ചെന്നൈയിൽ ആ രണ്ട് താരങ്ങളെക്കാൾ മുകളിലായിരിക്കും സഞ്ജുവിന്റെ പ്രകടനം: കൈഫ്
2026 ഐപിഎല്ലിന് മുന്നോടിയായി മലയാളി സൂപ്പർതാരം സഞ്ജു സാംസൺ ചെന്നൈ സൂപ്പർ കിങ്സിലേക്ക് പോവുമെന്ന വാർത്തകളാണ് ഇപ്പോൾ സജീവമായിരിക്കുന്നത്. സഞ്ജു സാംസൺ രാജസ്ഥാൻ വിട്ട് ചെന്നൈയിലെത്തിയെന്നാണ് ഇഎസ്പിഎൻ ക്രിക് ഇൻഫോ റിപ്പോർട്ട് ചെയ്യുന്നത്. സഞ്ജുവിന്റെ ട്രേഡുമായി ബന്ധപ്പെട്ട് രണ്ട് താരങ്ങളെയാണ് രാജസ്ഥാൻ ആവശ്യപ്പെട്ടിട്ടുള്ളത്. രവീന്ദ്ര ജഡേജ, സാം കറൻ എന്നിവരെ കൈമാറിയാൽ സഞ്ജുവിനെ നൽകാമെന്നണ് രാജസ്ഥാന്റെ നിലപാട്.
ഇപ്പോഴിതാ ചെന്നൈ സൂപ്പർ കിങ്സിൽ എത്തിയാൽ സഞ്ജുവിന്റെ ബാറ്റിംഗ് പ്രകടനം എങ്ങനെയാവുമെന്നതിനെക്കുറിച്ച് വിലയിരുത്തൽ നടത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ്. മിഡിൽ ഓവറുകളിൽ കൂടുതൽ സിക്‌സറുകൾ നേടാൻ സഞ്ജുവിന് സാധിക്കുമെന്നാണ് കൈഫ് അഭിപ്രായപ്പെട്ടത്. കെഎൽ രാഹുൽ, റിഷബ് പന്ത് എന്നിവരേക്കാൾ മികച്ച രീതിയിൽ ചെന്നൈ പിച്ചിൽ സഞ്ജുവിന് കളിക്കാൻ സാധിക്കുമെന്നും കൈഫ് വ്യക്തമാക്കി. തന്റെ യുട്യൂബ് ചാനലിലൂടെ സംസാരിക്കുകയായിരുന്നു മുൻ ഇന്ത്യൻ താരം.
''ബാറ്റിംഗ് ശൈലി നോക്കുകയാണെങ്കിൽ സഞ്ജു സാംസൺ ചെന്നൈയിൽ റിഷബ് പന്ത്, കെഎൽ രാഹുൽ എന്നിവരേക്കാൾ കൂടുതൽ ബാറ്റിങ്ങിൽ വിജയിക്കാൻ സാധ്യതയുണ്ട്. അദ്ദേഹം മൂന്നോ നാലോ പൊസിഷനിൽ വന്നേക്കാം. മിഡിൽ ഓവറുകളിൽ സഞ്ജുവിന് സിക്‌സറുകൾ നേടാൻ സാധിക്കും'' മുഹമ്മദ് കൈഫ് പറഞ്ഞു.
2025 ഐപിഎല്ലിൽ സീസണിൽ രാജസ്ഥാൻ റോയൽസ് നിറം മങ്ങിയ പ്രകടനമാണ് പുറത്തെടുത്തത്. എട്ട് പോയിന്റുമായി ഒമ്പതാം സ്ഥാനത്താണ് രാജസ്ഥാൻ ഫിനിഷ് ചെയ്‌തത്. 2025 ഐപിഎൽ സീസണിൽ ചെന്നൈയും നിരാശാജനകമായ പ്രകടനമായിരുന്നു നടത്തിയിരുന്നത്. 14 മത്സരങ്ങളിൽ നിന്നും വെറും നാല് മത്സരങ്ങളിൽ മാത്രമാണ് ചെന്നൈയ്ക്ക് വിജയിക്കാൻ സാധിച്ചത്.
10 മത്സരങ്ങൾ പരാജയപ്പെട്ട് വെറും എട്ട് പോയിന്റോടെ അവസാന സ്ഥാനത്താണ് ചെന്നൈ ഫിനിഷ് ചെയ്തത്. ചരിത്രത്തിൽ ഇതാദ്യമായാണ് ചെന്നൈ തുടർച്ചയായ രണ്ടാം സീസണിൽ പ്ലേ ഓഫ് കാണാതെ പുറത്താവുന്നത്. ഈ നിറം മങ്ങിയ പ്രകടനങ്ങളിൽ നിന്നും കരകയറാൻ ആയിരിക്കും ചെന്നൈ മികച്ച താരങ്ങളെ ടീമിൽ എത്തിച്ചുകൊണ്ട് ലക്ഷ്യം വെക്കുക.
There are reports that Sanju Samson will join Chennai Super Kings ahead of the 2026 IPL. Now, former Indian player Mohammad Kaif has made an assessment of how Sanju's batting performance will be if he joins Chennai Super Kings. Kaif opined that Sanju will be able to hit more sixes in the middle overs.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."