HOME
DETAILS

വി.ഐ'ക്ക് വന്‍ ആശ്വാസം: 87,695 കോടി രൂപയുടെ കുടിശ്ശിക മരവിപ്പിച്ചു

  
Web Desk
January 01, 2026 | 2:42 AM

big relief for vi dues of rs 87695 crore frozen

ന്യൂഡല്‍ഹി: കടക്കെണിയിലായ വോഡഫോണ്‍ ഐഡിയയ്ക്ക് (വി.ഐ) പുതുവത്സരദിനത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ ആശ്വാസം. വോഡഫോണ്‍ ഐഡിയ നല്‍കാനുള്ള 87,695 കോടി രൂപയുടെ കുടിശ്ശിക മരവിപ്പിച്ചു. മരവിപ്പിച്ച 87,695 കോടി രൂപ 2032 സാമ്പത്തിക വര്‍ഷം മുതല്‍ 2041 വരെയുള്ള പത്ത് വര്‍ഷ കാലയളവിനുള്ളില്‍ തിരിച്ചടച്ചാല്‍ മതിയാകും. അതേസമയം, 2018 - 19 വര്‍ഷങ്ങളിലെ കുടിശ്ശിക ഈ വര്‍ഷം മുതല്‍ 2031 വരെയുള്ള കാലയളവില്‍ മാറ്റമില്ലാതെ അടയ്ക്കണം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗമാണ് വി.ഐയുടെ ഭീമമായ കുടിശ്ശിക തീര്‍ക്കാനുള്ള ഇളവ് അനുവദിച്ചത്. 

ടെലികോം കമ്പനികള്‍ തങ്ങളുടെ മൊത്തം വരുമാനത്തിന്റെ നിശ്ചിത ശതമാനം ലൈസന്‍സ് ഫീസ് ആയും സ്‌പെക്ട്രം ഉപയോഗ ഫീസ് ആയും കേന്ദ്ര സര്‍ക്കാരിന് അടയ്‌ക്കേണ്ടതുണ്ട്. ഈ വരുമാനം കണക്കാക്കുന്ന രീതിയായ അഡ്ജസ്റ്റഡ് ഗ്രോസ് റവന്യൂ അഥവാ എ.ജി.ആര്‍ ഇനത്തില്‍ ഏകദേശം 83,400 കോടി രൂപയുടെ കുടിശ്ശികയാണ് നിലവില്‍ കമ്പനികുള്ളത്. കഴിഞ്ഞവര്‍ഷം മാര്‍ച്ച് മുതല്‍ ഏകദേശം 18,000 കോടി രൂപ വാര്‍ഷിക തിരിച്ചടവായി നല്‍കയും വേണം. ഈ സാഹചര്യത്തില്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ള പിന്തുണയില്ലാതെ കമ്പനിക്ക് മുന്നോട്ടുപോകാനാകില്ലെന്ന് വി.ഐ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് മന്ത്രിസഭയുടെ നടപടി.

സര്‍ക്കാര്‍ നിയോഗിക്കുന്ന കമ്മിറ്റിയായിരിക്കും വീണ്ടും വിലയിരുത്തിയ തുകയില്‍ അന്തിമ തീരുമാനമെടുക്കുക. വി.ഐയിലെ സര്‍ക്കാരിന്റെ 49 ശതമാനം ഓഹരി പങ്കാളിത്തം സംരക്ഷിക്കുകയും കുടിശ്ശികയുടെ ക്രമാനുഗതമായ തിരിച്ചടവ് ഉറപ്പാക്കുകയും ടെലികോം മേഖലയിലെ മത്സരം നിലനിര്‍ത്തുകയും ഉപഭോക്താക്കളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുകയും ചെയ്യുകയെന്നതും പുതിയ തീരുമാനം കൊണ്ട് ലക്ഷ്യംവയ്ക്കുന്നുണ്ട്. ഭീമമായ സാമ്പത്തിക പ്രതിസന്ധിയും നിയമപരമായ ബാധ്യതകളും നേരിടുന്ന വി.ഐക്ക് കേന്ദസര്‍ക്കാര്‍ നടപടി വലിയ ആശ്വാസമാണ്. വി.ഐക്ക് ഏകദേശം 19.8 കോടി വരിക്കാരും 18,000ത്തിലധികം ജീവനക്കാരുമുണ്ട്.

