HOME
DETAILS

ട്രെയിനില്‍ ലഗേജ് മറന്നുവച്ചു പോയാല്‍ ഇനി പരിഭ്രാന്തരാകേണ്ട; ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി 

  
November 11, 2025 | 4:27 AM

what happens if you miss your train but your luggage doesnt

 

ഡല്‍ഹി: ട്രെയിന്‍ യാത്ര ഇഷ്ടപ്പെടാത്തവരായി അധികമാരും ഉണ്ടാവില്ല. ദൂരയാത്രയ്ക്കു പോവുകയാണെങ്കില്‍ യാത്രയ്ക്കു സൗകര്യവും പോക്കറ്റ് കാലിയാകാതെ സുഖകരമായി യാത്ര ചെയ്യാം എന്നതുമാണ് ട്രെയിന്‍ യാത്ര തെരഞ്ഞെടുക്കാനുള്ള കാരണം. എന്നാല്‍ യാത്രയ്ക്കിടയില്‍ ചായക്കോ വെള്ളത്തിനോ മറ്റെന്തിനെങ്കിലും വേണ്ടിപ്ലാറ്റ്‌ഫോമിലേക്കിറങ്ങിയെന്ന് കരുതുക. അപ്പോള്‍ തന്നെ പെട്ടന്ന് ട്രെയിന്‍ എടുക്കുകയും ചെയ്തു.

നിങ്ങളുടെ ബാഗടക്കമുള്ള സകല സാധനങ്ങളും ട്രെയിനിലുമായി. ആരായാലും പരിഭ്രാന്തരാകുമെന്ന കാര്യം ഉറപ്പല്ലേ. നിങ്ങള്‍ കയറാതെ ട്രെയിന്‍ സ്റ്റേഷന്‍ വിട്ടുപോയാല്‍ ലഗേജിന് എന്ത് സംഭവിക്കുമെന്നും അത് എങ്ങനെ വീണ്ടെടുക്കുമെന്നും ആലോചിച്ച് ടെന്‍ഷനാവുകയോ പിന്നാലെ ഓടി അപകടം വിളിച്ചുവരുത്തുകയോ ഇനി ചെയ്യേണ്ട. നിങ്ങളുടെ ലഗേജ് സുരക്ഷിതമായി തിരികെ കിട്ടാനുള്ള വഴികളുണ്ട്. അത് എന്തൊക്കെയാണെന്ന് നോക്കാം...

ട്രെയിനില്‍ മറന്നുവച്ചതോ നഷ്ടപ്പെട്ടതോ ആയ ബാഗുകളെ ഉടമസ്ഥനില്ലാത്ത ലഗേജ് (അണ്‍അക്കമ്പാനിഡ് ലഗേജ്) ആയാണ് റെയില്‍വേ ജീവനക്കാര്‍ രേഖപ്പെടുത്തുക. ട്രെയിന്‍ യാത്ര എവിടെ അവസാനിക്കുന്നുവോ ആ സ്‌റ്റേഷനില്‍ വച്ച് ഗാര്‍ഡിന്റെ മേല്‍നോട്ടത്തില്‍ അത് രേഖപ്പെടുത്തുന്നതാണ്. തുടര്‍ന്ന് പാഴ്‌സല്‍, അല്ലെങ്കില്‍ ലഗേജ് ഓഫിസിലേക്ക് ഇത് അയക്കും.

ബാഗ് തന്റേതാണെന്ന് അവകാശപ്പെട്ട് ആരെങ്കിലും വരുന്നത് വരെ അവിടെ സുരക്ഷിതമായി സൂക്ഷിക്കുകയും ചെയ്യും. അണ്‍അക്കമ്പാനിഡ് ലഗേജിന്റെ ഓരോ ഭാഗവും രജിസ്റ്ററില്‍ രേഖപ്പെടുത്തുകയും ചെയ്യും. യഥാര്‍ഥ ഉടമ ഐഡിപ്രൂഫും ടിക്കറ്റ് പ്രൂഫുമായി എത്തുന്നത് വരെ ലഗേജിലെ ഒന്നും നഷ്ടമാകാതെ സൂക്ഷിക്കുകയും ചെയ്യുന്നതാണ്.

 ഉടന്‍ റിപ്പോര്‍ട്ട് ചെയ്യുക

നിങ്ങളെക്കൂടാതെ ട്രെയിന്‍ മുന്നോട്ട് പോവുകയും ബാഗുകള്‍ അതിനകത്ത് ഉണ്ടെന്ന് ഉറപ്പുവരുത്തുകയും ചെയ്താല്‍ പിന്നെ ഒട്ടും താമസിക്കരുത്്. ഉടന്‍ തന്നെ അധികൃതരെ വിവരം അറിയിക്കണം. ഏത് സ്റ്റേഷനിലാണോ നിങ്ങളുള്ളത് ആ സ്‌റ്റേഷന്‍ മാസ്റ്ററുടെ ഓഫിസിലെത്തി  PNR നമ്പര്‍, ട്രെയിനിന്റെ പേര്, കോച്ച് നമ്പര്‍, നിങ്ങളുടെ ലഗേജിനെക്കുറിച്ചുള്ള വിവരങ്ങളടക്കമുള്ള വിശദാംശങ്ങള്‍ എന്നിവ നല്‍കുക.

