HOME
DETAILS

എസ്.ഐ.ആര്‍ ജോലികള്‍ക്ക് വിദ്യാര്‍ഥികളും വേണമെന്ന്; ആവശ്യമുന്നയിച്ച് ഓഫിസര്‍മാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കത്തയച്ചു

  
Web Desk
November 25, 2025 | 3:33 AM

officers request educational institutions to provide students for siar job roles

തിരുവനന്തപുരം: തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണ (എസ്.ഐ.ആര്‍) ജോലികള്‍ക്ക് വിദ്യാര്‍ഥികളെ വിട്ടു നല്‍കണമെന്നാവശ്യം. ഇക്കാര്യം ചൂണ്ടിക്കാട്ടി ഇലക്ട്രല്‍ രജിസ്‌ട്രേഷന്‍ ഓഫിസര്‍മാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കത്തയച്ചതായി റിപ്പോര്‍ട്ട്. എന്യുമറേഷന്‍ ഫോം ശേഖരിക്കാനും ഡിജിറ്റലൈസേഷനുമാണ് വിദ്യാര്‍ഥികളെ ഉപയോഗിക്കുന്നതെന്നാണ് സൂചന. 

എന്‍.സി.സി,എന്‍.എസ്.എസ് വളണ്ടിയര്‍മാരെ വേണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഈ മാസം 30വരെ കുട്ടികളെ വിട്ടു നല്‍കണമെന്നാണ് വിദ്യാഭ്യസ സ്ഥാപനങ്ങള്‍ക്ക് നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടിട്ടുള്ളത്. അതേസമയം, പരീക്ഷാകാലമായതിനാല്‍ ഇത് വിദ്യാര്‍ഥികളെ ബുദ്ധിമുട്ടിക്കുമെന്ന് അധ്യാപകര്‍ ചൂണ്ടിക്കാട്ടുന്നു. 

എസ്.ഐ.ആര്‍ ജോലി ഭാരം കൂടുതലാണെന്ന് ബൂത്ത് ലെവല്‍ ഓഫിസര്‍മാരുടെ പരാതി നിരന്തരമായി ഉയരുന്ന സാഹചര്യത്തിലാണ് പുതിയ നീക്കം. അമിതമായ ജോലിഭാരം താങ്ങാനാകുന്നില്ലെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം കൊണ്ടോട്ടി താലൂക്കിലെ ബി.എല്‍.ഒമാര്‍ തഹസില്‍ദാര്‍ക്ക് സങ്കട ഹരജി നല്‍കിയിരുന്നു. ജോലി സമ്മര്‍ദം കൂടുതലാണെന്നും എല്ലാ കാര്യങ്ങളും തങ്ങള്‍ ചെയ്യേണ്ട അവസ്ഥയാണുള്ളതെന്നും ബി.എല്‍.ഒമാര്‍ ഹരജിയില്‍ പറയുന്നു.

സംസ്ഥാനമാകെ ജോലിബാരം സംബന്ധിച്ച് ബ്.എല്‍.ഒമാരുടെ പ്രതിഷേധം ഉയരുന്നതിനിടെയാണ് സങ്കടഹരജി. ബി.എല്‍.ഒമാര്‍ക്ക് പുതിയ ടാര്‍ഗറ്റ് നല്‍കിയതിനെതിരെ വിമര്‍ശനവുമായി വിവിധ രാഷ്ട്രീയപാര്‍ട്ടികളും രംഗത്തെത്തിയിരുന്നു.

ജോലിഭാരം താങ്ങാതെ ബി.എല്‍.ഒമാര്‍ ആത്മഹത്യ ചെയ്ത റിപ്പോര്‍ട്ടുകള്‍ വരെ പുറത്തുവന്നിട്ടുണ്ട്. 

 

officers have sent letters to educational institutions requesting student participation for siar job positions, highlighting the growing need for student involvement in related duties.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രമുഖ മതപ്രഭാഷകന്റെ പൗരത്വം പിന്‍വലിക്കാന്‍ ഒരുങ്ങി കുവൈത്ത്

Kuwait
  •  2 hours ago
No Image

ഷെയ്ഖ് ഹസീനയെ വിട്ടുകിട്ടാന്‍ ബംഗ്ലാദേശ് ഇന്ത്യയ്ക്ക് കത്ത് നല്‍കി

International
  •  2 hours ago
No Image

എക്‌സിന്റെ ലൊക്കേഷന്‍ വെളിപ്പെടുത്തല്‍ ഫീച്ചറില്‍ കുടുങ്ങി പ്രൊപ്പഗണ്ട അക്കൗണ്ടുകള്‍; പല സയണിസ്റ്റ്, വംശീയ, വിദ്വേഷ അക്കൗണ്ടുകളും ഇന്ത്യയില്‍

National
  •  2 hours ago
No Image

വിങ് കമാന്‍ഡര്‍ നമന്‍ഷ് സ്യാലിന്റെ വിയോഗത്തില്‍ അനുശോചിച്ച് ദുബൈ എയര്‍ ഷോ സംഘാടക സമിതി

uae
  •  3 hours ago
No Image

ജമ്മു മെഡി. കോളജിലെ മുസ്ലിം വിദ്യാര്‍ഥികളെ പുറത്താക്കും; ആവശ്യം അംഗീകരിച്ച് ലഫ്.ഗവര്‍ണര്‍

National
  •  3 hours ago
No Image

ന്യൂനപക്ഷ പദവി: അല്‍ ഫലാഹ് സര്‍വകലാശാലയ്ക്ക് കാരണംകാണിക്കല്‍ നോട്ടീസ്

National
  •  3 hours ago
No Image

മലയാളി യുവാവ് സൗദിയിലെ ആറുനില കെട്ടിടത്തില്‍നിന്നു വീണ് മരിച്ചനിലയില്‍; നാട്ടില്‍പ്പോയിട്ട് നാല് വര്‍ഷം

Saudi-arabia
  •  3 hours ago
No Image

ഗാസിയാബാദ് സ്‌ഫോടനം: പിതാവിനെ ജയിലിലടച്ചതോടെ ഷാഹിദ് പഠനം നിര്‍ത്തി കുടുംബഭാരം പേറി; മോചിതനാകുന്ന ഇല്യാസിനെ സ്വീകരിക്കാനൊരുങ്ങി കുടുംബം

National
  •  3 hours ago
No Image

സുദാന്‍: വെടിനിര്‍ത്തല്‍ വിസമ്മതിച്ച് ജനറല്‍ ബുര്‍ഹാന്‍; വിമര്‍ശിച്ച് യു.എ.ഇ

International
  •  3 hours ago
No Image

അരുണാചല്‍ സ്വദേശിനിയുടെ ഇന്ത്യന്‍ പാസ്‌പോര്‍ട്ട് അംഗീകരിക്കാതെ ചൈന; വിമാനത്താവളത്തില്‍ 18 മണിക്കൂറോളം തടഞ്ഞുവച്ചു

International
  •  3 hours ago