മലബാർ ഗോൾഡിൻ്റെ 'ഹംഗർ ഫ്രീ വേൾഡ്' പദ്ധതി എത്യോപ്യയിലേക്കും
ദുബൈ: മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ പ്രധാന പദ്ധതിയായ 'ഹംഗർ ഫ്രീ വേൾഡ്' കാംപയിൻ എത്യോപ്യയിലേക്കും വ്യാപിപ്പിക്കുന്നു. ഇന്ത്യയിലും സാംബിയയിലും ഏറെ ശ്രദ്ധ കൈവരിച്ച ശേഷമാണ് ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ വളർച്ചയുടെ അടുത്ത ഘട്ടമായി ഈ പദ്ധതി എത്യോപ്യയിലേക്കും വ്യാപിപ്പിക്കുന്നത്.
അനുകമ്പയും ഒത്തൊരുമയും അടിസ്ഥാനം ആയിട്ടുള്ള ഇന്ത്യൻ മൂല്യങ്ങളിൽ നിന്നാണ് ഹംഗർ ഫ്രീ വേൾഡ് പദ്ധതി രൂപം കൊണ്ടത്. പ്രാദേശിക വിജയം നേടിയ ഇന്ത്യൻ സംരംഭങ്ങൾ എങ്ങനെ ആഗോള തലത്തിൽ സ്വാധീനം സൃഷ്ടിക്കുന്നു എന്നതിന്റെ മാതൃകയാണ് ഈ പദ്ധതി. നിയമപരമായി ഇന്ത്യയിൽ നിർബന്ധിതമാക്കിയ സി.എസ്.ആർ (സി.എസ്.ആർ) വിഹിതത്തിൻ്റെ ഇരട്ടിയിലധികം തുക, അതായത് ലാഭത്തിന്റെ 5% സ്ഥിരമായി നിക്ഷേപിക്കുന്നതിലൂടെ, മലബാർ കോർപറേറ്റ് സാമൂഹിക ഉത്തരവാദിത്തത്തിൻ്റെ വ്യാപ്തിയും ആത്മാർത്ഥതയും പുനർനിർവചിക്കുകയാണ്. ഇന്ത്യയിൽ വിജയം കണ്ട ഈ പദ്ധതിയെ, വിശപ്പിനും വിദ്യാഭ്യാസപരമായ അസമത്വത്തിനും എതിരായ ആഗോള മുന്നേറ്റമാക്കി മാറ്റുകയാണ് മലബാർ.
ദുബൈ മലബാർ ഇന്റർനാഷനൽ ഹബ്ബിൽ നടന്ന ചടങ്ങിൽ ഗ്രൂപ് വൈസ് ചെയർമാൻ കെ.പി അബ്ദുൽ സലാം ദുബൈയിലെ എത്യോപ്യൻ കോൺസുൽ ജനറൽ അസ്മെലാഷ് ബെക്കെലെയ്ക്ക് 'ലെറ്റർ ഓഫ് ഇന്റന്റ്' ഔദ്യോഗികമായി കൈമാറിയാണ് പ്രഖ്യാപനം നടത്തിയത്. ചടങ്ങിൽ മലബാർ മാനേജ്മെന്റ് ടീമിലെ മുതിർന്ന അംഗങ്ങൾ പങ്കെടുത്തു.
മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ ഇ.എസ്.ജി സംരംഭങ്ങളിൽ ഒന്നാണ് ഹംഗർ ഫ്രീ വേൾഡ് പദ്ധതി. നിലവിൽ ആഗോള തലത്തിൽ 119ൽ പരം ലൊക്കേഷനുകളിൽ നിത്യേന 115,000 പേർക്കുള്ള പോഷക സമൃദ്ധമായ ഭക്ഷണം നൽകി വരുന്നു. സാംബിയയിലെ 3 സ്കൂളുകളിലായി 2024 മേയ് മുതൽ 900,000 ഭക്ഷണപ്പൊതികൾ വിതരണം ചെയ്തിട്ടുണ്ട്. ഇത് ഫലം കണ്ടതിനെ തുടർന്ന് എത്യോപിയിലേക്ക് കൂടി ഈ പദ്ധതി വ്യാപിപ്പിക്കുകയായിരുന്നു.
