വമ്പൻ മാറ്റങ്ങളുമായി നോൾ പേ ആപ്പ്; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങൾ
ദുബൈ: നോള്‍ പേ ആപ്പില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ വരുത്തി ദുബൈ റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (RTA). ഇതോടെ, നഗരത്തിലെ എല്ലാ നോള്‍ കാര്‍ഡ് സേവനങ്ങള്‍ക്കുമുള്ള ഔദ്യോഗിക 'വണ്‍സ്റ്റോപ്പ്' പ്ലാറ്റ്‌ഫോമായി നോള്‍ ആപ്ലിക്കേഷന്‍ മാറി. പണരഹിത നഗരം (Cashless Ctiy) എന്ന ലക്ഷ്യത്തിലേക്ക് ദുബൈയെ കൂടുതല്‍ അടുപ്പിക്കുന്ന പുതിയ ഡിജിറ്റല്‍ സവിശേഷതകളും സംയോജനങ്ങളാണ് ്ആപ്പില്‍ ഇപ്പോള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
പുതിയ നോള്‍ പേ ആപ്പിന്റെ സവിശേഷതകള്‍
നോള്‍ പേ ആപ്പ് നവീകരിച്ചതോടെ ഉപയോക്താക്കള്‍ക്ക് കൂടുതല്‍ പ്രയോജനങ്ങള്‍ ലഭിക്കും:
ലൈവ് പേയ്‌മെന്റ്: എല്ലാ RTA യാത്രകള്‍ക്കും ഇനി ടാപ്പ് ചെയ്ത് ഉടന്‍ പണമടയ്ക്കാം.
ലൈവ് കാര്‍ഡ് മാനേജ്‌മെന്റ്: നോള്‍ കാര്‍ഡുകള്‍ ടോപ്പ് അപ്പ് ചെയ്യാനും ബാലന്‍സ് തത്സമയം പരിശോധിക്കാനും സാധിക്കും.
യാത്രാ പാസ്: യാത്രയ്ക്കിടയില്‍ തന്നെ യാത്രാ പാസുകള്‍ വാങ്ങാനുള്ള സൗകര്യം.
ഷോപ്പിംഗ് പേയ്‌മെന്റ്: ദുബൈയിലുടനീളമുള്ള നോള്‍ കാര്‍ഡിന്റെ പാര്‍ട്ട്‌നേഴ്‌സ് ഔട്ട്‌ലെറ്റുകളില്‍ നോള്‍ കാര്‍ഡ് ഉപയോഗിച്ച് ഷോപ്പിംഗ് നടത്താനും പണമടക്കാനും സാധിക്കും.
റിവാര്‍ഡുകളും ലോയല്‍റ്റി അക്കൗണ്ടും: പ്രത്യേക റിവാര്‍ഡുകള്‍ നേടുന്നതിനായി ലോയല്‍റ്റി അക്കൗണ്ട് ഉപയോഗിക്കാം.
കുടുംബ നോള്‍ കാര്‍ഡ് മാനേജ്‌മെന്റ്: കുട്ടികളുടെ കാര്‍ഡുകള്‍ക്കായി അപേക്ഷിക്കാനും ലിങ്ക് ചെയ്യാനും ടോപ്പ് അപ്പ് ചെയ്യാനും രക്ഷിതാക്കള്‍ക്ക് സാധിക്കും.
ഇന്റഗ്രേഷന്‍: KHDA, SANAD, GDRFA, UAE Pass തുടങ്ങിയ പ്രധാന സര്‍ക്കാര്‍ സേവനങ്ങളുമായി ബന്ധിപ്പിച്ചു.
അലര്‍ട്ടുകള്‍: കുറഞ്ഞ ബാലന്‍സ്, കാര്‍ഡ് പുതുക്കല്‍ എന്നിവയെക്കുറിച്ച് SMS, ഇമെയില്‍ അലേര്‍ട്ടുകള്‍ ലഭിക്കും.
വിദ്യാര്‍ത്ഥികള്‍, മുതിര്‍ന്ന പൗരന്മാര്‍, ഭിന്നശേഷിക്കാര്‍ എന്നിവരുള്‍പ്പെടെ എല്ലാവര്‍ക്കും അവരുടെ ഗതാഗത, പേയ്‌മെന്റ് ആവശ്യങ്ങള്‍ ഒറ്റ പ്ലാറ്റ്‌ഫോമില്‍ നിന്ന് കൈകാര്യം ചെയ്യാന്‍ ഇത് സഹായകമാകും.
നോള്‍ ഇനി മള്‍ട്ടി പര്‍പ്പസ് കാര്‍ഡ്
നോള്‍ കാര്‍ഡിന്റെ പ്രവര്‍ത്തനം വിപുലീകരിക്കുന്നതിന്റെ ഭാഗമായി നോളജ് ആന്‍ഡ് ഹ്യൂമന്‍ ഡെവലപ്‌മെന്റ് അതോറിറ്റി (KHDA), പാര്‍ക്കിന്‍ PJSC, പേപാല്‍ എന്നിവയുമായി RTA പുതിയ പങ്കാളിത്തങ്ങളില്‍ ഒപ്പുവെച്ചു.
ഈ സഹകരണങ്ങളിലൂടെ നോള്‍ കാര്‍ഡ് വെറും മെട്രോ, ബസ് യാത്രകള്‍ക്ക് മാത്രമല്ല; പാര്‍ക്കിംഗ്, ഷോപ്പിംഗ്, ഡൈനിംഗ്, വിദ്യാഭ്യാസം എന്നിവയുമായി ബന്ധപ്പെട്ട പേയ്‌മെന്റുകള്‍ക്കും ഉപയോഗിക്കാവുന്ന ഒരു മള്‍ട്ടി പര്‍പ്പസ് പേയ്‌മെന്റ് കാര്‍ഡായി മാറും.
dubai upgrades the nol card into a comprehensive one stop digital payment platform, allowing users to make payments for transport, shopping, and various services across the city seamlessly.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."