HOME
DETAILS

സമസ്ത പ്രവർത്തന വീഥിയിലെ പിന്നിട്ട ദശകങ്ങൾ

  
അബ്ദുല്‍ ഗഫൂര്‍ ഫൈസി മോര്യ
November 26, 2025 | 3:37 AM

samastha decades of service journey history resolutions conferences
ഇന്ത്യയുടെ തെക്കുപടിഞ്ഞാറന്‍ തീരദേശ സംസ്ഥാനമാണ് കേരളം. വടക്ക് കര്‍ണാടകം,തെക്ക് ഇന്ത്യന്‍ മഹാസമുദ്രം, കിഴക്ക് സഹ്യപര്‍വ്വതം, പടിഞ്ഞാറ് അറബിക്കടലും അതിരിടുന്ന ഈ പ്രദേശത്തിനു ചരിത്രത്തില്‍ എക്കാലത്തും സവിശേഷ സാന്നിധ്യമാണുള്ളത്, വ്യതിരിക്തമായ ആചാരവും സംസ്‌കൃതിയും ഇന്നും സംരക്ഷിക്കുന്ന കേരളീയ സമൂഹം പലകാര്യങ്ങളിലും വേറിട്ടു നില്‍ക്കുന്നു. 
 
ഇന്ത്യാ ഉപഭൂഖണ്ഡത്തില്‍ ആദ്യമായി ഇസ്‌ലാമെത്തിയത് കേരളത്തിന്റെ തീരപ്രദേശങ്ങളിലാണ്. ഇസ്‌ലാമിന്റ കേരള പ്രവേശത്തിന്റെ കാലനിര്‍ണ്ണത്തില്‍ പക്ഷാന്തരങ്ങളുണ്ടങ്കുലും ഇവിടുത്തെ ഇസ്‌ലാമിക സംസ്‌കാരത്തിന്റെ വേരുകള്‍ നുബുവ്വത്തിന്റെ ഉറവിടമായ അറേബ്യന്‍ സൈകത ഭൂമിയുമായി നേരിട്ടു ബന്ധപ്പെട്ടിരിക്കുന്നു വെന്നത് സംശയത്തിന് വകയില്ലാത്തതാണ്. പ്രവാചകന്‍(സ)യില്‍ നിന്ന് നേട്ട് ഇസ്‌ലാമിക വിശ്വാസാചാരങ്ങള്‍ പകര്‍ത്തിയ സ്വഹാബിമാരിലൂടെയാണ് ഇവിടെ ഇസ്‌ലാമെത്തിയത്. സി.എന്‍ അഹമദ് മൗലവി തന്റെ മഹത്തായ മാപ്പിള സാഹിത്യ പാരമ്പര്യത്തില്‍ എഴുതുന്നത് കാണുക:
''ലോകത്ത് വ്യക്തി മുദ്ര പതിപ്പിക്കാന്‍ തക്കവണ്ണം ഇത്രയും മഹത്തായ, ലോക മുസ്‌ലിം ജനവിഭാഗങ്ങളില്‍ എവിടെയും കാണപ്പെടാത്ത ഈ പാരമ്പര്യം അവര്‍ എങ്ങിനെ എവിടെ നിന്ന് നേടിയെടുത്തു?. തികച്ചും ചിന്താര്‍ഹമായ ഒരു വിഷയം തന്നെയാണല്ലോ അത്. അത് സസൂക്ഷമം പരിശോധിച്ച് കണ്ടു പിടിക്കുമ്പേള്‍ നമുക്കതില്‍ നിന്ന് പല പാഠങ്ങളും പഠിക്കാനുണ്ടായിരിക്കും. 
 
ഒന്നാമത്തെ മാപ്പിള മഹാനേതാവ് ചേരമാന്‍ പെരുമാള്‍ അവര്‍കള്‍ ഇസ്‌ലാമിന്റെ മഹിമയെക്കുറിച്ച് അറബി വ്യാപാരികളില്‍ നിന്നു കേട്ട് മനസ്സിലാക്കിയപ്പോള്‍ അവിടുന്ന് ആകൃഷ്ടനയി ഇസ്‌ലാം സ്വീകരിച്ചു. തിരുമേനിയെ നേരിട്ടുകാണാനുള്ള അടക്ക വയ്യാത്ത ആഗ്രഹത്തോടെ കൂട്ടുകാരോടൊപ്പം അങ്ങോട്ടു പോയി. അവിടെ കുറെ നാള്‍താമസിച്ചശേഷം തിരിച്ചു പോന്നു. ആതാമസവും തിരിച്ചുപോരലും എത്രകണ്ട് ആവേശോജ്വലമായിരിക്കുമെന്ന് പറയേണ്ടതില്ലല്ലോ. ചുരുക്കത്തില്‍ നബി(സ)യില്‍ നിന്നും അവിടുന്ന് വാര്‍ത്തെടുത്ത ഉല്‍കൃഷ്ട സമൂഹത്തില്‍ നിന്നും മഹത്തായൊരു മാതൃക പകര്‍ത്തെടുത്തു കൊണ്ട് തന്നെയാണ് അവര്‍ തിരിച്ച് പോന്നത്. ആ മാതൃക വളരെ നിഷ്‌കര്‍ഷയോടെ ഇവിടെ നടപ്പില്‍ വരുത്താന്‍ അവര്‍ കഠിനാദ്ധ്വാനം ചെയ്യുകയും ചെയ്തു.
അങ്ങനെ അഭിമാനത്തോടും അങ്ങേയറ്റത്തെ കൗതുകത്തോടും കൂടി, ആപുണ്യ ഭൂമിയില്‍ നിന്ന് ഇവിടെ കൊണ്ട് വന്ന് നട്ടുവളര്‍ത്താന്‍ ആരംഭിച്ച ആചെടിക്ക് വേണ്ടത്ര വായുവും വെളിച്ചവും ആ പുണ്യ ഭൂമിയില്‍ നിന്ന് തന്നെ ഇടതടവില്ലാതെ ലഭിച്ചു കൊണ്ടിരിന്നു. അന്ന് മുതല്‍ ഇന്ന് വരെയും ആചെടി വളര്‍ന്നു പന്തലിച്ച് പുഷ്പിച്ചും കായ്ച്ചും നില്‍ക്കുന്ന ഈഘട്ടത്തിലും പരിശുദ്ധവും അനുഗൃഹീതവുമായ ആ കാറ്റ് മാപ്പിള സമുദായത്തെ തലോടിക്കെണ്ടിരിക്കുന്നു. ആകാറ്റ് ശ്വസിച്ച് കൊണ്ട് വളരാന്‍ അവസരവും സൗഭാഗ്യവും ലഭിച്ച മറ്റൊരു ജനത ലോകത്ത് മറ്റെവിടെയുണ്ട്''(പേജ്:23,24).
 
ഇസ്‌ലാമിക വിശ്വാസാചാരങ്ങള്‍ നബി(സ)യില്‍ നിന്നു നേരിട്ടു പകര്‍ത്തിയ സ്വഹാബിമാരില്‍ നിന്ന് തലമുറകളിലൂടെ കൈമാറി നൂറ്റാണ്ടുകളായി കലര്‍പ്പേല്‍ക്കാതെ ഇന്നും നില നില്‍ക്കുന്നു. പ്രവാചക കാലം മുതല്‍ ഇന്ന് വരെ കേരളത്തിന് അണമുറിയാത്തൊരു ഇസ്‌ലാമിക പാരമ്പര്യമുണ്ടെന്നത് ഒരു ചരിത്ര സത്യമാണ്. കേരളീയ മുസ്‌ലിം സമൂഹത്തിന്റെ മുന്നേറ്റത്തിന്റെ ഊര്‍ജ്ജവും ഇതുതന്നെയാണ്.
എക്കാലത്തും പ്രാപ്തമായ ഒരു നേതൃത്വം ഇവിടെയുണ്ടായിട്ടുണ്ട്. പണ്ഡിതന്‍മാര്‍, സയ്യിദ് കുടുംബങ്ങള്‍, സൂഫികള്‍ തുടങ്ങിയ മഹാനേതൃത്വമാണ് കേരള മുസ്‌ലിംകളില്‍ നവോത്ഥാന മൂല്യങ്ങള്‍ക്ക് വിത്തു പാകിയത്. പള്ളികളും പള്ളിദര്‍സുകളും ഉപയോഗിച്ച് ഇവര്‍ വിശ്വാസികളില്‍ ഇസ്‌ലാമിക ചൈതന്യം ഊട്ടിയുറപ്പിച്ചു. ഒന്നാം മഖ്ദൂം മുതല്‍ അധിനിവേശത്തിനും പാരതന്ത്ര്യത്തിനുമെതിരെ പോരാടിയ ഖിലാഫത്ത് സമര നേതാക്കള്‍ വരെയുള്ള സാദാത്തുക്കളും പണ്ഡിതരും തന്നെയാണ് കഴിഞ്ഞ കാലത്തിന്റെ ഗതി നിര്‍ണ്ണയിച്ചതും സവിശേഷമായ ഒരു സമൂഹമായി വളരാന്‍ നമ്മെ പ്രാപ്തരാക്കിയതും. അധിനിവേശം കടന്നു ചെന്നിട ത്തൊക്കെ അവരുടെ ഭാഷയും സംസ്‌കാരവും സമൂഹത്തെ അടിമുടി മാറ്റിയപ്പോഴും, മലയാളി മുസ്‌ലിം മനസ്സില്‍ പാരമ്പര്യത്തിന്റെകണ്ണികള്‍ വിടാതെ പിന്തുടരാനുള്ള കരുത്ത് പകര്‍ന്നത് ഇവര്‍ ഉണ്ടാക്കിയെടുത്ത അവബോധമാണ്.
 
ഇരുപതാം നൂറ്റാണ്ടുവരെ പ്രാസ്ഥാനിക രൂപത്തിലുള്ള ദഅ്‌വത്ത് ഇവിടെ കാണാന്‍ സാധിക്കില്ലെങ്കിലും സമൂഹത്തില്‍ സ്വാധീനമുണ്ടായിരുന്ന കുടുംബങ്ങളിലൂടെ യും വ്യക്തികളിലൂടെയും അത് അനുഗൃഹീതമായി അനവരതം നിലനിന്നു. ഇരുപതാം ശതകത്തിന്റെ ആദ്യ ദശയില്‍ സമുദായത്തിന്റെ ആത്മീയ ഭൗതിക മേഖലകളില്‍ വമ്പിച്ച ആഘാതമേറ്റു. നൂറ്റാണ്ടുകളോളം കലര്‍പ്പേല്‍ക്കാതെ കാത്തുപോന്ന ആദര്‍ശ പാരമ്പര്യത്തില്‍ നിന്നും സമുദായത്തെ അടര്‍ത്തിയെടുക്കാനുള്ള കുല്‍സിത ശ്രമങ്ങളാണ് ആത്മീയ മേഖലയിലെ ആഘാതം. ബ്രിട്ടീഷ് വിരുദ്ധ പോരാട്ട നൈരന്തര്യത്തിനെടുവില്‍ ഭീകരമായ തിരിച്ചടിയേറ്റത് സമുദായത്തിന്റെ ഭൗതിക സ്രോതസ്സുകളെ തകര്‍ത്തു. മുമ്പും അതിശക്തമായ അധിനിവേശ വിരുദ്ധ പോരാട്ടങ്ങള്‍ അരങ്ങേറുകയും അതിന്റെ കെടുതികള്‍ക്ക് സമുദായം വിധേയമാവുകയും ചെയ്തിട്ടുണ്ടങ്കിലും അന്നൊക്കെ ആത്മീയ മേഖല സുരക്ഷിതമായിരുന്നു.
 
വിശുദ്ധ ഇസ്‌ലാമിന്റെ വിശ്വാസാചാരങ്ങള്‍ക്ക് തികച്ചും വിരുദ്ധമായ വാദങ്ങളുമായി മതനവീകരണത്തിന്റെ വിഷബീജം ഇവിടുത്തെ ആത്മീയാന്തരീക്ഷത്തെ വിഷലിപ്തമാക്കാനുളള സംഘടിത ശ്രമങ്ങളുണ്ടായപ്പോഴാണ് അതിനെ പ്രതിരോധിക്കാനും ദീനിന്റെ പാരമ്പര്യ രൂപം പരിരക്ഷിക്കാനുമായി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പിറവിയെടുത്തത്.
ഒന്നാംലോക മഹായുദ്ധ(1914-18) ത്തില്‍  ജര്‍മ്മന്‍ പക്ഷത്തായിരുന്നു തുര്‍ക്കി. ജര്‍മ്മന്‍ പരാചയപ്പോട്ടതോടെ തുര്‍ക്കി ആസ്ഥാമായി നിലവിലുണ്ടായിരുന്ന ഖിലാഫത്ത് ഭരണം അവസാനിച്ചു. അതിനെ തുടര്‍ന്നു ഇന്ത്യയില്‍ ഖിലാഫത്ത് പ്രസ്ഥാനം ആരംഭിച്ചു. ബ്രിട്ടീഷ് ഗവണ്‍മെന്റി നെതിരെ പോരാട്ടത്തിലേര്‍പ്പെട്ടിരുന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സും ഖിലാഫത്ത് പ്രസ്ഥാനക്കാര്‍ക്ക് പിന്തുണയുമായി രംഗത്തുണ്ടായിരുന്നു. അക്കാലത്ത് ഉത്തരേന്ത്യയില്‍ 'ഇന്ത്യന്‍ മജ്‌ലിസുല്‍ ഉലമ' എന്ന സംഘടന നിലവിലുണ്ടായിരുന്നു. പ്രസ്തുത സംഘടനയുടെ ഒരു സമ്മേളനം 1921 ഏപ്രില്‍ 2,3 തിയ്യതികളില്‍ തമിഴ്‌നാട്ടിലെ ഈറോഡില്‍ വച്ച്‌നടന്നു. ഖിലാഫത്ത് നേതാക്കള്‍ക്ക് സ്വീകരണമൊരുക്കിയിരുന്ന പ്രസ്തുത സമ്മേളനത്തില്‍ കേരളത്തല്‍ നിന്ന് മൗലാനാ വാക്കുളം അബ്ദുല്‍ ബാരി മുസ്‌ലിയാര്‍, കെ.എം മൗലവി തിരൂരങ്ങാടി, കട്ടിലശ്ശേരി മുഹമ്മദ് മൗലവി ഇ.മൊയ്തു മൗലവി തുടങ്ങിയവര്‍ സംബന്ധിച്ചിരുന്നു. മജ്‌ലിസുല്‍ ഉലമയുടെ ഒരു ശാഖ കേരളത്തില്‍ രൂപീകരിക്കുന്നതിനെ കുറിച്ചാലോചിക്കാനായി കെ.എം മൗലവിയും മറ്റും മൗലാന അബ്ദുല്‍ ബാരിമുസ്ലിയാരെ സമീപിച്ചു. മൗലാന ഇപ്രകാരം പ്രതികരിച്ചു:'നമുക്ക് കേരളത്തിലേക്കു മടങ്ങാം  അവിടെ നമ്മുടെ ഗുരുവര്യന്‍മാരും സമുദായ ഗുണകാംഷികളും മാര്‍ഗ ദര്‍ശികളൊക്കെയുണ്ട്. അവരുമായി ആലോചിച്ചു വേണ്ടതു ചെയ്യാം''. എന്നാല്‍ മൗലാനയുടെ അഭിപ്രായത്തോട് കെ.എം മൗലവിക്കും കൂട്ടുകാര്‍ക്കും വിയോചിപ്പാണുണ്ടായത്. മൗലാന തന്റെ അഭിപ്രായത്തില്‍ ഉറച്ചു നിന്നു, അവര്‍ കൊണ്ടു വന്ന ലിസ്റ്റില്‍ ഒപ്പുവെച്ചില്ല. മൗലവിയും  കൂട്ടുകാരും മജ്‌ലിസുല്‍ ഉലമയുടെ ശാഖ രൂപികരിക്കാന്‍ തന്നെ തീരിമാനിച്ചു. 
സമ്മേളനാന്തരം നാട്ടിലെത്തിയ അവര്‍ കെ.എം മൗലവി പ്രസിഡന്റായി മജ്‌ലിസുല്‍ ഉലമ രൂപീകരിച്ചു. (കെ.എം മൗലവി സ്മാരക ഗ്രന്ഥം 109) എന്നാല്‍ മാസങ്ങള്‍ക്ക് ശേഷം ഓഗസ്റ്റ് ഒന്നിന് മലബാര്‍ കലാപം ആരംഭിച്ചതോടെ പ്രസ്തുത സംഘടന നാമാവശേഷമായി. വന്ദ്യ ഗുരു വര്യരോടന്വേഷിക്കും മുമ്പേ തീരുമാനമെടുത്ത് ഗുരുത്വക്കേട് സമ്പാധിച്ച കെ.എം മൗലവിയും കൂട്ടുകാരും പിന്നീട് നവീന ആശയക്കാരായി മാറിയെന്ന ചരിത്രപാഠം ഇവിടെസ്മര്‍ത്ഥവ്യമാണ്.
 
