HOME
DETAILS

സൗദിയില്‍ എല്‍.പി.ജി ഗ്യാസ് വില കൂട്ടി, ഡീസല്‍ വിലയിലും വര്‍ധനവ്

  
January 01, 2026 | 2:19 AM

LPG gas prices increased in Saudi Arabia

റിയാദ്: സൗദി അറേബ്യയില്‍ പാചക വാതക സിലിണ്ടര്‍ (എല്‍.പി.ജി) വില വര്‍ധിപ്പിച്ചു. എല്‍പിജി ഗ്യാസ് നിറയ്ക്കുന്നതിനുള്ള വില ഏകീകരിക്കുന്നതായി ഗാസ്‌കോ അറിയിച്ചു. 11 കിലോഗ്രാം ഗ്യാസ് സിലിണ്ടറിന് 26.23 റിയാലും, 5 കിലോഗ്രാം സിലിണ്ടറിന് 11.93 റിയാലുമാണ് പുതുക്കിയ വില. കേന്ദ്ര ഗ്യാസ് ടാങ്കുകള്‍ക്ക് ലിറ്ററിന് 1.1770 റിയാലും ആണ് വില. ഗതാഗതച്ചെലവും മൂല്യവര്‍ധിത നികുതിയും (വാറ്റ്) ഉള്‍പ്പെടുത്തിയതാണ് ഈ നിരക്കുകള്‍. പുതുക്കിയ നിരക്കുകള്‍ ഇന്ന് (2026 ജനുവരി ഒന്ന്) മുതല്‍ പ്രാബല്യത്തില്‍ വരും.
ഇതോടൊപ്പം ഡീസല്‍ വിലയിലും പുതുവര്‍ഷത്തില്‍ മാറ്റം വരുത്തി. സൗദി അരാംകോ ഡീസല്‍ വിലയില്‍ 7.8 ശതമാനം ആണ് വില കൂട്ടിയത്. ഇതോടെ ഡീസല്‍ വില ലിറ്ററിന് 1.79 റിയാല്‍ ആയി. പുതുക്കിയ നിരക്കുകള്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. അരാംകോ 2022 മുതല്‍ വര്‍ഷത്തിന്റെ തുടക്കത്തില്‍ ഡീസല്‍ വില പുനഃപരിശോധിക്കുന്ന സംവിധാനം നടപ്പിലാക്കിയത് പ്രകാരമാണ് നടപടി. 2015 വരെ ലിറ്ററിന് 0.25 റിയാലായിരുന്ന ഡീസല്‍ വില പിന്നീട് ഘട്ടംഘട്ടമായി ഉയര്‍ത്തുകയായിരുന്നു. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹോളി ആഘോഷം; യുപിയില്‍ പള്ളികള്‍ ടാര്‍പോളിന്‍ കൊണ്ട് മൂടി പൊലിസ്

National
  •  17 days ago
No Image

ആശ്വാസ തീരത്ത്; അബൂദബിയില്‍ നിന്നുള്ള ഇത്തിഹാദ് എയര്‍വേസ് വിമാനം കൊച്ചിയിലെത്തി 

Kerala
  •  17 days ago
No Image

ഇറാനിലെ ആശുപത്രികള്‍ ലക്ഷ്യം വെച്ച് ഇസ്രാഈൽ-യുഎസ് ആക്രമണം; ഇതുവരെ തകർന്നത് ഒൻപത് ആശുപത്രികൾ

International
  •  17 days ago
No Image

ഷാർജ വിമാനത്താവളം തുറന്നു; സർവീസുകൾ ഭാ​ഗികമായി പുനരാരംഭിച്ചു

uae
  •  17 days ago
No Image

രണ്ട് ഇറാനിയൻ സുഖോയ് യുദ്ധവിമാനങ്ങൾ വെടിവെച്ചിട്ട് ഖത്തർ; മിസൈൽ-ഡ്രോൺ ആക്രമണങ്ങളും തകർത്തു

qatar
  •  17 days ago
No Image

പൊലിഞ്ഞത് 44 ജീവന്‍; കാത്തിരുന്നത് നീണ്ട 25 വര്‍ഷം; ഒടുവില്‍ വിധി! കേരളം നടുങ്ങിയ പൂക്കിപ്പറമ്പ് ബസ് അപകടത്തില്‍ ഡ്രൈവര്‍ കുറ്റക്കാരനെന്ന് ഹൈക്കോടതി 

Kerala
  •  17 days ago
No Image

‘യഥാർത്ഥ പ്രഹരം വരാനിരിക്കുന്നതേയുള്ളൂ, ഇപ്പോഴത്തേത് തുടക്കം മാത്രം’; ഇറാന് മുന്നറിയിപ്പുമായി ഡൊണാൾഡ് ട്രംപ്

International
  •  17 days ago
No Image

ആമസോൺ AWS തകരാറിൽ; യുഎഇയിലും ബഹ്‌റൈനിലും ഐടി സേവനങ്ങൾ അവതാളത്തിൽ

uae
  •  17 days ago
No Image

മസ്‌കറ്റില്‍ നിന്നുള്ള സര്‍വീസ് പുനരാരംഭിച്ച് എയര്‍ ഇന്ത്യ എക്‌സ്പ്രസ്; കൊച്ചി, കോഴിക്കോട് സര്‍വീസ് നാളെ മുതല്‍ 

International
  •  17 days ago
No Image

താക്കോൽ ചെടിച്ചട്ടിയിൽ ഒളിപ്പിച്ച് വീട്ടുകാർ പള്ളിപ്പെരുന്നാളിന് പോയി; രണ്ട് ദിവസം കഴിഞ്ഞ് നോക്കിയപ്പോൾ 16 ലക്ഷം കാണാനില്ല; മോഷണം

Kerala
  •  17 days ago