ്രമത്തിന് കേസെടുത്തു. സി.പി.എം പ്രവര്‍ത്തകരായ അനൂപ്, ഷാജി, ഹനീഫ, രതീഷ് എന്നിവര്‍ക്കും കണ്ടാലറിയാവുന്ന മറ്റ് മൂന്നു പേര്‍ക്കെതിരേയുമാണ് കൂത്തുപറമ്പ് പൊലിസ് കേസെടുത്തത്. ബുധനാഴ്ച രാത്രി 9.30ഓടെയായിരുന്നു ആര്.എസ്.എസ് പ്രവര്‍ത്തകനായ നവജിത്തിനെ പാതിരിയാട് എം.ഒ.പി റോഡില്‍ വച്ച് ഒരു സംഘം വെട്ടിപ്പരുക്കേല്‍പിച്ചത്. കൈക്കും കാലിനും പരുക്കേറ്റ നവജിത്തിനെ ഇന്നലെ അടിയന്തിര ശസ്ത്രക്രിയക്കു വിധേയനാക്കി. നവജിത്തിനെ ആശുപത്രിയിലെത്തിച്ചയാളുടെ മൊഴി പ്രകാരമാണ് പൊലിസ് കേസെടുത്തത്. ഏതാനും പേരെ കസ്റ്റഡിയിലെടുത്തതായും സൂചനയുണ്ട്. അക്രമത്തില്‍ പ്രതിഷേധിച്ച് ബി.ജെ. പി ഇന്നലെ പാതിരിയാട് മേഖലയില്‍ ഹര്‍ത്താല്‍ ആചരിച്ചു. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് പാതിരിയാട്, കൂത്തുപറമ്പ് മേഖലയില്‍ കനത്ത പൊലിസ് സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."