 ഇതെല്ലാം രേഖപ്പെടുത്തിയ ഉദ്യോഗസ്ഥര്‍ അടുത്ത സ്‌റ്റേഷനെയോ ട്രെയിനിലെ ഗാര്‍ഡിനെയോ ഈ വിവരം അറിയിക്കും. ഇനി അതല്ലെങ്കില്‍ 139 എന്ന നമ്പറിലോ റെയില്‍ മദദ് ആപ്പ് വഴിയോ നിങ്ങള്‍ക്ക് പരാതി നല്‍കാം. പെട്ടന്ന് പരാതി നല്‍കിയാല്‍ വേഗത്തില്‍ ബാഗ് കണ്ടെത്താന്‍ കഴികയുകയും അവസാന സ്റ്റേഷന്‍ എത്തുന്നതിന് മുമ്പ് തന്നെ സാധിക്കും..

റെയില്‍വെ ലഗേജ് കണ്ടെത്തി സുരക്ഷിതമാക്കും

ബാഗ് നഷ്ടമായി എന്ന പരാതി ലഭിച്ചു കഴിഞ്ഞാല്‍ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സും(ആര്‍പിഎഫ്) വാണിജ്യ വിഭാഗം ജീവനക്കാരുമാണ് തുടര്‍നടപടികള്‍ സ്വീകരിക്കുക. നിങ്ങള്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ബാഗ് കണ്ടെത്തുന്നതിന് അടുത്തുള്ള സ്റ്റേഷനുകളെയോ അതെല്ലെങ്കില്‍ ട്രെയിനിന്റെ ലാസ്റ്റ് സ്‌റ്റേഷനുമായോ ഇവര്‍ ബന്ധപ്പെടും.

ബാഗ് കണ്ടെത്തി തിരിച്ചറിഞ്ഞാല്‍ അവ ട്രെയിനില്‍ നിന്ന് സുരക്ഷിതമായി ഇറക്കി പഴ്‌സല്‍ ഓഫിസിലെത്തി സീല്‍ ചെയ്യും. കൂടാതെ അവ തിരിച്ചുവാങ്ങാന്‍ നിങ്ങളെത്തും വരെ ബാഗ് സുരക്ഷിതമായി സൂക്ഷിക്കുകയും ചെയ്യും. അതേസമയം വിമാനത്താവളങ്ങളിലെ പോലെ ഹൈടെക് സംവിധാനമായിരിക്കുകയില്ല ഇതെന്നും ഓര്‍ക്കുക.

ബാഗ് റെയില്‍വെ തിരിച്ചയക്കുന്നതാണ്

ചില പ്രത്യേക സാഹചര്യങ്ങളില്‍, ലഗേജ് ഇന്ത്യന്‍ റെയില്‍വെ തിരിച്ചയക്കും. നിങ്ങള്‍ക്ക് ബാഗ് നേരിട്ട് എത്തി കൈപ്പറ്റാന്‍ സാധിക്കില്ലെന്നുണ്ടെങ്കില്‍ അക്കാര്യം വിശദീകരിച്ച് രേഖാമൂലം അപേക്ഷ നല്‍കിയാല്‍ മാത്രമേ റെയില്‍വെ ബാഗ് തിരിച്ചയക്കുകയുള്ളൂ. നിങ്ങള്‍ നല്‍കിയ രേഖകള്‍ പരിശോധിച്ച് ഉറപ്പ് വരുത്തിയ ശേഷം മറ്റൊരു ട്രെയിന്‍ പാഴ്‌സല്‍ ലഗേജായി നിങ്ങളുടെ അടുത്തുള്ള സ്റ്റേഷിലേക്ക് റീ ബുക്ക് ചെയ്യും.

ഇതിന് ചെറിയ ചരക്ക് കൂലി നല്‍കേണ്ടി വരും. ദൂരം അനുസരിച്ച് 24 മണിക്കൂര്‍ മുതല്‍ 72 മണിക്കൂര്‍ വരെ ബാഗ് എത്താന്‍ സമയമെടുക്കുന്നതാണ്. ബാഗ് തിരിച്ചയച്ചാല്‍ പാഴ്‌സല്‍ ഓഫിസില്‍ നിന്ന് ഇതുമായി ബന്ധപ്പെട്ട ഫോണ്‍കോളോ സന്ദേശമോ നിങ്ങള്‍ക്ക് ലഭിക്കുന്നതുമായിരിക്കും.

