HOME
DETAILS

ഗാർഹിക തൊഴിലാളികൾക്ക് ആശ്വാസ വാർത്ത: പൊതുമാപ്പ് പദ്ധതി നീട്ടി സഊദി അറേബ്യ

  
November 13, 2025 | 8:46 AM

saudi arabia extends amnesty for absconding domestic workers

റിയാദ്: തൊഴിലുടമയുടെ അനുമതിയില്ലാതെ ജോലിസ്ഥലത്തു നിന്ന് ഒളിച്ചോടിപ്പോയ (Absent from work) ഗാർഹിക തൊഴിലാളികൾക്കുള്ള പൊതുമാപ്പ് പദ്ധതി ആറ് മാസത്തേക്ക് കൂടി നീട്ടി സഊദി അറേബ്യ. ഈ പദ്ധതി പ്രകാരം  തൊഴിലാളികൾക്ക് തങ്ങളുടെ ഔദ്യോഗിക രേഖകൾ നിയമപരമാക്കാൻ സാധിക്കും.

സഊദി മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് സോഷ്യൽ ഡവലപ്മെന്റ് (MHRSD) അധികൃതരെ ഉദ്ധരിച്ച്  സഊദി പ്രാദേശിക മാധ്യമങ്ങളാണ് ഈ വിവരം റിപ്പോർട്ട് ചെയ്തത്. ചെവ്വാഴ്ച മുതൽ (2025 നവംബർ 11) ആറ് മാസത്തേക്കാണ് പദ്ധതിയുടെ ആനുകൂല്യം നീട്ടിയിരിക്കുന്നത്.

ആർക്കെല്ലാം പ്രയോജനപ്പെടുത്താം?

2025 നവംബർ 11-ന് മുമ്പ് ജോലിസ്ഥലത്തുനിന്ന് ഒളിച്ചോടിപ്പോയതായി (Huroob report) റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള ഗാർഹിക തൊഴിലാളികൾക്കാണ് ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക. മുൻപ്, 2025 മെയ് 11 മുതൽ ആറ് മാസത്തേക്ക് ഈ പദ്ധതി മന്ത്രാലയം ലഭ്യമാക്കിയിരുന്നു.

എങ്ങനെ പ്രയോജനപ്പെടുത്താം?

തൊഴിലുടമകളിൽ നിന്ന് ഒളിച്ചോടിയ ശേഷം സഊദി അറേബ്യയിൽ അനധികൃതമായി തുടരുന്ന തൊഴിലാളികൾക്ക് അവരുടെ തൊഴിൽ സ്റ്റാറ്റസ് നിയമപരമാക്കുന്നതിനും പുതിയ തൊഴിലുടമയ്ക്ക് കീഴിൽ ജോലി നേടുന്നതിനും വേണ്ടിയാണ് ഈ നടപടി.

ഈ ഗാർഹിക തൊഴിലാളികൾക്കും അവരെ നിയമിക്കാൻ ആഗ്രഹിക്കുന്ന പുതിയ തൊഴിലുടമകൾക്കും 'മുസ്നദ്' (Musaned) സംവിധാനത്തിലൂടെ അവരുടെ രേഖകൾ ശരിയാക്കാൻ സാധിക്കും. 

രാജ്യത്തെ തൊഴിൽ മേഖലയിൽ നിയമപരമായ നിയന്ത്രണങ്ങൾ ഉറപ്പുവരുത്തുന്നതിനായാണ് മന്ത്രാലയത്തിന്റെ ഈ നടപടി.

Saudi Arabia has extended the amnesty period for domestic workers who have absconded from their jobs without permission, allowing them to regularize their status and transfer to new employers. The six-month extension, announced by the Ministry of Human Resources and Social Development, applies to workers who were reported absent before May 11, 2025.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒരു വാട്സ്ആപ്പ് കോൾ പോലും അപകടമാകാം; ഹാക്കിംഗ് ഭീഷണിയിൽ നിന്ന് രക്ഷനേടാൻ നിർദ്ദേശങ്ങളുമായി യുഎഇ സൈബർ കൗൺസിൽ

uae
  •  2 hours ago
No Image

ഡല്‍ഹിയില്‍ വീണ്ടും സ്‌ഫോടനശബ്ദമെന്ന്; പൊലിസെത്തി പരിശോധിച്ചപ്പോള്‍ ബസിന്റെ ടയര്‍ പൊട്ടിയത് 

National
  •  3 hours ago
No Image

യാത്രക്കാരുടെ ശ്രദ്ധക്ക്: പവർ ബാങ്കിനും ഇ-സിഗരറ്റിനും പുതിയ നിർദേശങ്ങൾ പുറപ്പെടുവിച്ച് ഒമാൻ എയർ

oman
  •  3 hours ago
No Image

എസ്.ഐ.ആര്‍ നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍, സുപ്രിംകോടതിയെ സമീപിച്ചുകൂടെയെന്ന് ഹൈക്കോടതി

Kerala
  •  3 hours ago
No Image

കന്നഡ സൂപ്പർസ്റ്റാർ ഉപേന്ദ്രയുടെ ഫോൺ ഹാക്ക് ചെയ്ത് വാട്സാപ്പ് തട്ടിപ്പ്; പ്രതി പിടിയിൽ

crime
  •  3 hours ago
No Image

തുർക്കി സൈനിക വിമാന ദുരന്തം; അനുശോചനം രേഖപ്പെടുത്തി സഊദി അറേബ്യ

Saudi-arabia
  •  4 hours ago
No Image

എസ്.എസ്.കെ ഫണ്ട് കിട്ടിയിട്ടില്ലെങ്കില്‍ എനിക്ക് ഉത്തരവാദിത്തമില്ല, ഞങ്ങളൊന്നും മണ്ടന്മാരല്ല; ബിനോയ് വിശ്വത്തിനെതിരെ മന്ത്രി ശിവന്‍കുട്ടി

Kerala
  •  4 hours ago
No Image

പാകിസ്താനിലെ സ്ഫോടനം; ഭയന്ന താരങ്ങളെ വിരട്ടി കളിപ്പിക്കാൻ ലങ്കൻ ക്രിക്കറ്റ് ബോർഡ്; പരമ്പര റദ്ദാക്കിയാൽ കർശന നടപടി

Cricket
  •  4 hours ago
No Image

കുതിച്ചുയർന്ന് സ്വർണവില: 24കാരറ്റ് ഗ്രാമിന് 500 ദിർഹം കടന്നു

uae
  •  4 hours ago
No Image

കണ്ണൂരില്‍ നഗരഭരണം പിടിക്കാന്‍ കച്ചകെട്ടി മുന്നണികള്‍; ജില്ലാപഞ്ചായത്തിലേക്ക് പുതുമുഖ പട്ടികയുമായി സി.പി.എം

Kerala
  •  4 hours ago