HOME
DETAILS

എസ്ഐആർ, ഇന്ന് നിർണായകം; സംസ്ഥാന സർക്കാരിന്റെയും പാർട്ടികളുടെയും ഹരജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും

  
Web Desk
November 21, 2025 | 1:02 AM

supreme court to hear petitions challenging bihar electoral rolls revision

തിരുവനന്തപുരം: തീവ്ര വോട്ടർപട്ടികയുടെ പരിഷ്കരണം ചോദ്യം ചെയ്ത് സംസ്ഥാന സർക്കാരും, രാഷ്ട്രീയപാർട്ടികളും നൽകിയ ഹരജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. ബീഹാറിലെ എസ്ഐആർ കേസുകൾ പരി​ഗണിക്കുന്ന ജസ്റ്റിസ് സൂര്യകാന്തിന്റെ അധ്യക്ഷതയിലുള്ള മൂന്നംഗ ബെഞ്ചാണ് ഈ ഹരജികളും പരി​ഗണിക്കുക. കേരള സർക്കാരിനുവേണ്ടി മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ ഹാജരാകും.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതിനാൽ, നിലവിലെ എസ്ഐആർ നടപടികൾ നിർത്തിവെക്കണം എന്ന് ആവശ്യപ്പെട്ടാണ് സർക്കാർ സുപ്രീംകോടതിയെ സമീപിച്ചിട്ടുള്ളത്. മുസ്ലീം ലീഗ്, കോൺഗ്രസ്, സി.പി.എം., സി.പി.ഐ. ഉൾപ്പെടെയുള്ള പാർട്ടികൾ ഉന്നയിക്കുന്നത് എസ്ഐആർ ഭരണഘടനയ്ക്ക് വിരുദ്ധമാണ് എന്നാണ്.

സി.പി.എം. അടക്കമുള്ള രാഷ്ട്രീയ കക്ഷികളുടെ പ്രധാന ആവശ്യം വോട്ടർപട്ടിക പുതുക്കൽ പ്രക്രിയയ്ക്ക് സ്റ്റേ നേടുക എന്നതാണ്. അതേസമയം, ബീഹാറിലെ സമാനമായ കേസുകളിൽ സ്റ്റേ നൽകണമെന്ന ആവശ്യം മുൻപ് കോടതി അംഗീകരിച്ചിരുന്നില്ല.

നേരത്തെ, മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന സർവകക്ഷി യോഗത്തിലാണ് തീവ്ര വോട്ടർ പട്ടിക പരിഷ്കരണം (എസ്ഐആർ) ചോദ്യം ചെയ്ത് സുപ്രിം കോടതിയെ സമീപിക്കാൻ സർക്കാർ തീരുമാനിച്ചത്. കേസിൽ കോൺഗ്രസ് കക്ഷി ചേർന്നപ്പോൾ, ബിജെപി മാത്രമാണ് എതിർപ്പ് അറിയിച്ചത്.

തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ, എസ്ഐആർ നടപ്പാക്കാനുള്ള നീക്കം ദുരുദ്ദേശ്യപരമാണെന്നും, 2002-ലെ വോട്ടർ പട്ടിക അടിസ്ഥാനമാക്കിയുള്ള പരിഷ്കരണം അശാസ്ത്രീയവും ജനാധിപത്യവിരുദ്ധവുമാണെന്നും അന്ന് മുഖ്യമന്ത്രി യോ​ഗത്തിൽ വ്യക്തമാക്കിയിരുന്നു.

The Supreme Court is set to hear petitions challenging the Election Commission's (EC) decision to revise Bihar's electoral rolls, with a three-member bench led by Justice Surya Kant scheduled to consider the case today.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബഹ്‌റൈനിൽ സ്കൂൾ ബസുകളുടെ സുരക്ഷ ശക്തമാക്കാൻ അടിയന്തര പ്രമേയം; നിരീക്ഷണ ക്യാമറകളും അറ്റൻഡറും നിർബന്ധം

bahrain
  •  2 hours ago
No Image

കാട്ടാക്കടയിൽ ബ്രൗൺ ഷുഗർ വേട്ട: 24കാരൻ അറസ്റ്റിൽ; 23 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു

Kerala
  •  9 hours ago
No Image

സച്ചിനടക്കമുള്ള ഒറ്റ ഇന്ത്യക്കാരനുമില്ല ഇങ്ങനെയൊരു സെഞ്ച്വറി; ചരിത്രമെഴുതി ബംഗ്ലാ കടുവ

Cricket
  •  9 hours ago
No Image

ശബരിമല സ്വർണക്കൊള്ള കേസ്; എ പത്മകുമാറിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  10 hours ago
No Image

കല്യാണ പന്തൽ കെട്ടുന്നതിനിടെ ഷോക്കേറ്റ്​ തൊഴിലാളി മരിച്ചു; സംഭവം മട്ടന്നൂരിൽ

Kerala
  •  10 hours ago
No Image

അവനെ ഇന്ത്യയുടെ ടി-20 ടീമിന്റെ ക്യാപ്റ്റനാക്കരുത്: മുൻ ഇന്ത്യൻ താരം

Cricket
  •  11 hours ago
No Image

കൊല്ലം തങ്കശ്ശേരിയിൽ തീപിടുത്തം; നാല് വീടുകൾ പൂർണമായും കത്തിനശിച്ചു; ആളപായമില്ല

Kerala
  •  11 hours ago
No Image

റെയിൽവേ അറ്റകുറ്റപ്പണി: മാവേലിക്കര - ചെങ്ങന്നൂര്‍ റെയിൽ പാതയില്‍ നാളെയും മറ്റന്നാളും ഗതാഗത നിയന്ത്രണം; ചില സർവിസുകൾ റദ്ദാക്കി, ചിലത് വഴിതിരിച്ചുവിടും

Kerala
  •  11 hours ago
No Image

കൊച്ചിയിൽ ചന്ദനക്കൊള്ള; 100 കിലോ ചന്ദനതടികളുമായി അഞ്ച് പേർ പിടിയിൽ 

Kerala
  •  12 hours ago
No Image

രണ്ടര വയസ്സുകാരന്റെ കണ്ണിന് സമീപം മുറിവ്; 'തുന്നലിന് പകരം പശ ഉപയോഗിച്ച് മുറിവൊട്ടിച്ച് ഡോക്ടർമാർ'; പരാതിയുമായി കുടുംബം

National
  •  13 hours ago