യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ദുബൈ-ഷാർജ റോഡിൽ ഗതാഗതക്കുരുക്ക് രൂക്ഷം; വേഗപരിധി 80 km/hr ആയി കുറച്ചു
ദുബൈ: കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ദുബൈയിലെ പ്രധാന റോഡുകളിലെല്ലാം ഇന്ന് (വെള്ളിയാഴ്ച) രാവിലെ തിരക്ക് അനുഭവപ്പെട്ടു. കാഴ്ച വളരെ കുറഞ്ഞത് (Visibility) യാത്രക്കാരെ സാരമായി ബാധിച്ചു.
ഷാർജയിൽ നിന്ന് ദുബൈയിലേക്കുള്ള പാതകൾ ഉൾപ്പെടെ, പ്രധാന ഹൈവേകളിലെല്ലാം കനത്ത ഗതാഗതക്കുരുക്ക് ഉണ്ടെന്ന് ഗൂഗിൾ മാപ്പ് വിവരങ്ങൾ വ്യക്തമാക്കുന്നു.
അപകടങ്ങളും ഗതാഗതക്കുരുക്കും
ഷെയ്ഖ് സായിദ് റോഡിലും (E11), D61 റോഡിൽ ദുബൈയിലേക്ക് വരുന്ന ദിശയിലും നിരവധി അപകടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഷാർജയിലെ വ്യാവസായിക മേഖലയിലും അപകടങ്ങൾ ഉണ്ടായി. ഇത്, ഷാർജയിൽ നിന്ന് വരുന്ന വാഹനങ്ങൾക്കും തടസം സൃഷ്ടിച്ചു.
മുവൈലയിൽ നിന്നുള്ള E311, എമിറേറ്റ്‌സ് റോഡ് (E611) എന്നിവയുടെ ഇൻബൗണ്ട് ലൈനുകളിലാണ് ഏറ്റവും കൂടുതൽ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടത്.
വേഗപരിധി കുറച്ചു, മുന്നറിയിപ്പുമായി പൊലിസ്
അപകടസാധ്യത കുറയ്ക്കുന്നതിനായി അബൂദബിയിലെയും ദുബൈയിലെയും അധികൃതർ നിരവധി പ്രധാന റോഡുകളിൽ വേഗപരിധി മണിക്കൂറിൽ 80 കിലോമീറ്ററായി (80 km/hr) കുറച്ചിട്ടുണ്ട്.
ഡ്രൈവർമാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:
- മറ്റ് വാഹനങ്ങളിൽ നിന്ന് സുരക്ഷിതമായ അകലം പാലിക്കുക.
- ലോ-ബീം ഹെഡ്ലൈറ്റുകൾ ഉപയോഗിക്കുക.
- പെട്ടെന്നുള്ള ലെയ്ൻ മാറ്റങ്ങളും ഓവർടേക്കിംഗും ഒഴിവാക്കുക.
- രാവിലെ യാത്ര ചെയ്യുമ്പോൾ ലക്ഷ്യസ്ഥാനത്ത് എത്താൻ കൂടുതൽ സമയം കണക്കാക്കുക.
ഗതാഗത, പൊലിസ് അധികൃതർ കാഴ്ചയുടെ നിലവാരം സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. റോഡ് സുരക്ഷ ഉറപ്പാക്കാനുള്ള ഏറ്റവും നല്ല മാർഗ്ഗം വേഗപരിധി പാലിക്കുക, ക്ഷമയോടെ ഡ്രൈവ് ചെയ്യുക തുടങ്ങിയവയാണെന്ന് അധികൃതർ ഓർമ്മിപ്പിച്ചു. യാത്രാതടസ്സങ്ങൾ ഒഴിവാക്കാൻ എല്ലാവരും യാത്രകൾ മുൻകൂട്ടി പ്ലാൻ ചെയ്യാനും സാധിക്കുമെങ്കിൽ ബദൽ വഴികൾ ഉപയോഗിക്കാനും നിർദ്ദേശിച്ചിട്ടുണ്ട്.
A thick fog blanket has caused significant disruptions in Dubai, with major roads experiencing heavy traffic congestion and reduced visibility. The National Center of Meteorology (NCM) has issued red and yellow alerts, warning drivers to exercise extreme caution.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."