ചെന്നൈ നോട്ടമിട്ട സഞ്ജുവിനെ റാഞ്ചാൻ പഞ്ചാബ് കിങ്‌സ്; വമ്പൻ അപ്‌ഡേറ്റുമായി അശ്വിൻ
അടുത്ത ഐപിഎൽ സീസണിൽ മലയാളി സൂപ്പർ താരം സഞ്ജു സാംസൺ രാജസ്ഥാൻ റോയൽസ് വിടുമോയെന്ന ചർച്ചകളാണ് ഇപ്പോൾ വീണ്ടും സജീവായിരിക്കുകയാണ്. ചെന്നൈ സൂപ്പർ കിങ്‌സിലേക്കാണ് സഞ്ജു കൂടുമാറുന്നതെന്നാണ് റിപ്പോർട്ട്. ഇതിനായി രാജസ്ഥാൻ ആദ്യമായി രണ്ട് താരങ്ങളെയാണ് ആവശ്യപ്പെട്ടിരുന്നത്. ഇന്ത്യൻ സ്റ്റാർ ഓൾ റൗണ്ടർ രവീന്ദ്ര ജഡേജയെയും ഇംഗ്ലീഷ് ഓൾ റൗണ്ടർ സാം കറനെയുമാണ് രാജസ്ഥാൻ ആവശ്യപ്പെട്ടിരുന്നത്.
ഇപ്പോൾ സഞ്ജുവിന്റെ കൂടുമാറ്റത്തെക്കുറിച്ച് നിർണായകമായ ഒരു അപ്‌ഡേറ്റ് നൽകിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം ആർ അശ്വിൻ. സഞ്ജുവിനെ ചെന്നൈ സൂപ്പർ കിങ്‌സ് സ്വന്തമാക്കാൻ ശ്രമിക്കുന്നതിനിടെ പഞ്ചാബ് കിങ്‌സും താരത്തെ നോട്ടമിടുന്നുണ്ടെന്നാണ് അശ്വിൻ സൂചന നൽകിയത്. ഓസ്‌ട്രേലിയൻ ഓൾ റൗണ്ടർ മാർക്കസ് സ്റ്റോണിസിന് പകരമായാണ് പഞ്ചാബ് സഞ്ജുവിനെ ലക്ഷ്യം വെക്കുന്നതെന്നാണ് അശ്വിൻ തന്റെ യുട്യൂബ് ചാനലിലൂടെ വ്യക്തമാക്കിയത്.
''സഞ്ജു സാംസണെ ട്രേഡ് ചെയ്യാൻ ഡൽഹിയോ ചെന്നൈയും മാത്രമല്ല രംഗത്തുള്ളതെന്ന് ഞാൻ കേട്ടു. പഞ്ചാബ് കിങ്സിൽ നിന്നും രാജസ്ഥാന് ഒരു ട്രേഡ് ഓഫർ ലഭിച്ചു. അത് നല്ലൊരു ഓഫർ ആയിരുന്നു. രാജസ്ഥാൻ ഒരു ബൗളർ, ഫിനിഷർ കോമ്പിനേഷനിലുള്ള താരത്തെ ആഗ്രഹിക്കുന്നുണ്ട്. മാർക്കസ് സ്റ്റോണിസും പരിഗണയിലുണ്ടെന്ന് ഞാൻ കേട്ടു'' അശ്വിൻ പറഞ്ഞു.
അതേസമയം ഈ ട്രാൻസ്ഫർ വാർത്തകൾക്കിടയിൽ ജഡേജ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് ഡീആക്ടറ്റിവേറ്റ് ചെയ്തു. ട്രേഡ് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ഫ്രാഞ്ചൈസികളോ താരങ്ങളോ പുറത്തുവിട്ടിട്ടില്ല. ടീമിൽ നിലനിർത്തുന്നവരുടെയും ഒഴിവാക്കുന്നവരുടെയും പട്ടിക സമർപ്പിക്കാനുള്ള അവസാന തീയതി നവംബർ 15 ആണ്.
ഈ കൈമാറ്റം നടന്നാൽ, 16 വർഷത്തെ ഇടവേളയ്ക്ക് ശേഷം ജഡേജ രാജസ്ഥാൻ റോയൽസിലേക്ക് തിരിച്ചെത്തും. 2008ലും 2009ലും റോയൽസിൻ്റെ താരമായിരുന്നു ജഡേജ. പിന്നീട്, 2010 സീസണിൽ റോയൽസിനെ അറിയിക്കാതെ മുംബൈ ഇന്ത്യൻസിൻ്റെ ട്രയൽസിൽ പങ്കെടുത്തതിന് കരാർ ലംഘനം ആരോപിച്ച് റോയൽസ് ബിസിസിഐയെ സമീപിച്ചു. ഇതേത്തുടർന്ന് ബിസിസിഐ ജഡേജക്ക് ഒരു വർഷത്തേക്ക് ഐപിഎല്ലിൽ കളിക്കുന്നതിൽ നിന്ന് വിലക്കേർപ്പെടുത്തി. 2012 മുതൽ ചെന്നൈ സൂപ്പർ കിംഗ്‌സിൻ്റെ പ്രധാന താരമാണ് ജഡേജ. എന്നാൽ, സിഎസ്‌കെയ്ക്ക് വിലക്ക് നേരിട്ട 2016, 2017 സീസണുകളിൽ ഗുജറാത്ത് ലയൺസിന് വേണ്ടിയാണ് ജഡേജ കളിച്ചത്. 36 കാരനായ ജഡേജ അടുത്തിടെ അന്താരാഷ്ട്ര ടി20യിൽ നിന്ന് വിരമിച്ചിരുന്നു.
The speculations about whether Malayali superstar Sanju Samson will leave Rajasthan Royals in the next IPL season are now alive again. Now, former Indian player R Ashwin has given a crucial update on Sanju's transfer. While Chennai Super Kings are trying to acquire Sanju, Ashwin has hinted that Punjab Kings are also keeping an eye on the player.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."