HOME
DETAILS

സൗദി–ഇസ്റാഈൽ ബന്ധം സാധാരണ നിലയിൽ ആക്കിയേ തീരൂ എന്ന വാശിയിൽ ട്രംപ്, വഴങ്ങാതെ സൗദി: കിരീടാവകാശി നാളെ വൈറ്റ് ഹൗസിൽ; സൗദി സമ്മതിച്ചാൽ മൊത്തം മുസ്ലിം രാഷ്ട്രങ്ങളും അംഗീകരിച്ച പോലെയെന്നു യുഎസ് | In-depth Story

  
Web Desk
November 17, 2025 | 3:54 AM

Donald Trump struggles to sway Saudi crown prince on Israel ties

വാഷിങ്ടൺ: സൗദി അറേബ്യയും ഇസ്റാഈലും തമ്മിലുള്ള ബന്ധം സാധാരണനിലയിൽ എത്തിക്കണമെന്ന തന്റെ ആഗ്രഹം മറച്ചുവയ്ക്കാതെ തന്നെയാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നോട്ട് പോകുന്നത്. യുഎഇ അടക്കമുള്ള ചില അറബ് രാഷ്ട്രങ്ങളും ഇസ്റാഈലും തമ്മിലുള്ള അബ്രഹാം ഉടമ്പടിയെ തന്റെ ആദ്യ ഭരണത്തിന്റെ മുഖ്യ നേട്ടമായി കണക്കാക്കുന്ന ട്രംപ്, അതിനെ വിപുലീകരിച്ചു സൗദിയെ കൂടി അംഗീകരിപ്പിക്കാൻ ആണ് ശ്രമിക്കുന്നത്. ഇതിലൂടെ മിഡിൽ ഈസ്റ്റിൽ ദീർഘകാല സമാധാനം ഉണ്ടാകും എന്നാണ് അദ്ദേഹം അവകാശപ്പെടുന്നത്. ഗസ്സയിൽ വെടിനിർത്തൽ ലംഘിച്ചു സയണിസ്റ്റ് സൈന്യം അതിക്രമം തുടർന്ന് കൊണ്ടിരിക്കെ ആണ് ട്രംപിന്റെ പുതുക്കിയ ശ്രമങ്ങൾ. നാളെ വൈറ്റ് ഹൗസിൽ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനെ (എംബിഎസ്) സ്വീകരിക്കുമ്പോൾ, സൗദി–ഇസ്റാഈൽ ബന്ധം ആകും പ്രധാന ചർച്ച. 

സൗദി ഉടൻ അബ്രഹാം അകോർഡ്സിൽ ചേരും: ട്രംപ്

വളരെ പെട്ടെന്ന് സൗദി അറേബ്യ അബ്രഹാം കരാറിൽ ചേരുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു- ഫ്ലോറിഡയിലേക്കുള്ള യാത്രയ്ക്കിടെ എയർ ഫോഴ്സ് വണ്ണിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവേ ട്രംപ് പറഞ്ഞു. എന്നാൽ ട്രംപിന്റെ ഈ പ്രഖ്യാപനം അത്ര പെട്ടെന്ന് നടക്കാൻ പോകുന്നതല്ല. ഉടൻ തന്നെ ഒരു കരാറിലേക്കെത്താൻ സാധ്യത കുറഞ്ഞതാണെന്നും, എന്നാൽ ട്രംപിന്റെ രണ്ടാം ഭരണകാലാവധിയുടെ അവസാനം ഒരു ധാരണ രൂപപ്പെടാൻ സാധ്യതയുണ്ടെന്നുമാണ് മുതിർന്ന വൈറ്റ് ഹൗസ് ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ.

ആദ്യത്തെ ട്രംപ് ഭരണവും പിന്നീട് ബൈഡൻ ഭരണവും സൗദിയെ അബ്രഹാം കരാറിൽ എത്തിക്കാൻ ശ്രമിച്ചെങ്കിലും അവർ പരാജയപ്പെട്ടു. ട്രംപിന്റെ ആദ്യ കാലഘട്ടത്തിൽ സൽമാൻ രാജാവിന്റെ എതിർപ്പും, പിന്നീട് 2023 ഒക്ടോബർ 7നു ശേഷമുള്ള സയണിസ്റ്റ് ആക്രമണത്തോടെ കിരീടാവകാശി നിലപാട് കടുപ്പിച്ചതുമാണ് പ്രധാന കാരണം.