ഖിലാഫത്ത് പ്രസ്ഥാന ത്തിലെ സജീവ സാന്നിധ്യമായിരുന്നു നെല്ലിക്കുത്ത് ആലിമുസ്ലയാര്‍ പാങ്ങില്‍ അഹ്‌മദ് കുട്ടിമുസ്ലിയാര്‍ തയ്യില്‍ മുഹമ്മദ് കുട്ടിമുസ്ലിയാര്‍ എന്ന കെ.എം മൗലവി എന്നിവര്‍. 1921 ഓഗസ്റ്റ് 16ന് കലക്ടര്‍ ഇ.എഫ്.തോമസ് പുറപ്പെടുവിച്ച അറസ്റ്റ് വാറണ്ടില്‍ ലഹളയുടെ കാരണക്കാരായി ഈമൂന്ന് പേരുമുണ്ടായരുന്നു. ആലിമുസ്ലിയാര്‍ വിചാരണ നേരിട്ടു കോയമ്പത്തൂര്‍ ജയിലിലേക്കു നീങ്ങി. അവിടെ വെച്ച് നിര്യാതനായി. പാങ്ങില്‍ അഹ്‌മദ് കുട്ടിമുസ്ലിയാര്‍ ഒളിവില്‍ കഴിഞ്ഞു പ്രക്ഷോഭകാരികളെ ശാന്തരാക്കാന്‍ അവിശ്രമ പരിശ്രമം നടത്തി. വികാര ഭരിതരായ ജനക്കൂട്ടത്തെ നിയന്ത്രിക്കാനും അക്രമത്തിനെതിരെ ഉദ്‌ബോധനം നടത്താനുമായി ഗ്രാമാന്തരങ്ങളുലൂടെ സഞ്ചാരം നടത്തി. മലപ്പുറത്തെ തുക്ക്ടി കച്ചേരി കൊള്ളയടിക്കാനെത്തിയ. ജനസഞ്ചയത്തെ സംബോധന ചെയതു അദ്ദേഹം നടത്തിയ പ്രസംഗം സുവിദിതവും ശ്രദ്ധേയവുമാണ്. മലപ്പുറം കുന്നുമ്മല്‍ വെച്ച് നടന്ന പ്രസ്തുത പ്രസംഗം ഇങ്ങനെ സംഗ്രഹിക്കാം: ''പ്രിയ സഹോദരങ്ങളെ, നാം ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ ആളുകളാണ്; വെള്ളക്കാര്‍ നമ്മുടെ ശത്രുക്കളും. അവര്‍ ഇന്ത്യവിട്ടു പോവണം. അതുവരെ നാം സമരം ചെയ്യും. പക്ഷേ നാം അക്രമം കാണിക്കരുത്, അക്രമ രഹിതമായ ഒരു സമരമാണ് നാമുദ്ദേശിക്കുന്നത്. ഗവണ്‍മെന്റ് ആഫീസുകള്‍ കൊള്ളയടിക്കരുത്, ഗവണ്‍മെന്റിനെതിരെ യുദ്ധത്തിനൊരുങ്ങിയാല്‍ നാം കുറ്റക്കാരായി തീരും. സമാധാന പരമായി നാം യുദ്ധം ചെയ്യുക. അതാണ് നമ്മുടെ ലക്ഷ്യം'. 
അദ്ദേഹം രോഗ ബാധിതനായി പെരിന്തല്‍മണ്ണക്കടുത്ത് മുള്ള്യാകുര്‍ശിയിലെ ഒരു സുഹൃദ് ഭവനത്തില്‍ ശയ്യാവലംബിയായി. മലപ്പുറത്തെ പൗരപ്രധാനിയും തന്റെ ആത്മമിത്രവുമായ കിളിയമണ്ണില്‍ മൊയ്തു സാഹിബിന്റെ ശ്രമഫലമായി ചികിത്സലഭ്യമാക്കുകയും അറസ്റ്റ് വാറണ്ട് പിന്‍വലിക്കുകയും ചെയ്തു.
അറസ്റ്റ് ഭീതിനിമിത്തം കെ.എം മൗലവി വെള്ളാ റിലും പിന്നീട് പുളിക്കലും ഒളിവില്‍ കഴിയുകയായിരുന്നു. കൊടുങ്ങല്ലൂരിലായിരുന്ന തന്റെ ഭാര്യാ സഹോദരന്‍ എം.സി.സി അബ്ദുറഹ്‌മാന്‍ മൗലവിയുടെ ക്ഷണപ്രകാരം അദ്ദേഹം കൊടുങ്ങല്ലൂരിലേക്ക് ഒളിച്ചോടി. നാട്ടുരാജ്യമായതിനാല്‍ അവിടെ ബ്രിട്ടീഷുകാരുടെ ഉപദ്രവം ഭയപ്പെടേ ണ്ടിയിരുന്നില്ല എം.സി.സി സ്മരണികയിലും മുജാഹിദ് മൂന്നാം സമ്മേളന സോവനീറിലും കെ. എം മൗലവി തന്റെ കൊടുങ്ങല്ലൂര്‍ യാത്രയെക്കുറിച്ചെഴുതിയിട്ടുണ്ട്.
 
വര്‍ഷങ്ങള്‍ക്കു മുമ്പേ അദ്ധ്യാപകനായി അവിടെ എത്തിയ ഇ.കെ മൗലവിയുടെയും 1921 ഓഗസ്റ്റ് 20ന് കൊടുങ്ങല്ലൂരില്‍ നടന്ന ഖിലാഫത്ത് സമ്മേളനത്തിന് മലബാറില്‍ നിന്നെത്തി പിന്നീട് അവിടെ തങ്ങിയ  എം.സി.സി അബ്ദുറഹ്‌മാന്‍ മൗലവിയുടെയുമൊപ്പം സംഘാടകനും വാഗ്മിയുമായ കെ.എം മൗലവി കൂടി എത്തിയതോടെ നവീന ചിന്താഗതികള്‍ക്ക് സംഘടിത രൂപമായി. വഹാബിസം നേരത്തെ ബാധിച്ച ദക്ഷിണകേ രളത്തിലെ വക്കം മൗലവിയുടെ നിര്‍ദ്ദേശങ്ങള്‍ മലബാറില്‍ നിന്നെത്തിയ മൗലവിമാര്‍ക്ക് കരുത്ത് പകര്‍ന്നു.
 
ഛിദ്രതയുടെ തുടക്കം
കൊടുങ്ങല്ലൂരിലെ സമ്പന്ന മുസ്‌ലിം കുടുംബങ്ങളിലെ ഗോത്രകലഹങ്ങളും കക്ഷിവഴക്കുകളും അവസാനിപ്പിക്കാനായി മൗലവിമാര്‍ സമ്മേളിച്ചു. 1972 ല്‍ എറിയാട്ട് വെച്ച് ഒരു സമ്മേളനം നടത്തി മുസ്‌ലിം കള്‍ക്കിടയിലെ ഭിന്നിപ്പ് തീര്‍ക്കാനും ഗോത്രങ്ങള്‍ക്കി ടയില്‍  നിക്ഷപക്ഷത പാലിക്കാനും ഒരു സ്ഥിരം സംവിധാനമായി  നിക്ഷ്പക്ഷ സംഘം എന്ന പേരില്‍ ഒരു വേദി ഉണ്ടാക്കി. പതിനൊന്നംഗ സമിതി ആയിരുന്നു അത്. എന്നാല്‍ കൊടുങ്ങല്ലൂരിലെ ഗോത്രകലഹത്തിനു അറുതി വരുത്താന്‍ പ്രസ്തുത സംഘത്തിന് കഴിഞ്ഞില്ലെന്ന് 'കേരള മുസ്‌ലിം നവോധാന ചരിത്രം' (പേ.120) സാക്ഷ്യപ്പെടുത്തുന്നുണ്ട്. സംഘത്തിന്റെ പ്രവര്‍ത്തനം സംസ്ഥാന വ്യാപകമാക്കുന്നതിനായി പേര് കേരളമുസ്‌ലിം ഐക്യ സംഘം എന്നാക്കി. മണപ്പാട്ട് കുഞ്ഞിമുഹമ്മദ് ഹാജി, കെ.എം സീതി സാഹിബ്, പിതാവ് സീതി മുഹമ്മദ്, കെ.എം മൗലവി, ഇ.കെ മൗലവി, ടി.കെ മുഹമ്മദ് മൗലവി, എം.സി.സി അബ്ദുറഹ്‌മാന്‍ മൗലവി തുടങ്ങിയവരായിരുന്നു സംഘത്തിന്റെ സ്ഥാപക നേതാക്കളില്‍ പ്രമുഖര്‍.
സമുദായത്തിന്റെ പൊതു നന്മക്കായി ആഭ്യന്തര ഭിന്നത ഒഴിവാക്കി യോജിപ്പിന്റെ മേഖലകള്‍ കണ്ടെത്തുക, പുസ്തകങ്ങളുലൂടെയും ലഘു ലേഖകകളിലൂടെയും പ്രസംഗങ്ങളിലൂടെയും സമുദായത്തെ ഉത്ഭുദ്ധമാക്കുക, തിരഞ്ഞെടുക്കപ്പെട്ട പ്രമുഖരെ ഉള്‍പ്പെടുത്തി മുസ്‌ലിംകള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ പറഞ്ഞ് തീര്‍ക്കുക, തര്‍ക്കങ്ങളില്‍ നിന്ന് മാറിനില്‍ക്കാന്‍ അവരെ പ്രേരിപ്പിക്കുക, മുസ്‌ലിം പണ്ഡിതന്മാര്‍ക്കായി ഒരു സംഘടന ഉണ്ടാക്കുക, മുസ്‌ലിംകളുടെ മതപരവും സാമ്പത്തികവുമായ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുക, മുസ്‌ലിം സമൂഹം സദാചാരപരമായ മികവ് പുലര്‍ത്തുന്നു എന്ന് ഉറപ്പാക്കാന്‍ യത്‌നിക്കുക എന്നിവയായിരുന്നു സംഘത്തിന്റെ ലക്ഷ്യങ്ങളായി പറഞ്ഞിരുന്നത്. ശാഫിഈ, ഹനഫീ, ഹമ്പലി, മാലികി മദ്ഹബുകളില്‍ ഏതെങ്കിലുമൊന്ന് വെച്ച് പുലര്‍ത്തുന്നവര്‍ക്ക ക്ക് സംഘത്തില്‍ അംഗങ്ങളാവാമെന്നതായിരുന്നു വ്യവസ്ഥ. അത് കൊണ്ട് തന്നെ മൗലാനാ പാങ്ങില്‍ അഹ്‌മദ് കുട്ടി മുസ്‌ലിയാര്‍ ഉള്‍പ്പെടെ യുള്ള ഏതാനും പണ്ഡിതന്‍മാര്‍ സദുദ്ദേശ്യ പൂര്‍വ്വം സംഘത്തിന്റെ സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു.
 
സത്യത്തില്‍ 'ഐക്യസംഘം' ത്തിനൊരു ഗൂഢലക്ഷ്യമുണ്ടായിരുന്നു. അക്കാലത്ത് ഈജിപ്തിലും തുര്‍ക്കിയിലും പ്രചാരം നേടിയിരുന്ന പുത്തന്‍ ചിന്തകളെ ഇസ്‌ലാമിന്റെ പാരമ്പര്യ വേരുകളാല്‍ ഭദ്രമായിരുന്ന കേരളത്തിലും പ്രചരിപ്പിക്കാനുള്ള ആസൂത്രിത നീക്കമായിരുന്നു അത്. പ്രത്യക്ഷത്തില്‍ സമുദായത്തിന്റെ ഭൗതിക വിദ്യാഭ്യാസ ജാഗരണമായിരുന്നു ലക്ഷ്യമെങ്കിലും പരോക്ഷമായി മത പരിഷ്‌കരണമെന്ന ലേബലില്‍ പാരമ്പര്യ മൂല്യങ്ങളില്‍ നിന്ന് സമുദായത്തെ അകറ്റാനായിരുന്നു സംഘത്തിന്റെ നിഗൂഡ ലക്ഷ്യം. 
ഐ.പി.എച്ച് പ്രസിദ്ധീകരിച്ച 'ഇസ്‌ലാമിക വിഞ്ജാനകോശ'-ത്തില്‍ ഇങ്ങനെ വായിക്കാം. ''തത്വത്തില്‍ കേരള മുസ്ലിംകളുടെ കൂട്ടായ്മയായിരുന്നു സംഘമെങ്കിലും പ്രയോഗത്തില്‍  ഇസ് ലാഹി ഉല്‍പതിഷ്ണു ചിന്തകളാണ് സംഘത്തെ നയിച്ചിരുന്നത്. സംഘത്തിന്റെ തണലില്‍ രൂപീകരിക്കപ്പെട്ട ജംഇയ്യത്തുല്‍ ഉലമാ പൂര്‍ണ്ണമായും സലഫി ആശയഗതിക്കാരായിരുന്നു''(വാല്യം.8,പേ.591).
 
ഐക്യസംഘത്തിന്റെ ഒന്നാം വാര്‍ഷിക സമ്മേളനം 1923ല്‍ എറിയാട്ടു വെച്ചു നടക്കുന്നതുവരെ അവരുടെ യഥാര്‍ത്ഥ നിറം പ്രകടമായിരുന്നില്ല. വഹാബി ചിന്തകനായ വക്കം മൗലവി അധ്യക്ഷനായി സമ്മേളനം നടത്തിയതും പ്രസ്തുത സമ്മേളനത്തില്‍ ഇസ്‌ലാമികാചാരാനുഷ്ടാനങ്ങള്‍ക്കെതക്കരെ പ്രമേയങ്ങളും പ്രസംഗങ്ങളും നടന്നതും മുസ്‌ലിം ബഹുജനങ്ങള്‍ക്കു ഐക്യ സംഘത്തിന്റെ ഉള്ളിലിരിപ്പ് മനസ്സിലാക്കാന്‍ സഹായകമായി. സംഘത്തിന്റെ പ്രസിദ്ധീകരണങ്ങളായിരുന്ന മുസ്‌ലിം ഐക്യം, അല്‍ ഇര്‍ഷാദ്'എന്നിവയിലൂടെയും പുത്തന്‍ സിദ്ധാന്തങ്ങള്‍ പുറത്തുവന്നിരുന്നു.
''നേരത്തെ തന്നെ വഹാബിയായി മുദ്രകുത്തപ്പെട്ട വക്കം മൗലവിയുടെ സാന്നിധ്യം യാഥാസ്ഥികരെ പ്രകോപിതരാക്കി. യഥാസ്ഥിക പണ്ഡിതന്‍മാരില്‍ നിന്ന് എതിര്‍പ്പുകളു യര്‍ന്ന പശ്ചാത്തലത്തില്‍ കേരള മുസ്ലിംകള്‍ക്കിടയില്‍ പൊതുസമ്മതനായ ഒരു പണ്ഡിതന്റെ നേതൃത്വ ത്തില്‍ സമ്മേളനം നടത്താന്‍ ഐക്യ സംഘം തീരുമാനിക്കുകയും തദടിസ്ഥാനത്തില്‍ കേരളത്തിലെ അനേകം പണ്ഡിതന്‍മാരുടെ ഗുരു നാഥനും വേലൂര്‍ ബാഖിയാത്ത് സ്സ്വാലിഹാത്ത് അറബിക്ക് കോളേജ് പ്രിന്‍സിപ്പാളുമായിരുന്ന ശൈഖ് അബ്ദുല്‍ ജബ്ബാര്‍ ഹസ്രത്തിനെ ക്ഷണിക്കുകയും ചെയ്തു''(കേരള മുസ്‌ലിം നവോത്ഥാന ചരിത്രം 121).
 
ആലുവയില്‍ വെച്ച് 1924 മെയ് 10-12 തിയ്യതികളില്‍ നടന്ന സംഘത്തിന്റെ രണ്ടാം വാര്‍ഷിക സമ്മേളനത്തോടനുബന്ധിച്ച് ഉലമാ കോണ്‍ഫ്രന്‍സ് സംഘടിപ്പിച്ചിരുന്നു. തങ്ങള്‍ പ്രചരിപ്പിക്കുന്ന പുത്തന്‍ വാദങ്ങള്‍ക്ക് പണ്ഡിതന്‍മാരുടെ പിന്തുണയുണ്ടന്ന് പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള തന്ത്രമായിരുന്നു അത്. വെല്ലൂര്‍ ബാഖിയാത്ത് മുദരിസ് മൗലാനാ അബ്ദുറഹീം ഹസ്രത്തിന്റെ അദ്ധ്യക്ഷതയില്‍ നടന്ന കോണ്‍ഫ്രന്‍സില്‍ ഉലമാ സംഘടന വേണമെന്ന ആഹ്വാനവുമായി ഇ.മൊയതു മൗലവി പ്രമേയമവതരിപ്പിച്ചു. വൈകുന്നേരം നടന്ന പൊതു യോഗത്തില്‍ വെച്ച് 'കേരള ജംഇയ്യത്തുല്‍ ഉലമ' രൂപീകൃതമായതായി പ്രഖ്യാപിക്കപ്പെട്ടു.
 
1925 ല്‍ ഐക്യസംഘത്തിന്റെ മൂന്നാം വാര്‍ഷികം കോഴിക്കോട് വെച്ച്‌നടത്താന്‍ തീരുമാനിച്ചതോടെയാണ് ഈവിഷ ബീജം മലബാറിലേക്കെത്തുന്നത്. ഇതിന്റെ ഭവിഷത്ത് മുന്‍ കൂട്ടികണ്ട ദീര്‍ഘ ദൃക്കുകളായ ഉലമാക്കള്‍ മൗലാനാ അഹ്‌മദ് കോയ ശാലിയാത്തി(ന:മ)യുടെ നേതൃത്വത്തില്‍ കോഴിക്കോട്ടെ പൗര പ്രമുഖരെയും സ്വഗതസംഘം ഭാരവാഹികളെയും നേരില്‍ കണ്ടു അതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് പ്രബുദ്ധരാക്കി. കോഴിക്കോട്ടെ ഹിമായത്തുല്‍ ഇസ്‌ലാം മദ്‌റസ്സ ഗ്രൗണ്ടില്‍ സമ്മേളനം നടത്താന്‍ നിശ്ച യിച്ചിരുന്നതിനാല്‍ സ്‌കൂള്‍ ഭാരവാഹികളെയും കാര്യം തെര്യപ്പെടുത്തി. എന്നാല്‍ പണ്ഡിത വിരോധികളായ ചിലപ്രമുഖര്‍ സമ്മേളന പ്രവര്‍ത്തനങ്ങളുമായി രംഗത്തിറങ്ങി സമ്മേളനെതിരെ ബോധവല്‍ക്കരണവുമായി മൗലാനാ ശാലിയാത്തി, മൗലാനാ പാങ്ങില്‍  അഹ്‌മദ് കുട്ടി മുസ്‌ലിയാര്‍, മൗലാനാ അബ്ദുല്‍ഖാദിര്‍ ഫള്ഫരി, അച്ചിപ്രകുഞ്ഞിമുഹമ്മദ് മുസ്‌ലിയാര്‍ തുടങ്ങിയ പണ്ഡിതര്‍ രംഗത്തുണ്ടായിരുന്നു.
 
നിമിത്തവും നിയോഗവും
മലബാറിലേക്കുള്ള അനൈക്യക്കാരുടെ കുടിയേറ്റം പണ്ഡിതന്മാര്‍ ഗൗരവത്തോടെ കണ്ടു. കാരണം അതുവരെ കേരളീയ സമൂഹത്തിനു പരിചയമില്ലാത്ത അപകടകരമായ ആശയങ്ങളും വാദഗതികളുമാണ് പുതിയ സംഘടനയിലൂടെ അവര്‍ പ്രചരിപ്പിച്ചിരുന്നത്. അക്കാലമത്രയും കേരളമുസ്ലിംകള്‍ വിശ്വസിച്ചു ആചരിച്ചും വന്നിരുന്ന കാര്യങ്ങള്‍ ശിര്‍ക്കും ബിദ് അത്തുമാണന്നെവര്‍ പ്രചരിപ്പിച്ചു. ലോകമുസ്ലിംകള്‍ അംഗീകരിച്ച നാല് മദ്ഹബുകളെ തള്ളിപ്പറയാനും ഖുര്‍ആനും സുന്നത്തും സ്വന്തമായി വ്യാഖ്യാനിച്ച് ഇസ്‌ലാമിനെ തെറ്റിദ്ധരിപ്പിക്കാനും അവര്‍ ശ്രമം നടത്തി. നബിമാരുടെ മുഅ്ജിസത്തുകളും ഔലിയാഇന്റെ കറാമത്തുകളും അവര്‍ നിഷേധിച്ചു. കലിമത്തുത്തൗഹീദിന്റെ അര്‍ത്ഥം പോലും അവര്‍ വികലമാക്കി. യഥാര്‍ത്ഥ സുന്നത്ത് ജമാഅത്തിന്റ വക്താക്കള്‍ തങ്ങളാണെന്നവര്‍ അവകാശവാദമുന്നയിച്ചു. ആപല്‍ക്കരമായ ഈ സാഹചര്യത്തില്‍ സമുദായത്തിന്റെ ഐക്യം തകര്‍ക്കാന്‍ വരുന്നവര്‍ക്കെതിരെ ദീര്‍ഘ ദൃക്കുകളായ പണ്ഡിതര്‍ പ്രതിരോധം തീര്‍ക്കാന്‍ തീരുമാനിച്ചു.
 
