HOME
DETAILS

കോവളത്ത് വീണ്ടും സ്പീഡ് ബോട്ട് അപകടം; അഞ്ചുപേരെ രക്ഷപ്പെടുത്തി; സവാരി താൽക്കാലികമായി നിർത്തിവെക്കാൻ നിർദേശം

  
Web Desk
November 09, 2025 | 5:11 PM

kovalam speed boat accident again five rescued service temporarily suspended

തിരുവനന്തപുരം: കോവളം കടൽത്തീരത്ത് സ്പീഡ് ബോട്ട് മറിഞ്ഞ് വീണ്ടും അപകടം. രണ്ട് കുട്ടികൾ ഉൾപ്പെടെ അഞ്ച് യാത്രക്കാരെ ലൈഫ് ഗാർഡുകൾ സമയോചിതമായി ഇടപെട്ട് രക്ഷപ്പെടുത്തി. ബോട്ടിലുണ്ടായിരുന്ന ഒരാൾക്ക് കാലിന് പരുക്കേറ്റിട്ടുണ്ട്.

സേലം സ്വദേശികളായ സുരേഷ്, മോഹൻ, തമിഴ്ശെൽവി, ഏഴ് വയസ്സുകാരിയായ ധന്യ ശ്രീ, ശരൺ എന്നിവരാണ് അപകടത്തിൽപ്പെട്ടത്. ഇന്ന് രാവിലെയായിരുന്നു സംഭവം. കടലിലേക്ക് ഇറക്കുന്നതിനിടെ ബോട്ടിന്റെ എഞ്ചിൻ ഭാഗം മണ്ണിലിടിച്ച് ചരിഞ്ഞതാണ് അപകടത്തിന് കാരണം. ഈ സമയം ആഞ്ഞടിച്ച ശക്തമായ തിരയിൽ ബോട്ട് തലകീഴായി മറിഞ്ഞ് യാത്രക്കാർ കടലിലേക്ക് വീഴുകയായിരുന്നു.

സ്ഥലത്തുണ്ടായിരുന്ന ലൈഫ് ഗാർഡുകൾ ഉടൻ ഓടിയെത്തി സഞ്ചാരികളെ രക്ഷപ്പെടുത്തി സുരക്ഷിതമായി കരയിലെത്തിച്ചു. ലൈഫ് ഗാർഡ് സൂപ്പർവൈസർ ഇൻ ചാർജ് വെമ്പായം വിജയകുമാറിന്റെ നേതൃത്വത്തിൽ അഭിറാം, റോബിൻസൺ, മിഥുൻ, അരവിന്ദ്, മനോഹരൻ എന്നീ ലൈഫ് ഗാർഡുമാരാണ് രക്ഷാപ്രവർത്തനം നടത്തിയത്.

അതേസമയം ഇന്നലെയും കോവളത്ത് മറ്റൊരു ബോട്ട് അപകടത്തിൽപ്പെട്ടിരുന്നു. അപകടത്തിൽ 12 വയസ്സുകാരി ഉൾപ്പെടെ മൂന്ന് പേരെ ലൈഫ് ഗാർഡുകൾ രക്ഷപ്പെടുത്തി. തുടർച്ചയായ രണ്ടാം ദിവസവും അപകടമുണ്ടായ സാഹചര്യത്തിൽ കോവളത്തെ സ്പീഡ് ബോട്ട് സവാരി താൽക്കാലികമായി നിർത്തിവെക്കാൻ അധികൃതർ നിർദേശം നൽകി.

ഇന്നലെ നടന്ന അപകടത്തെ തുടർന്ന് കോസ്റ്റൽ പൊലിസ് ബോട്ടുടമകളെ പങ്കെടുപ്പിച്ച് സുരക്ഷാ കാര്യങ്ങൾ ചർച്ച ചെയ്യാൻ യോഗം ചേർന്നിരുന്നു. സുരക്ഷാ മുൻകരുതലുകൾ, രജിസ്റ്റർ സൂക്ഷിക്കൽ, സമയ ക്ലിപ്തത എന്നിവ ഉറപ്പുവരുത്താൻ തീരുമാനിച്ചതിന് പിന്നാലെ വീണ്ടും അപകടമുണ്ടായത് തീരദേശവാസികളെയും അധികൃതരെയും ഒരുപോലെ ആശങ്കയിലാക്കിയിരിക്കുകയാണ്.

 

 

a speed boat accident occurred again at Kovalam beach, where the engine hit the sand while launching, causing the boat to capsize in strong waves. Five tourists, including two children, were rescued by lifeguards, although one person sustained a leg injury. Following this second incident in two days, the boat service has been temporarily suspended.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദിയിൽ വ്യാപക പരിശോധന; ഒരാഴ്ചക്കിടെ അറസറ്റിലായത് 19,576 അനധികൃത താമസക്കാർ

Saudi-arabia
  •  2 days ago
No Image

ഡൽഹിയിൽ വീണ്ടും രൂക്ഷമായി വായുമലിനീകരണം; വിവിധ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി

National
  •  2 days ago
No Image

'ഈ വിധി പലരെയും നിരാശപ്പെടുത്തിയിരിക്കാം, എന്നാൽ എനിക്കിതിൽ അത്ഭുതമില്ല'; ഉള്ളുപൊള്ളിക്കുന്ന പ്രതികരണവുമായി അതിജീവിത

Kerala
  •  2 days ago
No Image

ഇന്ത്യൻ ടി-20 ടീമിൽ സ്ഥാനമില്ല; മറ്റൊരു ടീമിനായി മിന്നും സെഞ്ച്വറിയടിച്ച് സൂപ്പർതാരം

Cricket
  •  2 days ago
No Image

തീവ്ര മഴ മുന്നറിയിപ്പ്: യുഎഇയിൽ വെള്ളിയാഴ്ച വരെ ജാഗ്രത; യെല്ലോ, ഓറഞ്ച് അലേർട്ടുകൾ പ്രഖ്യാപിച്ചു

uae
  •  2 days ago
No Image

നടിയെ ആക്രമിച്ച കേസിലെ വിധിന്യായം ഊമകത്തായി പ്രചരിച്ചതെങ്ങനെ? അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ഡി.ജി.പിക്ക് പരാതി

Kerala
  •  2 days ago
No Image

തോല്‍വിക്ക് പിന്നാലെ സി.പി.എം സ്ഥാനാര്‍ഥി പോയത് ബി.ജെ.പിയുടെ വിജയാഘോഷത്തിന്, വീഡിയോ പുറത്ത്

Kerala
  •  2 days ago
No Image

സിഡ്‌നിയിലെ ബോണ്ടി ബീച്ചില്‍ വെടിവയ്പ്പ്; 10 പേര്‍ കൊല്ലപ്പെട്ടു

International
  •  2 days ago
No Image

തലസ്ഥാനത്ത് ഇരുമുന്നണികളെയും മറികടന്ന് ബി.ജെ.പി ഒന്നാമതെത്തിയത് ശക്തമായ ഭരണ വിരുദ്ധ വികാരത്തിന്റെ തണലില്‍

Kerala
  •  2 days ago
No Image

വി.സിയെ നിയമിക്കാനുള്ള അധികാരം ചാന്‍സലര്‍ക്ക്, ഇത് ശരിയല്ല; സുപ്രിംകോടതിക്കെതിരെ തുറന്നടിച്ച് ഗവര്‍ണര്‍

Kerala
  •  2 days ago