HOME
DETAILS

എന്നെ പ്രചോദിപ്പിച്ച കായിക താരങ്ങൾ അവർ മൂന്ന് പേരുമാണ്: റൊണാൾഡോ

  
November 07, 2025 | 5:27 AM

Portuguese legend Cristiano Ronaldo has revealed who inspires him in sports

കായിക താരങ്ങളിൽ തന്നെ പ്രചോദിപ്പിച്ചത് ആരെല്ലാമാണെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് പോർച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ. പിയേഴ്സ് മോർഗനുമായുള്ള അഭിമുഖത്തിൽ മൂന്ന് കായിക താരങ്ങളുടെ പേരാണ് റൊണാൾഡോ പറഞ്ഞത്. റയൽ മാഡ്രിഡിലെ തന്റെ സഹതാരമായ ലൂക്കാ മോഡ്രിച്ച്, ലെബ്രോൺ ജെയിംസ്, നൊവാക് ജോക്കോവിച്ച് എന്നീ താരങ്ങളെ കുറിച്ചാണ് റൊണാൾഡോ പറഞ്ഞത്. 

"ബാസ്ക്കറ്റ് ബോളിൽ ലെബ്രോൺ ജെയിംസ്,  ഞങ്ങൾ ഒരേ പ്രായക്കാരണെന്നാണ് ഞാൻ കരുതുന്നത്. അവനിപ്പോഴും ബാസ്കറ്റ് ബോൾ കളിക്കുന്നതിനാലും നല്ല ആരോഗ്യത്തോടെ ഇരിക്കുന്നതിനാലും അവൻ മികച്ചതാണെന്ന് ഞാൻ കരുതുന്നു" റൊണാൾഡോ പറഞ്ഞു. 

അഭിമുഖത്തിൽ പിന്നീട് റൊണാൾഡോ മോഡ്രിച്ചിനെക്കുറിച്ചും സംസാരിച്ചു. മൂന്നാമതായി നവാക് ജോക്കോവിച്ചിന്റെ പേരും റൊണാൾഡോ പറഞ്ഞു.

റയൽ മാഡ്രിഡിനൊപ്പം ഐതിഹാസികമായ ഒരു ഫുട്ബോൾ കരിയർ കെട്ടിപ്പടുത്തുയർത്തിയ താരമാണ് മോഡ്രിച്ച്, 2012ലാണ് താരം റയലിന് വേണ്ടി അരങ്ങേറ്റം കുറിച്ചത്. 2012ൽ ബാഴ്‌സലോണയ്‌ക്കെതിരായ മത്സരത്തിലാണ് ലൂക്ക റയലിനായി അരങ്ങേറ്റം കുറിച്ചത്. മത്സരത്തിൽ ജർമൻ താരം മെസ്യൂട് ഓസിലിനെ പിൻവലിച്ചാണ് കോച്ച് ലൂക്കയെ കളത്തിൽ ഇറക്കിയത്. പിന്നീട് ലൂക്ക മോഡ്രിച്ച് റയൽ മാഡ്രിഡിന്റെ മധ്യനിര അടക്കിഭരിക്കുന്നതിനാണ് ഫുട്ബോൾ ലോകം സാക്ഷ്യം വഹിച്ചത്. ആറ് ചാമ്പ്യൻസ് ലീഗുകളും നാല് ലാലിഗ കിരീടങ്ങളും ഉൾപ്പെടെ 28 ട്രോഫികളാണ് താരം റയലിനൊപ്പം നേടിയത്. 

അതേസമയം റൊണാൾഡോ നിലവിൽ സഊദി പ്രൊ ലീഗ് ക്ലബായ അൽ നസറിന്റെ താരമാണ്. റൊണാൾഡോയുടെ വരവിന് പിന്നാലെ സഊദി ഫുട്ബോളിന് ലോക ഫുട്ബോളിൽ കൃത്യമായ ഒരു മേൽവിലാസം സൃഷ്ടിച്ചെടുക്കാൻ സാധിച്ചിരുന്നു. അൽ നസറിന് വേണ്ടി ഇതുവരെ തകർപ്പൻ പ്രകടനങ്ങളാണ് റൊണാൾഡോ നടത്തിക്കൊണ്ടിരിക്കുന്നത്. 

Portuguese legend Cristiano Ronaldo has revealed who inspires him in sports. Ronaldo spoke about his Real Madrid teammate Luka Modric, LeBron James and Novak Djokovic.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിമാനം റദ്ദാക്കുമോ? കിടക്കയുമായി ബെംഗളൂരു വിമാനത്താവളത്തിലെത്തി യാത്രക്കാരൻ

National
  •  5 hours ago
No Image

നടി ആക്രമിക്കപ്പെട്ട കേസ്: ദിലീപിന് സംശയത്തിന്റെ ആനുകൂല്യം; വിധി പകർപ്പ് പുറത്ത്

Kerala
  •  5 hours ago
No Image

ഭർത്താവ് മൊഴിമാറ്റി; പ്രായപൂർത്തിയാകാത്ത മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതിയെ കോടതി വെറുതെ വിട്ടു

Kerala
  •  6 hours ago
No Image

കേരളം കാത്തിരുന്ന രാഷ്ട്രീയ പോരാട്ടത്തിന്റെ ഫലം; നാളെയറിയാം ജനവിധി

Kerala
  •  6 hours ago
No Image

കോടതി വിധി പ്രതീക്ഷയ്ക്ക് വകനൽകുന്നത്: നേതാക്കൾ

organization
  •  6 hours ago
No Image

വന്ദേഭാരത് ട്രെയിനുകൾ കൂടുതൽ ആഢംബരമാക്കാൻ ഇന്ത്യൻ റെയിൽവേ; 14,000 കോടി രൂപയുടെ നിക്ഷേപം

National
  •  6 hours ago
No Image

പ്രണയമായാലും ലൈംഗിക ബന്ധത്തിന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി നല്‍കുന്ന സമ്മതം സാധുവല്ല; പോക്‌സോ കേസില്‍ പ്രതി നല്‍കിയ ഹരജി ഹൈക്കോടതി തള്ളി 

National
  •  6 hours ago
No Image

തെരഞ്ഞെടുപ്പ് വിജയാഘോഷം: മുൻകൂർ അനുമതി നിർബന്ധം, ക്രമസമാധാന ലംഘനം പാടില്ല; നിർദേശങ്ങൾ പുറത്തിറക്കി മലപ്പുറം എസ്പി

Kerala
  •  7 hours ago
No Image

കേന്ദ്ര വിവരാവകാശ കമ്മീഷണറായി മലയാളിയായ പിആർ രമേശിനെ നിയമിച്ചു

Kerala
  •  7 hours ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ് ഫലം: കോഴിക്കോട് റൂറലിൽ ആഹ്ലാദ പ്രകടനങ്ങൾക്ക് കർശന നിയന്ത്രണം; നിർദ്ദേശങ്ങളുമായി ജില്ലാ പൊലിസ് മേധാവി 

Kerala
  •  7 hours ago