സ്വാതന്ത്രഫലസ്തീൻ : സൗദിയുടെ നിലപാട് ഉറച്ചത്

എംബിഎസ് തന്റെ പിതാവിനെക്കാൾ വഴങ്ങുന്നവനാണെന്ന് സൂചനകൾ ഉണ്ടായിട്ടും, സ്വാതന്ത്ര ഫലസ്തീൻ രൂപീകരണത്തിലേക്കുള്ള വ്യക്തമായ പാത ഇല്ലാതെ സൗദി ഒരു കരാറിനും പോകില്ലെന്ന് റിയാദ് വ്യക്തമാക്കുന്നു. എന്നാൽ സ്വാതന്ത്ര ഫലസ്തീൻ രൂപീകരണം  ഇസ്രയേൽ ശക്തമായി എതിർക്കുന്നത് ആണ് ബന്ധം നല്ല നിലയിൽ ആകുന്നതിനു തടസ്സം.

ട്രംപ് തയ്യാറാക്കിയ 20-പോയിന്റ് ഗസ്സ സമാധാന പദ്ധതി ഈ ദിശയിൽ ഒരു വഴിതുറക്കാമെങ്കിലും, അതിന് ഇസ്രയേലിനെ സമ്മർദ്ദത്തിലാക്കേണ്ടി വരുമെന്നതിനാൽ നെതന്യാഹു സർക്കാരിന്റെ സഹകരണം തന്നെ റിസ്കിലാക്കുന്ന സാഹചര്യം സൃഷ്ടിക്കാൻ സാധ്യതയുണ്ട്.

സൗദി ഒപ്പുവെച്ചാൽ അറബ് ലോകം മുഴുവൻ പിന്തുടരും 

ഗസ്സയിലെ വെടിനിർത്തൽ നിലനിൽക്കുന്നതോടെ സൗദി ഉടൻ തന്നെ അബ്രഹാം അകോർഡ്സിൽ ചേരുമെന്ന് താൻ വിശ്വസിക്കുന്നുവെന്ന് ട്രംപ് വ്യവസായ പ്രമുഖരോട്  നടത്തിയ പ്രസംഗത്തിൽ വ്യക്തമാക്കി. ചടങ്ങിൽ പങ്കെടുത്ത സൗദി അംബാസിഡർ റീമ ബന്ദർ അൽ സൗദിനോട്, “ഞാൻ ലോബിയിംഗ് ചെയ്യുന്നില്ല” എന്നായിരുന്നു ട്രംപിന്റെ പരിഹാസപരമായ പരാമർശം.

മിഡിൽ ഈസ്റ്റിൽ വലിയ രാഷ്ട്രീയ മാറ്റം നടക്കുന്നുവെന്നും, ഇറാൻ പിന്തുണയുള്ള ഗസ്സ, ലെബനൻ, യെമൻ  ഗ്രൂപ്പുകൾ കഴിഞ്ഞ രണ്ട് വർഷത്തെ സംഘർഷത്തിൽ ദുർബലപ്പെട്ടതാണെന്നും, ഇത് സൗദി–ഇസ്രയേൽ കരാറിന് അനുകൂല സാഹചര്യമാണെന്നും ട്രംപ് വാദിക്കുന്നു.

പ്രശ്നങ്ങൾ ഇപ്പോഴും ഗുരുതരം

ഗസ്സയിലെ അക്രമണത്തിന്റെ ഭീകര ചിത്രങ്ങൾ സൗദി ജനങ്ങളുടെ മനസിൽ ഇപ്പോഴും പുതിയതാണ്. വെസ്റ്റ് ബാങ്കിൽ തുടരുന്ന ഇസ്രയേലി കുടിയേറ്റക്കാരുടെ അതിക്രമവും പ്രദേശത്തെ ഇസ്രയേലി നിലപാടിൽ കൂടുതൽ അവിശ്വാസം സൃഷ്ടിച്ചിരിക്കുകയാണ്.

സൗദി ടെലിവിഷനിൽ ഗസ്സയിലെ ദുരിതത്തിന്റെ ദൃശ്യങ്ങൾ തുടരുന്നിടത്തോളം മുഹമ്മദ്‌ ബിൻ സൽമാനു  ഉടൻ തന്നെ നോർമലൈസേഷൻ വഴിയിലേക്ക് പോകുന്നത് വളരെ ബുദ്ധിമുട്ടാണ്,-  വാഷിങ്ടൺ ആസ്ഥാനമായ ഫൗണ്ടേഷൻ ഫോർ ഡിഫൻസ് ഓഫ് ഡെമോക്രസീസിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ ജോനാഥൻ ഷാൻസർ പറഞ്ഞു.

