ഒറ്റ ഗോളിൽ സഊദി കീഴടക്കി; പുതിയ ചരിത്രം സൃഷ്ടിച്ച് റൊണാൾഡോയുടെ കുതിപ്പ്
സഊദി പ്രൊ ലീഗിൽ വിജയക്കുതിപ്പ് തുടർന്ന് അൽ നസർ. കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ നിയോമൈനേ ഒന്നിനെതിരെ മൂണിന് ഗോളുകൾക്കാണ് അൽ നസർ തകർത്തുവിട്ടത്. മത്സരത്തിൽ ആദ്യ പകുതിയിൽ ഇരു ടീമുകൾക്കും ഗോളുകൾ നേടാൻ സാധിച്ചിരുന്നില്ല. രണ്ടാം പകൃതിയിലാണ് അൽ നസറിന്റെ മൂന്ന് ഗോളുകളും പിറന്നത്.
അൽ നസറിനായി ആഞ്ചലോ ഗബ്രിയേൽ, ക്രിസ്റ്റ്യാനോ റൊണാൾഡോ, ജാവോ ഫെലിക്സ് എന്നിവരാണ് ഗോളുകൾ സ്കോർ ചെയ്തത്. അഹമ്മദ് അബ്‌ദോ ജാബർ ആണ് നിയോമിനായി ആശ്വാസ ഗോൾ കണ്ടെത്തിയത്. നിയോം ലൂസിയാനോ റോഡ്രിഗസ് രണ്ടാം പകുതിയിൽ ചുവപ്പ് കാർഡ് കണ്ട് പുറത്തായതും അൽ നസറിന് അനുകൂലമായി.
മത്സരത്തിൽ അൽ നസറിനായി ലഭിച്ച പെനാൽറ്റി കൃത്യമായി ലക്ഷ്യത്തിൽ എത്തിച്ചുകൊണ്ടാണ് റൊണാൾഡോ ഗോൾ നേടിയത്. ഇതോടെ അൽ നസറിനായി സഊദി പ്രൊ ലീഗിൽ 100 ഗോൾ കോണ്ട്രിബൂഷൻസ് പൂർത്തിയാക്കാനും റൊണാൾഡോക്ക് സാധിച്ചു. അൽ നസറിനായി ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ വിദേശ താരം കൂടിയാണ് റൊണാൾഡോ.
നിലവിൽ സഊദി പ്രൊ ലീഗിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ താരങ്ങളുടെ പട്ടികയിൽ ആറാം സ്ഥാനത്താണ് റൊണാൾഡോ. ഇതുവരെ 83 ലീഗ് ഗോളുകളാണ് റൊണാൾഡോ അൽ നസറിനായി അടിച്ചുകൂട്ടിയിട്ടുള്ളത്. യാസർ അൽ ഖഹ്താനി(106), മുഹമ്മദ് അൽ സഹ്‌ലവി(108), അബ്ദുറസാഖ് ഹംദള്ള(150), നാസർ അൽ ഷംറാനി(154) എന്നിവരാണ് റൊണാൾഡോയുടെ മുന്നിലുള്ളത്. 156 ഗോളുകൾ നേടിയ ഒമർ അൽ സോമയാണ് സഊദി പ്രൊ ലീഗിലെ എക്കാലത്തെയും മികച്ച ഗോൾ വേട്ടക്കാരൻ.
നിലവിൽ സഊദി ലീഗിൽ ഒന്നാം സ്ഥാനത്താണ് റൊണാൾഡോയും സംഘവും. എട്ട് മത്സരങ്ങളും വിജയിച്ചുകൊണ്ട് 24 പോയിന്റുമായാണ് അൽ നസർ ഒന്നാം സ്ഥാനത്തു തുടരുന്നത്.
Al Nasr continues its winning streak in the Saudi Pro League. In the match held yesterday, Al Nasr defeated Neomane 1-0. Cristiano Ronaldo scored a goal for Al Nasr in the match. With this, Ronaldo was able to complete 100 goal contributions for Al Nasr in the Saudi Pro League.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."