HOME
DETAILS

റെയിൽവേയെ രാഷ്ട്രീയ ആശയ പ്രദർശനത്തിൻ്റെ വേദിയാക്കിയത് ദൗർഭാഗ്യകരം: വന്ദേഭാരതിലെ RSS ഗണഗീതം പൊതുസംവിധാനത്തെയാകെ കാവിവത്കരിക്കാനുള്ള ശ്രമം; കെ.സി വേണുഗോപാൽ

  
Web Desk
November 08, 2025 | 1:29 PM

regrettable that railways became a stage for political ideology display rss ganageetham in vande bharat is an attempt to saffronize the entire public system kc venugopal

കൊച്ചി: എറണാകുളം-ബെംഗളൂരു വന്ദേഭാരത് സർവീസ് ഉദ്ഘാടനച്ചടങ്ങിനിടെ വിദ്യാർഥികളെകൊണ്ട് ആർഎസ്എസ് ഗണഗീതം ആലപിപ്പിച്ച സംഭവത്തിൽ എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എംപി ശക്തമായി പ്രതിഷേധിച്ചു. പൊതുസംവിധാനത്തെ കാവിവത്കരിക്കുന്നതിൻ്റെ ഭാഗമാണിതെന്നും ആരോപിച്ച അദ്ദേഹം വിഷയത്തിൽ അടിയന്തര അന്വേഷണം ആവശ്യപ്പെട്ട് റെയിൽവേ മന്ത്രിക്ക് കത്ത് നൽകി. "റെയിൽവേയെ രാഷ്ട്രീയ ആശയ പ്രദർശനത്തിൻ്റെ വേദിയാക്കിയത് ദൗർഭാഗ്യകരമാണ്, അടിയന്തര അന്വേഷണം നടത്തി കർശന നടപടി സ്വീകരിക്കണം, കെ.സി വേണുഗോപാൽ ആവശ്യപ്പെട്ടു.

ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട ഒരു സർക്കാർ അതിൻ്റെ സംവിധാനങ്ങളെയാകെ 'സംഘിവത്കരിച്ചു' കഴിഞ്ഞുവെന്നും, എറണാകുളത്ത് ഫ്ലാഗ് ഓഫ് ചെയ്ത വന്ദേഭാരത് എക്സ്പ്രസിൽ കണ്ട കാഴ്ച അതിൻ്റെ ഏറ്റവും ഒടുവിലെ ഉദാഹരണമാണെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി. സ്കൂൾ കുട്ടികളെക്കൊണ്ട് ആർഎസ്എസ് ഗണഗീതം പാടിപ്പിച്ചതും ഇത് ദക്ഷിണ റെയിൽവേയുടെ ഔദ്യോഗിക ഫേസ്ബുക്ക് അക്കൗണ്ടിൽ നിന്നും പോസ്റ്റ് ചെയ്ത നടപടിയെയും അങ്ങേയറ്റം പ്രതിഷേധാർഹമാണെന്നും റെയിൽവേ പൊതുസമൂഹത്തിന് നൽകുന്ന സന്ദേശം എന്താണെന്നും അദ്ദേഹം ചോദിച്ചു.

രാജ്യത്തിന്റെ പൊതുസംവിധാനത്തെയാകെ കാവിവത്കരിച്ച് ആർഎസ്എസിൻ്റെ ചൊൽപ്പടിക്ക് നിർത്താനുള്ള നീചമായ ശ്രമമാണ് നടക്കുന്നതെന്നാണ് കെ.സി. വേണുഗോപാൽ ആരോപിക്കുന്നത്. ഇതിനായി, പറക്കമുറ്റാത്ത കുട്ടികളെ ദുരുപയോഗം ചെയ്യുന്നത് ഒരുകാരണവശാലും അംഗീകരിക്കാൻ കഴിയില്ല. "കുട്ടികളുടെ തലച്ചോറിലും മനസ്സിലും വർഗീയവിഷം കുത്തിവെയ്ക്കുന്ന ആർഎസ്എസിൻ്റെ ദംഷ്ട്രകൾ നിറഞ്ഞ മുഖം ഇന്ന് ഭരണകൂടത്തിൻ്റേത് കൂടിയായിക്കഴിഞ്ഞുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

