HOME
DETAILS
MAL
പെന്ഷന് വിതരണത്തില്‍ അപാകത: യു.ഡി.എഫ് പഞ്ചായത്ത് ഓഫിസിലേക്ക് മാര്‍ച്ച് നടത്തി
backup
September 09 2016 | 01:09 AM
കൊപ്പം: വിവധ ക്ഷേമ പെന്‍ഷനുകള്‍ വിതരണം ചെയ്യുന്നതില്‍ വ്യാപകമായ ക്രമക്കേടുകള്‍ ആരോപിച്ചും, രാഷ്ട്രീയ പ്രേരിത താത്പര്യങ്ങളുടെ പേരില്‍ പെന്ഷന് വിതരണം വൈകിപ്പിക്കുന്നതില്‍ പ്രതിഷേധിച്ചും യു.ഡി.എഫ് വിളയൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഗ്രാമ പഞ്ചായത്ത് ഓഫിസിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചു. മാര്‍ച്ച് വി അഹമ്മദ്കുഞ്ഞി ഉദ്ഘാടനം ചെയ്തു. കെ കുഞ്ഞാപ്പു, നീലടി സുധാകരന്, ഹുസൈന് കണ്ടേങ്കാവ്, യു ഗോപിനാഥന്, കെ ഇബ്രാഹിം കുട്ടി, വി.എം മുസ്തഫ, ഇസ്മയില്‍ വിളയൂര്‍, കൃഷ്ണന് നമ്പൂതിരി, ടി നാസര്‍ മാസ്റ്റര്‍, കബീര്‍ തേളത്ത്, സി.പി ഹരിദാസന്, പാലോളി അബ്ദുറഹിമാന്, പി സക്കീന, ചൈതന്യ സുധീര്‍, വി.പി ഹനീഫ, കെ ഷഫീഖ്, എം.സി മുഹ്സിന് പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."