ചീട്ടുകളി സംഘവും മദ്യ മയക്കുമരുന്നും സജീവമാകുന്നതായി നാട്ടുകാരുടെ പരാതി
എടവണ്ണപ്പാറ: ചീട്ടുകളി സംഘവും മയക്കുമരുന്ന് വില്‍പനക്കാരും ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതായി നാട്ടുകാരുടെ പരാതി. വാഴക്കാടിന് സമീപമുള്ള ചെറുവട്ടൂര്‍ നിവാസികളാണ് ഇത്തരക്കാരുടെ ചെയ്തികള്‍ മൂലം പ്രയാസപ്പെടുന്നത്. വയലിനോട് ചേര്‍ന്ന് നില്‍ക്കുന്ന സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ ഷെഡ് കെട്ടിയാണ് പണം വെച്ചുള്ള ചീട്ടുകളി നടക്കുന്നത്.
രാപകല്‍ വ്യത്യാസമില്ലാതെ കളി നടക്കുന്ന ഇവിടെ കോഴിക്കോട് മലപ്പുറം ജില്ലകളില്‍ നിന്നുള്ള കളിക്കാരും എത്താറുണ്ട്.പണം തികയാതെ വരുമ്പോള്‍ പരിസര വീടുകളില്‍ മോഷണം നടക്കുന്നതായും വാഹനങ്ങളിലെ പെട്രോള്‍ മോഷ്ടിക്കുന്നതായും നാട്ടുകാര്‍ പരാതിപ്പെടുന്നു.
ഇവര്‍ ഉപയോഗിക്കുന്ന ഭക്ഷണങ്ങളുടെ അവശിഷ്ടങ്ങള്‍ സമീപ സ്ഥലത്തെ വയലിലേക്ക് വലിച്ചെറിയുന്നത് മാലിന്യ പ്രശ്‌നത്തിനും കാരണമാകുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു.
സമീപ സ്ഥലമായ ഒല്‍പം കടവില്‍ വൈകുന്നേരങ്ങളില്‍ കഞ്ചാവ് മദ്യ മാഫിയകള്‍ കൈയടക്കി വില്‍പന നടക്കുന്നതായും പരാതിയുണ്ട്.
പ്രത്യേക പരിശോധന നടത്തി ഇത്തരക്കാരെ പിടികൂടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."