യാത്രക്കാര്‍ ലഗേജ് ട്രാക്ക് ചെയ്യാനുള്ള സംവിധാനം നിലവില്‍ റെയില്‍വെക്കില്ല. എന്നാല്‍ നിങ്ങളുടെ പരാതി ലഭിച്ചു കഴിഞ്ഞാല്‍ നഷ്ടമായ ബാഗിന്റെ രേഖകള്‍ പഴ്‌സല്‍ മാനേജ്‌മെന്റ് സിസ്റ്റം വഴി സൂക്ഷിക്കുന്നുണ്ട്. റെയില്‍ മദദിലെ പരാതി നമ്പര്‍ ഉപയോഗിച്ച് ബാഗിന്റെ തുടര്‍നടപടികള്‍ അറിയാനുമാകും.

 

അതല്ലെങ്കില്‍ പാഴ്‌സല്‍ ഓഫീസുമായി നേരിട്ട് ബന്ധപ്പെട്ടാലും ബാഗിനെക്കുറിച്ചുള്ള വിവരങ്ങള്‍ അറിയാം. ട്രെയിന്‍ യാത്രയില്‍ ലഗേജില്‍ പേര്, പിഎന്‍ആര്‍, മൊബൈല്‍ നമ്പര്‍ എന്നിവ ടാഗ് ചെയ്യുന്നത് നിങ്ങളുടെ സാധനങ്ങള്‍ വേഗത്തില്‍ കണ്ടെത്താന്‍ ജീവനക്കാരെ സഹായിക്കും.

ബാഗിന് കേടുപാടുകള്‍ സംഭവിച്ചാല്‍ നഷ്ടപരിഹാരം കിട്ടുമോ?

സെന്‍ട്രല്‍ റെയില്‍വെയുടെ ഔദ്യോഗിക വെബ്‌സൈറ്റ് പ്രകാരം, നഷ്ടപ്പെട്ടതോ കേടുപാടുകള്‍ സംഭവിച്ചതോ ആയ ലഗേജുകള്‍ക്ക് നഷ്ടപരിഹാരം ക്ലെയിം ചെയ്യാമെന്നാണ് പറയുന്നത്. ബുക്കിങ് സമയത്ത് ബാഗിന്റെ മൂല്യം വെളിപ്പെടുത്തിയിട്ടുണ്ടോ അതിന് ബാധകമായ ചാര്‍ജുകള്‍ അടച്ചിട്ടുണ്ടോ എന്നതിനെയൊക്കെ ആശ്രയിച്ചാകും നഷ്ടപരിഹാരം നല്‍കുക.

ക്ലെയിം എങ്ങനെ ഫയല്‍ ചെയ്യാം

ബുക്കിങ് തിയതി മുതല്‍ ആറുമാസത്തിനുള്ളില്‍ ക്ലെയിമുകള്‍ നല്‍കണം.. അല്ലാത്ത പക്ഷം അവ നിരസിക്കപ്പെട്ടേക്കാം.

ഓഫ്‌ലൈനായോ ഓണ്‍ലൈനായോ ക്ലെയിമിന് അപേക്ഷിക്കാം.

അപേക്ഷയോടൊപ്പം ആവശ്യമായ രേഖകളും സമര്‍പ്പിക്കണം.

നഷ്ടപരിഹാരം കിട്ടുന്നതില്‍ കാലതാമസമോ പ്രശ്‌നങ്ങളോ ഉണ്ടെങ്കില്‍

ബന്ധപ്പെട്ട സോണല്‍ റെയില്‍വേയുടെ അഡീഷണല്‍ ജനറല്‍ മാനേജരെയോ (എജിഎം) ജനറല്‍ മാനേജരെയോ (ജിഎം) സമീപിക്കുക.


ട്രെയിന്‍ യാത്രക്കൊരുങ്ങുമ്പോള്‍

നേരത്തെ എത്തുക- പുറപ്പെടുന്നതിന് അര മണിക്കൂര്‍ മുമ്പെങ്കിലും സ്റ്റേഷനില്‍ എത്തുക, പ്രത്യേകിച്ച് ദീര്‍ഘദൂര യാത്രകള്‍ക്ക്.

അവശ്യവസ്തുക്കള്‍ കൈയില്‍ കരുതുക- വിലപിടിപ്പുള്ള വസ്തുക്കളും പ്രധാനപ്പെട്ട വസ്തുക്കളും ഹാന്‍ഡ്ബാഗിലോ ബാക്ക്പാക്കിലോ വയ്ക്കുക. ട്രെയിനില്‍ നിന്ന് പ്ലാറ്റ്‌ഫോമിലേക്കോ മറ്റോ ഇറങ്ങുന്ന സമയത്തും ഇവ കൊണ്ടുനടക്കാം.