1925 ല്‍ കോഴിക്കോട് വലിയ ജുമുഅത്ത് പള്ളിയില്‍ പ്രമുഖ ഉലമാക്കളും സമുദായ നേതാക്കളും സംഗമിച്ചു. ബിദ്ത്തിന്റെ സംഘടിത രൂപത്തെ തിരിച്ചറിഞ്ഞു പ്രതിരോധിക്കുന്നതിനെക്കുറിച്ചും അഹ്‌ലു സ്സുന്നത്തി വല്‍ ജമാഅത്തിന്റെ ആശയാദാര്‍ശങ്ങളുടെ പ്രചാരണത്തിന് സംഘടിത രൂപം നല്‍കുന്നതു സംബന്ധിച്ചും കൂലങ്കശമായ ചര്‍ച്ചകള്‍ നടന്നു. ഇനിയും നിഷ്‌ക്രിയമായാലുണ്ടാവുന്ന ആപല്‍ക്കരമായ പ്രത്യാഘാതങ്ങളെ കാലേകൂട്ടികണ്ട അവര്‍ ധര്‍മ്മ നിര്‍വ്വഹണത്തിന് ഒരു കര്‍മ്മവേദിയൊരുക്കി. ബേപ്പൂര്‍ ജുമുഅത്ത് പള്ളിയിലെ മുദരിസും പണ്ഡിതനും വാഗ്മിയും സൂഫിവര്യനുമായിരുന്ന കെ.പി.മുഹമ്മദ് മീറാന്‍ മുസ്‌ലിയാര്‍ പ്രസിഡന്റും മികച്ച സംഘാടകനും വാഗ്മിയുമായിരുന്ന പാറോല്‍ ഹുസൈന്‍ മൗലവി സെക്രട്ടറിയുമായി കേരള ജംഇയ്യത്തുല്‍ ഉലമ എന്നൊരു പണ്ഡിത സംഘടനക്ക് രൂപം നല്‍കി. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ സംസ്ഥാപനത്തിന്റെ മുന്നൊരുക്കമായിരുന്നു അത്. ഒരു വര്‍ഷത്തിനുള്ളില്‍ പ്രസ്തുത സംഘടന കോഴിക്കോട്, ചാലിയം, എടവണ്ണ, മഞ്ചേരി തുടങ്ങിയ സ്ഥലങ്ങളില്‍ വിപുലമായ സുന്നിസമ്മേളനങ്ങള്‍ നടത്തി. മുസ്‌ലിം പാരമ്പര്യത്തിന്റെ കടക്കല്‍ കത്തിവെക്കുന്ന പുത്തന്‍ ചിന്തകളെ ക്കുറിച്ച് മുസ്‌ലിം ബഹുജനത്തെ ബോധവല്‍ക്ക രിക്കാന്‍ അന്നത്തെ സാഹചര്യത്തില്‍ വളരെ ത്യാഗം ചെയ്താണ് ഈസമ്മേളനങ്ങള്‍ അവര്‍ സംഘടിപ്പിച്ചത്. ആത്മാര്‍ത്ഥതയും സമര്‍പ്പണസന്നദ്ധയുമായിരുന്നു അവരുടെ കൈമുതല്‍. പണ്ഡിത കൂട്ടായ്മയുടെ ഈ ആഹ്വാനം മുസ്‌ലിം ബഹുജനങ്ങള്‍ ഏറ്റെടുത്തുവെന്നാണ് അനന്തരമുണ്ടായ സംഭവ വികാസങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നത്. ശബാബ് സെമിനാര്‍ പതിപ്പ 97 വിവരിച്ചത് ഇതിനോട് ചേര്‍ത്തു വായിക്കാം. ''പിന്നീട് തിരൂരിലും മലപ്പുറത്തും നടന്ന ഐക്യസംഘം സമ്മേളനങ്ങളില്‍ പങ്കെടുക്കാനെത്തിയവര്‍ക്ക് കുടിക്കാന്‍ പച്ചവെള്ളം നല്‍കാന്‍ പോലും കച്ചവടക്കാരും മറ്റും തയ്യാറായില്ല. തിരൂരിലെ സമ്മേളനത്തിനു റെയില്‍വേ സ്റ്റേഷനിലെത്തിയ നേതാക്കള്‍ക്ക് താമസ സ്ഥലത്തേക്ക് പോവാന്‍ ഒരു ടാക്‌സി പോലും ലഭിക്കാത്ത അവസ്ഥയുണ്ടായി''.
 
പൊതുയോഗങ്ങളിലൂടെ ബഹുജനങ്ങളെ ഉല്‍ബുദ്ധരാക്കുന്നതോടൊപ്പം ദഅ്‌വാ പ്രവര്‍ത്ത നങ്ങള്‍ക്ക് വ്യവസ്ഥാപിതമായ സ്ഥിരം സംവിധാനം രൂപപ്പെടുത്തുന്നതിനായി പാങ്ങില്‍ അഹ്‌മദ് കുട്ടി മുസ്‌ലിയാരുടെ നേതൃത്വത്തില്‍ പണ്ഡിതന്‍മാര്‍ നിതാന്ത പരിശ്രമം നടത്തി. അക്കാലത്തെ വലിയ്യും ഖുതുബുമായിരുന്ന വരക്കല്‍ സയ്യിദ് അബ്ദുറഹ്‌മാന്‍ ബാഅലവി മുല്ലക്കോയ തങ്ങള്‍ അവരെ ആശീര്‍വ്വദിക്കുകയും നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തു. മൗലാനാ പാങ്ങില്‍ തന്റെ ഗുരുവര്യരെ സമീപിച്ച് ആശീര്‍വാദം വാങ്ങുകയാണ് ആദ്യം ചെയ്യതത്. സൂഫി വര്യനും വലിയ പണ്ഡിതനുമായിരുന്ന തന്റെ ആത്മീയ ഗുരു പതുപ്പറമ്പിലെ ശൈഖ് അഹ്‌മദ് എന്ന കോയമുട്ടി മുസ്‌ലിയാരെ മൗലാന പാങ്ങില്‍ സന്ദര്‍ശിച്ചു കാര്യങ്ങള്‍ ധരിപ്പിച്ചു. പ്രായാധിക്യം കാരണം തനിക്കു പ്രവര്‍ത്ത ത്തിക്കാനാവില്ലെന്നും മുഴുസമയ പ്രവര്‍ത്ത നത്തിനായി പുത്രനെ (മൗലാനാ  വാക്കുളം അബ്ദുല്‍ ബാരിമുസ്ലിയാരെ) കൂടെയയക്കാമെന്ന് പറഞ്ഞ അദ്ദേഹം പ്രവര്‍ത്തനത്തിനായി ഒരു സംഖ്യ സംഭാവന കൂടി നല്‍കി. സമ്പന്നനും ഔദാര്യശീലനമായിരുന്ന മൗലാനാ അബ്ദുല്‍ ബാരി മുസ്‌ലിയാരുടെ സാന്നിധ്യവും സാരഥ്യവും സംഘടനാ രൂപീകരണത്തിലും തുടര്‍പ്രവര്‍ത്ത നങ്ങളിലും വലിയ ആശ്വാസമായി.
 
മൗലാനാ പാങ്ങില്‍ അഹ്‌മദ് കുട്ടിമുസ്ലിയാര്‍ക്കും മൗലാനാ അബ്ദുല്‍ ബാരി മുസ്‌ലിയാര്‍ക്കും പുറമെ മൗലാനാ അഹ്‌മദ് കോയ ശാലിയാത്തി, പാനായിക്കുളം അബ്ദു റഹ്‌മാന്‍മുസ്‌ലിയാര്‍, കെ.പി.മുഹമ്മദ് മീറാന്‍ മുസ്‌ലിയാര്‍, മൗലാനാ അബ്ദുല്‍ ഖാദര്‍ ഫള്ഫരി തുടങ്ങിയ പണ്ഡിത നേതാക്കളും പ്രവര്‍ത്തന വീഥിയില്‍ കര്‍മ്മ നിരതരായിരുന്നു. പൊതു രംഗത്ത് പ്രത്യക്ഷ്യപ്പെടാതെ ആരാധനകളിലും ദര്‍സ് അദ്യാപനരംഗത്തും ഒതുങ്ങിക്കൂടിയിരുന്ന മഹാപണ്ഡിതരെ സന്ദര്‍ശിച്ചു കാര്യത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തി. ഒരുവര്‍ഷക്കാലത്തെ ത്യാഗപൂര്‍ണ്ണമായപ്രവര്‍ത്തന നൈരന്തര്യത്തിനൊടുവില്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള തലയെടുപ്പുള്ള പണ്ഡിതന്മാര്‍ കോഴിക്കോട് സംഗമിച്ചു.
 
26.06.1926 ന് കോഴിക്കോട് ടൗണ്‍ ഹാള്‍ പുതിയൊരു ചരിത്ര നിയോഗത്തിന് സാക്ഷിയായി കേരളത്തിലെ ഇസ്‌ലാമിക പ്രബോധന ചരിത്രത്തില്‍ ഇരുപതാം നൂറ്റാണ്ടിലുണ്ടായ ശ്രദ്ധേയമായ വഴിത്തിരിവായിരുന്നു അത്. സൂക്ഷ്മശാലികളും അഗാധജ്ഞാനികളുമായ സാദാത്തുക്കളുടെയും ഉലമാക്കളുടെയും സാന്നിദ്ധ്യത്തില്‍ വരക്കല്‍ സയ്യിദ് അബ്ദുറഹ്‌മാന്‍ ബാഅലവി മുല്ലക്കോയ തങ്ങളുടെ സുദീര്‍ഘമായ പ്രാര്‍ത്ഥന യോടെ സംഗമത്തിന് സമാരംഭം കുറിച്ചു. മുല്ലക്കോയ തങ്ങളടെ സഹോദരി പുത്രന്‍ സയ്യിദ് ഹാശിം ചെറുകുഞ്ഞി കോയ തങ്ങളായിരുന്നു അദ്ധ്യക്ഷന്‍. പണ്ഡിതരാല്‍ പരിപാവനമായ ആ സദസ്സില്‍ 'സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ' എന്ന പണ്ഡിത സഭ അനിവാര്യതയുടെ സൃഷ്ടിയായി പിറവികൊണ്ടു.
 
വരക്കല്‍ സയ്യിദ് അബ്ദുറഹ്‌മാന്‍ ബാഅലവി മുല്ലക്കോയ തങ്ങള്‍ (പ്രസിഡന്റ്), എ.പി.അഹമദ് കുട്ടി മുസ്‌ലിയാര്‍ പാങ്ങ്, കെ.മുഹമ്മദ് അബാദുല്‍ ബാരി മുസ്‌ലിയാര്‍ വാക്കുളം, കെ.എം. അബ്ദുല്‍ ഖാദര്‍ മുസ്‌ലിയാര്‍ പള്ളിപ്പുറം, കെ.പി മുഹമ്മദ് മീറാന്‍ മുസ്‌ലിയാര്‍ (വൈ.പ്രസിഡന്റ്മാര്‍) പി.വി.മുഹമ്മദ് മൗലവി കോഴിക്കോട്(ജ:സെക്രട്ടറി) വി.കെ.മുഹമ്മദ് മുസ്‌ലിയാര്‍ പുതിയങ്ങാടി, ജര്‍മ്മന്‍ അഹമ്മദ്മുസ്ലിയാര്‍ ഫറോക്ക് (ജോ: സെക്രട്ടറിമാര്‍) എന്നിവരായിരുന്നു പ്രഥമ ഭാരവാഹികള്‍.
വ്യവസ്ഥാപിത കര്‍മ്മ പദ്ധതികളോടെ കേരളത്തില്‍ പ്രവര്‍ത്തന രംഗത്തിറങ്ങിയ പ്രഥമ പണ്ഡിത സഭയാണ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ. അതിന് മുമ്പ് രൂപീകരിക്കപ്പെട്ട മജ്‌ലിസുല്‍ ഉലമ ഖിലാഫത്ത് പ്രക്ഷോഭത്തോടെ നിഷ്‌കാസിതമായി. ഐക്യ സംഘത്തിന്റെ രണ്ടാം വാര്‍ഷികത്തില്‍ തട്ടിക്കൂട്ടിയ കേരള ജംഇയ്യത്തല്‍ ഉലമ താല്‍ക്കാലിക സംവിധാനമായിരുന്നു വെന്ന് 'ശബാബ് സെമിനാര്‍ പതിപ്പ്'ല്‍ കാണാം.
 
ദൗത്യവും മുന്നേറ്റവും
വിദഗ്ധരായ നിയമജ്ഞരുടെ നിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായി മുശാവറ യോഗങ്ങളില്‍ നിരന്തരചര്‍ച്ചകള്‍ക്കൊടുവില്‍ അംഗീകരിച്ച ഭരണഘടനക്ക് സംസ്ഥാന ഗവണ്‍മെന്റിന്റെ അംഗീകാരം ലഭിച്ചു. 1934 നവം.14ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കോഴിക്കോട് ജില്ലാ രജിസ്തര്‍ ആഫീസില്‍ സൊസൈറ്റി ആക്ട് പ്രകാരം ഔദ്യോഗികമായി രജിസ്തര്‍ ചെയ്യപ്പെട്ടു(റെജി.നം: ട1.1934/35) സമസ്തയുടെ രജിസ്തര്‍ നമ്പര്‍ തന്നെ ശ്രദ്ദേയമാണ്. എസ്.ഒന്ന്. സംഘടനയുടെ രജിസ്‌ത്രേഷന്‍ നമ്പര്‍ ഒന്നാം നമ്പറായി എന്നും നിലനില്‍ക്കും ഇത് ഒരു അനുഗൃഹീതാവസ്ഥയാണ്.നിയമാവലി രജിസ്‌ട്രേഷനു സമര്‍പ്പിക്കുമ്പോള്‍ സാക്ഷികളായി ഒപ്പ് വച്ചിരിക്കുന്നത് ഖാന്‍ സാഹിബ് വി.ആറ്റക്കോയ തങ്ങള്‍ പൊന്നാനി, മലപ്പുറം ഖാളി ഖാന്‍ ബഹദൂര്‍, ഒ.പി.എം, മുത്തുക്കോയ തങ്ങള്‍  എന്നിവരാണ്. ഇസ്‌ലാമിക പ്രബോധനം, മത വിദ്യാഭ്യാസ പ്രചരണം, അന്തവിശ്വസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെയുള്ള പ്രവര്‍ത്തനം സംഘടനയുടെ പ്രധാന ലക്ഷ്യങ്ങളായി സമസ്തയുടെ ഭരണഘടനയില്‍ കാണാം. മത വിശ്വാസങ്ങളോട് സമരസപ്പെട്ടു പോകുന്ന മതേതര വിദ്യാഭ്യാസത്തെ പ്രോല്‍സാഹിപ്പിക്കാനും മതസഹിഷ്ണുത, സമാധാന പുര്‍ണ്ണമായ ജീവിതം, ദേശീയ പുരോഗതി എന്നിവയ്ക്കുവേണ്ടി നിലകൊള്ളുവാനും ഭരണഘടന പ്രത്യകം അനുശാസിക്കുന്നുണ്ട്.
 
സമസ്തയുടെ ഉദ്ദേശ്യ ലക്ഷ്യങ്ങള്‍ പരിശോധിച്ചാല്‍ തന്നെ അതിന്റെ ദൗത്യത്തിന്റെ വ്യാപ്തി വ്യക്തമാകും. പ്രധാന ലക്ഷ്യങ്ങള്‍: (എ) പരിശുദ്ധ ഇസ്‌ലാമത ത്തിന്റെ വിശ്വാസങ്ങളെയും ആചാരങ്ങളെയും അഹലുസുന്നത്തിന്റെയഥാര്‍ത്ഥ വിധിക്കനുസരിച്ച് പ്രബോധനം ചെയ്യുകകയും പ്രചരിപ്പിക്കുകയും ചെയ്യുക. (ബി) അഹലുസ്സുന്നത്ത് വല്‍ ജമാഅത്തിന്റെവിശ്വാസത്തിനും ആചാരത്തിനും എതിരായ പ്രസ്ഥാനങ്ങളെയും പ്രചാരങ്ങളെയും നിയാമനുസൃതം തടയുകയുംഅത്തരം അബദ്ധങ്ങളെ ക്കുറിച്ച് മുസ്‌ലിംങ്ങളെ ഉല്‍ബുദ്ദരാക്കുകയും ചെയ്യുക. (സി) മുസ്‌ലിം സമുദായത്തിന് മതപരമായും സാമൂഹ്യപരമായും ഉണ്ടായിരിക്കേണ്ട അവകാശ അധികാര ങ്ങളെ സംരക്ഷിക്കുക.(ഡി) മത വിദ്യാഭ്യാസ ത്തെ പ്രചരിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിന് പുറമെ മത വിശ്വാസങ്ങള്‍ക്കും ആചാരങ്ങള്‍ക്കും ഹാനിതട്ടാത്ത വിധത്തിലുള്ള ലൗകിക വിദ്യാഭ്യാസ വിഷയങ്ങളില്‍ വേണ്ടത് ചെയ്യുക. (ഇ) മുസ്‌ലിം സമുദായത്തിന്റെ പൊതുവായ ഗുണത്തിനും സമുദായമദ്ധ്യേ ഉണ്ടായിരുന്ന അധര്‍മ്മം, അനൈക്യം, അരാജകത്വം,അന്ധ വിശ്വാസം ഇത്യാദികളെ നശിപ്പിച്ച് സമുദായത്തിന്റെയും മത ത്തിന്റെയും അഭിവൃദ്ധിക്കും ഗുണത്തിനും വേണ്ടി പരിശ്രമിക്കുക.
 
മുശാവറയാണ് സമസ്തയുടെ പരോമന്നത സമിതി. ഇസ്‌ലാമിനെ കുറിച്ച് അവഗാഹം, സൂക്ഷ്മത, വിശ്വാസ്യത, അര്‍പ്പണബോധം തുടങ്ങിയ ഗുണങ്ങളെല്ലാം അടിസ്ഥാനമാക്കി തെരെഞ്ഞെടുക്കപ്പെടുന്ന ഉന്നതരായ നാല്‍പ്പത് പണ്ഡിതന്‍മാരാണ് മുശാവറ അംഗങ്ങള്‍. ഇസ്‌ലാമിനെയും മുസ്‌ലിംങ്ങളെയും സംബന്ധിച്ച നിരവധി വിഷയങ്ങളെ കുറിച്ച് ചര്‍ച്ചചെയ്ത് തീരുമാനിക്കാന്‍ സമസ്ത ഇടക്കിടെ മുശാവറ യോഗങ്ങള്‍ ചേരും. കേരളത്തിനകത്തും പുറത്തുമുള്ള മുസ്‌ലിംകള്‍ ഉന്നയിക്കുന്ന പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കല്‍ എല്ലാ മുശാവറയോഗങ്ങളുടെയും പ്രഥാന അജണ്ടയുണ്ട്. മതവിഷയങ്ങളെ കുറിച്ച് വര്‍ദ്ധിച്ച് വരുന്ന ചോദ്യങ്ങളും പരാധികളും പരിശോധിക്കാനായി മുശാവറയില്‍ നിന്ന് തന്നെ ഫത്‌വാ കമ്മിറ്റി എന്ന പ്രത്യേക സമിതി രൂപീകരിക്കപ്പെട്ടു. സമസ്തയുടെ പരിഗണനക്ക വരുന്ന ചോദ്യങ്ങള്‍ക്ക് യഥാവിധി ഉത്തരം നല്‍കി സമുദായത്തിന്റെ മതകീയാസ്തിത്വത്തിന് സമസ്ത സംരക്ഷണം നല്‍കക്കൊണ്ടിരിക്കുന്നു.
ഭരണഘടനയിലെ ഉദ്ദേശ്യ ലക്ഷ്യങ്ങളിലെ ഉപര്യുക്ത വകുപ്പുകള്‍-ആദര്‍ശ പ്രചാരണം, പ്രതിരോധം അവകാശസംരക്ഷണം ഭൗതിക പുരോഗതി എന്നീ അടിസ്ഥാന ലക്ഷ്യങ്ങളെ ഉയര്‍ത്തിപ്പിടിച്ചാണ് സമസ്ത സ്ഥാപിത കാലം മുതല്‍ ഇതുവരെ പ്രവര്‍ത്തിച്ച് വന്നത്. എട്ടര പതിറ്റാണ്ടകാലത്തെ സംഘടനയുടെ ചരിത്രം ഇതിന് സാക്ഷിയാണ്.
 
