വിൽക്കാനുള്ള വാഹനങ്ങൾ റോഡിൽ പ്രദർശിപ്പിച്ചാൽ പണികിട്ടും; 60 ദിവസം വരെ വാഹനം കണ്ടുകെട്ടുമെന്ന് കുവൈത്ത്
കുവൈത്ത് സിറ്റി: പൊതു നിരത്തുകളിലോ നടപ്പാതകളിലോ റോഡിന്റെ ഭാഗങ്ങളിലോ സെക്കന്റ് ഹാൻഡ് വാഹനങ്ങൾ വിൽപനക്കായി പ്രദർശിപ്പിക്കരുതെന്ന് മുന്നറിയിപ്പ്. പൗരന്മാർക്കും പ്രവാസികൾക്കും ഈ മുന്നറിയിപ്പ് ബാധകമാണ്. ഇത്തരം പ്രവൃത്തികളിൽ ഏർപ്പെടുന്നവർ നിയമനടപടികൾ നേരിടേണ്ടി വരുമെന്ന് മുന്നറിയിപ്പിൽ പറയുന്നു.
വിൽക്കാനുള്ള വാഹനങ്ങൾ നിയുക്തമല്ലാത്ത സ്ഥലങ്ങളിൽ ഉപേക്ഷിക്കുന്നത് പാർക്കിംഗ് നിയമലംഘനമായി കണക്കാക്കുമെന്ന് ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് (GTD) വ്യക്തമാക്കി. ട്രാഫിക് നിയമത്തിലെ എക്സിക്യൂട്ടീവ് റെഗുലേഷനുകളിലെ ആർട്ടിക്കിൾ 207 പ്രകാരം, ഇത്തരം നിയമലംഘനങ്ങൾക്ക് 60 ദിവസം വാഹനം കണ്ടുകെട്ടുന്നതടക്കമുള്ള നിയമ നടപടികൾ നേരിടേണ്ടി വരും.
പിഴകൾ ഒഴിവാക്കുന്നതിനായി അംഗീകൃത ഷോറൂമുകൾ, ലൈസൻസുള്ള ഡീലർമാർ അല്ലെങ്കിൽ അംഗീകൃത ഓൺലൈൻ പ്ലാറ്റ്ഫോമുകൾ വഴി മാത്രമേ വാഹനങ്ങൾ വിൽക്കാവൂ എന്ന് ഉദ്യോഗസ്ഥർ പൊതുജനങ്ങൾക്ക് നിർദേശം നൽകി.
A warning has been issued to citizens and residents, prohibiting the display of second-hand vehicles for sale on public roads, footpaths, or road sections. Those found violating this rule will face legal action.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."