ശബരിമല ദര്‍ശനത്തിനെത്തിയ കോഴിക്കോട് സ്വദേശിനി കുഴഞ്ഞുവീണ് മരിച്ചു
തിരുവനന്തപുരം: ശബരിമലയില്‍ തീര്‍ഥാടക കുഴഞ്ഞുവീണു മരിച്ചു. കോഴിക്കോട് കൊയിലാണ്ടി സ്വദേശി സതിയാണ് മരിച്ചത്. 58 വയസായിരുന്നു. മലകയറവെ അപ്പാച്ചിമേട് ഭാഗത്ത് വച്ച് കുഴഞ്ഞു വീഴുകയായിരുന്നു.
ഭര്‍ത്താവിനും ബന്ധുക്കള്‍ക്കുമൊപ്പം ദര്‍ശനത്തിനെത്തിയതായിരുന്നു സതി. ശബരിമലയില്‍ ചൊവ്വാഴ്ച്ച ദര്‍ശനത്തിന് വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. ഇന്നലെ മാത്രം മല കയറിയത് ഒരു ലക്ഷത്തിലധികം ഭക്തരാണ്.
തിരക്ക് നിയന്ത്രണാതീതമായതോടെ ചൊവ്വാഴ്ച്ച ദര്‍ശനം ഉച്ചയ്ക്ക് രണ്ട്മണിവരെ നീട്ടി. മണിക്കൂറുകളോളമാണ് ഭക്തര്‍ ഇന്ന് ക്യൂ നിന്നത്. പമ്പയില്‍ നിന്ന് ഏഴ് മണിക്കൂറോളമെടുത്താണ് ഭക്തര്‍ നടപന്തലിന് മുകളിലെത്തിയത്.നിയന്ത്രണങ്ങള്‍ എല്ലാം മറികടന്ന് ഭക്തര്‍ നടപന്തലിലേക്ക് എത്തുകയായിരുന്നു. നടപ്പന്തല്‍ ഭക്തരെക്കൊണ്ട് നിറഞ്ഞതോടെ ദര്‍ശനം കഴിഞ്ഞവര്‍ക്ക് മടങ്ങിപ്പോവാന്‍ കഴിയാതെ വന്നു. തിരക്ക് കാരണം പലവഴിയിലൂടെ കയറ്റിവിടുന്നതിനാല്‍ പലര്‍ക്കും പതിനെട്ടാം പടി ചവിട്ടാനായില്ല.
അതേസമയം, മുന്നൊരുക്കങ്ങളില്‍ അപാകതയില്ലെന്നും ക്രമാതീതമായി ആളുകള്‍ എത്തിയതാണ് പ്രശ്‌നമായതെന്നും എ.ഡി.ജി.പി എസ് ശ്രീജിത്ത് പറഞ്ഞു. ആവശ്യത്തിന് പൊലിസിനെ നിയമിച്ചിട്ടുണ്ട്. ക്രമം തെറ്റിച്ച് വനത്തിലൂടെയും മറ്റും വരുന്നവര്‍ അത് അവസാനിപ്പിക്കണമെന്നും അതാണ് തിരക്കിന് കാരണമെന്നും പറഞ്ഞു. തിരക്ക് നിയന്ത്രിക്കാനായി നിലവില്‍ നിലയ്ക്കലില്‍ വാഹനങ്ങളെ നിയന്ത്രിക്കുന്നുണ്ടെന്നും ശ്രീജിത്ത് പറഞ്ഞു.
A woman pilgrim from Kozhikode collapsed and died while visiting Sabarimala on Tuesday. The deceased has been identified as Sathi (58) from Koyilandy. She reportedly collapsed at Appachimedu while climbing the hill along with her husband and relatives.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."