ആദര്‍ശ പ്രചാരണത്തിനും പ്രതിരോധത്തിനുമാണ് ആദ്യത്തെ രണ്ടു ദശകങ്ങള്‍ ചെലവഴിച്ചത്. ഐക്യക്കാര്‍ സമ്മേളനങ്ങളിലൂടെ അവരുടെ ആശയ പ്രചാരണം നടത്തിയപ്പോള്‍ സമ്മേളനങ്ങളില്‍ കൂടി തന്നെ അതിനെ പ്രതിരോധിച്ചു.
ഇസ്‌ലാമിന്റെ യഥാര്‍ത്ഥ രൂപമായ സുന്നത്ത് ജമാഅത്തിന്റെ സുന്ദര രൂപം വികൃതമാക്കി പരഷ്‌കാരത്തിന്റ പേരില്‍ ഇസ്‌ലാമിക സംസ്‌കാരവും, പാരമ്പര്യവും തിരുത്താനുള്ളവ്യാമോഹവുമായി രംഗപ്രവേശനം ചെയ്ത വഹാബികളുടെയും, അബുല്‍ അഅ്‌ല മൗദൂദി അനുയായികളായ ജമാഅത്തെ ഇസ്‌ലാമി പോലുളള പുത്തന്‍ പ്രസ്ഥാനക്കാരുടെയും പിഴച്ച വിശ്വാസങ്ങള്‍ക്കുമെതിരെ പ്രമേയങ്ങള്‍ പാസാക്കുകയും ശക്തമായ പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിക്കുകയും ചെയ്തു. പ്രവാചകത്വം വാദിച്ച മീര്‍സാ ഗുലാം അഹമദ് ഖാദിയാനികളുടെ ആഗമനമുണ്ടായപ്പോള്‍ അത് തികച്ചും കുഫ്‌രിയത്താണന്ന് സമസ്ത വിധിയെഴുതി. ഈ വിധി വന്നപ്പോള്‍ പലരും വിസ്മയിച്ചു. പില്‍ക്കാലത്ത് ഖാദിയാനികള്‍ കാഫിറാണെ ന്ന് പാകിസ്ഥാനിലും അറബ് നാടുകളിലും പ്രഖ്യാപിക്കപ്പെട്ടു. 'തബ്‌ലീഗ് ജമാഅത്ത്' പിഴച്ച പ്രസ്ഥാനമാണന്ന സമസ്തയുടെ തീരുമാനം വന്നപ്പോഴും വലിയ പ്രതികരണങ്ങളുണ്ടായി. തബ് ലീഗ് ജമാഅത്തിന്റെ അടിസ്ഥാന ഗ്രന്ഥങ്ങളും സ്ഥാപകരുടെ അഭിപ്രായങ്ങളും സസൂക്ഷമം പരിശോധിച്ചും പ്രവര്‍ത്തനങ്ങളെ അപഗ്രഥിച്ചും പഠനം നടത്താന്‍ അഞ്ചംഗ സമിതിയെ സമസ്ത നിയോഗിച്ചു. തബ് ലീഗിന്റെ വീക്ഷണങ്ങള്‍ ഇസ്‌ലാമിന്റെ പരമ്പരാഗത ആദര്‍ശങ്ങള്‍ക്ക് നിരക്കാത്തതാണന്ന് ഈസമിതി റിപ്പോര്‍ട്ട് ചെയ്തതിന്റെ അടിസ്ഥാനത്തില്‍ സമസ്ത തബ് ലീഗ് ജമാഅത്തിന് പുത്തന്‍ പ്രസ്ഥാവനക്കാരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി. അവരെ പ്രതിരോധിച്ചു.
 
പുത്തന്‍ പ്രസ്ഥാനങ്ങള്‍ക്കെതിലെ പ്രതിരോധം തീര്‍ക്കുന്നതോടപ്പം സമുദായ ഗാത്രത്തില്‍ അള്ളിപ്പിടിച്ചിരിക്കുന്നു അനാചാരങ്ങള്‍ക്കും അധാര്‍മ്മിക തക്കും സര്‍വ്വ ജീര്‍ണ്ണതകള്‍ക്കുമെതിരെ സമസ്ത സക്രിയമായി രംഗത്തിറങ്ങി. വ്യാജത്വരീഖത്തുകള്‍ സമുദായത്തിന്റെ ആത്മീയ ദാഹം ചൂഷണം ചെയ്യാന്‍ തുടങ്ങിയപ്പേള്‍ അവയുടെ യഥാര്‍ഥ നിറം സമുദായത്തെ ബോധ്യപ്പെടുത്തുകയും അവരില്‍ നിന്ന് അകന്നു നില്‍ക്കാന്‍ ആഹ്വാനം നടത്തുകയും ചെയ്തു. 
 
ചോറ്റൂര്‍, കോരൂര്‍, നൂരിഷ, ശംസിയ്യ, ആലുവ തുടങ്ങി നിരവധി വ്യാജ ത്വരീഖത്തുകളും അവരുടെ ആദര്‍ശ വ്യതിയാനവും പ്രവര്‍ത്തന രീതികളെക്കുറിച്ചും ശൈഖുമാരുടെ പരമ്പരകളെകുറിച്ചും സമസ്ത പഠനം നടത്തി പൊതു ജനങ്ങളെ ബോധ്യപ്പെടുത്തി.
 
ശ്രദ്ധേയമായ സമ്മേളനങ്ങള്‍
കേരളത്തിലെ ഇസ്‌ലാമിക പ്രബോധന ചരിത്രത്തില്‍ ശ്രദ്ധേയമായ സംഭവങ്ങളായിരുന്നു സമസ്തയുടെ വാര്‍ഷിക സമ്മേളനങ്ങള്‍. പൊതുസമ്മേളനങ്ങളും വാര്‍ഷിക സമ്മേളനങ്ങളും വ്യവസ്ഥാപിത രൂപത്തില്‍ സംഘടിപ്പിക്കപ്പെട്ടതിലൂടെ സമസ്തയുടെ ജനകീയത വര്‍ദ്ധിപ്പിക്കാനും. ബഹുഭൂരിപക്ഷം മുസ്‌ലിംകളെ യഥാര്‍ത്ഥ ഇസ്‌ലാമിക പാതയില്‍ തന്നെ നിലനിര്‍ത്താനും സാധിച്ചു. വഹാബിസം, ഖാദിയാനിസം, മൗദൂദിസം തുടങ്ങിയ പുത്തന്‍ പ്രസ്ഥാനങ്ങളുടെയും വ്യാജ ത്വരീഖത്തുകളുടെയും വേരുകള്‍ ഇവിടെ ആഴ്ന്നിറങ്ങാതെ പോയതില്‍ സമസ്തയുടെ ആദ്യകാല സമ്മേളനങ്ങള്‍ക്ക് അനല്‍പമയാ പങ്കുണ്ട്.
സമസ്തയുടെ സമ്മേളനങ്ങള്‍ സമാരംഭം കുറിക്കപ്പെട്ടത് 1927 ഫെബ്രുവരി 7ന് താനൂരില്‍ വളരെ വിപുലമായി നടന്ന ഒന്നാം സമ്മേളനത്തോടെയാണ്. സംഘടനയുടെ സമുന്നത നേതാവും പ്രസ്ഥാനിക ചലനങ്ങളുടെ ചാലക ശക്തിയുമായിരുന്ന മൗലാന പാങ്ങില്‍ അഹ്‌മദ്കുട്ടി മുസ്‌ല്യാരുടെ കര്‍മ്മ ഭൂമി താനൂരായതിനാലാണ് ഈ പണ്ഡിതസഭയുടെ പ്രഥമ സമ്മേളനത്തിന് ആതിഥ്യമരുളാന്‍ താനൂരിന് സൗഭാഗ്യമുണ്ടായത്. നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള താനൂര്‍ വലിയ കുളങ്ങര പള്ളിയിലെ ദര്‍സ് ഇസ്‌ലാഹുല്‍ ഉലൂം എന്ന പേരില്‍ ഉന്നത മതകലാലയമാക്കി ഉയര്‍ത്തി മൗലാന അതിന്റെ മാനേജരും പ്രിന്‍സിപ്പലുമായി പ്രവര്‍ത്തിക്കുന്ന കാലത്തായിരുന്നു പ്രസ്തുത സമ്മേളനം. വെല്ലൂര്‍ ബാഖിയാത്ത് സ്വാലിഹാത്ത് സ്ഥാപകന്‍ മൗലാന അബ്ദുള്‍ വഹാബ് ഹസ്‌റത്തിന്റെ പുത്രനും ബാഖിയാത്ത് മാനേജരുമായിരുന്ന മൗലാന സിയാഊദ്ദീന്‍ ഹസ്‌റത്തായിരുന്നു സമസ്തയുടെ ഒന്നാം സമ്മേളനത്തിന്റെ സഭാധ്യക്ഷന്‍.
 
പ്രഥമ സമ്മേളനത്തിന് സാക്ഷിയായ വര്‍ഷം വിടപറയുന്ന ദിവസം (1927ഡിസംബര്‍ 31)മായിരുന്നു രണ്ടാണ്ടാം സമ്മേളനം നടന്നത്. നെല്ലായ പഞ്ചായത്തിലെ മോളൂരിലായിരുന്നു സമ്മേളന വേദി. ഖാന്‍ ബഹദൂര്‍ കല്ലടി മൊയ്തുട്ടി സാഹിബ് പ്രസിഡണ്ടായുള്ള ലിവാഉല്‍ ഇസ്‌ലാം സഭയുടെ കീഴില്‍ മിസ്ബാഹുല്‍ ഇസ്‌ലാം എന്ന പേരില്‍ ഉന്നത ദര്‍സ് നടന്നിരുന്ന സ്ഥലമായിരുന്നു മോളൂര്‍. സമസ്ത പ്രസിഡന്റായിരുന്ന പാങ്ങില്‍ അഹ്‌മദ്കുട്ടി മുസ്‌ലിയാരായിരുന്നു രണ്ടാം സമ്മേളനത്തിന്റെ അധ്യക്ഷന്‍.
വള്ളുവനാട് താലൂക്കിലെ ചെമ്മന്‍കുഴിയിലായിരുന്നു സമസ്തയുടെ മൂന്നാം സമ്മേളനം 1929 ജനുവരി 7ന്. മവാരിദുസ്സാലിഹ് മദ്‌റസ എന്നപേരില്‍ പ്രസിദ്ധമായ ദര്‍സ് അവിടെ നടന്നിരുന്നു. മൗലാന മുഹമ്മദ് അബ്ദുള്‍ ബാരി മുസ്‌ല്യാരായിരുന്നു ആധ്യക്ഷ്യം വഹിച്ചത്. സമസ്തയുടെ പ്രസാധന രംഗത്തെ പ്രഥമ സംരംഭമായിരുന്നു അല്‍ബയാന്‍ മാസിക ഈ സമ്മേളനത്തിന്റെ ഉല്‍പ്പന്നമായിരുന്നു. സമ്മേളനത്തില്‍ പത്രപ്രവര്‍ത്തന രംഗത്തേക്കിറങ്ങുന്നതു സംബന്ധിച്ച് സജീവ ചര്‍ച്ചകളുണ്ടായി. സഭാധ്യക്ഷന്‍ സാമ്പത്തിക സഹായം വാഗ്ദാനം ചെയ്തതോടെ പത്രം തുടങ്ങാന്‍ തീരുമാനമായി.
 
സമസ്ത ചരിത്രത്തിലെ നാഴിക കല്ലായി മാറിയ അല്‍ബയാന്‍ അറബിമലയാളമാസിക. 1929 ഡിസംബര്‍(ഹി: 1348 റജബ്) മാസം പുറത്തിറങ്ങി. മൗലാന പാങ്ങില്‍ അഹ്‌മദ്കുട്ടി മുസ്‌ല്യാരായിരുന്നു ചീഫ് എഡിറ്റര്‍. സംഘടനയുടെ ജോ. സെക്രട്ടറിയായിരുന്ന വലിയ കൂനങ്ങല്‍ മുഹമ്മദ് മൗലവിയായിരുന്നു മാനേജര്‍. ഒരു പ്രതിക്ക് ആറ് അണയായിരുന്നു വില. ഒരു വര്‍ഷത്തെ വരിസംഖ്യ ഇന്ത്യയില്‍ മൂന്നു ഉറുപ്പികയും. ഇന്ത്യക്കു പുറത്ത് നാലുറുപ്പിക. ആറുമാസത്തേക്ക് ഒരുറുപ്പിക എട്ടണ. മൂന്നു മാസത്തേക്ക് ഒരുറുപ്പിക.
1930 മാര്‍ച്ച് 17ന് (ഹി: 1348 ശവ്വാല്‍ 14) മണ്ണാര്‍ക്കാട് വെച്ചാണ് നാലാം വാര്‍ഷിക സമ്മേളനം നടന്നത്. ഉദാരമനസ്‌കനായിരുന്ന ഖാന്‍ ബഹദൂര്‍ കല്ലടി മൊയ്തുട്ടി സാഹിബായിരുന്നു സമ്മേളനത്തിന്റെ പ്രധാന സംഘാടകന്‍. സമ്മേളന സംബന്ധിയായ ചെലവുകള്‍ അദ്ദേഹം സ്വന്തമാണ് വഹിച്ചത്. സമസ്തയുടെ വളര്‍ച്ചയില്‍ നിസ്തുല പങ്ക് വഹിച്ച ഉമറാക്കളില്‍ കല്ലടി മൊയ്തുട്ടി സാഹിബ് അമര സ്മൃതിയായി നിലകൊള്ളുന്നു. അഗാധ പണ്ഡിതനും തികഞ്ഞ സൂഫിയുമായിരുന്ന വെള്ളേങ്ങര മുഹമ്മദ് മുസ്‌ലിയാരുടെ(മരണം: 1934) അധ്യക്ഷതയിലായിരുന്നു മണ്ണാര്‍ക്കാട് സമ്മേളനം.
 
മൗലാന പാങ്ങില്‍ അഹ്‌മദ്കുട്ടി മുസ്‌ലിയാരുടെ ഗുരുവര്യനും മഹാപണ്ഡിതനുമായിരുന്ന കരിമ്പനക്കല്‍ അഹ്‌മദ് മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ 1931 മാര്‍ച്ച് 11നാണ് സമസ്തയുടെ അഞ്ചാം സമ്മേളനം നടന്നത്. സമസ്ത സ്ഥാപക പ്രസിഡന്റ് വരക്കല്‍ മുല്ലക്കോയ തങ്ങളുടെ ജീവിതകാലത്ത് നടന്ന അവസാന സമ്മേളനം എന്ന പ്രത്യേകതയും ഇതിനുണ്ട്.
ഫറോക്ക് സമ്മേളനം
സമസ്ത സമ്മേളന ചരിത്രത്തില്‍ ഏറെ ശ്രദ്ധേയമായ ഒരു അധ്യായമായിരുന്നു 1933 മാര്‍ച്ച് 5ന് ഫറോക്കില്‍ വെച്ചു നടന്ന ആറാം സമ്മേളനം. പ്രസക്തമായ പ്രമേയങ്ങളാലും പ്രസംഗങ്ങളാലും പ്രസ്തുത സമ്മേളനം ചരിത്രത്തില്‍ സ്ഥിരപ്രതിഷ്ഠ നേടി. സമ്മേളനം അലങ്കോലപ്പെടുത്താന്‍ വഹാബികള്‍ ആസൂത്രിത ശ്രമങ്ങല്‍ നടത്തി. സമസ്ത പ്രസിഡന്റിനും സമ്മേളനാധ്യക്ഷനുമെതിരെ വക്കീല്‍ നോട്ടീസയച്ചു. പക്ഷെ അതൊക്കെ പരാജയപ്പെടുകയാണുണ്ടായത്.
 
സമ്മേളന ദിവസം രാവിലെ 8 മണിക്ക് പുളിയാലി അബ്ദുള്ളകുട്ടി ഹാജിയുടെ ബംഗ്ലാവില്‍ വെച്ചു മുശാവറ യോഗം ചേര്‍ന്നു. സമ്മേളനത്തില്‍ അവതരിപ്പിക്കേണ്ട പ്രമേയങ്ങള്‍ യോഗമംഗീകരിച്ചു. ഒരു മണിക്ക് മുശാവറ അവസാനിച്ചു. വിശാലമായ പന്തലില്‍ കൃത്യം രണ്ടുമണിക്ക് സമ്മേളന നടപടികളാരംഭിച്ചു. മൗലാന അബുസ്സആദാത്ത് ശിഹാബുദ്ദീന്‍ അഹ്‌മദ്‌കോയശ്ശാലിയാത്തിയായിരുന്നു അധ്യക്ഷന്‍. പ്രാര്‍ത്ഥനാനന്തരം എ. കുഞ്ഞിക്കോയാമുട്ടി മരക്കാര്‍ സാഹിബ് പരപ്പനങ്ങാടിയാണ് ഖിറാഅത്ത് നടത്തിയത്. സ്വീകരണ സംഘം ചെയര്‍മാന്‍ കളത്തില്‍ മമ്മുട്ടി സാഹിബ് ബഹദൂര്‍ (ഏറനാട് താലൂക്ക് ബോര്‍ഡ്)നു വേണ്ടി തയ്യാറാക്കിയ സ്വാഗതപ്രസംഗം ഫറോക്ക് മാപ്പിള സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ സൈതാലിക്കുട്ടി സാഹിബ് വായിച്ചു. പിന്നീട് സാരസമ്പൂര്‍ണ്ണമായ അധ്യക്ഷ പ്രസംഗം നടന്നു. ശ്രദ്ധേയമായ പതിനഞ്ച് പ്രമേയങ്ങളവതരിപ്പിക്കപ്പെട്ടു. സമസ്ത പ്രസിഡന്റ് മൗലാന പാങ്ങില്‍ അഹ്‌മദ്കുട്ടി മുസ്‌ല്യാരുടെ സമാപനപപ്രസംഗത്തോടെയാണ് സമ്മേളനം സമാപിച്ചത്. സമ്മേളന വിജയത്തിന് പ്രവര്‍ത്തിച്ച ഉമറാക്കളില്‍ സ്വീകരണ ഭാരവാഹികളായ കെ. മമ്മുട്ടി സാഹിബ്, പി. അബ്ദുള്ള ഹാജി, കെ. കുഞ്ഞീന്‍ സാഹിബ്, കെ. ഹസ്സന്‍ സാഹിബ്, കെ.കെ. ഹാജി തുടങ്ങിയവര്‍ എടുത്തു പറയേണ്ടവരാണ്.
 
