HOME
DETAILS

കെ.കെ.പി അബ്ദുല്ല മുസ്‌ലിയാര്‍ അന്തരിച്ചു

  
November 05, 2025 | 2:08 AM

kkp abdulla musliyar member of the central mushawara of the mushawara kerala jamaat-ul-ulama and treasurer of the kannur district committee has passed away

കണ്ണൂര്‍: സമസ്ത കേരള ജംഇയ്യതുല്‍ ഉലമ കേന്ദ്ര മുശാവറ അംഗവും കണ്ണൂര്‍ ജില്ലാ ട്രഷററുമായ കെ.കെ.പി അബ്ദുല്ല മുസ്‌ലിയാര്‍ 
അന്തരിച്ചു. 77 വയസായിരുന്നു. ഇന്നലെ രാത്രി 11.45ന് ചെക്കിക്കുളം പാലത്തുങ്കരയിലെ വസതിയില്‍ വച്ചായിരുന്നു അന്ത്യം. 

അല്‍ഹാജ് റമളാന്‍ ശൈഖിന്റെയും പാലത്തുങ്കര ശാഹുല്‍ ഹമീദ് വലിയുല്ലാഹിയുടെ മകള്‍ ആയിഷയുടെയും മകനായാണ് ജനനം. സ്‌കൂള്‍ ഒമ്പതാം ക്ലാസിനു ശേഷം എടക്കാട് ജുമുഅത്ത് പള്ളി, ചാക്യാര്‍കുന്ന് ജുമുഅത്ത് പള്ളി, കൊയ്യോട് ജുമുഅത്ത് പള്ളി എന്നിവിടങ്ങളിലായിരുന്നു പഠനം. ദീര്‍ഘകാലത്തെ ദര്‍സ് പഠനശേഷം ഉപരിപഠനത്തിനായി പട്ടിക്കാട് ജാമിഅ നൂരിയ്യയിയിലേക്ക് പോയി. ശംസുല്‍ ഉലമ ഇ.കെ അബൂബക്കര്‍ മുസ്‌ലിയാര്‍ , കോട്ടുമല അബൂബക്കര്‍ മുസ്‌ലിയാര്‍ 
എന്നിവര്‍ പ്രധാന ഗുരുക്കന്‍മാരാണ്.

കണ്ണൂര്‍ താലൂക്ക് സമസ്ത പ്രസിഡന്റ്, പാപ്പിനിശേരി ജാമിഅ അസ്അദിയ്യ വൈസ് പ്രസിഡന്റ്, കണ്ണൂര്‍ ഇസ്‌ലാമിക് 
സെന്റര്‍ വൈസ് പ്രസിഡന്റ്, കണ്ണൂര്‍ ജില്ലാ സംയുക്ത മുസ്‌ലിം ജമാഅത്ത് വൈസ് പ്രസിഡന്റ്, പാലത്തുങ്കര മഹല്ല് മുസ്‌ലിം
ജമാഅത്ത് പ്രസിഡന്റ് എന്നീ സ്ഥാനങ്ങള്‍ വഹിച്ചുവരികയായിരുന്നു. കണ്ണൂര്‍ ജില്ലയിലെ വിളക്കോട്ടൂര്‍ ജുമുഅത്ത് പള്ളി, പുതുശ്ശേരി ജുമുഅത്ത് പള്ളി, മാവിലേരി ജുമുഅത്ത് പള്ളി, പുളിങ്ങോം ജുമുഅത്ത് പള്ളി എന്നിവിടങ്ങളില്‍ ദീര്‍ഘകാലം ദര്‍സ് നടത്തിയിട്ടുണ്ട്. പാപ്പിനിശ്ശേരി ജാമിഅ അസ്അദിയ്യ അറബിക് കോളജ് വൈസ് പ്രിന്‍സിപ്പാലായും സേവനം ചെയ്തിരുന്നു.
ഭാര്യ: ഫാത്തിമ. മക്കള്‍: കെ.വി മുഹമ്മദ്, കെ.വി അബ്ദുല്‍ റഹീം (സി.എച്ച്.എം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍), ആയിഷ. മരുമക്കൾ: ആയിഷ, മുഹ്സിന, ഷമീർ ഹസനി. ഖബറടക്കം ഇന്ന് രാവിലെ 11.30ന് പാലത്തുങ്കര ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.

K.K.P. Abdulla Musliyar, member of the central mushawara of the Mushawara Kerala Jamaat-ul-Ulama and treasurer of the Kannur district committee, has passed away.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുസ്‌ലിം പുരുഷന്മാരുടെ രണ്ടാംവിവാഹം രജിസ്റ്റര്‍ ചെയ്യണമെങ്കില്‍ ആദ്യഭാര്യയുടെ ഭാഗം കേള്‍ക്കണമെന്ന് ഹൈക്കോടതി

Kerala
  •  3 hours ago
No Image

എസ്.ഐ.ആറിനെതിരെ ഒരുമിച്ച്; സര്‍ക്കാര്‍ വിളിച്ച സര്‍വകക്ഷി യോഗം ഇന്ന്

Kerala
  •  4 hours ago
No Image

44ാമത് ഷാര്‍ജ പുസ്തക മേളയ്ക്ക് ഇന്ന് തുടക്കം; ഇന്ത്യയടക്കം 66 രാജ്യങ്ങളില്‍നിന്ന് 250ലേറെ എഴുത്തുകാരും കലാകാരന്മാരും; 2350ലേറെ പ്രസാധകര്‍ 

uae
  •  4 hours ago
No Image

മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരെ അസഭ്യം പറഞ്ഞ് ജോലി തടസ്സപ്പെടുത്തി: യുവാവ് അറസ്റ്റിൽ; പൊലിസ് സ്റ്റേഷനിലും ബഹളം

Kerala
  •  11 hours ago
No Image

വഴി ചോദിക്കാനെന്ന വ്യാജേന വൃദ്ധയുടെ മാല കവർന്നു: കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ

Kerala
  •  11 hours ago
No Image

ബിലാസ്പൂർ ട്രെയിൻ ദുരന്തം: മരണസംഖ്യ 8 ആയി ഉയർന്നു; സഹായധനം പ്രഖ്യാപിച്ചു

National
  •  12 hours ago
No Image

ദുബൈ ഫിറ്റ്‌നസ് ചലഞ്ച്; വിജയിക്കുന്ന ഇക്കൂട്ടർക്ക് സൗജന്യ വിമാനയാത്ര; വമ്പൻ പ്രഖ്യാപനവുമായി എമിറേറ്റസ്

uae
  •  12 hours ago
No Image

കുടുംബ തര്‍ക്കം; യുവാവിനെ ഭാര്യയുടെ ബന്ധുക്കള്‍ മര്‍ദ്ദിച്ച് കൊന്നു

National
  •  12 hours ago
No Image

ട്രെയിനിൽ നിന്ന് പെൺകുട്ടിയെ തള്ളിയിട്ട സംഭവം: കേസിൽ നിർണ്ണായകമായി സിസിടിവി ദൃശ്യങ്ങൾ; ചവിട്ടിയിടുന്നത് വ്യക്തം

Kerala
  •  12 hours ago
No Image

രാഷ്ട്രീയത്തിലെ കുടുംബവാഴ്ചയെ വിമർശിച്ച് തരൂർ; അതൃപ്തി പ്രകടിപ്പിച്ച് ഹൈക്കമാൻഡ്

National
  •  13 hours ago