ഓണച്ചന്ത സംസ്ഥാനതല ഉദ്ഘാടനം വള്ളിക്കുന്നില്‍
വള്ളിക്കുന്ന്: ഓണച്ചന്തയുടെ സംസ്ഥാന തല ഉദ്ഘാടനം ഈ മാസം പതിനൊന്നിന് നടക്കുമെന്ന് വള്ളിക്കുന്ന് ഗ്രാമ പഞ്ചായത്ത് അധികൃതര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. തദ്ദേശ സ്വയംഭരണ മന്ത്രി ഡോ: കെ.ടി ജലീല്‍ ഉദ്ഘാടനം ചെയ്യും. പി. അബ്ദുല്‍ ഹമീദ് എം.എല്‍.എ അധ്യക്ഷനാകും. വള്ളിക്കുന്ന് ഗ്രാമ പഞ്ചായത്ത് സി.ഡി.എസ് കൂടുബശ്രീയുടെ പതിനെട്ടാം വാര്‍ഷികം ഉദ്ഘാടനവും ചടങ്ങില്‍ നടക്കും. വള്ളിക്കുന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.എന്‍ ശോഭന, വൈസ് പ്രസിഡന്റ് കെ.എം.പി ഹൈറുന്നിസ, നിസാര്‍ കുന്നുമ്മല്‍, ഒ. ഷീബ, ഇ. ദാസന്‍, പട്ടയില്‍ ബാബു രാജന്‍, ബ്ലോക്ക് മെമ്പര്‍ ബിന്ദുപുഴക്കല്‍, പ്രശാന്ത്, സി. ഹസീന വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
ഈ മാസം പന്ത്രണ്ട് വരെ നീണ്ട് നില്‍ക്കുന്ന ചന്തയില്‍ കുടുബശ്രീ അംഗങ്ങള്‍ ഉത്പാദിപ്പിച്ച നാടന്‍ തനിമയുള്ള ഉത്പന്നങ്ങള്‍, പലഹാരങ്ങള്‍, കരകൗഷല വസ്തുക്കള്‍, ജൈവ പച്ചക്കറികള്‍, തുണിത്തരങ്ങള്‍, അച്ചാറുകള്‍, തുടങ്ങിയ നിരവധി ഇനങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."