കുവൈത്തിൽ പ്രത്യേക സാഹചര്യങ്ങളിൽ സന്ദർശകർക്കു സ്ഥിരതാമസ അനുമതി
കുവൈത്ത് സിറ്റി: വിസ സ്റ്റാറ്റസ് മാറ്റേണ്ടിവരുന്ന അസാധാരണമായതോ പ്രായോഗികമായതോ ആയ സാഹചര്യങ്ങൾ പരിഹരിക്കുന്നതിന്റെ ഭാഗമായി താമസനിയമത്തിലെ ആർട്ടിക്കിൾ 16 നടപ്പിലാക്കിയിട്ടുള്ളതാണെന്ന് അധികൃതർ വ്യക്തമാക്കി. ഇതിന്റെ അടിസ്ഥാനത്തിലാണ് സന്ദർശക വിസയെ (Visit Visa) സ്ഥിര താമസാനുമതിയായി (Regular Residency Permit) മാറ്റാൻ ചില വിഭാഗങ്ങൾക്ക് സൗകര്യം അനുവദിച്ചിരിക്കുന്നത്.
ആർട്ടിക്കിൾ 16 അനുസരിച്ച് വിസിറ്റ് വിസയെ താമസാനുമതിയായി മാറ്റാൻ അനുമതിയുള്ള പ്രധാന അഞ്ച് വിഭാഗങ്ങൾ ചുവടെപ്പറയുന്നവരാണ്:
1. ഗവൺമെന്റ് വിസിറ്റ് വിസ ഹോൾഡർമാർ
ഏതെങ്കിലും മന്ത്രാലയത്തിലോ പൊതു അതോറിറ്റിയിലോ ബന്ധപ്പെട്ട ഗവൺമെന്റ് വിസിറ്റ് വിസയിൽ കുവൈറ്റിൽ പ്രവേശിച്ചവർക്കാണ് ഈ സൗകര്യം. ഇവർക്കു സർവകലാശാല ബിരുദമോ പ്രത്യേക സാങ്കേതിക യോഗ്യതയോ ഉണ്ടായിരിക്കണം. കൂടാതെ, റെസിഡൻസ് കാര്യങ്ങളുടെ ജനറൽ അഡ്മിനിസ്ട്രേഷൻ ഡയറക്ടർ ജനറലിന്റെ വ്യക്തമായ അംഗീകാരം നിർബന്ധമാണ്.
2. ഗാർഹിക തൊഴിലാളികളും സമാന വിഭാഗങ്ങളും
ഗാർഹിക തൊഴിലാളികൾക്കും സമാന ജോലികളിൽ ഏർപ്പെട്ടിരിക്കുന്നവർക്കും നിലവിലെ ചട്ടപ്രകാരം അവരുടെ വിസിറ്റ് വിസ സ്ഥിരതാമസ വിസയായി മാറ്റാനാകും.
3. ഫാമിലി വിസിറ്റ് വിസ
കുവൈറ്റിൽ നിയമപരമായി താമസിക്കുന്ന അടുത്ത ബന്ധുവിനൊപ്പം ചേരുന്നതിനായി, ഫാമിലി വിസിറ്റ് വിസയോ ടൂറിസം വിസയോ താമസാനുമതിയായി മാറ്റാൻ അനുവദിക്കും.
4. വർക്ക് വിസ ഹോൾഡർമാർ
വർക്ക് വിസയിൽ പ്രവേശിച്ച് റെസിഡൻസി നടപടികൾ ആരംഭിച്ച ശേഷവും അടിയന്തര സാഹചര്യങ്ങളാൽ രാജ്യം വിടേണ്ടി വന്നവർ തിരികെ വരുമ്പോൾ വിസിറ്റ് വിസയെ റെസിഡൻസിയായി മാറ്റാം. എന്നാൽ ഇവർ വിദേശത്ത് ചെലവഴിച്ച സമയം ഒരു മാസത്തിൽ കൂടുതലാകരുത്.
5. പ്രത്യേക/അസാധാരണ സാഹചര്യങ്ങൾ
ഓരോ കേസും പ്രത്യേകം വിലയിരുത്തി, അതിന്റെ ഗൗരവമനുസരിച്ച് ഡയറക്ടർ ജനറൽക്ക് അധിക വിസ മാറ്റങ്ങൾ അംഗീകരിക്കാനുള്ള പ്രത്യേക അധികാരം ഉണ്ടെന്ന് അധികൃതർ വ്യക്തമാക്കി.
താമസനിയമത്തിലെ ആർട്ടിക്കിൾ 16 രൂപകൽപ്പന ചെയ്തിട്ടുള്ളത് സന്ദർശകരുടെ വിസ മാറ്റവുമായി ബന്ധപ്പെട്ട അപൂർവമായതും പ്രായോഗികവുമായ സാഹചര്യങ്ങൾ പരിഹരിക്കാനാണ് എന്നും അധികൃതർ കൂട്ടിച്ചേർത്തു.
Kuwait grants permanent residency to visitors under special circumstances
The authorities have clarified that Article 16 of the Residence Act has been implemented as part of resolving unusual or practical situations that require a change in visa status. Based on this, some categories have been granted the facility to convert a visit visa into a regular residency permit.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."