ലഗേജ് സുരക്ഷിതമാക്കുക- ഉറപ്പുള്ള ലോക്കുകള്‍ ഉപയോഗിച്ച് ബാഗുകള്‍ പൂട്ടുക, ഫോണ്‍ നമ്പറോ പേരോ കാണുന്ന രീതിയില്‍ ടാഗ് നല്‍കുക

പ്ലാറ്റ്‌ഫോം അപ്‌ഡേറ്റുകള്‍ പരിശോധിക്കുക- ആശയക്കുഴപ്പം ഒഴിവാക്കാന്‍ ട്രെയിന്‍ അറിയിപ്പുകള്‍ നിരീക്ഷിക്കുക.

തിരക്കുകൂട്ടുന്നത് ഒഴിവാക്കുക- സ്റ്റേഷനിലെത്തിയാല്‍ നിങ്ങളുടെ കോച്ച് എവിടെയാണെന്ന് കൃത്യമായി മനസിലാക്കുക. ട്രെയിന്‍ വന്നതിന് ശേഷം കോച്ച് നോക്കി ഓടുന്നത് ഒഴിവാക്കുകയും ചെയ്യുക.

 

Train journeys are usually comfortable and budget-friendly, but sometimes passengers step off the train for tea or water — only to see the train leave without them, along with their luggage. If this happens, there’s no need to panic or run after the train; Indian Railways has a proper system to recover your belongings safely. If luggage is left behind, railway staff classify it as “unaccompanied luggage.” It is officially recorded under the supervision of the train guard at the final destination station and then transferred to the parcel or luggage office. The bag is stored safely until the rightful owner claims it with valid ID and ticket proof.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സൗദിയില്‍ ആരോഗ്യ മേഖലയിലെ ഏഴു ജോലികളില്‍ ഇനി ഓവര്‍ടൈം ശമ്പളം ഇല്ല

Saudi-arabia
  •  2 hours ago
No Image

ചെന്നൈയിൽ ആ രണ്ട് താരങ്ങളെക്കാൾ മുകളിലായിരിക്കും സഞ്ജുവിന്റെ പ്രകടനം: കൈഫ്

Cricket
  •  2 hours ago
No Image

ഡല്‍ഹി സ്‌ഫോടനം: വ്യാജ വാര്‍ത്തകളും ഊഹാപോഹങ്ങളും പ്രചരിപ്പിക്കരുത്- ഡല്‍ഹി മുഖ്യമന്ത്രി /Delhi Red Fort Blast

National
  •  3 hours ago
No Image

അവൻ ഒറ്റക്ക് ടീമിനെ വിജയിപ്പിച്ചു, എന്നിട്ടും ഇന്ത്യൻ ടീമിൽ അവസരമില്ല: ഗാംഗുലി

Cricket
  •  3 hours ago
No Image

തിരുവനന്തപുരം വിമാനത്താവളത്തില്‍ പരിശോധനയ്ക്കിടെ ബോംബ് എന്ന് പറഞ്ഞ് പരിഭ്രാന്തി പടര്‍ത്തിയ ഡ്രൈവര്‍ അറസ്റ്റില്‍

Kerala
  •  3 hours ago
No Image

പെരുമ്പാവൂരിൽ സ്വകാര്യ ബസും ടോറസ് ലോറിയും കൂട്ടിയിടിച്ച് അപകടം; 20ഓളം യാത്രക്കാർക്ക് പരിക്ക്

Kerala
  •  3 hours ago
No Image

Delhi Red Fort Blast Live Updates: കാര്‍ വാങ്ങിയത് സല്‍മാന്‍, പിന്നീട് ദേവേന്ദ്രന് വിറ്റു, തുടര്‍ന്ന് മറ്റൊരാള്‍ക്ക്; രണ്ട് പേരും കസ്റ്റഡിയില്‍; അവസാന ആര്‍.സി ഉടമയെ കണ്ടെത്താന്‍ പൊലിസ്

National
  •  4 hours ago
No Image

സാമ്പാറിന് രുചിയില്ല; കേന്ദ്ര സർവകലാശാലയിൽ കിച്ചൺ ഹെൽപ്പറെ പുറത്താക്കി; ജാതി വിവേചനമെന്ന് ആരോപണം

National
  •  4 hours ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ്; പ്രധാന വകുപ്പുകൾ പണിതരുമോ? പേടിയിൽ സി.പി.എം

Kerala
  •  4 hours ago
No Image

വെറും അഞ്ച് മിനിറ്റിനുള്ളില്‍ കുവൈത്ത് വിസ റെഡി; വികസനത്തിലും സുരക്ഷയിലും പുതിയൊരു ഘട്ടത്തിലേക്കെന്ന് ഷെയ്ഖ് ഫഹദ് 

Kuwait
  •  4 hours ago