ഓണം കേരളസമൂഹത്തെ ഒന്നിപ്പിക്കും: മുനവ്വറലി തങ്ങള്‍
തിരുവനന്തപുരം: മതവിശ്വാസങ്ങള്‍ക്കതീതമായി മാനവികതയുടെ സന്ദേശം പകര്‍ന്നു നല്‍കി കേരളസമൂഹത്തെ ഒന്നിപ്പിക്കുന്നതാണ് ഓണമെന്നു പാണക്കാട് സെയ്യിദ് മുനവറലി ശിഹാബ് തങ്ങള്‍.
കേരള സൗഹൃദയ വേദി സംഘടിപ്പിച്ച 517-ാമത് ഓണസംഗമം നന്ദാവനം പാണക്കാട് ഹാളില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭീകരവാദത്തിനെതിരായ ജനാഭിപ്രായം ഉണ്ടാക്കുന്നതിനുള്ള സന്ദേശമാകട്ടെ ഓണാഘോഷമെന്നും അദ്ദേഹം പറഞ്ഞു. തീവ്രവാദം ഒരു പ്രശ്‌ന പരിഹാരത്തിനും അഭികാമ്യമല്ലെന്നും ഇസ്ലാം ആവിര്‍ഭാവ കാലഘട്ടത്തില്‍ പോലും ഇത് അംഗീകരിച്ചുകൊടുത്തിട്ടില്ലെന്നും പ്രചാരണത്തിനുവേണ്ടി ഒരിക്കലും ആയുധമെടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ചാന്നാങ്കര എം.പി. കുഞ്ഞ് അധ്യക്ഷനായി. ചെറിയാന്‍ ഫിലിപ്പ്, പാളയം ഇമാം സുഹൈബ് മൗലവി, തോന്നക്കല്‍ ജമാല്‍, പാച്ചല്ലൂര്‍ നുജൂം, ജയശ്രീ ഗോപാലകൃഷ്ണന്‍, ഷീലാ ജോസഫ്, എ.കെ.നസീര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. തുടര്‍ന്നു നടന്ന ഓണസദ്യയില്‍ മുന്നൂറോളംപേര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."