പ്രമേയങ്ങള്‍
1. 1926-ല്‍ സ്ഥാപിച്ച ഇതുവരെ ക്രമപ്രകാരം നടത്തിവരുന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ ആറാം വാര്‍ഷിക യോഗം ഫറോക്കില്‍ വെച്ച് ഈ മാര്‍ച്ച് 5-ന് നടത്തുവാന്‍ മുന്‍കൂട്ടി വേണ്ടുന്ന ഒരുക്കങ്ങള്‍ ചെയ്യുകയും ഫെബ്രുവരി 20ന് നോട്ടീസ് പ്രസിദ്ധപ്പെടുത്തുകയും ചെയ്തതിനു ശേഷം ഈ സംഘത്തിന്റെ സ്ഥിതിക്കും പ്രവര്‍ത്തികള്‍ക്കും വിഘ്‌നം വരുത്തുവാനും മറ്റും എന്‍. മമ്മു മൗലവിയും കൂട്ടുകാരും ചെയ്തിട്ടുള്ള ശ്രമങ്ങളെ ഈ യോഗം വെറുക്കുകയും മേപ്പടി മമ്മു മൗലവിക്കു വേണ്ടി അഡ്വ. കെ.കെ. പോക്കര്‍ മാര്‍ച്ച് 11ന് ശിഹാബുദ്ദീന്‍ അബുസ്സആദാത്ത് അഹ്‌മദ് കോയ മൗലവിക്കെതിരെ അയച്ച രജിസ്റ്റര്‍ നോട്ടീസിനെതിരെ ഈ യോഗം പ്രതിഷേധിക്കുകയും ഈ സംഗതിയില്‍ നിയമാനുസരണം വേണ്ടുന്നത് പ്രവര്‍ത്തിക്കുവാന്‍ താഴെ പറയുന്ന കമ്മിറ്റിയെ തെരഞ്ഞെടുത്ത് അധികാരപ്പെടുത്തുകയും ചെയ്യുന്നു. അവതാരകന്‍: വള. പി. കുഞ്ഞുമൊയ്തു മൗലവി (വാഴക്കാട് ദാറുല്ഡ ഉലൂം മദ്‌റസ സെക്രട്ടറി) അനുവാദകന്‍: എ.പി. അഹ്‌മദ് കുട്ടി മൗലവി (താനൂര്‍ ഇസ്‌ലാഹുല്‍ ഉലൂം മദ്‌റസ മാനേജര്‍ ആന്റ് പ്രിന്‍സിപ്പാള്‍)
മേല്‍ സബ് കമ്മിറ്റി അംഗങ്ങള്‍ താഴെ പറയുന്നവരായിരുന്നു. 1. പി. കുഞ്ഞുമൊയ്തു മുസ്‌ലിയാര്‍. 2. അമ്പായത്തുങ്ങല്‍ മരക്കയില്‍ അബൂബക്കര്‍ കുട്ടി ഹാജി 3. വി.കെ. മുഹമ്മദ് മൗലവി (സമസ്ത സെക്രട്ടറി)4. പി.ടി. അബ്ദു കോഴിക്കോട് 5. എന്‍.എം. മൊയ്തീന്‍കോയ ഹാജി (കോഴിക്കോട്)
മൗലാന അബ്ദുള്‍ ബാരി മുസ്‌ലിയാര്‍ അവതാരകനും വി.കെ. മുഹമ്മദ് മൗലവി അനുവാദകനുമായ രണ്ടാം പ്രമേയം സമസ്തക്കെതിരെ കള്ളനോട്ടീസ് ഇറക്കുന്നവര്‍ക്കെതിരെ ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതായിരുന്നു. ഹീലത്തുറിബാ മുഖേന പലിശ ഹലാലാക്കുകയും ഐക്യത്തിന്റെ ലേബളില്‍ സമുദായത്തില്‍ അനൈക്യമുണ്ടാക്കുകയും ചെയ്യുന്ന വഹാബി മൗലവിമാരുടെയും വക്കീലന്മാരുടെയും ഉള്ളിലിരുപ്പ് തുറന്ന് കാട്ടുന്നതും അന്നത്തെ വഹാബികളുടെ കുതന്ത്രങ്ങള്‍ തുറന്ന് കാട്ടി പൊതുജനങ്ങളെ ബോധവല്‍ക്കരിക്കുന്നതുമായ മൂന്നാം പ്രമേയം അവതരിപ്പിച്ചത് അന്നത്തെ യുവപണ്ഡിതനും പ്രത്ഭ വാഗ്മിയുമായിരുന്ന കണ്ണിയത്ത് ഉസ്താദായിരുന്നു. അനുവാദകന്‍ മഞ്ചേരിയിലെ ഒ. അബ്ദുല്ല മുസ്‌ലിയാരും.
ഖാദിയാനികള്‍ മുസ്‌ലിംകളല്ലെന്ന് വ്യക്തമാക്കുന്നതും അവര്‍ക്ക് പെണ്ണ് കൊടുക്കുവാനോ മുസ്‌ലിംകളുടെ ശ്മശാനത്ത് അവരുടെ മയ്യിത്ത് മറവ് ചെയ്യുകയോ മുസ്‌ലിം പള്ളികളില്‍ അവരെ കയറ്റുകയോ ചെയ്യാന്‍ പാടില്ലെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ ഈയോഗം തീര്‍ച്ചപ്പെടുത്തുകയും അതാതും ദേശത്തെ ഖാസിമാര്‍ ഈ തീര്‍പ്പിനെ തങ്ങളുടെ മഹല്ലുകളില്‍ നിയമാനുസരണം നടപ്പില്‍ വരുത്തേണ്ടതാണെന്നും കേരളത്തിലെ പൊതുജനങ്ങളോട് അപേക്ഷിക്കുകയും ചെയ്യുന്ന നാലാം പ്രമേയം അവതരിപ്പിച്ചത് കണ്ണൂരിലെ പാലോട്ട് മൂസക്കുട്ടി ഹാജിയും പിന്താങ്ങിയത് പാങ്ങില്‍ അഹ്‌മദ് കുട്ടി മുസ്‌ലിയാരുമായിരുന്നു. മദ്‌റസകളില്‍ പുത്തനാശയക്കാരായ മൗലവിമാര്‍ കടന്നു കൂടുന്നതിനെതിരെ മദ്‌റസാ കമ്മിറ്റി ഭാരവാഹികളെ ഉത്ഭുദ്ധരാക്കുന്നതായിരുന്നു അഞ്ചാം പ്രമേയം. ഇബ്‌നു ഹസം, ഇബ്‌നു തീമിയ്യ, ഇബ്‌നു ഖയ്യിം, മുഹമ്മദുബ്‌നു അബ്ദുള്‍ വഹാബ്, അഫ്ഗാനി, മുഹമ്മദ് രിള, മുഹമ്മദ് അബ്ദ് തുടങ്ങിയവരെ സംബന്ധിച്ചു മുന്‍കാല പണ്ഡിതന്മാരുടെ ഫത്‌വകളും തീരുമാനങ്ങളും വ്യക്തമാക്കുന്ന ആറാം പ്രമേയം അവതരിപ്പിച്ചത് വെല്ലൂര്‍ ലത്വീഫിയ്യ കോളേജ് സ്വദ്ര്‍ മുരിസായിരുന്ന ബൈത്താല അഹ്‌മദ് കുട്ടി മുസ്‌ലിയാരും പിന്താങ്ങിയത് പള്ളിപ്പുറം കെ.എം. അബ്ദുള്‍ ഖാദര്‍ ഹള്ഫരിയുമായിരുന്നു. സമസ്തയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് താങ്ങും തണലുമായിരുന്ന മണ്ണാര്‍ക്കാട് കല്ലടി മൊയ്തുട്ടി സാഹിബിന്റെ നിര്യാണത്തില്‍ അനശോചനം രേഖപ്പെടുത്തുന്നതാണ് ഏഴാം പ്രമേയം.
 
1933-ലെ ഫറോക്ക് സമ്മേളനത്തില്‍ അംഗീകരിച്ച ചരിത്ര പ്രസിദ്ധമായ എട്ടാം പ്രേമേയത്തിന്റെ അവതാരകന്‍ സമ്മേളനാധ്യക്ഷനായ മൗലാന ശിഹാബുദ്ദീന്‍ അഹ്‌മദ് കോയ ശാലിയാത്തി (റ) തന്നെയായിരുന്നു. പരപ്പനങ്ങാടി ജുമുഅത്ത് പള്ളി മുദരിസ് പി. കമ്മു മൗലവി അനുവാദകനുമായിരുന്നു.
പ്രമേയം: 8. കേരളത്തിലെ മുസ്‌ലിംകളില്‍ അനേക കൊല്ലമായിട്ട് നിരാക്ഷേപമായി നടന്നു വന്നതും ഇപ്പോഴും നടത്തുന്നതുമായ താഴെ വിവരിക്കുന്ന കാര്യങ്ങള്‍ അഹ്‌ലുസ്സുന്നത്ത് വല്‍ ജമാഅത്തിന്റെ ഉലമാക്കളാല്‍ മതാനുസരണങ്ങളാണെന്ന് സ്ഥിരപ്പെട്ടവയാണെന്നും അവ മതവിരുദ്ധങ്ങളാണോ അഥവാ ശിര്‍ക്കാണോ എന്നു പറയുന്നവര്‍ സുന്നികളെല്ലെന്നും അവര്‍ ഇമാമത്തിനും ഖതീബ് സ്ഥാനത്തിനും ഖാസി സ്ഥാനത്തിനും കൊള്ളരുതാത്തവരാണെന്നും ഈ യോഗം തീരുമാനിക്കുന്നു. സംഗതികള്‍ 1) മരിച്ചു പോയ അമ്പിയാ, ഔലിയാ, സ്വാലിഹീന്‍ ഇവരുടെ ദാത്തുകളും ജാഹ്, ഹഖ്, ബര്‍ക്കത്ത് ഇത്യാദി കൊണ്ടും തവസ്സുല്‍ (ഇടതേട്ടം) ചെയ്യലും അവരെ നേരിട്ട് വിളിക്കലും അവരെ വിളിച്ച് സഹായത്തിനപേക്ഷിക്കുകയും അവരുടെ ആസാറുകൊണ്ട് ബര്‍ക്കത്ത് മതിക്കലും.
2) മരിച്ചു പോയ അമ്പിയാ, ഔലിയാ ഇവര്‍ക്കും മറ്റു മുസ്‌ലിമീങ്ങള്‍ക്കും കൂലികിട്ടുവാന്‍ വേണ്ടി ധര്‍മ്മം ചെയ്യലും കോഴി, ആട്, മുതലായവ ധര്‍മ്മം ചെയ്യാന്‍ വേണ്ടി നേര്‍ച്ചയാക്കലും അവര്‍ക്ക് വേണ്ടി ഖുര്‍ആന്‍ ഓതലും ഓതിക്കലും മുസ്‌ലിം മയ്യിത്തുകളെ മറവ് ചെയ്തതിനു ശേഷം ഖബ്‌റിങ്കല്‍ വെച്ച് തല്‍ഖീന്‍ ചൊല്ലിക്കൊടുക്കലും മയ്യിത്തിനു വേണ്ടി ഖബ്‌റിങ്കല്‍ വെച്ചും മറ്റും സ്ഥലത്തു വെച്ചും ഖുര്‍ആന്‍ ഓതലും ഓതിക്കലും.
3) ഖബ്ര്‍ സിയാറത്ത് ചെയ്യലും ഖബ്‌റാളികള്‍ക്കു സലാം പറയലും അവര്‍ക്ക് വേണ്ടി ദുആ ഇരക്കലും ഖബ്ര്‍ സിയാറത്തിനു യാത്ര ചെയ്യലും.
4) ആയത്ത് ഹദീസ് മറ്റു മുഅള്ളമായ അസ്മാഅ് ഇവ കൊണ്ട് മന്ത്രം ചെയ്യലും ഉറുക്ക് എഴുതിക്കെട്ടലും പിഞ്ഞാണം എഴുതികൊടുക്കലും വെള്ളം, നൂല്‍ മുതലായവ മന്ത്രിച്ച് കൊടുക്കലും ബുര്‍ദ ഓതി മന്ത്രിക്കലും.
5) ഖാദിരിയ്യ, ശാദുലിയ്യ, റിഫാഇയ്യ മുതലായ ശരിയായ ത്വരീഖത്തുകളിലെ ശരിയായ ശൈഖുമാരെ കൈ തുടര്‍ച്ചയായും ഒറ്റക്കും യോഗം ചേര്‍ന്നും നടപ്പുള്ള റാത്തീബു ത്വരീഖത്തിലെ ദിക്‌റുകള്‍ ചൊല്ലലും ദലായിലുല്‍ ഖൈറാത്ത്, ഹിസ്ബുന്നബവി, അസ്മാഉന്നബവി, അസ്മാഉല്‍ ബദ്‌രിയ്യീന്‍, ഹിസ്ബുല്‍ ബഹ്ര്‍ മുതലായ വിര്‍ദുകളെ ചട്ടമാക്കലും ദിക്‌റുകള്‍ കണക്കാക്കാന്‍ തസ്ബീഹ് മാല ഉപയോഗിക്കലും.
6) മന്‍ഖൂസ് മുതലായ മൗലിദുകള്‍, ബദ്‌രിയ്യത്തുബൈത്ത് ബദ്ര്‍മാല, മുഹയിദ്ദീന്‍മാല, റിഫാഈ മാല, മുതലായ നേര്‍ച്ചപ്പാട്ടുകള്‍ ചൊല്ലുകയും ചൊല്ലിക്കുകയും ചെയ്യുക.
സമ്മേളനത്തിലെ ഒമ്പതാം പ്രമേയവും സുന്നത്ത് ജമാഅത്തിന്റെ ആശയം വ്യക്തമാക്കുന്നതാണ്. വാഴക്കാട്ടെ പി. കുഞ്ഞുമൊയ്തു മൗലവി അവതരിപ്പിച്ചതും പുളിക്കലെ കൊല്ലോളി അബ്ദുള്‍ ഖാദര്‍ മൗലവി പിന്താങ്ങിയതുമായ പ്രമേയം ഖബ്‌റിലെ ചോദ്യം, ശിക്ഷ പുനര്‍ജീവിതം, മീസാന്‍, സിറാത്ത്, ശഫാഅത്ത് മുതലായ കാര്യങ്ങള്‍ സ്വീകാര്യയോഗ്യമായ രേഖകള്‍ കൊണ്ട് സ്ഥിരപ്പെട്ടതും അഹ്‌ലുസുന്നത്തി വല്‍ ജമാഅത്തിന്റെ ദൃഢവിശ്വാസം ആകയാല്‍ മേല്‍ വിവരിച്ചതില്‍ നിന്ന് ഏതെങ്കിലും ഒന്നിനെ നിഷേധിക്കുന്നവര്‍ അഹ്‌ലുസുന്നത്തിവല്‍ ജമാഅത്തില്‍പെട്ടവനല്ലെന്നും അവരെ ഖാസി, ഖതീബ്, മുദരിസ്, വാഇള് എന്നീ സ്ഥാനങ്ങളില്‍ നിശ്ചയിക്കാന്‍ പാടില്ലെന്നും തീര്‍ച്ചപ്പെടുത്തുന്നതാണ്. പത്താം പ്രമേയം തറാവീഹ് സംബന്ധമായുള്ളതാണ്. 1300 കൊല്ലത്തില്‍ അധികമായി സര്‍വ്വ മുസ്‌ലിംകളും റമളാന്‍ മാസത്തിലെ തറാവീഹ് നിസ്‌കാരം ഇരുപത് റക്അത്ത് മാത്രമേ സുന്നത്തുള്ളൂ എന്ന് പ്രബോധിപ്പിക്കുന്നതിനെ ഈ യോഗം ഖണ്ഡിക്കുകയും ഇരുപത് റക്അത്ത് സുന്നത്തുണ്ടെന്ന് എല്ലാവരെയും ഉപദേശിക്കുകയും ചെയ്യുന്നു.
നിയമലംഘനം മുതലായവയില്‍ നിന്ന് മുസ്‌ലിംകളെ തടയുന്നതും തീവ്രവാദങ്ങളാല്‍ മുസ്‌ലിം സമുദായത്തിനുണ്ടാകുന്ന ആപത്തുകളെ സംബന്ധിച്ച് ബോധവാന്മാരാക്കുന്നതുമാണ് സമ്മനേളനത്തിലെ പതിനൊന്നാം പ്രമേയം. സംഘടനയുടെ പ്രസിഡന്റും താനൂര്‍ ഇസ്‌ലാഹുല്‍ ഉലൂം പ്രിന്‍സിപ്പലുമായിരുന്ന പാങ്ങില്‍ അഹ്‌മദ് കുട്ടി മുസ്‌ലിയാര്‍ അവതാരകനും സംഘം വൈസ് പ്രസിഡന്റ് വാഴക്കാട് ദാറുല്‍ ഉലൂം സ്വദ്ര്‍ മുദരിസുമായ പള്ളിപ്പുറം കെ.എം. അബ്ദുല്‍ ഖാദര്‍ മുസ്‌ലിയാര്‍ ഹള്ഫരി അനുവാദകനുമാണ്.
ഖിലാഫത്തിന്റെ പേരില്‍ പാവങ്ങളും പാമരങ്ങളുമായ മുസ്‌ലിംകളെ ലഹളകളിലേക്ക് തള്ളിവിടുക വഴി മുസ്‌ലിംകള്‍ക്കുണ്ടായ സര്‍വ്വ ബുദ്ധിമുട്ടുകള്‍ക്കും ക്ലേശങ്ങള്‍ക്കും ഉത്തരവാദികള്‍ ലഹളക്ക് നേതൃത്വം നല്‍കിയവരും വളഞ്ഞവഴിയിലേക്ക് തിരിച്ചു വിട്ടുവരുമാണെന്ന് വ്യക്തമാക്കുന്നതും ലഹളയില്‍ പങ്കെടുത്ത കുറ്റക്കാരെ മാപ്പ് ചെയ്തുവിട്ടയച്ച ഗവണ്‍മെന്റിനെ അഭിനന്ദിക്കുന്നതാണ് 12-ാം പ്രമേയം. കളത്തിങ്ങല്‍ മമ്മുട്ടി സാഹിബ് അവതാരകനും കെ.പി. മുഹമ്മദ് മീറാന്‍ മൗലവി, പാങ്ങില്‍ അഹ്‌മദ്കുട്ടി മുസ്‌ലിയാര്‍ എന്നിവര്‍ അനുവാദകരുമാണ്.
 
ബിദഈ പ്രസ്ഥാനങ്ങളെ തടയിടാനായി യഥാര്‍ത്ഥ പണ്ഡിതന്മാരെ വാര്‍ത്തെടുക്കുന്നതിന് പള്ളി ദര്‍സുകള്‍ സ്ഥാപിക്കാനും സജീവമാക്കാനും മഹല്ല് ജമാഅത്തുകളോടഭ്യര്‍ത്ഥിക്കുന്നതാണ് 13-ാം പ്രമേയം.
കോരൂര്‍, ചോറ്റൂര്‍ തുടങ്ങിയ കള്ളത്വരീഖത്തുകളെ സംബന്ധിച്ച് ആരാമ്പ്രത്ത് ചേര്‍ന്ന സ്‌പെഷ്യല്‍ ഉലമാ യോഗത്തിന്റെ തീര്‍പ്പിനെ ബലപ്പെടുത്തുന്നതും അതില്‍ നിന്ന് എത്രയും വേഗം പിന്‍വാങ്ങണമെന്ന് ബന്ധപ്പെട്ടവരോട് ഉപദേശിക്കുന്ന 14-ാം പ്രമേയം കൊയപ്പ ടി. കുഞ്ഞായിന്‍ മുസ്‌ലിയാര്‍ അവതരിപ്പിക്കുകയും മുഹമ്മദ് മീറാന്‍ മൗലവി പിന്താങ്ങുകയും ചെയ്തു. യഥാര്‍ത്ഥ സുന്നികള്‍ക്ക് മാത്രമേ സമസ്തില്‍ അംഗത്വത്തിന് അവകാശമുള്ളൂ എന്ന് ആവര്‍ത്തിച്ച് പ്രഖ്യാപിക്കുന്ന 15-ാം പ്രമേയം അവതരിപ്പിച്ചത് സമസ്തയുടെ പ്രസിഡന്റ് മൗലനാ പാങ്ങില്‍ അഹ്‌മദ് കുട്ടി മുസ്‌ലിയാര്‍ തന്നെയായിരുന്നു അനുവാദകന്‍ കൊല്ലോളി അബ്ദുള്‍ ഖാദര്‍ മൗലവിയും.
 
