അഞ്ച് ഫലസ്തീനികള്‍ക്ക് കൂടി മോചനം; ഗസ്സയില്‍ വീണ്ടും സന്തോഷക്കണ്ണീര്‍
ഖാന്‍യൂനിസ്: ഇസ്‌റാഈല്‍ നരവേട്ട തുടരുന്നതിനിടെ അഞ്ച് ഫലസ്തീനികള്‍ക്ക് കൂടി മോചനം. കഴിഞ്ഞ ദിവസം ബന്ദികളുടെ മൃതദേഹം കൈമാറിയതിന് പിന്നാലെയാണ് അഞ്ച് ഫലസ്തീന്‍ തടവുകാരെ ഇസ്‌റാഈല്‍ വിട്ടയച്ചത്. വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായാണ് മോചനം. ഉമര്‍ റജബ് (40) മഹമൂദ് അല്‍ ശൈഖ് (40), മുഹമ്മദ് അശ്ശൂര്‍ (58), മഹ്‌മൂദ് അബു ആല്‍ഖാസ്(22), ഖാലിദ് സിയാം(30) എന്നിവരെയാണ് വിട്ടയച്ചത്.
Breaking | Israeli occupation forces release Jum’a Al-Tayeh, a Palestinian from Kafr Ni’ma village, west of Ramallah in the occupied West Bank, after two years of detention in occupation prisoners. pic.twitter.com/xqFEuogEhq
— Quds News Network (@QudsNen) November 3, 2025
അതേസമയം, വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ഗസ്സയില്‍ ഇസ്‌റാഈല്‍ ആക്രമണം തുടരുകയാണ്. ആക്രമണത്തില്‍ മൂന്ന് ഫലസ്തീനികള്‍ കൂടി കൊല്ലപ്പെട്ടു. നിരവധിപേര്‍ക്ക് പരുക്കേറ്റു. ഇതോടെ ഒക്ടോബര്‍ പത്തിന് നിലവില്‍ വന്ന വെടിനിര്‍ത്തല്‍ കരാറിനു ശേഷം കൊല്ലപ്പെട്ട ഫലസ്തീനികളുടെ എണ്ണം 236 ആയി. ഗസ്സ സിറ്റിയുടെ കിഴക്കന്‍ ഭാഗങ്ങളില്‍ കഴിഞ്ഞ രാത്രി വീണ്ടും വ്യോമാക്രമണം നടന്നു. തെക്കന്‍ ശുജാഇയ്യയിലും തൂഫായിലും ഇസ്‌റാഈല്‍ വ്യോമാക്രമണം നടത്തി.
അതിനിടെ, മുഴുവന്‍ ബന്ദികളുടെ മൃതദേഹങ്ങള്‍ ലഭിച്ച് കഴിഞ്ഞാല്‍ ഉടന്‍ ഗസ്സയില്‍ ആക്രമണം പുനരാരംഭിക്കാന്‍ സൈന്യം മടിക്കരുതെന്ന് ഇസ്‌റാഈല്‍ ഊര്‍ജ മന്ത്രി ഏലി കോഹന്‍ ആഹ്വാനം ചെയ്തു. ഗസ്സയിലേക്കുള്ള സഹായ വിതരണത്തിന് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
  
അവശേഷിച്ച ഇസ്‌റാഈല്‍ ബന്ദികളുടെ മൃതദേഹങ്ങള്‍ കണ്ടെത്താന്‍ ഈജിപ്തിന്റെയും റെഡ്‌ക്രോസിന്റെയും സഹായത്തോടെ തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ് ഹമാസ്.കഴിഞ്ഞ ദിവസം മൂന്ന് ബന്ദികളുടെ മൃതദേഹങ്ങള്‍ ഹമാസ് കൈമാറിയിരുന്നു. തെക്കന്‍ ഗസ്സയിലെ തുരങ്കത്തില്‍ ഞായറാഴ്ച കണ്ടെത്തിയ മൃതദേഹങ്ങളാണ് കൈമാറിയത്. 20 ബന്ദികളുടെ മൃതദേഹങ്ങളാണ് ഇതുവരെ ഹമാസ് വിട്ടുനല്‍കിയത്. എട്ടുപേരുടെ മൃതദേഹങ്ങള്‍ ഇനിയും ലഭിക്കാനുണ്ട്. 45 ഫലസ്തീനികളുടെ മൃതദേഹങ്ങള്‍ ഇസ്‌റാഈല്‍ കൈമാറിയതായി ഗസ്സ ആരോഗ്യ മന്ത്രാലയം അറിയിച്ചു. അഞ്ച് ഫലസ്തീന്‍ തടവുകാരെയും ഇസ്‌റഈല്‍ ഇന്നലെ മോചിപ്പിച്ചു.
Palestinian Mahmoud Matahin from Jenin refugee camp was freed after 28 months in Israeli occupation prisons. pic.twitter.com/Sv4iVoYMfD
— Quds News Network (@QudsNen) November 3, 2025
അതിനിടെ, തീവ്രവാദ കേസുകള്‍ക്ക് വധശിക്ഷ വ്യവസ്ഥചെയ്യുന്ന ബില്ലിനെ ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നൈതന്യാഹു പിന്തുണച്ചു. എന്നാല്‍ ബില്‍ വംശഹത്യാ പദ്ധതിയുടെ തുടര്‍ച്ചയെന്ന് ഹമാസ് കുറ്റപ്പെടുത്തി.
five palestinian prisoners were released by israel as part of the ceasefire agreement, following the handover of hostage bodies. the released prisoners include umar rajab, mahmoud al sheikh, mohammad ashoor, mahmoud abu alqas, and khalid siyam, aged between 22 and 58.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."