2025-11-0819:11:82.suprabhaatham-news.png
 

കപട ദേശീയതയുടെ വക്താക്കളായ ആർഎസ്എസും ബിജെപിയും ദേശീയ സങ്കൽപ്പങ്ങളെ അപമാനിക്കുകയാണ്. ദേശീയഗാനം മുഴങ്ങിക്കേൾക്കേണ്ട വേദികളിൽ ഗണഗീതം പാടുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നത് പൊതുബോധം സൃഷ്ടിക്കുന്നതിൻ്റെ ഭാഗമാണെന്നും കെ.സി. വേണുഗോപാൽ കൂട്ടിച്ചേർത്തു. സംഭവത്തിൽ വലിയ പ്രതിഷേധം ഉയർന്നതോടെ, ഗണഗീതം ആലപിക്കുന്നതിൻ്റെ ദൃശ്യങ്ങൾ ഉൾപ്പെടുത്തിയ വീഡിയോ ദക്ഷിണ റെയിൽവേയുടെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകളിൽ നിന്ന് നീക്കം ചെയ്തു. എന്നാൽ, വിഷയത്തിൽ ഔദ്യോഗികമായോ വ്യക്തമായോ ഉള്ള വിശദീകരണമൊന്നും റെയിൽവേ ഇതുവരെയും പുറത്തുവിട്ടിട്ടില്ല.

ദേശീയഗാനം മുഴങ്ങേണ്ട വേദികളിൽ ഗണഗീതം പാടുന്നത് പൊതുബോധം സൃഷ്ടിക്കാനുള്ള ആർ.എസ്.എസ് തന്ത്രമാണെന്നാണ് പ്രതിപക്ഷത്തിൻ്റെ പ്രധാന ആരോപണം. റെയിൽവേ മന്ത്രിക്ക് ലഭിച്ച കത്തിൽ കേന്ദ്ര സർക്കാർ എന്ത് നടപടി സ്വീകരിക്കുമെന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്

 

 

K. C. Venugopal, a senior Congress leader, criticized the use of an RSS-associated song on a Vande Bharat train, stating it was "unfortunate" to turn the railways into a platform for political display and amounted to the "saffronization" of a public institution.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'കനഗോലുവിന്റെ ബുദ്ധിയല്ല, പിണറായി ഗോലുവിന്റെ തന്ത്രങ്ങളാണ് ഇപ്പോൾ നടക്കുന്നത്': രൂക്ഷവിമർശനവുമായി കെ. മുരളീധരൻ

Kerala
  •  4 days ago
No Image

മലപ്പുറത്ത് നിർമ്മാണത്തിലിരിക്കുന്ന വീടുകളിൽ കേബിൾ മോഷണം വ്യാപകം; ഉടമകൾ ദുരിതത്തിൽ

Kerala
  •  4 days ago
No Image

ഒരു സെഞ്ച്വറി നേടിയാണ് അവൻ ലോകകപ്പ് അവസാനിപ്പിക്കേണ്ടത്: അശ്വിൻ 

Cricket
  •  4 days ago
No Image

ജബല്‍ അഖ്ദറില്‍ വിമാനത്താവളം; ടൂറിസം വികസനത്തിന് പുതിയ ചുവടുവെപ്പ്

oman
  •  4 days ago
No Image

'വീണ്ടും തെരഞ്ഞെടുപ്പ് നടത്തണം; ബിജെപിയ്ക്ക് പത്ത് സീറ്റില്‍ അധികം ലഭിച്ചാല്‍ രാഷ്ട്രീയം നിര്‍ത്തുമെന്ന് അരവിന്ദ് കെജ്‌രിവാള്‍

National
  •  4 days ago
No Image

ലോകകപ്പിൽ വീണ്ടും ചരിത്രം സൃഷ്ടിച്ച് സഞ്ജു; അടിച്ചിട്ടത് ഇതിഹാസ നേട്ടം

Cricket
  •  4 days ago
No Image

പിണറായിയിൽ വിശ്വാസമർപ്പിച്ച് പിബി; സ്ഥാനാർത്ഥി പട്ടിക മാർച്ച് ആദ്യവാരം

National
  •  4 days ago
No Image

യുഎഇയിൽ വരുംദിവസങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യത; ജാഗ്രതാ നിർദ്ദേശവുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

uae
  •  4 days ago
No Image

സർവം സഞ്ജു മയം; ധോണിയുടെ ഹോം ഗ്രൗണ്ട് തൂക്കി മലയാളി താരം

Cricket
  •  4 days ago
No Image

നടിയെ ആക്രമിച്ച കേസ്: ദിലീപിനെ വെറുതെ വിട്ടതിനെതിരെ സർക്കാർ ഹൈക്കോടതിയിൽ; വിചാരണക്കോടതി വിധി നീതിനിഷേധമെന്ന് പ്രോസിക്യൂഷൻ

Kerala
  •  4 days ago