കാര്യവട്ടം സമ്മേളനം
ഫറോക്ക് സമ്മേളനത്തിനു ശേഷം നടന്ന ശ്രദ്ധേയമായ ഇടപെടലായിരുന്നു 1945 മെയ് 27, 28 തിയ്യതികളില്‍ കാര്യവട്ടത്തു നടന്ന 16-ാം സമ്മേളനം. പാങ്ങില്‍ അഹമ്മദ് കുട്ടി മുസ്‌ലിയാരുടെ രോഗവും മൗലാന അബ്ദുള്‍ ഖാദര്‍ ഹള്ഫരിയുടെ വഫാത്തും വഹാബി നേതാക്കളെ സന്തോഷിപ്പിച്ച സന്ദര്‍ഭമായിരുന്നു അത്. സുന്നി വിശ്വാസാചാരങ്ങളെ മുഴുവനും ശിര്‍ക്കായി സ്ഥാപിക്കാന്‍ വഹാബികള്‍ അത്തൗഹീദ് എന്ന ഗ്രന്ഥം പ്രസിദ്ധീകരിച്ചിരുന്നു. ഈ സാഹചര്യത്തില്‍ വഹാബികളുമായി ഒരു വാദപ്രതിവാദത്തിന് കൂടി തയ്യാറെടുത്തുകൊണ്ടായിരുന്നു സമ്മേളന പരിപാടികള്‍ ആവിഷ്‌കരിച്ചത്. മെയ് 27, 28 തിയ്യതികളില്‍ സമ്മേളന പരിപാടികളും 29ന് വഹാബികളുമായി അവരുടെ അത്തൗഹീദ് അടിസ്ഥാനമാക്കി മുനാളറ (വാദപ്രതിവാദ)വുമായിരുന്നു ആവിഷ്‌കരിക്കപ്പെട്ടിരുന്നത്.  എന്നാല്‍ വഹാബികള്‍ ഒഴിഞ്ഞുമാറിയതുകൊണ്ട് മൂന്നാം ദിവസത്തെ വാദപ്രതിവാദം വേണ്ടിവന്നില്ല. രണ്ടു ദിവസത്തെ സമ്മേളന പരിപാടികളിലൂടെ സമ്മേളന ലക്ഷ്യം നേടുന്നതോടൊപ്പം സമസ്തയുടെ പ്രവര്‍ത്തന മണ്ഡലത്തില്‍ പുതിയ പദ്ധതികള്‍ക്ക് രൂപം നല്‍കാനും സാധിച്ചു എന്നാതാണ് കാര്യവട്ടം സമ്മേളനത്തിന്റെ പ്രത്യേകത. വൈജ്ഞാനിക വിപ്ലവത്തിനു തിരി കൊളുത്തിയ സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് രൂപീകൃതമാവാന്‍ പ്രഥമ പ്രചോദനം നല്‍കിയ ബാഫഖി തങ്ങളുടെ ചരിത്രപ്രാധാന്യമുള്ള പ്രസംഗം കാര്യവട്ടം സമ്മേളനത്തിലായിരുന്നു.
 
സംഘടനയുടെ പ്രചാരണ പ്രസിദ്ധീകരണ രംഗം സജീവമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് സമ്മേളനത്തില്‍ തുടക്കമായി. മൗലാന പറവണ്ണ മൊയ്തീന്‍കുട്ടി മുസ്‌ലിയാര്‍ ലീഡറായി ഒമ്പത് മുശാവറ അംഗങ്ങളടങ്ങിയ ഇശാഅത്ത് കമ്മിറ്റിക്ക് രൂപം നല്‍കി. ഇശാഅത്ത് കമ്മിറ്റി അംഗങ്ങളുടെ കീഴില്‍ മുസ്‌ലിം ബഹുജനങ്ങളെ കൂടി ഉള്‍പ്പെടുത്തി ആമില സംഘം രൂപീകരിക്കാന്‍ തീരുമാനിക്കുക വഴി സമസ്തയെന്ന പണ്ഡിതസഭ ഒരു ബഹുജന പ്രസ്ഥാനത്തിനു തുടക്കം കുറിക്കുകയായിരുന്നു. അല്‍ബയാന്‍ പുനഃപ്രസിദ്ധഈകരിക്കാനും വഹാബികളുടെ കൃതികള്‍ക്ക് ഖണ്ഡനങ്ങള്‍ പ്രസിദ്ധീകരിക്കാനും വഹാബികള്‍ തീരുമാനിച്ചതോടെ പ്രസിദ്ധീകരണ രംഗവും സജീവമാവുകയായിരുന്നു.
 
കാര്യവട്ടം സമ്മേളനത്തോടെ സംഘടനാപരമായി വ്യവസ്ഥാപിതമായ അടുക്കും ചിട്ടയും ഉണ്ടായി എന്നതാണ് മറ്റൊരു പ്രത്യേകത. സംഘടനയുടെ എല്ലാ പ്രവര്‍ത്തനവും സ്ഥിരമായി റിക്കാര്‍ഡാക്കുന്ന സ്വഭാവം ഇതോടെയാണ് ആരംഭിക്കുന്നത്. അതിനു മുമ്പ് പ്രധാന തീരുമാനങ്ങളും പ്രമേയങ്ങളും മാത്രമായിരുന്നു സൂക്ഷിച്ചിരുന്നത്. സമ്മേളന റിപ്പോര്‍ട്ടുകളും പഴയ അല്‍ബയാന്‍ മാസികയുടെ താളുകളുമാണ് കാര്യവട്ടം സമ്മേളനത്തിനുമുമ്പുള്ള സംഘടനാചരിത്രം മനസ്സിലാക്കാനുള്ള നിദാനങ്ങള്‍. കാര്യവട്ടം സമ്മേളനത്തിനു ശേഷം സംഘടനയുടെ ചെറുതും വലുതുമായ എല്ലാ ചലനങ്ങളും റിക്കാര്‍ഡാക്കപ്പെട്ടിട്ടുണ്ട്.
ചരിത്രപ്രധാനമായ 16-ാം സമ്മേളനം നടന്ന കാര്യവട്ടം എന്ന ഗ്രാമം പെരിന്തല്‍മണ്ണ മേലാറ്റൂര്‍ റോഡില്‍ പട്ടിക്കാട് ജാമിഅ: നൂരിയ്യ ജംഗ്ഷനില്‍ നിന്നും രണ്ട് കിലോമീറ്റര്‍ അകലെയാണ്.
കെ. മൊയ്തൂട്ടി സാഹിബ് (കാര്യവട്ടം) പ്രസിഡന്റും, കെ.പി. അബ്ദുള്ള സാഹിബ് സെക്രട്ടറിയുമായുള്ള സ്വീകരണ സംഘമാണ് സമ്മേളന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നത്. കക്കൂത്ത് അധികാരി കെ. അഹ്‌മദ് സാഹിബ് കാപ്പ്, കിഴിശ്ശേരി കുഞ്ഞിപ്പു സാഹിബ് പെരിന്തല്‍മണ്ണ, മണ്ണാര്‍മല ഹൈദ്രൂസ് ഹാജി, ടി.കെ. സൈതാലി സാഹിബ് വണ്ടൂര്‍, പി. മൊയ്തീന്‍കുട്ടി സാഹിബ് വളാഞ്ചേരി, വി.പി. സൈതാലി സാഹിബ് പൂക്കാട്ടിരി തുടങ്ങിയ ഉമറാക്കളായിരുന്നു സമ്മേളമ സ്വീകരണ സംഘത്തിലെ മുന്‍നിരയില്‍.
 
മഹാപണ്ഡിതന്‍ മര്‍ഹും ശംസുല്‍ ഉലമാ ഖുതുബി മുഹമ്മദ് മുസ്‌ലിയാരായിരുന്നു കാര്യവട്ടം സമ്മേളനത്തിലെ അധ്യക്ഷന്‍. പ്രസിഡന്റ് പാങ്ങില്‍ അഹ്‌മദ് കുട്ടി മുസ്‌ലിയാര്‍ക്ക് രോഗം മൂലം പങ്കെടുക്കാന്‍ സാധിച്ചിരുന്നില്ല. വൈസ് പ്രസിഡന്റ് മൗലാന അബ്ദുള്‍ബാരിയുടെ നേതൃത്വത്തിലാണ് സമ്മേളനപരിപാടികള്‍ നടന്നത്. പാങ്ങില്‍ക്കാരനു ശേഷം വഹാബികള്‍ക്കെതിരെ പടയോട്ടം നയിച്ച റശീദുദ്ദീന്‍ മൂസ മുസ്‌ലിയാര്‍ രംഗത്തു വന്നത് കാര്യവട്ടം സമ്മേളന പ്രവര്‍ത്തനത്തിലൂടെയാണ്. മൗലാന കണ്ണിയത്ത് ഉസ്താദ്, പറവണ്ണ, അയനിക്കാട് ഇബ്രാഹിം മുസ്‌ലിയാര്‍, മൗലാന സദഖത്തുള്ള മുസ്‌ലിയാര്‍ നേതൃത്വപാടവം തെളിയിച്ചത് കാര്യവട്ടം സമ്മേളനത്തിലൂടെയാണ്. സമസ്തയില്‍ സയ്യിദ് അബ്ദുറഹിമാന്‍ ബാഫഖി തങ്ങളുടെ രംഗപ്രവേശം പ്രസ്തുത സമ്മേളനത്തില്‍ ഉണ്ടായി.
 
27ന്  ഞായറാഴ്ച രാവിലെ കൃത്യം എട്ടുമണിക്ക് കാര്യവട്ടം ജുമുഅത്ത് പള്ളിയുടെ മുകളില്‍വെച്ച് മൗലാന ഖുതുബി മുഹമ്മദ് മുസ്‌ലിയാരു അവര്‍കളുടെ അധ്യക്ഷതയില്‍ മുശാവറ യോഗം ആരംഭിച്ചു. പ്രമേയങ്ങള്‍ ആലോചനക്കെടുത്തു. ളുഹ്ര്‍ നിസ്‌കാരത്തിനു വേണ്ടി നിര്‍ത്തിവെച്ച യോഗം മൗലാന മുഹമ്മദ് അബ്ദുള്‍ബാരി മൗലവി അവര്‍കളുടെ അധ്യക്ഷതയില്‍ വീണ്ടും രണ്ടുമണിക്ക് ആരംഭിച്ചു. പ്രമേയങ്ങളെ സംബന്ധിച്ച് വാദപ്രതിവാദം നടത്തി. മിക്കതും സര്‍വ്വസമ്മതമായി പാസാക്കുകയും ചിലത് നിര്‍ത്തിവെക്കുകയും ചെയ്തുകൊണ്ട് കൃത്യം മൂന്നര മണിക്ക് യോഗം പിരിഞ്ഞു. അന്ന് രാത്രി എട്ടുമണിക്ക് യോഗത്തിന് തയ്യാറാക്കിയ പന്തലില്‍ വെച്ച് മൗലാന കണ്ണിയത്ത് അഹ്‌മദ് മൗലവിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പൊതുയോഗത്തില്‍ കോഴിക്കോട് മൂദാക്കര പള്ളി മുദരിസും ഖത്തീബുമായ ഒ. അബ്ദുറഹ്‌മാന്‍ മൗലവി, സി. അബ്ദുള്ള മൗലവി, കൊടിയത്തൂര്‍ ഖാസി എം. അബ്ദുല്‍ അസീസ് മൗലവി, സി.വി. ബാവ മുസ്‌ലിയാര്‍, കോഴിക്കോട് കെ. അബ്ദുള്ളക്കോയ സാഹിബ് മുതലായവര്‍ പ്രസംഗിച്ചു.അനന്തരം തര്‍ക്കവിഷയങ്ങളില്‍ പലതിനെയും സ്പര്‍ശിച്ചും അവയ്ക്ക് നല്‍കിയതായ ലക്ഷ്യങ്ങള്‍ ഉദ്ധരിച്ചു കൊണ്ടുള്ള അധ്യക്ഷ പ്രസംഗത്തോടു കൂടി ഏകദേശം 12മണിക്ക് യോഗം അവസാനിച്ചു.
 
അടുത്ത ദിവസം (28ന്) രാവിലെ ഏഴുമണിയാവുമ്പോഴേക്ക് വിശാലവും അലംകൃതവുമായ പന്തലും പരിസരവും സന്ദര്‍ശകരാലും പൊതുജനങ്ങളാലും നിബിഢമായിരുന്നു. കൃത്യം എട്ടര മണിക്ക് സംഘാ ംഗങ്ങള്‍ ഉള്‍പ്പെടെയുള്ള പൗരപ്രമാണികളും ഒമ്പത് മണിക്ക് അധ്യക്ഷന്‍ അവര്‍കളും യോഗത്തില്‍ വന്നു ചേര്‍ന്നു. ജനാബ് പാനായിക്കുളം അബ്ദുറഹിമാന്‍ അവര്‍കളുടെ പ്രാര്‍ത്ഥനയോടു കൂടി യോഗം ആരംഭിച്ചു. സ്വീകരണ സംഘത്തിന്റെ പ്രതിനിധിയായി ജനാബ് പാറോല്‍ ഹുസൈന്‍ സാഹിബ് സംഘത്തിന്റെ ചരിത്ര സംക്ഷിപ്തവും ഉദ്ദേശ്യവും വിവരിച്ചു. തുടര്‍ന്ന് മൗലാന ഖുതുബിയുടെ അധ്യക്ഷപ്രസംഗവും കെ.പി.എ. മുഹ്‌യുദ്ദീന്‍ കുട്ടി മുസ്‌ലിയാരുടെ മുഖ്യപ്രഭാഷണവും നടന്നു.
 
രണ്ടാം ദിവസം ളുഹ്ര്‍ നിസ്‌കാരത്തിനു വേണ്ടി നിര്‍ത്തിയ യോഗം രണ്ടു മണിക്ക് വീണ്ടും ചേര്‍ന്നു. കണ്ണൂര്‍ ബഹുമാനപ്പെട്ട അറക്കല്‍ സുല്‍ത്താന്‍ അബ്ദുറഹ്‌മാന്‍ അലി രാജാ എം.എല്‍.എ തിരുമനസ്സില്‍ നിന്ന് യോഗത്തിനയച്ച കത്ത് സമ്മേളനത്തില്‍ വായിച്ചു. പ്രസ്തുത കത്തിന്റെ രത്‌നച്ചുരുക്കം. 'ക്ഷണക്കത്ത് കിട്ടിയതില്‍ ഞാന്‍ ഏറ്റവും സന്തുഷ്ടനായിരിക്കുന്നു. അഗണ്യങ്ങളായ ചില കാരണങ്ങളാല്‍ യോഗത്തില്‍ പങ്കെടുക്കാന്‍ കഴിയാതെ വന്നതില്‍ ഞാന്‍ അതിയായി കുണ്ഠിതപ്പെടുകയും യോഗം മംഗളമായി കലാശിക്കാന്‍ ആശിക്കുകയും ചെയ്തു കൊള്ളുന്നു. പ്രത്യേകിച്ച് വഹാബിയ്യ മുതലായ ദീനില്‍ കടന്നു കൂടിയിട്ടുള്ള മാലിന്യങ്ങളെ അടിച്ചകറ്റി സുന്നത്ത് ജമാഅത്തിന്റെ വിശ്വാസാദര്‍ശങ്ങളെ നിലയുറപ്പിക്കുന്നതിനുള്ള എല്ലാ പദ്ധതികളെയും കുറിച്ച് യോഗം ആലോചിക്കുമെന്നും സമസ്ത ജംഇയ്യത്ത് അംഗങ്ങള്‍ അതിനായി ഊര്‍ജ്ജിത ജോലി വിളംബമന്യ ആരംഭിക്കുമെന്നും വിശ്വസിച്ചു കൊള്ളുന്നു. നാം നമ്മുടെ എല്ലാ സഹായസഹകരണങ്ങളും സംഘത്തിനു വാഗ്ദത്തം ചെയ്തു കൊള്ളുന്നു.'
പിന്നീട് സയ്യിദ് അബ്ദുറഹ്‌മാന്‍ ബാഫഖി തങ്ങളുടെ, സുന്നത്ത് ജമാഅത്തിന്റെ വിശ്വാസപരവും കര്‍മപരവുമായ സംഗതികള്‍ അടങ്ങിയതും ഒന്നും മുതല്‍ പത്തുവരെയുള്ള സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് മതപഠനത്തിനാവശ്യമായ ഒരു പാഠാവലി ഉടനെ തയ്യാറാക്കണമെന്ന് ഉണര്‍ത്തികൊണ്ടുള്ള സുദീര്‍ഘ പ്രസംഗം നടന്നു.
 
അസ്വര്‍ നിസ്‌കാരത്തിനായി നിര്‍ത്തിയിരുന്ന യോഗം നിസ്‌കാരാനന്തരം വീണ്ടും ആരംഭിക്കുകയും അതില്‍ പി.സി.എസ്. കുഞ്ഞഹമ്മദ് മൗലവി,പാറോല്‍ ഹുസൈന്‍ സാഹിബ് എന്നിവര്‍ സംഘത്തിന്റെ പുരോഗമന മാര്‍ഗ്ഗങ്ങളെ സംബന്ധിച്ചും, മൗലാന സദഖത്തുല്ല മുസ്‌ലിയാര്‍ വിശ്വാസപരമായ ചില സംഗതികളെക്കുറിച്ചും യുക്തിപൂര്‍വ്വമകമായ നിലയിലുള്ള പ്രസംഗവും നടന്നു. മഗ്‌രിബ് നിസ്‌കാരത്തിനായി യോഗം നിര്‍ത്തിവെച്ചു. നിസ്‌കാരാനന്തരം കെ.ടി. ഇബ്രാഹിം മുസ്‌ലിയാര്‍ എന്നിവര്‍ സാരസമ്പൂര്‍ണ്ണങ്ങളായ ഓരോ പ്രസംഗങ്ങള്‍ ചെയ്തു. ജ: കണ്ണിയത്ത് അഹ്‌മദ് മുസ്‌ലിയാര്‍ തഖ്‌ലീദ് കൂടാതെ മതാനുഷ്ഠാനങ്ങള്‍ ഒന്നും തന്നെ നടക്കുകയില്ലെന്ന് കാര്യകാരണസഹിതം ദീര്‍ഘവും ഫലിതരസത്തോടു കൂടിയതുമായ ഒരു പ്രസംഗം ചെയ്തു. ജംഇയ്യത്തു വകയായി ഒരു ഇശാഅത്ത് കമ്മിറ്റി രൂപീകരിക്കണമെന്നും അതിലേക്ക് തല്‍കാലം ഒമ്പത് പേരെ തെരഞ്ഞെടുക്കണമെന്നും കമ്മിറ്റി ലീഡറായി മൗലാന കെ.പി.എം. മുഹ്‌യുദ്ദീന്‍കുട്ടി മൗലവി സാഹിബ് അവര്‍കളെതന്നെ നിശ്ചയിക്കണമെന്നും തീര്‍ച്ചപ്പെടുത്തി.
 
