ലോകത്തിലെ ഏറ്റവും മികച്ച ക്യാപ്റ്റനെ തെരഞ്ഞെടുത്ത് ഇന്ത്യൻ ലോകകപ്പ് ഹീറോ
ശ്രീലങ്കൻ വിമൺസിനെതിരായ അഞ്ചു ടി-20 പരമ്പരയിൽ ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ച താരമാണ് വൈഷ്ണവി ശർമ്മ. തന്റെ അരങ്ങേറ്റ പരമ്പരയിൽ തന്നെ മിന്നും പ്രകടനമാണ് ഇന്ത്യക്കായി വൈഷ്ണവി ശർമ്മ നടത്തിയത്. പരമ്പരയിൽ അഞ്ചു വിക്കറ്റുകളാണ് താരം വീഴ്ത്തിയത്. ഇപ്പോൾ ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ക്യാപ്റ്റൻ ആരാണെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് വൈഷ്ണവി ശർമ്മ. എംഎസ് ധോണിയെയാണ് വൈഷ്ണവി ലോകത്തിലെ ഏറ്റവും മികച്ച ക്യാപ്റ്റനെന്ന് വിശേഷിപ്പിച്ചത്.
ഇന്ത്യക്കായി മൂന്ന് ഐസിസി കിരീടങ്ങൾ നേടിക്കൊടുത്ത ധോണി ഇപ്പോഴും ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സിനായി കളിച്ചുകൊണ്ടിരിക്കുന്നുണ്ട്. 2026 ഐപിഎൽ സീസൺ ധോണിയുടെ അവസാന സീസൺ ആയിരിക്കുമെന്നും റിപ്പോർട്ടുകൾ നിലനിൽക്കുന്നുണ്ട്.
2025 ഐപിഎല്ലിൽ മോശം പ്രകടനമാണ് ധോണി നടത്തിയത്. 14 മത്സരങ്ങളിൽ 24.50 ശരാശരിയിലും 135.17 സ്ട്രൈക്ക് റേറ്റിലും 200ൽ താഴെ റൺസ് മാത്രമാണ് ധോണി നേടിയത്. 2025 ഐപിഎൽ സീസണിൽ ചെന്നൈ സൂപ്പർ കിങ്‌സും നിരാശാജനകമായ പ്രകടനമായിരുന്നു നടത്തിയിരുന്നത്.
14 മത്സരങ്ങളിൽ നിന്നും വെറും നാല് മത്സരങ്ങളിൽ മാത്രമാണ് ചെന്നൈയ്ക്ക് വിജയിക്കാൻ സാധിച്ചത്. 10 മത്സരങ്ങൾ പരാജയപ്പെട്ട് വെറും എട്ട് പോയിന്റോടെ അവസാന സ്ഥാനത്താണ് ചെന്നൈ ഫിനിഷ് ചെയ്തത്. ചരിത്രത്തിൽ ഇതാദ്യമായാണ് ചെന്നൈ തുടർച്ചയായ രണ്ടാം സീസണിൽ പ്ലേ ഓഫ് കാണാതെ പുറത്താവുന്നത്.
അതേസമയം ഇന്ത്യൻ ക്രിക്കറ്റിലെ വളർന്നു വരുന്ന പ്രതിഭയാണ് വൈഷ്ണവി. 2025 അണ്ടർ 19 വനിതാ ലോകകപ്പിൽ ഇന്ത്യയെ ചാമ്പ്യന്മാരാക്കുന്നതിൽ നിർണായക പങ്കുവഹിച്ച താരമാണ് വൈഷ്ണവി. ടൂർണമെന്റിൽ 17 വിക്കറ്റുകളാണ് താരം നേടിയത്.
ലോകകപ്പിൽ മലേഷ്യക്കെതിരായ മത്സരത്തിൽ ഹാട്രിക് അടക്കം അഞ്ചു വിക്കറ്റുകൾ നേടി വൈഷ്ണവി തിളങ്ങിയിരുന്നു. നാല് ഓവറിൽ ഒരു മെയ്ഡൻ ഉൾപ്പെടെ അഞ്ചു റൺസ് വഴങ്ങിയാണ് അഞ്ചു വിക്കറ്റുകളാണ് വൈഷ്ണവി നേടിയത്. ഇതോടെ അണ്ടർ 19 വനിതാ ടി-20 ലോകകപ്പിൻ്റെ ചരിത്രത്തിൽ ഹാട്രിക് നേടുന്ന ആദ്യ ഇന്ത്യൻ താരമായി മാറാനും വൈഷ്ണവിക്ക് സാധിച്ചു.
മത്സരത്തിന്റെ 13ാം ഓവറിലാണ് വൈഷ്ണവിയുടെ ഹാട്രിക് പിറന്നത്. മലേഷ്യൻ താരങ്ങളായ ഐൻ ബിൻ്റി റോസ്‌ലാൻ, നൂർ ഇസ്മ ഡാനിയ, സിതി നസ്‌വ എന്നിവരെ പുറത്താക്കിയാണ് വൈഷ്ണവി ഹാട്രിക് നേടിയത്. അണ്ടർ 19 വനിതാ ടി-20 ലോകകപ്പിൽ ഹാട്രിക് നേടുന്ന രണ്ടാമത്തെ താരം കൂടിയാണ് വൈഷ്ണവി. സൗത്ത് ആഫ്രിക്കയുടെ മാഡിസൺ ലാൻഡ്‌സ്‌മാനാണു ഈ നേട്ടം സ്വന്തമാക്കിയ ആദ്യ താരം. 2023ൽ സ്കോട്ട്ലൻഡിനെതിരെയുള്ള മത്സരത്തിലാണ് ലാൻഡ്സ്മാൻ ഹാട്രിക് നേടിയത്.
കലാശപ്പോരാട്ടത്തിൽ സൗത്ത് ആഫ്രിക്കയെ ഒമ്പത് വിക്കറ്റുകൾക്ക് പരാജയപ്പെടുത്തിയാണ് ഇന്ത്യ ആന്ഡ 19 വനിതാ ലോക കിരീടം സ്വന്തമാക്കിയത്. ഇന്ത്യയുടെ രണ്ടാം കിരീട നേട്ടമാണിത്. ഇതിനു മുമ്പ് 2023ൽ നടന്ന ടൂർണമെന്റിലാണ് ഇന്ത്യ കിരീടം സ്വന്തമാക്കിയത്.
Vaishnavi Sharma made her debut for India in the five-match T20I series against Sri Lanka Women. Vaishnavi Sharma performed brilliantly for India in her debut series itself. She took five wickets in the series. Now Vaishnavi Sharma has openly revealed who the best captain in world cricket is. Vaishnavi has described MS Dhoni as the best captain in the world.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."