സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌കജ്വരമരണം; 26 കാരിയായ യുവതി മരിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌കജ്വരമരണം. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവതിയാണ് മരിച്ചത്. ആനാട് സ്വദേശി കെ.വി വിനയ(26) ആണ് മരിച്ചത്.
40 ദിവസമായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പനി ഉള്‍പ്പെടെയുള്ള ശാരീരിക ബുദ്ധിമുട്ടുകള്‍ കാരണം രണ്ട് മാസം മുന്‍പാണ് വിനയ നെടുമങ്ങാട് ആശുപത്രിയില്‍ ചികിത്സ തേടിയത്. അസുഖം മാറിയ ശേഷം അപസ്മാരം പിടിപെട്ടു. മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചതിന് പിന്നാലെ നടത്തിയ രക്ത പരിശോധനയിലാണ് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചത്. അന്ന് മുതല്‍ വെന്റിലേറ്ററിലായിരുന്നു. ഇന്നലെ രാത്രിയാണ് മരണം സംഭവിച്ചത്.
രോഗത്തിന്റെ ഉറവിടം വ്യക്തമല്ല. യുവതിയുടെ വീട്ടിലെ കിണറ്റിലെ വെള്ളം പരിശോധനയ്ക്ക് അയച്ചു. യുവതി കിണറ്റിലെ വെള്ളം മാത്രമാണ് ഉപയോഗിച്ചിരുന്നതെന്നാണ് വിവരം.
English summary: Kerala has reported another death due to amoebic meningoencephalitis (amoebic brain fever). The victim, 26-year-old K.V. Vinaya from Aanad, died at Thiruvananthapuram Medical College Hospital, where she had been undergoing treatment for the past 40 days.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."