ഈ പദ്ധതിയിലൂടെ ദശലക്ഷക്കണക്കിനാളുകളുടെ ജീവിതത്തിൽ വന്ന നല്ല മാറ്റങ്ങൾ സുസ്ഥിരവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ വളർച്ച എന്ന തങ്ങളുടെ കാഴ്ചപ്പാടിനുള്ള തെളിവാണെന്നും, എത്യോപ്യൻ ഗവൺമെന്റുമായി പങ്കാളിത്തത്തിൽ ഏർപ്പെടുന്നതോടെ അടുത്ത രണ്ട് വർഷത്തിനുള്ളിൽ 864,000 ഡോളറിന്റെ നിക്ഷേപം നടത്താനാണ് ബ്രാൻഡിന്റെ തീരുമാനമെന്നും, ഇതിലൂടെ 2026 അവസാനമാകുമ്പോഴേക്കും 10,000 കുട്ടികൾക്ക് പ്രതിദിനം പോഷക സമൃദ്ധമായ ഭക്ഷണം നൽകാനും വിദ്യാഭ്യാസ രംഗത്ത് മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കാനും പദ്ധതിയുണ്ടെന്നും മലബാർ ഗ്രൂപ് ചെയർമാൻ എം.പി അഹമ്മദ് പറഞ്ഞു.
സഹായം ഏറ്റവും ആവശ്യമുള്ള കുട്ടികളുടെയും കുടുംബങ്ങളുടെയും ജീവിതത്തിൽ ദീർഘകാലം നിലനിൽക്കുന്ന നല്ല മാറ്റങ്ങൾ കൊണ്ട് വരാൻ ഇത്തരം പദ്ധതികളിലൂടെ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്ന് മലബാർ ഗ്രൂപ് വൈസ് ചെയർമാൻ കെ.പി അബ്ദുൽ സലാം പറഞ്ഞു.
യു.എന്നിന്റെ സസ്‌റ്റൈനബിൾ ഡെവെലപ്മെന്റ് ഗോൾസിനെ (എസ്.ഡി.ജി) പിന്തുണക്കുന്നതാണു ഹംഗർ ഫ്രീ വേൾഡ് പദ്ധതി. ഇത് എത്യോപിയയിലേക്ക് കൂടി വിപുലീകരിക്കുന്നത് വഴി പദ്ധതിയുടെ പ്രാരംഭ ഘട്ടത്തിൽ ഓറോമിയാ പ്രദേശത്തുള്ള ആദാമ സിറ്റിയിലെ ഏകദേശം 11,000 കുട്ടികൾ പഠിക്കുന്ന 5 സ്കൂളുകളുമായി സഹകരിക്കും. സ്കൂൾ ഭക്ഷണ പദ്ധതി കൂടാതെ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പുകൾ, മെന്റർഷിപ് പ്രോഗ്രാമുകൾ, ഡിജിറ്റൽ വിദ്യാഭ്യാസം, ലൈബ്രറി തുടങ്ങിയ അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങൾ കൂടി മലബാർ ഗ്രൂപ് എത്യോപിയയിൽ ആസൂത്രണം ചെയ്യുന്നുണ്ട്.
എത്യോപ്യൻ ഗവന്മെന്റിന്റെ വിലമതിക്കാനാവാത്ത സഹകരണത്തോടെ മുന്നോട്ട് പോകുന്ന ഈ ദൗത്യം സമഗ്രവും സുസ്ഥിരവുമായ മാറ്റങ്ങൾ സമൂഹത്തിൽ കൊണ്ടുവരിക എന്ന തങ്ങളുടെ ഉറച്ച പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്നുവെന്ന് മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ഇന്റർനാഷനൽ ഓപറേഷൻസ് എം.ഡി ഷംലാൽ അഹമ്മദ് പറഞ്ഞു.
Malabar Gold's 'Hunger Free World' project extends to Ethiopia
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."