മന്ത്രിസഭാ തീരുമാനത്തിന് പിന്നാലെ വി.ഐയുടെ ഓഹരികളില്‍ വലിയ ഇടിവുണ്ടായി. ദേശീയ സൂചികയായ എന്‍.എസ്.ഇയിലെ ഓഹരി 15 ശതമാനം ഇടിഞ്ഞ് 10.25 രൂപയിലെത്തി. ഇന്നലെ വ്യാപാരത്തിന്റെ ഒരു ഘട്ടത്തില്‍ ആറു ശതമാനത്തിലധികം ഉയര്‍ന്ന് ആഴ്ചയിലെ പുതിയ റെക്കോര്‍ഡായ 12.8 രൂപയിലെത്തിയ ഓഹരികള്‍ പിന്നീട് 10.25 രൂപയിലേക്ക് താഴുകയായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പശ്ചിമേഷ്യയിൽ നടക്കുന്ന സംഘർഷങ്ങളുടെ ഒരേയൊരു വിജയി റഷ്യ: യൂറോപ്യൻ മേധാവി അന്റോണിയോ കോസ്റ്റ

International
  •  9 days ago
No Image

എസ്.ഐ.ആർ; പശ്ചിമ ബംഗാളിൽ അപലേറ്റ് ട്രെബ്യുണലുകൾ രൂപവൽക്കരിക്കണം; നിർദേശവുമായി സുപ്രീം കോടതി 

National
  •  9 days ago
No Image

ഇന്ത്യയുടെ അടുത്ത ടി-20 ക്യാപ്റ്റൻ അവനായിരിക്കും: കൈഫ്

Cricket
  •  9 days ago
No Image

പ്ലസ് വൺ വിദ്യാർഥി സ്കൂളിൽ തൂങ്ങി മരിച്ച നിലയിൽ; മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ

Kerala
  •  9 days ago
No Image

കെട്ടിട നിർമാണത്തിന് മണ്ണ് നീക്കം ചെയ്യാൻ 5000 രൂപ കൈക്കൂലി; ജിയോളജി വകുപ്പ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ

crime
  •  9 days ago
No Image

ഇന്ത്യൻ ടി-20 ടീമിന്റെ ഭാഗമാവാൻ സാധിക്കാത്തതിൽ അവന്‌ നിരാശയുണ്ടാവും: ഇർഫാൻ പത്താൻ

Cricket
  •  9 days ago
No Image

കെ.ജി സനൽകുമാർ പുതിയ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ

Kerala
  •  9 days ago
No Image

എണ്ണ വിതരണം തടഞ്ഞാൽ ഇറാൻ കടുത്ത ആക്രമണം നേരിടേണ്ടിവരുമെന്ന് യുഎസ്; റഷ്യ ഇടപെടില്ല, യുദ്ധം എപ്പോൾ അവസാനിപ്പിക്കണമെന്ന് ട്രംപ് തീരുമാനിക്കും

International
  •  9 days ago
No Image

ഈ ലോകകപ്പ് വിജയം ഞാൻ അവർക്ക് സമർപ്പിക്കുന്നു: സഞ്ജു സാംസൺ

Cricket
  •  9 days ago
No Image

ഇൻഡിഗോ സിഇഒ പീറ്റർ എൽബേഴ്സ് രാജിവെച്ചു; രാഹുൽ ഭാട്ടിയക്ക് താൽക്കാലിക ചുമതല

National
  •  9 days ago