HOME
DETAILS

സൂപ്പർ കപ്പിൽ ഇന്ന് ക്ലാസിക് പോര്; ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ മുംബൈ സിറ്റി

  
November 06, 2025 | 3:30 AM

Classic clash in Super Cup today Blasters opponents are Mumbai City

പനാജി: സൂപ്പർ കപ്പിൽ ഇന്ന് ക്ലാസിക് പോര്. ഗ്രൂപ്പ് ഡിയിൽനിന്ന് സെമിഫൈനൽ ഉറപ്പിക്കാൻ ഐ.എസ്.എൽ വമ്പന്മാരായ കേരളാബ്ലാസ്റ്റേഴ്സും മുംബൈ സിറ്റിയുമാണ് നേർക്കുനേർ വരുന്നത്. ഫാറ്റോർദയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ രാത്രി 7.30മുതലാണ് മത്സരം. തുടർച്ചയായ രണ്ട് മത്സരങ്ങളിലെ തകർപ്പൻ വിജയങ്ങളുടെ ആത്മവിശ്വാസത്തിലാണ് ബ്ലാസ്റ്റേഴ്‌സ് കളത്തിലിറങ്ങുന്നത്. രണ്ട് മത്സരങ്ങളിൽനിന്ന് ആറ് പോയിൻ്റുള്ള മഞ്ഞപ്പടക്ക് ഈ മത്സരത്തിൽ സമനില നേടിയാൽ പോലും ടീമിന് സെമി ഉറപ്പിക്കാം.

രണ്ട് മത്സരങ്ങളിൽനിന്ന് മൂന്ന് ഗോളുകൾ നേടി മികച്ച ഫോമിലുള്ള സ്പാനിഷ് സ്ട്രൈക്കർ കോൾഡോ ഒബിയെറ്റയാണ് ബ്ലാസ്റ്റേഴ്സിൻ്റെ കരുത്ത്. 
ഹുവാൻ റോഡ്രിഗസ്, ബികാഷ് യുമ്നം എന്നിവരടങ്ങിയ പ്രതിരോധം ഈ ടൂർണമെന്റിൽ ഇതുവരെ ഒരു ഗോൾ പോലും വഴങ്ങിയിട്ടില്ല. ഇതുവരെ നാല് ഗോളുകൾ നേടുകയും രണ്ട് ക്ലീൻ ഷീറ്റുകളും സ്വന്തമാക്കിയാണ് ബ്ലാസ്റ്റേഴ്സ് ഇന്ന് മുംബൈയെ നേരിടാനിറങ്ങുന്നത്.

മറുവശത്ത് രണ്ട് മത്സരങ്ങളിൽനിന്ന് മൂന്ന്പോയിൻ്റുള്ള മുംബൈക്ക് ഇന്ന് വന്മാർജിനിൽ ബ്ലാസ്റ്റേഴ്സിനെ പരാജയപ്പെടുത്തിയാൽ മത്രമേ സെമി ടിക്കറ്റ് ലഭിക്കുകയുള്ളൂ.  കഴിഞ്ഞ മത്സരത്തിൽ രാജസ്ഥാൻ യുണൈറ്റഡിനോട് തോറ്റതോടെ അവർ നിലവിൽ മൂന്ന് പോയിന്റുമായി ഗ്രൂപ്പിൽ രണ്ടാമതാണ്. നിലവില്‍ ഗ്രൂപ്പ് എയില്‍നിന്ന് ഈസ്റ്റ് ബംഗാള്‍, ഗ്രൂപ്പ് ബിയില്‍നിന്ന് എഫ്.സി ഗോവ, ഗ്രൂപ്പ് സിയില്‍നിന്ന് പഞ്ചാബ് എഫ്.സി എന്നിവര്‍ സെമി ഉറപ്പിച്ചിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മദ്യപിച്ച് ട്രെയിനില്‍ കയറിയാല്‍ പിടി വീഴുക മാത്രമല്ല, യാത്രയും മുടങ്ങും; പരിശോധന കര്‍ശനമാക്കി പൊലിസ്

Kerala
  •  4 hours ago
No Image

ബിഹാര്‍ അങ്കം തുടങ്ങി; ആദ്യ ഘട്ടത്തില്‍ 121 മണ്ഡലങ്ങള്‍ ഇന്ന് പോളിങ് ബൂത്തിലേക്ക്

National
  •  4 hours ago
No Image

എസ്‌ഐറിനെതിരേ നിയമ നടപടിക്കൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍; കോടതിയെ സമീപിച്ചാല്‍ കക്ഷി ചേരുമെന്ന് പ്രതിപക്ഷവും

Kerala
  •  5 hours ago
No Image

നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ നിന്നു മടങ്ങിവേ കാര്‍ നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞു; ദമ്പതികള്‍ക്ക് പരിക്ക് 

Kerala
  •  5 hours ago
No Image

തദ്ദേശതെരഞ്ഞെടുപ്പ് പ്രചാരണം; ഇത്തവണ എ.ഐയും പ്രധാന പങ്കു വഹിക്കും

Kerala
  •  5 hours ago
No Image

12 ദിവസത്തെ ആഗോള അക്ഷരോത്സവം; ഷാര്‍ജ രാജ്യാന്തര പുസ്തകമേളയ്ക്ക് തുടക്കം

uae
  •  6 hours ago
No Image

അജ്മീര്‍ ദര്‍ഗ സ്‌ഫോടനം: രാജസ്ഥാന്‍ സര്‍ക്കാരിന് സുപ്രിംകോടതി നോട്ടീസ്; പരിഗണിച്ചത് തീവ്രഹിന്ദുത്വവാദികളെ കുറ്റവിമുക്തരാക്കിയതിനെതിരായ ഹരജി

National
  •  6 hours ago
No Image

കൊച്ചിയിൽ ഓടിക്കൊണ്ടിരുന്ന കാർ കത്തി നശിച്ചു; യാത്രക്കാർ രക്ഷപ്പെട്ടത് സാഹസികമായി

Kerala
  •  13 hours ago
No Image

ഫ്ലാറ്റ്-റേറ്റ് സബ്‌സ്‌ക്രിപ്‌ഷനുമായി സലാം എയർ; സ്ഥിരം യാത്രക്കാർക്ക് സുവർണാവസരം

oman
  •  14 hours ago
No Image

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷ സ്ഥാനങ്ങളിലേക്കുള്ള സംവരണ പട്ടിക: 3 കോർപ്പറേഷനുകൾ വനിതകൾക്ക്; 7 ജില്ലാ പഞ്ചായത്തുകളിൽ വനിതാ പ്രസിഡന്റുമാർ

Kerala
  •  14 hours ago