രണ്ടു ദിവസം സമ്മേളന പരിപാടികള്‍ക്കും മൂന്നാം ദിവസം വഹാബികളുമായുള്ള മുനാളറക്കുമായിരുന്നു കാര്യവട്ടം സമ്മേളനം ആവിഷ്‌കരിക്കപ്പെട്ടിരുന്നത്. പാങ്ങില്‍ അഹ്‌മദ് കുട്ടി മുസ്‌ലിയാര്‍ ശയ്യാവലംബിയായത് അറിഞ്ഞു വഹാബികള്‍ സുന്നികള്‍ക്കെതിരെ ആഞ്ഞടിക്കാന്‍ തയ്യാറെടുത്ത സന്ദര്‍ഭമായിരുന്നു കാര്യവട്ടം സമ്മേളനം. സമ്മേളനത്തില്‍ വാദപ്രതിവാദത്തിനു സൗകര്യം നല്‍കാം എന്നറിയിച്ചുകൊണ്ട് സമ്മേളന സ്വാഗത സംഘം ഭാരവാഹികള്‍ വഹാബി സംഘടനയായ കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റിനു കത്ത് നല്‍കിയിരുന്നു. റശീദുദ്ദീന്‍ മൂസ മുസ്‌ലിയാര്‍, പറവണ്ണ മുഹ്‌യുദ്ദീന്‍കുട്ടി മുസ്‌ലിയാര്‍ തുടങ്ങിയവരുടെ രംഗപ്രവേശനം മനസ്സിലാക്കിയ വഹാബി നേതൃത്വം വാദപ്രതിവാദത്തിനു അവര്‍ സ്വീകരിച്ച ഹീനമായ അടവ് എല്ലാവരുടെയും പ്രതിഷേധത്തിനിടയാക്കി. മുനാളറക്ക് ക്ഷണിച്ചുകൊണ്ട് സ്വാഗത സംഘം അയച്ച കത്തിന് കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റായിരുന്ന കെ.എം. മൗലവി രജിസ്റ്റര്‍ ചെയ്ത് അയച്ച മറുപടിക്കത്ത് രസാവഹമായിരുന്നു. വഹാബികള്‍ പ്രിസദ്ധീകരിച്ച അത്തൗഹീദിനു സമ്മതിപത്രം എഴുതിയ മൗലാന ഖുതുബി ആധ്യക്ഷ്യം വഹിക്കുന്ന സമ്മേളനമാകയാല്‍ സദസ്സില്‍ അല്ലാഹുവിന്റെ കോപം ഇറങ്ങുമെന്ന് ഭയപ്പെടുന്നത്‌കൊണ്ട് മുനാളറക്ക് തയ്യാറില്ല എന്നായിരുന്നു കെ.എം മൗലവിയുടെ മറുപടികത്തില്‍ പറഞ്ഞിരുന്നത്. മൗലാന ഖുതുബിയെ നിസ്സാരമാക്കിക്കൊണ്ട് പലതും കത്തില്‍ എഴുതിയിരുന്നു.
പ്രമേയങ്ങള്‍
1. 'ജനാബ് മൗലാന ഖുതുബി മുഹമ്മദ് മുസ്‌ലിയാര്‍ അവര്‍കളെ കുറ്റം പറഞ്ഞുകൊണ്ട് കാതിബ് മുഹമ്മദ് കുട്ടി മൗലവി (കെ.എം. മൗലവി) ഈ സമ്മേളനത്തിന്റെ സ്വീകരണ സംഘം പ്രസിഡന്റിന് അയച്ച രജിസ്റ്റര്‍ കത്തില്‍ പ്രസ്താവിച്ച കുറ്റാരോപണത്തെ ഈ യോഗം പ്രതിഷേധിക്കുകയും മുഹമ്മദ് കുട്ടി മൗലവി അവര്‍കളുടെ മേല്‍ കൃത്യത്തെ അതിനായി വെറുപ്പോടും നീരസത്തോടും കൂടി ആക്ഷേപിക്കുകയും ചെയ്തു കൊള്ളുന്നു''. അവ. മൗലവി മുഹമ്മദ് അബ്ദുല്‍ബാരി അനു. കെ. മുഹമ്മദ് മൗലവി. അബ്ദുൽ അലി കോമു മുസ്‌ലിയാര്‍ കാളമ്പാടി, മക്കയിലെ മുതവ്വിഫ് സയ്യിദ്അലിയ്യുബ്‌നു ഫസല്‍ പൂക്കോയ തങ്ങള്‍, കെ. കുഞ്ഞിമോയി സാഹിബ് ഫറോക്ക് കെ. അഹ്‌മദ് ഹാജി കാര്യവട്ടം, കെ.പി. മമ്മു സാഹിബ് കാര്യവട്ടം, തലശ്ശേരി പുതുവീട്ടില്‍ അബുബക്കര്‍ മുസ്‌ലിയാര്‍, ജനാബ് പുതിയറ സുലൈമാന്‍ മുസ്‌ലിയാര്‍ എന്നീ മഹാന്മാരുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തിയും അവരുടെ പരലോക സൗഖ്യത്തിനായി അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കുകയും ചെയത് കൊണ്ട് അധ്യക്ഷന്‍ തന്നെ അവതരിപ്പിച്ചതായിരുന്നു അഞ്ചാം പ്രമേയം.
 
സംഘത്തിന്റെ വൈസ് പ്രസിഡന്റുമാരായി ജനാബ് അബ്ദുല്‍ ബശീര്‍ കെ.പി.എ. മുഹ്‌യുദ്ദീന്ഡ കുട്ടി മുസ്‌ലിയാരെയും ജനാബ് റശീദുദ്ദീന്‍ മൂസ മൗലവിയെയും ഖജാഞ്ചി കിസിങ്ങാന്റെ കത്ത് അബ്ദുല്ലക്കോയ സാഹിബ് അവര്‍കളെയും തെരഞ്ഞെടുക്കുന്നതായിരുന്നു. സമ്മേളനം അംഗീകരിച്ച ആറാം പ്രമേയം. സുന്നി പ്രസിദ്ധീകരണ രംഗം സജീവമാക്കുന്നതിനായിരുന്നു ഏഴാം പ്രമേയം.
7. 'സുന്നത്ത് ജമാഅത്തിനു എതിരായി വഹാബ്ബിയ്യ, മുഅ്തസിലിയ്യ, ഖദ്‌രിയ്യാക്കളുടെ വിശ്വാസ പ്രചാരണത്തിനായി അവിശ്രമം പരിശ്രമിച്ചുകൊണ്ടിരിക്കുന്നവര്‍, അവരുടെ പ്രസംഗങ്ങളാല്‍ പൊതുജനങ്ങളെ വിശിഷ്യാ തീരെ മതവിദ്യാഭ്യാസമില്ലാത്ത വിദ്യാര്‍ത്ഥികളെയും യുവജനങ്ങളെയും വഴിപിഴപ്പിച്ചും പിഴച്ച വഴിയില്‍തന്നെ അവരെ ഇനി ഇങ്ങോട്ടു മടങ്ങാതിരിക്കത്തക്കവണ്ണം ഉറപ്പിക്കേണ്ടതിനു നോട്ടീസ്, ലഘുലേഖ, മാസിക, പത്രം ആദിയായ പ്രസിദ്ധീകരണങ്ങളെ വിതരണം ചെയ്യുന്നത് ഈ യോഗം വ്യസനത്തോടും വെറുപ്പോടും കൂടി വീക്ഷിക്കുകയും പ്രസംഗത്തിനു ദുര്‍ലഭം പ്രസംഗമല്ലാതെ, പ്രസിദ്ധീകരണ ബദല്‍ നാം ആരംഭിക്കാത്തതിന്റെ ഭവിഷ്യല്‍ഫലം നാം അനുഭവിച്ചറിയുന്നതു കൊണ്ട് വിഷയങ്ങളുടെ ഗൗരവമനുസരിച്ച് പടിപടിയായുള്ള ഒരു പ്രസിദ്ധീകരണ പ്രസ്ഥാനം അടിയന്തിരമായി ആരംഭിക്കേണ്ടതാണെന്ന് ഈ യോഗം അഭിപ്രായപ്പെടുന്നു.
 
മീഞ്ചന്ത സമ്മേളനം
സമസ്തയ്യടെ 17-ാം സമ്മേളനം കോഴിക്കോഴ് മീഞ്ചന്തയില്‍ വെച്ചാണ് നടന്നത്. 1947 മാര്‍ച്ച് 15,16,17 തിയ്യതികളിലായിരുന്നു സമ്മേളനം. മാസങ്ങള്‍ക്കുമുമ്പുതന്നെ സമ്മേളന സ്വീകരണ സംഘം രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. സമ്മേളനത്തോടനുബന്ധിച്ച് വാദപ്രതിവാദത്തിന് കേരള ജംഇയ്യത്തുല്‍ ഉലമായെ ക്ഷണിച്ചുകൊണ്ട് മീഞ്ചന്ത സമ്മേളന സ്വീകരണ സംഘം കത്ത് അയച്ചിരുന്നു. കത്തില്‍ അന്നത്തെ വഹാബി ആശയങ്ങള്‍ വിവരിച്ചതിന് ശേഷം എഴുതി: 'ഇത്തരം വാദങ്ങള്‍ പ്രചരിപ്പിക്കുന്ന മൗലവിമാര്‍ ഉള്‍കൊള്ളുന്ന കേരള ജംയ്യത്തുല്‍ ഉലമാ സംഘത്തിന് മേപ്പടി വാദങ്ങള്‍ ഇസ്‌ലാമികമാണെന്ന് രേഖാ മൂലം തെളിയിക്കുവാന്‍ ഒരുക്കമാണെങ്കില്‍ കേരള ജംഇയ്യത്തുല്‍ ഉലമയുടെയും സമസ്ത കേരള  ജംഇയ്യത്തുല്‍ ഉലമയുടെയും തെരെഞ്ഞടുക്കപ്പെട്ട പ്രതിനിധികള്‍ തമ്മില്‍ വാദപ്രതിവാദം നടത്തി സത്യാസത്യം വെളിപ്പെടുത്തുവാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. അതിനു വേണ്ടി പ്രസ്തുത വാര്‍ഷിക യോഗത്തിന്റെ പിറ്റേന്നുമുതല്‍ വാദപ്രതിവാദ യോഗം നടത്താനുള്ള എല്ലാ ഏര്‍പ്പാടുകളും ഞങ്ങള്‍ ചെയ്തു കൊള്ളാം. സമ്മേളനെത്ത സുരക്ഷിതമായി ഞങ്ങള്‍ നിയന്ത്രിച്ചുകൊള്ളാം. അതില്‍ പരിപൂര്‍ണ സമാധാനം പാലിക്കാമെന്നും ഉറപ്പു നല്‍കാം. നിങ്ങളുടെയും സമസ്തയുടെയും പ്രതിനിധികള്‍ക്ക് എല്ലാവിധ സൗകര്യങ്ങള്‍ ചെയ്ത്‌കൊടുക്കുകയും ചെയ്യാം. ... അപ്രകാരം നിങ്ങള്‍ക്ക് ഒരു ക്കമുണ്ടെങ്കില്‍ ഈ നോട്ടീസ് കിട്ടിയമുതല്‍ പത്തുദിവസിനുള്ളില്‍ താഴെ കാണുന്ന വിലാസത്തില്‍ ഞങ്ങള്‍ക്ക് അറിവുതരാന്‍ ഇതുമൂലം ആവശ്യപ്പെട്ടുകൊള്ളുന്നു.' എന്ന് 1- കെ. ഇമ്പിച്ചഹമ്മദ്(പ്രസിഡണ്ട്), 2- നരിമുക്കില്‍ അഹ്‌മദ്കുട്ടി(സെക്രട്ടറി), സ്വീകരണ സംഘം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ മീഞ്ചന്ത, പി.ഒ. കല്ലായി.
 
വാദപ്രതിവാദത്തില്‍ നിന്ന് ഒഴിഞ്ഞുമാറികൊണ്ട് കേരള ജംഇയ്യത്തുല്‍ ഉലമക്ക് വേണ്ടി അസിസ്റ്റന്റ് സെക്രട്ടറി വി.പി. ഉബൈദുല്ല മൗലവിയാണ് മറുപടി അയച്ചത്. 
മൗലാനാ ശൈഖ് ആദം ഹസ്രത്ത് ആയിരുന്നു മീഞ്ചന്ത സമ്മേളനത്തിന്റെ അധ്യക്ഷ പദവി അലങ്കരിച്ചത്. അധ്യക്ഷന്റെ അറബിയിലുള്ള പ്രസംഗം റിശീദുദ്ദീന്‍ മുസുസ്‌ലിയാര്‍ പരിഭാഷെപ്പെടുത്തി. സമ്മേളനത്തില്‍ സമസ്തയുടെ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചുകൊണ്ടും സംഘടനയുടെ ലക്ഷ്യങ്ങള്‍ വ്യക്തമാക്കികൊണ്ടും മൗലാനാ അബ്ദുല്‍ ബാരി മുസ്‌ലിയാരും ഉലമാ ഉമറാ  ബാധ്യതകള്‍ വിശദീകരിച്ചു കൊണ്ട് മൗലാനാ പറവണ്ണ മൊയ്തീന്‍ കുട്ടി മുസ്‌ലിയാരും പ്രസംഗിച്ചു. മൗലാനാ ടി. കുഞ്ഞായിന്‍ മുസ്‌ലിയാര്‍, മൗലാനാസദഖത്തുല്ല മുസ്‌ലിയാര്‍, മൗലാനാ കണ്ണിയത്ത് ഉസ്താദ് എന്നിവര്‍യഥാക്രമം ഇസ്തിഗാസ, തഖ്‌ലീദ്, കറാമത്ത് എന്നീ വിഷയങ്ങളില്‍ പംനാര്‍ഹമായ പ്രസംഗങ്ങള്‍ നടത്തി.
 
തലേ ദിവസം മീഞ്ചന്ത ജുമുഅത്ത് പള്ളിയില്‍ വെച്ച് ചേര്‍ന്ന മുശാവറയോഗം ഒമ്പത് പ്രമേയങ്ങള്‍ ചര്‍ച്ചചെയ്ചു അംഗീകരിക്കുകയുണ്ടായി. പ്രസിഡണ്ട് മൗലാനാ അബ്ദുല്‍ ബാരി  മുസ്‌ലിയാരായിരുന്നു മുശാവറ യോഗത്തിലെ അധ്യക്ഷന്‍. മുശാവറ അംഗീകരിച്ച പ്രമേയങ്ങള്‍ പൊതുസമ്മേളനത്തില്‍ പ്രഖ്യാപിക്കുകയുണ്ടായി.
പ്രഥമവും പ്രധാനവുമായ പ്രമേയം ജുമുഅ ഖുതുബയില്‍ അറബിയല്ലാത്ത ഭാഷകള്‍ ഉപയോഗിക്കുന്നത് നല്ലതല്ലാത്തതും മുന്‍കറത്തുമായ ബിദ്അത്താണെന്ന് ഉണര്‍ത്തുന്നതായിരുന്നര. പ്രമേയത്തിന്റെവാചകം ഇപ്രകാരമായിരുന്നു. ജുമുഅ ഖുതുബയില്‍ അറബിയല്ലാത്ത ഭാഷ ഉപയേഗിക്കുന്നത്  നല്ലതല്ലാത്തതും മുന്‍കറത്തുമായ ബിദ്അത്താണെന്ന് ഈ യോഗം തീര്‍ച്ചപ്പെടുത്തുന്നു. ഇത് ഖുതുബ പരിഭാഷ നടപ്പുള്ള ജുമുഅത്ത് ഭാരവാഹികളോടും ഖതീബുമാരോടും ഇത് നിര്‍ത്തല്‍ ചെയ്യാന്‍ ഈ യോഗം ഉപദേശിക്കുകയും ചെയ്യുന്നു.'
 
മൗലാനാ ഖുതുബി മുഹമ്മദ് മുസ്‌ലിയാരായിരുന്നു പ്രസ്തുത പ്രമേയത്തിന്റെ അവതാരകന്‍. പൊതു സമ്മേളനത്തില്‍ പ്രമേയം വിശദീകരിച്ചുകൊണ്ടു നടത്തിയ പണ്ഡിതോചിതമായ പ്രസംഗം സദസ്സിനെ കോള്‍മായിര്‍ കൊള്ളിക്കുകയുണ്ടായി. പ്രമേയത്തില്‍ അനുവാദകരായി ഒപ്പുവെച്ചത് സമ്മേളന അധ്യക്ഷനായിരുന്ന ശൈഖ് ആദം ഹഡ്രത്തും മൗലാനാ റശീദുദ്ദീന്‍ മൂസമുസ്‌ലിയാരും ആയിരുന്നു. അവര്‍ രണ്ടുപേരും ഖുതുബ പരിഭാഷയെ സംബന്ധിച്ചു പ്രസംഗിക്കുകയുണ്ടായി.
 
പ്രാഥമിക മദ്രസകള്‍ക്ക് പാഠ്യപദ്ധതി ഉണ്ടാക്കാന്‍ തീരുമാനിക്കുന്നതായിരുന്നു സമ്മേളനത്തിലെ രണ്ടാം പ്രമേയം. സമ്മേളന സ്ഥലത്ത് ദീനീ മദ്‌റസ ഉണ്ടക്കാന്‍ ആവശ്യപ്പെടുന്നതായിരുന്നു മൂന്നാം പ്രമേയം. നാലാം പ്രമേയം മുഖേന മുസ്‌ലിം ബഹുജനങ്ങളോട് വഹാബികളുടെ പ്രസിദ്ധീകരണങ്ങളിലൂടെ അബദ്ധത്തില്‍ കുടുങ്ങിപ്പോവരുതെന്നുണര്‍ത്തുന്നതായിരുന്നു. പ്രമേയം അഞ്ച് മതവിദ്യാഭ്യാസത്തില്‍ പരിഷ്‌കരണങ്ങള്‍ വരുത്തനും അതിനു പ്രത്യേകം നിയമമുണ്ടാക്കി നടപ്പില്‍ വരുത്താനും എം.എല്‍.എ.മാര്‍ ശ്രമിക്കുന്നതിനാല്‍ അതിനു സമസ്തയുടെ സഹകരണത്തോടെയും ഉപദേശത്തോടെയുമല്ലാതെ നടപ്പിലാക്കരുത് എന്ന് ആവശ്യപ്പെടുന്നതായിരുന്നു. ഫറോക്കില്‍ ചേര്‍ന്ന ആറം സമ്മേളനത്തിലെ എട്ടാം പ്രമേയം പൊതുജന ശ്രദ്ധയില്‍ പെടുത്തുന്നതായിരുന്നു മീഞ്ചന്ത സമ്മേളനത്തിലെ മറ്റൊരു പ്രമേയം. സമസ്തക്കു വേണ്ടി ഒരു പ്രസ്റ്റ് വാങ്ങാന്‍ തീരുമാനിക്കുന്ന പ്രമേയവും അംഗീകരിച്ചു. മൗലാനാ പാങ്ങില്‍ അഹ്‌മദ് കുട്ടി മുസ്‌ലിയാര്‍, കണ്ണൂരിലെ സുല്‍ത്താന്‍ അലി രാജ, കോഴിക്കോട് തര്‍ബിയത്തുല്‍ ഇസ്‌ലാം സഭ പ്രസിഡണ്ട് ശിഹാബുദ്ധീന്‍ ഇമ്പിച്ചിക്കോയതങ്ങള്‍ എന്നിവരുടെ നിര്യാണത്തില്‍ ഒമ്പതാം പ്രമേയത്തിലൂടെ അനുശോചനം രേഖപ്പെടുത്തുകയും പ്രത്യേകം ദുആ നടത്തുകയും ചെയ്തു. സ്വീകരണ സംഘം പ്രസിഡണ്ടിന്റെ സ്വാഗതപ്രസംഗവും സെക്രട്ടറിയുടെ നന്ദി പ്രസംഗവും പിന്നീട് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലുണ്ട്. നന്ദി പ്രസംഗത്തിലെ വാക്കുകളിലൂടെ സമ്മേളനത്തിന്റെ വലുപ്പം നമുക്ക് ഗ്രാഹിക്കാം: 'തെക്കെ ഇന്ത്യയിലെ മഹാനായ മുഫ്തിയും ബാഖിയാത്തിന്റെ സദര്‍ മുദരിസും ആയ ശൈഖ് ആദം ഹസ്രത്ത്,കോഴിക്കോട് വലിയ ഖാസി അഹ്‌മദ് ശിഹാബുദ്ധീന്‍തങ്ങള്‍, ചാലിയത്ത് ശിഹാബുദ്ദീന്‍ അഹ്‌മദ് കോയ മുസ്‌ലിയാര്‍, മൗലാനാ ഖുതുബി മുഹമ്മദ് മുസ്‌ലിയാര്‍ എന്നിവരടക്കം പതിനായിരത്തില്‍ പരം ആലിമീങ്ങളും അമ്പതിനായിരത്തില്‍ പരം മറ്റു ജനങ്ങളും ഒരുമിച്ചു കൂടിയ സദസ്സില്‍ ഒരുമിച്ചുകൂടാന്‍ ഭാഗ്യം ലഭിച്ചതില്‍ സന്തോഷിക്കുന്നു.'   
 
