HOME
DETAILS

ജീവവായുവിന് വേണ്ടി; വായുമലിനീകരണത്തിനെതിരെ ഡല്‍ഹിയില്‍ ജെന്‍ സീ പ്രതിഷേധം; അറസ്റ്റ് ചെയ്ത് നീക്കി പൊലിസ് 

  
November 23, 2025 | 2:49 PM

gen z protest in delhi against air pollution

ന്യൂഡല്‍ഹി: വായുമലിനീകരണത്തിനെതിരെ രാജ്യ തലസ്ഥാനത്ത് വീണ്ടും ജെന്‍ സീ പ്രതിഷേധം. ദില്ലി കോര്‍ഡിനേഷന്‍ കമ്മിറ്റി ഫോര്‍ ക്ലീന്‍ എയര്‍ എന്ന സംഘടന നടത്തിയ പ്രതിഷേധം സംഘര്‍ഷത്തില്‍ കലാശിച്ചു. പ്ലക്കാര്‍ഡുകളുമായി മുദ്രാവാക്യം വിളിച്ചെത്തിയ പ്രവര്‍ത്തകര്‍ ഇന്ത്യ ഗേറ്റിന് സമീപം വരെയെത്തി. 

അതിനിടെ മാര്‍ച്ചിന് അനുമതിയില്ലെന്ന് കാണിച്ച് ഡല്‍ഹി പൊലിസ് പ്രവര്‍ത്തകരെ തടഞ്ഞതോടെ പ്രദേശത്ത് സംഘര്‍ഷമുണ്ടായി. ബാരിക്കേട് മറിച്ചിട്ട പ്രവര്‍ത്തകര്‍ ഇന്ത്യ ഗേറ്റിന് മുന്നിലെ പ്രധാന റോഡില്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ചു. പ്രവര്‍ത്തകരെ പൊലിസ് അറസ്റ്റ് ചെയ്ത് നീക്കി. 

വായു മലിനീകരണം മൂലം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഡല്‍ഹി നിവാസികള്‍ ദുരിതത്തിലാണ്. 360 ആണ് ഇന്നലെ ഡല്‍ഹിയില്‍ രേഖപ്പെടുത്തിയ ശരാശരി വായുഗുണനിലവാര സൂചിക. പലയിടത്തും ഇത് 400ന് മുകളില്‍ വരെയെത്തി. 

വായുമലിനീകരണം രൂക്ഷമായതോടെ സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. വിദ്യാര്‍ഥികള്‍ പകല്‍ സമയങ്ങളില്‍ പുറത്ത് കളിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ സര്‍ക്കാര്‍ സ്വകാര്യ ഓഫീസുകളിലെ 50 ശതമാനം ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം ആക്കണമെന്നും നിര്‍ദേശമുണ്ട്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കും, വാഹനങ്ങള്‍ക്കും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. വായുമലിനീകരണം കുറയ്ക്കാനുള്ള തീവ്ര പരിശ്രമത്തിലാണ് സര്‍ക്കാര്‍ ഏജന്‍സികള്‍. 

അതേസമയം ഡല്‍ഹി സര്‍ക്കാര്‍ വായുമലിനീകരണം തടയാന്‍ ഒന്നും ചെയ്യുന്നില്ലെന്നാണ് പ്രതിഷേധക്കാര്‍ പറയുന്നത്. വായുമലിനീകരണ തോത് അളക്കുന്ന കേന്ദ്രങ്ങള്‍ക്ക് മുന്നില്‍ വെള്ളം സ്‌പ്രേ ചെയ്ത് കണക്കില്‍ കൃത്രിമം കാണിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നാണ് ആരോപണം. വായുമലിനീകരണത്തിന് പുറമെ യമുന നദിയിലെ വിഷപ്പതയും വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. ഛഠ് പൂജയ്ക്ക് മുന്‍പ് രാസവസ്തുക്കള്‍ തളിച്ച് യമുനയിലെ വിഷപ്പത നീക്കം ചെയ്തിരുന്നെങ്കിലും, വീണ്ടും നദിയില്‍ വിഷപ്പത അടിയുന്ന സാഹചര്യമാണുള്ളത്.

protest against air pollution by the delhi coordination committee for clean air in delhi escalated into violence, with activists marching near india gate.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡൽഹിയിൽ വൻ ലഹരിവേട്ട; 328 കിലോഗ്രാം മെത്താഫെറ്റമിൻ പിടിച്ചെടുത്തു; രണ്ട് പേർ അറസ്റ്റിൽ

National
  •  44 minutes ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ്: യുഡിഎഫ് സ്ഥാനാർത്ഥികളെ ഭീഷണിപ്പെടുത്തുന്നു; സിപിഎം ചെയ്യുന്നത് ഗുണ്ടായിസമെന്ന് വിഡി സതീശൻ

Kerala
  •  an hour ago
No Image

സംസ്ഥാനത്ത് അതിശക്തമായ മഴ; തിരുവനന്തപുരത്തും കൊല്ലത്തും ഓറഞ്ച് അലര്‍ട്ട്

Kerala
  •  2 hours ago
No Image

റെയിൽപാളം മുറിച്ചുകടക്കുന്നതിനിടെ അപകടം; ബെംഗളൂരുവിൽ രണ്ട് മലയാളി വിദ്യാർഥികൾക്ക് ദാരുണാന്ത്യം

Kerala
  •  2 hours ago
No Image

സ്ത്രീകള്‍ക്ക് പ്രതിമാസം 1000 രൂപ ലഭിക്കുന്ന സര്‍ക്കാര്‍ പദ്ധതി; ഇക്കാര്യം അറിയാതെ അപേക്ഷിക്കരുത് 

justin
  •  2 hours ago
No Image

അബൂദബിയിലെ രണ്ട് റോഡുകളിൽ ഡിസംബർ ഒന്ന് മുതൽ ട്രക്കുകൾക്ക് പ്രവേശനമില്ല; ബദൽ പാതകൾ പ്രഖ്യാപിച്ചു

uae
  •  2 hours ago
No Image

പുകയില കടത്ത്: ഇന്ത്യൻ യാത്രക്കാരൻ കുവൈത്ത് വിമാനത്താവളത്തിൽ പിടിയിൽ; പിടിച്ചെടുത്തത് 16 കിലോ നിരോധിത പുകയില

latest
  •  3 hours ago
No Image

കെഎസ്ആര്‍ടിസി ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം: ഡ്രൈവര്‍ ഉള്‍പ്പടെ രണ്ട് യാത്രക്കാര്‍ക്ക് പരുക്ക്

Kerala
  •  3 hours ago
No Image

ചരിത്രം കുറിച്ച് ദുബൈ ബജറ്റ്; എക്കാലത്തെയും വലിയ ബജറ്റിന് ഷെയ്ഖ് മുഹമ്മദിന്റെ പച്ചക്കൊടി

uae
  •  3 hours ago
No Image

ആലപ്പുഴ പുന്നമടയില്‍ ഹൗസ് ബോട്ടിന് തീപിടിച്ചു

Kerala
  •  4 hours ago