70 മുതൽ 80 മിനിറ്റ് കൊണ്ട് ഖത്തറിൽ നിന്ന് ബഹ്റൈനിലേക്ക്; ഖത്തർ - ബഹ്‌റൈനെൻ ഫെറി സർവിസ്; നിങ്ങളറിയേണ്ടതെല്ലാം
ദോഹ: ഖത്തറിനെയും ബഹ്‌റൈനെയും ബന്ധിപ്പിച്ചുകൊണ്ടുള്ള പുതിയ ഫെറി സർവിസ് ആരംഭിച്ചിരിക്കുകയാണ്. ഖത്തറിലെ അൽ-റുവൈസ് തുറമുഖത്തെ ബഹ്‌റൈനിലെ സാദ മറീനയുമായിട്ടാണ് ഈ സർവിസ് ബന്ധിപ്പിക്കുന്നത്. ഏകദേശം 35 നോട്ടിക്കൽ മൈൽ (ഏകദേശം 65 കിലോമീറ്റർ) ആണ് ഈ സർവിസിന്റെ ദൈർഘ്യം. ഒരു ട്രിപ്പിൽ ഏകദേശം 28 മുതൽ 32 യാത്രക്കാരെ വരെ ഉൾക്കൊള്ളാൻ ഈ കപ്പലുകൾക്ക് സാധിക്കും. ഈ ഫെറി സർവിസിന്റെ പ്രധാന വിവരങ്ങളാണ് ഇവിടെ പരിശോധിക്കുന്നത്.
مقتطفات من تدشين الربط البحري المنتظم للركاب بين دولة قطر ومملكة البحرين الشقيقة.
— Ministry of Transport 🇶🇦 وزارة المواصلات (@MOTQatar) November 7, 2025
📹 Highlights - Counterpart Launch Qatar-Bahrain Maritime Linkage for Passengers. pic.twitter.com/bgF8RCFjD4
പ്രധാന വിവരങ്ങൾ
1. യാത്രക്കാർക്ക് മാത്രമായുള്ള ഈ ഫെറി സർവിസ് ഏകദേശം 35 നോട്ടിക്കൽ മൈൽ (ഏകദേശം 65 കിലോമീറ്റർ) ദൂരം കവർ ചെയ്യുന്നു.
2. ഖത്തറിന്റെ വടക്കുഭാഗത്തുള്ള അൽ-റുവൈസ് തുറമുഖത്തെ ബഹ്‌റൈനിലെ സാദ മറീനയുമായിട്ടാണ് ഈ സർവിസ് ബന്ധിപ്പിക്കുന്നത്.
3. 70 മുതൽ 80 മിനിറ്റ് വരെയാണ് പുതിയ ഫെറി സർവിസിന്റെ യാത്രാസമയം.
4. യാത്രക്കാർക്ക് 'MASAR' എന്ന ആപ്ലിക്കേഷൻ വഴി ഓൺലൈനായി ടിക്കറ്റുകൾ ബുക്ക് ചെയ്യാം.
5. ആദ്യ ഘട്ടത്തിൽ ജിസിസി പൗരന്മാർക്ക് (GCC Nationals) മാത്രമാണ് ഈ സർവിസ് ലഭ്യമാകുക.
6. ഞായറാഴ്ച വരെ (2025 നവംബർ 12), ഒരു ദിവസം രണ്ട് ട്രിപ്പുകളാണ് ഷെഡ്യൂൾ ചെയ്തിട്ടുള്ളത് (ഒന്ന് രാവിലെയും ഒന്ന് വൈകുന്നേരവും). തുടർന്ന്, നവംബർ 22 വരെ ഈ സർവിസുകളുടെ എണ്ണം മൂന്നെണ്ണമായി വർധിപ്പിക്കും.
7. അതേസമയം, ആവശ്യകതയും യാത്രക്കാരുടെ തിരക്കും അനുസരിച്ച് ട്രിപ്പുകളുടെ എണ്ണം ഇനിയും കൂട്ടാനാണ് സാധ്യത.
8. കപ്പലുകളിൽ സാധാരണ (Standard) സീറ്റുകളും വിഐപി (VIP) സീറ്റുകളും ലഭ്യമാണ്. ഒരു ട്രിപ്പിൽ 28 മുതൽ 32 യാത്രക്കാരെ വരെ ഉൾക്കൊള്ളാൻ കപ്പലുകൾക്ക് സാധിക്കും.
അതേസമയം, ഈ യാത്രകളെല്ലാം തന്നെ ഇരു രാജ്യങ്ങളുടെയും സുരക്ഷാ, കസ്റ്റംസ് നിയമങ്ങൾക്കും പ്രോട്ടോക്കോളുകൾക്കും വിധേയമായിരിക്കും എന്ന് ഗതാഗത മന്ത്രാലയം വ്യക്തമാക്കി.
A new ferry service has been launched, connecting Qatar's Al Ruwais port with Bahrain's Mina Salman, covering a distance of approximately 65 kilometers (35 nautical miles). The vessels can accommodate around 28-32 passengers per trip, providing a convenient travel option between the two countries.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."