HOME
DETAILS
MAL
കശ്മീർ ടൈംസ് പത്രത്തിന്റെ ഓഫീസിൽ പരിശോധന; എ.കെ 47 വെടിയുണ്ടകൾ പിടിച്ചെടുത്തു
Web Desk
November 20, 2025 | 1:39 PM
ശ്രീനഗർ: ജമ്മുവിലെ കശ്മീർ ടൈംസ് പത്രത്തിന്റെ ഓഫീസിൽ നടത്തിയ പരിശോധനയിൽ എകെ 47 വെടിയുണ്ടകൾ, പിസ്റ്റളുകൾ, മൂന്ന് ഗ്രെനേഡ് ലിവറുകൾ എന്നിവ കണ്ടെത്തി. രാജ്യത്തിന്റെ പരമാധികാരത്തിന് ഹാനികരമായ രീതിയിലുള്ള ഉള്ളടക്കം പ്രചരിപ്പിച്ചു എന്ന് ആരോപിച്ചുകൊണ്ടാണ് കശ്മീർ ടൈംസിന്റെ ഓഫീസിൽ സംസ്ഥാന പൊലിസിന്റെ സ്റ്റേറ്റ് ഇൻവസ്റ്റിഗേഷൻ സംഘം റെയ്ഡ് നടത്തിയത്.
റെയ്ഡ് രാവിലെയാണ് ആരംഭിച്ചത്. പരിശോധന മണിക്കൂറുകളോളം നീണ്ടു നിൽക്കുകയും ചെയ്തു. ഇന്ത്യയുടേയും കേന്ദ്ര ഭരണ പ്രദേശത്തിന്റെയും പരമാധികാരത്തിനും പ്രാദേശിക അഖണ്ഡതക്കും ഭീഷണി ഉയർത്തുകയും വിഭജന വാദത്തെ മഹത്വവൽക്കരിക്കുകയും ചെയ്തുവെന്നാരോപിച്ച് കശ്മീർ ടൈംസ് പത്രത്തിന്റെഎഡിറ്ററായ അനുരാധ ഭാസിനെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."