ഒരു വാട്സ്ആപ്പ് കോൾ പോലും അപകടമാകാം; ഹാക്കിംഗ് ഭീഷണിയിൽ നിന്ന് രക്ഷനേടാൻ നിർദ്ദേശങ്ങളുമായി യുഎഇ സൈബർ കൗൺസിൽ
ദുബൈ: സൈബർ ആക്രമണങ്ങളെക്കുറിച്ച് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് യുഎഇ സൈബർ സെക്യൂരിറ്റി കൗൺസിൽ. ഹാക്കിംഗ് ശ്രമങ്ങളിൽ നിന്ന് രക്ഷ നേടുന്നതിനും വിവരങ്ങൽ സംരക്ഷിക്കുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിക്കാൻ അധികൃതർ താമസക്കാരോട് നിർദ്ദേശിച്ചു.
എന്താണ് സീറോ-ഡേ ആക്രമണങ്ങൾ?
സുരക്ഷാ പ്രശ്നങ്ങൾ പുറത്തറിയുന്നതിന് മുമ്പ് തന്നെ ഹാക്കർമാർ ആ പഴുതുകൾ മുതലെടുത്ത് നടത്തുന്ന ആക്രമണങ്ങളാണ് സീറോ-ഡേ ആക്രമണങ്ങൾ.
ഒരു WhatsApp കോൾ പോലും നിങ്ങളുടെ ഫോണിനെയോ, കംപ്യൂട്ടറിനെയോ ദുർബലപ്പെടുത്താൻ പ്രാപ്തമാണെന്ന് കൗൺസിൽ അറിയിച്ചു.
ഇതുവഴി, നിങ്ങൾ അറിയാതെ തന്നെ നിങ്ങളുടെ ഫോട്ടോകളും സന്ദേശങ്ങളും ഉൾപ്പെടെയുള്ള വിവരങ്ങൾ ഹാക്കർമാർക്ക് ചോർത്താൻ സാധിക്കും.
സീറോ-ഡേ ആക്രമണങ്ങളിൽ നിന്ന് എങ്ങനെ രക്ഷനേടാം
സൈബർ സുരക്ഷാ കൗൺസിൽ നിർദ്ദേശിക്കുന്ന പ്രധാന വഴികൾ:
- വാട്സ്ആപ്പ് പതിവായി അപ്‌ഡേറ്റ് ചെയ്യുക.
- സംശയാസ്പദമായ ലിങ്കുകളിൽ ക്ലിക്കുചെയ്യാതിരിക്കുക.
- ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം വിശ്വസിക്കുക.
- ടു സ്‌റ്റെപ് വെരിഫിക്കേഷന്‍ (Two-step verification) പ്രവർത്തനക്ഷമമാക്കുക.
- വിശ്വസനീയമായ ഒരു സുരക്ഷാ ആപ്ലിക്കേഷൻ ഉപയോഗിക്കുക.
- അപരിചിതരുടെ കോളുകൾ സൈലന്റ് ആക്കുക.
കഴിഞ്ഞ മാസം നടന്ന Gitex Global 2025-ൽ, ഓൺലൈൻ സുരക്ഷയിൽ പൗരന്മാരും കൂടുതൽ ഉത്തരവാദിത്തം പുലർത്തണമെന്ന് യുഎഇ അധികൃതർ ആവശ്യപ്പെട്ടിരുന്നു.
"സൈബർ കുറ്റകൃത്യങ്ങൾക്ക് ഇരയാകാതിരിക്കാൻ സ്വയം സംരക്ഷിക്കേണ്ടത് എല്ലാവരുടെയും ഉത്തരവാദിത്തമാണ്," എന്ന് അബൂദബി പൊലിസ് ടെലികമ്മ്യൂണിക്കേഷൻസ് മേധാവി ലെഫ്റ്റനന്റ് കേണൽ ഡോ. ഹമദ് ഖലീഫ അൽ നുഐമി വ്യക്തമാക്കി.
The UAE Cyber Security Council has issued a warning to the public about potential cyber attacks, urging residents to take necessary precautions to protect their information and avoid hacking attempts. Authorities are advising individuals to stay vigilant and follow best practices to safeguard their digital security.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."