ട്രംപ് വലിയ ആത്മവിശ്വാസത്തോടെ മുന്നോട്ടുപോകുന്നുവെങ്കിലും, സൗദിയുടെ ഔദ്യോഗിക നിലപാട് ഫലസ്തീൻ രാഷ്ട്രത്വം ഉറപ്പാക്കണമെന്നും, നിലവിലെ സാഹചര്യങ്ങൾ അതീവ ദയനീയമാണെന്നും വ്യക്തമാകുന്നു. എന്നാൽ ദീർഘകാലത്തിൽ സൗദി–ഇസ്രയേൽ നോർമലൈസേഷനിലേക്ക് ഒരു പാത തുറക്കപ്പെടുമെന്ന സാധ്യതയും നിലനിൽക്കുന്നു. ട്രംപ് അപ്രതീക്ഷിത നീക്കങ്ങൾക്ക് പ്രസിദ്ധൻ ആണെങ്കിലും ഇത്തവണ ഇത്തരത്തിലുള്ള ഒരു വലിയ കരാർ പ്രഖ്യാപനത്തിന് സാധ്യത കുറവാണെന്നാണ് നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.

President Donald Trump has not been subtle about how badly he wants to see Saudi Arabia and Israel normalise relations. He has talked up his push to extend his first term Abraham Accords — the project that formalised commercial and diplomatic ties between Israel and a trio of Arab nations — as key to his plan for bringing long-term stability to the Middle East as the fragile ceasefire between Israel and Hamas in Gaza continues to hold.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫുട്‌ബോള്‍ ക്ലബ്ബുകള്‍ തമ്മില്‍ തര്‍ക്കം പരിഹരിക്കാന്‍ ചര്‍ച്ച; അലന്റെ മരണകാരണം ഹൃദയത്തിനേറ്റ മുറിവ്; കാപ്പ കേസ് പ്രതി കസ്റ്റഡിയില്‍ 

Kerala
  •  2 hours ago
No Image

ഗസ്സയില്‍ അന്താരാഷ്ട്ര സേനയെ വിന്യസിക്കാനുള്ള കരട് പ്രമേയം അംഗീകരിച്ച് യു.എന്‍ സുരക്ഷാ സമിതി; അനുവദിക്കില്ലെന്ന് ആവര്‍ത്തിച്ച് ഹമാസ്

International
  •  2 hours ago
No Image

ആന്ധ്രയിലെ ഏറ്റവും വലിയ മാളുകളിലൊന്നാകാന്‍ വിശാഖപട്ടണം ലുലു മാള്‍; മൂന്ന് വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാകുമെന്ന് എം.എ യൂസഫലി

Business
  •  2 hours ago
No Image

എഴുത്തുകാര്‍ സൂക്ഷ്മ രാഷ്ട്രീയമാണെഴുതേണ്ടത്: ഇ.സന്തോഷ് കുമാര്‍

uae
  •  3 hours ago
No Image

മോചിതനായി രണ്ട് മാസം തികയുമ്പോൾ അസം ഖാൻ വീണ്ടും ജയിലിലേക്ക്; മകനെയും തടവിന് ശിക്ഷിച്ചു 

National
  •  3 hours ago
No Image

ഡല്‍ഹി സ്ഫോടനം: ആരോപണങ്ങള്‍ നിഷേധിച്ച് പ്രതികളുടെ കുടുംബം, നിഷ്പക്ഷ അന്വേഷണം വേണം

National
  •  3 hours ago
No Image

കുടുംബത്തിന്റെ കൂട്ടക്കൊല മുതല്‍ വധശിക്ഷ വരെ; ഷെയ്ഖ് ഹസീനയുടെ 50 വര്‍ഷത്തെ രാഷ്ട്രീയ ജീവിതം

International
  •  4 hours ago
No Image

വോട്ടര്‍പട്ടികയില്‍ നിന്ന് പേര് വെട്ടിയ വൈഷ്ണ സുരേഷിന്റെ ഹിയറിങ് ഇന്ന്; നടപടി ഹൈക്കോടതി ഉത്തരവിന് പിന്നാലെ

Kerala
  •  4 hours ago
No Image

ബുക്കര്‍ സമ്മാനം പാര്‍ശ്വവല്‍കരിക്കപ്പെട്ടവരുടെ ശബ്ദമായി മാറിയതിനുള്ള അംഗീകാരം: ബാനു മുഷ്താഖ്

uae
  •  4 hours ago
No Image

എസ്.ഐ.ആര്‍ നിര്‍ത്തിവെക്കണം; സുപ്രീം കോടതിയില്‍ ഹരജി നല്‍കി കേരളം

Kerala
  •  5 hours ago