ചാഞ്ചാടി സ്വര്‍ണവില; ഇന്ന് പവന് 560 രൂപ കുറഞ്ഞു, നാളെ വീണ്ടും ഉയരുമോ?
തുടര്‍ച്ചയായി രണ്ട് ദിവസം കുതിച്ചുയര്‍ന്ന സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ്. നേരിയ ഇടിവാണ് രേഖപ്പെടുത്തിയത്. ഇന്നലെ ഉച്ചയോടെ സ്വര്‍ണവില 94000 കടന്നിരുന്നു. ഇന്നലെ രാവിലെയും ഉച്ചയ്ക്കുമായി പവന് 2,280 രൂപയും ഗ്രാമിന് 285 രൂപയുമാണ് വര്‍ദ്ധിച്ചത്.
രാജ്യാന്തരവില ഔണ്‍സിന് 4200 ഡോളര്‍ ഭേദിച്ചതാണ് കേരളത്തില്‍ ഇന്നലെ വില ഉയരാന്‍ കാരണമായത്. എന്നാലിന്ന് കുതിപ്പിന് ബ്രേക്ക് നല്‍കി വില തിരിച്ചിറങ്ങുകയായിരുന്നു.
അമേരിക്കയുടെ സാമ്പത്തിക പ്രതിസന്ധികള്‍ കണക്കിലെടുത്ത് കൊണ്ട് യുഎസ് ഫെഡറല്‍ റിസര്‍വ് ഡിസംബറില്‍ വീണ്ടും അടിസ്ഥാന പലിശ നിരക്ക് കുറക്കുമെന്നാണ് സൂചനകള്‍. ഇങ്ങനെ സംഭവിച്ചാല്‍ സ്വര്‍ണത്തിന്റെ കുതിപ്പ് കൂടുതല്‍ ശക്തമാവും.
ഈ മാസം തുടക്കത്തില്‍ 90,200 രൂപയായിരുന്നു സ്വര്‍ണവില. നവംബര്‍ അഞ്ചിന് ഇത് 89,080 രൂപയായി താഴ്ന്നു.ഇതാണ് ഈ മാസത്തെ കുറഞ്ഞ സ്വര്‍ണവില. പിന്നീട് 89,000നും 90,000നും ഇടയില്‍ ചാഞ്ചാടി നില്‍ക്കുകയായിരുന്നു. ഒക്ടോബര്‍ 17ന് രേഖപ്പെടുത്തിയ 97,360 രൂപയാണ് സര്‍വ്വകാല റെക്കോര്‍ഡ്.
ഇന്നത്തെ സ്വര്‍ണവില
ഇന്ന് ഒരു ഗ്രാമിന് 70 രൂപ കുറഞ്ഞ് 11,720 രൂപയായി.
ഒരു പവന് 560 രൂപ കുറഞ്ഞ് 93,760 രൂപയായി.
10 ഗ്രാം സ്വര്‍ണം വാങ്ങാന്‍ 1,17,200 രൂപ നല്‍കണം.
24 കാരറ്റ് സ്വര്‍ണം ഒരു ഗ്രാമിന് 77 രൂപ കുറഞ്ഞ് 12,785 രൂപയും, പവന് 616 രൂപ കുറഞ്ഞ് 1,02,280 രൂപയുമാണ്.
18 കാരറ്റിന് ഒരു ഗ്രാമിന് 58 രൂപ കുറഞ്ഞ് 9,589 രൂപയും, പവന് 464 രൂപ കുറഞ്ഞ് 76,712 രൂപയുമായി.
1 പവന്‍ സ്വര്‍ണാഭരണം വാങ്ങാന്‍ എന്ത് നല്‍കണം?
ഇന്ന് 5% പണിക്കൂലി, 3% ജി.എസ്.ടി, ഹോള്‍മാര്‍ക്ക് ചാര്‍ജ് (53.10 രൂപ) എന്നീ ചാര്‍ജുകള്‍ ഈടാക്കിയാല്‍ ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങാന്‍ ഏകദേശം 1,01,450 രൂപയാണ് നല്‍കേണ്ടതായി വരുക. ഒരു ഗ്രാം ആഭരണത്തിന് ഏകദേശം 12,720 രൂപയും കരുതേണ്ടിവരും.
| Date | Price of 1 Pavan Gold (Rs.) |
| 1-Nov-25 | 90200 |
| 2-Nov-25 | 90200 |
| 3-Nov-25 | 90320 |
| 4-Nov-25 | 89800 |
| 5-Nov-257 | Rs. 89,080 (Lowest of Month) |
| 6-Nov-25 (Morning) |
89400 |
| 6-Nov-25 (Evening) |
89880 |
| 7-Nov-25 | 89480 |
| 8-Nov-25 | 89480 |
| 9-Nov-25 | 89480 |
| 10-Nov-25 (Morning) |
90360 |
| 10-Nov-25 (Evening) |
90800 |
| 11-Nov-25 (Morning) |
92600 |
| 11-Nov-25 (Evening) |
92280 |
| 12-Nov-25 | 92040 |
| 13-Nov-25 Yesterday » (Morning) |
93720 |
| 13-Nov-25 Yesterday » (Evening) |
Rs. 94,320 (Highest of Month) |
| 14-Nov-25 Today » |
Rs. 93,760 |
English Summary: Gold price dips by ₹560 per sovereign after two days of sharp rise. Current Kerala rates, international trends, and jewellery purchase costs explained.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."