വളാഞ്ചേരി സമ്മേളനം 
വളാഞ്ചേരി കേന്ദ്രമായി കേരളത്തില്‍ ജമാഅത്തെ ഇസ്‌ലാമിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ച സാഹചര്യത്തിലാണ് സമസ്തയുടെ പതിനെട്ടം സമ്മേളനം വളാഞ്ചേരിയില്‍ വെച്ച് നടത്തപ്പെടുന്നത്. 1948 ഫിബ്രുവരി 8-ന് കക്കാട് മിഫ്താഹുല്‍ ഉലൂം മദ്‌റസയില്‍ വെച്ച് പ്രസിഡണ്ട് മൗലാനാ അബ്ദുല്‍ ബാരി മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മുശാവറ യോഗമാണ് വളാഞ്ചരിയില്‍ സമസ്തയുട സമ്മേളനം നടത്താന്‍ തീരുമാനിക്കുന്നത്. കളത്തില്‍ ബാപ്പുസാഹിബ് ചെയര്‍മാനായി സ്വീകരണസംഘം രൂപീകരിച്ച് പ്രവര്‍ത്തനം നേരെത്ത തന്നെ ആരംഭിച്ചു. ജമാഅത്തെ ഇസ്‌ലാമിയുടെ ഖയ്യിമുമായി വാദപ്രതിവാദത്തിനു ക്ഷണിച്ചുകൊണ്ട് കത്തിടപാടുകള്‍ നടത്തിയ മര്‍ഹൂം പി.സി.എസ്. കുഞ്ഞിമുഹമ്മദ് മൗലവിയു സമ്മേളനം സംഘാടനത്തില്‍ പ്രമുഖ പങ്ക് വഹിച്ചു.
1950 ഏപ്രില്‍ 29,30 ശനി,ഞായര്‍ (റജബ് 11,12) തിയ്യതികളില്‍ ആയിരുന്ന വളാഞ്ചേരി സമ്മേളനം. ശനിയാഴ്ചയും ഞായറാഴ്ചയും ഉച്ചവരെയും  മുശവറ യോഗം ചേര്‍ന്ന് വിവിധ പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്ത്.
തീരുമാനമെടുത്തു. മാര്‍ഹൂം കെ.പി. ഉസ്മാന്‍ സാഹിബിനെ സമസ്തയുടെ ഓഫീസ് സെക്രട്ടറിയായി നിയമിക്കാന്‍ തീരുമാനിച്ചത് പ്രസ്തുതമുശാവറ യോഗത്തില്‍ വെച്ചാണ്. കാര്യവട്ടം സമ്മേളനത്തിന് ശേഷം ചേര്‍ന്ന മുശാവറ യോഗം പ്രാഥമിക മദ്‌റസകള്‍ സ്ഥാപിക്കുന്നതിന് പ്രചാരണ പ്രവര്‍ത്തനം നടത്താന്‍ ഉസ്മാന്‍ സാഹിബിനെ ഓര്‍ഗനൈസറായി നിയമിച്ചിരുന്നു.  
 
ഞായറാഴ്ച വൈകുന്നേരം ചേര്‍ന്ന പൊതു സമ്മേളനത്തില്‍ 'ജമാഅത്തെ ഇസ്‌ലാമി' യായിരുന്നു പ്രധാന വിഷയം. ശംസുല്‍ ഉലമ ഇ. കെ ഉസ്താദ് മൗദൂദി സാഹിബിന്റെ ഉര്‍ദു ഗ്രന്ഥങ്ങള്‍ ഉദ്ധരിച്ചുകൊണ്ട് ചെയ്ത പ്രസംഗം എല്ലാവരാലും പ്രശംസിക്കപ്പെടുകയും ജമാഅത്ത് ആശയങ്ങള്‍ക്ക് തടയിടാന്‍ വളരെ ഉപകാരപ്രദാമാവുകയും ചെയ്തു എന്ന് സമ്മേളനത്തില്‍ പങ്കെടുത്ത പഴമക്കാര്‍ ഈ ലേഖകനോട് പറയുകയുണ്ടായി.
പാറക്കടവ് ഖാസി പി.വി. അബദ്ുല്ല മുസ്‌ലിയാരായിരുന്നു സമ്മേളനത്തിലെ അധ്യക്ഷന്‍. സി.എച്ച്. മുഹമ്മദ് ശീറാസി മൗലവി, പതി അബ്ദുല്‍ഖാദര്‍ മുസ്‌ലിയാര്‍, കാടേരി മുഹമ്മദ് മുസ്‌ലിയാര്‍, കെ.കെ. സദഖത്തുല്ല മുസ്‌ലിയാര്‍, പറവണ്ണ മൊയ്തീന്‍ കുട്ടി മുസ്‌ലിയാര്‍, ബാഫഖി തങ്ങള്‍ എന്നിവര്‍ പ്രസംഗിച്ചു. ബാഫഖി തങ്ങളുടെ പ്രസംഗം, മദവിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കുന്നതും ഉയര്‍ന്ന മതപണ്ഡിതന്മാരെ വാര്‍ത്തെടുക്കുന്നതിന് പള്ളി ദര്‍സുകളെ പരിപോഷിപ്പിക്കുന്നതിന് പ്രചോദനം നല്‍കുന്നതുമായിരുന്നു. വൈകുന്നേരം 4 മണിക്ക് വളാഞ്ചേരി മാര്‍ക്കറ്റിനു സമീപം ആരംഭിച്ച സമ്മേളനം ജന ബാഹൂല്യത്താല്‍ മഗ്‌രിബിനു ശേഷം അങ്ങാടിക്കു സമീപമുള്ള വയലിലേക്കുമാറ്റുകയായിരുന്നു. 
 
വടകര സമ്മേളനം
1945-ലെ കാര്യവട്ടം സമ്മേളനത്തില്‍ മര്‍ഹും സയ്യിദ് അബ്ദുറഹിമാന്‍ ബാഫഖി തങ്ങള്‍ ചെയ്ത പ്രസംഗത്തോടെ സമസ്തയുടെ പ്രവര്‍ത്തന മേഖലയില്‍ പുതിയൊരു അജണ്ടകൂടി കടന്നു വന്നു. 16-10-1949 ന് ബാഫഖി തങ്ങളുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന മുശാവറ യോഗം പ്രാഥമിക മദ്രസകളും ദര്‍സുകളും സ്ഥാപിക്കുന്നതിനുള്ള പ്രചാരണത്തിന് മര്‍ഹും കെ.പി. ഉസ്മാന്‍ സാഹിബിനെയും എം.കെ. അയമു മുസ്‌ലിയാരെയും മുബല്ലിഗായി നിയമിക്കുകയും ചെയ്തു. അവരുടെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് സമാപനം കുറിച്ചുകൊണ്ട് പട്ടാമ്പിയില്‍ നിളാ നദിയുടെ തീരത്ത് നടന്ന മഹാസമ്മേളനത്തിലും 1950-ല്‍ വളാഞ്ചേരിയില്‍ നടന്ന സമസ്തയുടെ 18-ാം വാര്‍ഷികത്തിലും മര്‍ഹും ബാഫഖി തങ്ങള്‍ ചെയ്ത പ്രസംഗങ്ങള്‍ കേരളത്തില്‍ പ്രാഥമിക മദ്രസകള്‍ നിലവില്‍ വരുന്നതിനും സമസ്തയുടെ നേതൃത്വത്തില്‍ ഒരു പാഠ്യപദ്ധതിക്ക് രൂപം നല്‍കുന്നതിനും ഉല്‍ബോധിപ്പിച്ചുകൊണ്ടു തന്നെയായിരുന്നു.
 
വടകരയില്‍ 29-12-1950-ന് ചേര്‍ന്ന പ്രവര്‍ത്തക കണ്‍വെന്‍ഷനില്‍വെച്ച് സയ്യിദ് മുഹമ്മദ് മുല്ലക്കോയതങ്ങള്‍ പ്രസിഡണ്ടും, എന്‍.പി.കുഞ്ഞാമദ് സാഹിബ് സെക്രട്ടറിയുമായി സ്വീകരണ സംഘം രൂപീകരിച്ച് പ്രവര്‍ത്തനമാരംഭിക്കുകയുണ്ടായി. കോഴിക്കോട് ചേര്‍ന്ന മുശാവറ യോഗത്തില്‍ വെച്ച് സമ്മേളന അധ്യക്ഷനായി മദ്രാസ് ചീഫ് ഖാസിയും മുഫ്ത്തിയുമായ മൗലാനാ മുഹമ്മദ് ഹബീബുല്ലാ സാഹിബിനെയും ഉദ്ഘാടകനായി മൗലാനാ ഖലീലുറഹ്‌മാന്‍ ബീഹാറിയെയും ക്ഷണിക്കാന്‍ തീരുമാനിച്ചിരുന്നു. വ്യവസ്ഥാപിതമായ പ്രചാരണ പ്രവര്‍ത്തനങ്ങളിലൂടെ സമ്മേളന സന്ദേശം കേരളത്തിന്റെ എല്ലാ ഭാഗത്തുമെത്തിക്കുന്നതില്‍  സ്വീകരണസംഘത്തിന്റെ പ്രവര്‍ത്തനം വളരെ വിജയമായിരുന്നു. സ്വീകരണ സംഘത്തിന് യഥാവസം ഉപദേശ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നത് ബാഫഖിതങ്ങളും അയനിക്കാട്  ഇബ്‌റാഹിം മുസ്‌ലിയാരും വടകര മുദരിസ് ആയിരുന്ന മൗലാനാ കുഞ്ഞായിന്‍ മുസ്‌ലിയാരും (കൊയപ്പ) ആയിരുന്നു. സമസ്ത ജോ: സെക്രട്ടറിയായിരുന്ന ഒ. അബുദ്‌റഹ്‌മാന്‍ സാഹിബ്, മുദാക്കര ഓഫീസ് സെക്രട്ടറിയായിരുന്ന കെ.പി. ഉസ്മാന്‍ സാഹിബ് എന്നിവരുടെ സജീവ സാന്നിധ്യം സമ്മേളന പ്രവര്‍ത്തനങ്ങള്‍ക്ക് വളരെയിധികം ആവേശം നല്‍കിയിരുന്നു. വടകരയില്‍ പാകിസ്താന്‍ മൈതാനിയ്ല്‍ സമ്മേളനത്തിന് വിശാലമായ പന്തല്‍ സജ്ജീകരിച്ചിരുന്നു.427 അടി നീളവും 262 അടി വീതിയുമുള്ള പന്തലില്‍ അമ്പതോളം ആളുകള്‍ക്ക് ഇരിക്കാവുന്ന സ്റ്റേജും തയ്യാറാക്കപ്പെട്ടിരുന്നു. 
 
മാര്‍ച്ച് 22 (വ്യാഴം) വൈകുന്നേരം സ്ഥലം മുദരിസും സമസ്ത വൈസ് പ്രസിഡണ്ടുമായിരുന്ന മൗലാനാ ടി. കുഞ്ഞായിന്‍ മുസ്‌ലിയാര്‍ (കൊയപ്പ) പതാക ഉയര്‍ത്തിയതോടെ തന്നെ സമ്മേളന പരിപാടികള്‍ ആരംഭിച്ചു. 23-ന് വെള്ളിയാഴ്ച ജുമുഅ നിസ്‌കാരാനന്തരെ ആരംഭിച്ച മുശാവറ യോഗം 25-ന് ഞായറാഴ്ച എട്ടുമണിവരെ നീണ്ടു നിന്നു. വൈസ് പ്രസിഡണ്ട് മൗലാനാ കുഞ്ഞായിന്‍ മുസ്‌ലിയാരുടെ അധ്യക്ഷതയിലാണ് മുശാവറ യോഗം ആരംഭിച്ചത്. കൈപ്പറ്റ മമ്മുട്ടി മുസ്‌ലിയാര്‍, ചെറിയമുണ്ടം കുഞ്ഞപ്പോക്കര്‍ മുസ്‌ലിയാര്‍, ടി.കെ.ഇബ്‌റാഹിം കുട്ടി മുസ്‌ലിയാര്‍,ജനറല്‍ സെക്രട്ടറിയായിരുന്ന പി.വി മുഹമ്മദ് ഹാജി എന്നവരുടെ നിര്യാണം മൂലം മുശാവറയില്‍ വന്ന ഒഴിവുകളിലേക്ക് ശൈഖുനാ ശംസുല്‍ ഉലമ ഇ.കെ. അബൂബക്കര്‍ മുസ്‌ലിയാര്‍, ശൈഖുനാ കോട്ടുമല ടി.അബൂബക്കര്‍ മുസ്‌ലിയാര്‍, സി.പി.ബാവ മുസ്‌ലിയാര്‍ എടക്കുളം, പി.മുഹമ്മദ് ഇമ്പിച്ചി മുസ്‌ലിയാര്‍ എന്നിവരെ തെരഞ്ഞെടുത്തു.
വൈസ് പ്രസിഡണ്ടുമാരില്‍ ഒരാളായിരുന്ന മൗലാനാ പറവണ്ണ കെ. പി.എ. മുഹ്‌യദ്ദീന്‍കുട്ടി മുസ്‌ലിയാരെ ജനാല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്തത് പ്രസ്തുത മുശാവറയില്‍വെച്ചാണ്. മുശാവറ യോഗത്തില്‍ പല പ്രമേയങ്ങളും ചര്‍ച്ചചെയ്യുകയും പൊതുസമ്മേളന പരിപാടികള്‍ക്ക് രൂപം നല്‍കുകയും ചെയ്തു. മഹാത്മാക്കളുടെ പേരില്‍ കഴിച്ചുവരാറുള്ള നേര്‍ച്ചകളിലും മറ്റും നടന്നുവരുന്നതും അഹ്‌ലുസ്സുന്നത്തിവല്‍ ജമാഅത്തില്‍പ്പെട്ട ഉലമാഇന്റെ ദൃഷ്ടിയില്‍ വിരോധിക്കപ്പെട്ടതുമായ എല്ലാ അനാചാരങ്ങളെയും നിറുത്തല്‍ ചെയ്ത് തല്‍സ്ഥനങ്ങളില്‍ സുന്നത്തായ ആചാരങ്ങള്‍ മാത്രം നടപ്പില്‍വരുത്താന്‍ തീരുമാനിക്കുന്നതും പൊതുജനങ്ങളെ ഉപദേശിക്കുന്നതുമായ പ്രമേയം അതില്‍ പ്രധാനപ്പെട്ടതാണ്.
 
വൈജ്ഞാനിക രംഗത്ത് ഒരു വിപ്ലവത്തിന് തുടക്കം കുറിച്ച സമസ്ത കേരള ഇസ്‌ലാമത വിദ്യാഭ്യാസബോര്‍ഡിന് രൂപം നല്കുന്നതായിരുന്നു ഒന്നാം പ്രമേയം: മദ്‌റസകളും ദര്‍സ്സുകളും അഭിവൃദ്ധിപ്പെടുത്തുകയും അവകള്‍ ഇല്ലാത്ത മഹല്ലുകളില്‍ രൂപീകരിക്കുകുയും. കേന്ദ്ര അടിസ്ഥനത്തില്‍ അവകളെ ഏകീകരിക്കുന്നതിന് ആവശ്യമായ സിലബസും പാഠപുസ്തകങ്ങളും ഉണ്ടാക്കുന്നതിനായി കെ.പി.എ മുഹ്‌യിദ്ദീന്‍കുട്ടി മൗലവി കണ്‍വീനര്‍ ആയി സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാബോര്‍ഡ് എന്ന കമ്മിറ്റി രൂപികരിക്കുകയും അതിനു സഹായ സഹകരണങ്ങള്‍ നല്‍കാന്‍ എല്ലാവരോടും ആവശ്യപ്പെടുകയും ചെയ്യുന്നു.' ഈ പ്രമേയമാണ് കേരളത്തില്‍ വൈജ്ഞാനിക വിപ്ലവത്തിന് തിരികൊളുത്തിയത്. ഈ പ്രമേയം വിശദീകരിച്ചുകൊണ്ട് മൗലാനാ പറവണ്ണ മുഹ്‌യിദ്ദൂന്‍കുട്ടി മുസ്‌ലിയാര്‍ സമാപന സമ്മേളനത്തില്‍ നടത്തിയ പ്രസംഗം ആവേശോജ്ജ്വലമായിരുന്നു. 
 
ഇരുപതാം സമ്മേളനം 
സമസ്തയുടെ രണ്ട് മഹാസമ്മേളനങ്ങള്‍ക്ക് ആതിഥേയത്വം നല്‍കാന്‍ ഭാഗ്യം ലഭിച്ച പ്രദേശമാണ് മലപ്പുറം ജില്ലയിലെ താനൂര്‍. 1927-ല്‍ സമസ്തയുടെ ഒന്നാം സമ്മേളനവും 1954- ല്‍ ഇരുപതാം സമ്മേളനവും താനൂരില്‍ വെച്ചാണ് നടന്നത്. സമസ്തയുടെ സ്ഥപക നേതാക്കളില്‍ പ്രമുഖനായിരുന്ന മൗലാനാ പാങ്ങില്‍ അഹ്‌മദ്കുട്ടി മുസ്‌ലിയാരുടെ കര്‍മ്മ മണ്ഡലം 1924 മുതല്‍ താനുരായതു കൊണ്ട് സമസ്തയുടെ അനവധി ചരിത്രങ്ങള്‍ക്ക് താനൂര്‍ സാക്ഷ്യം വഹിച്ചിട്ടുണ്ട്.
പാങ്ങില്‍   അഹ്‌മദ്കുട്ടി മുസ്‌ലിയാര്‍ താനൂരില്‍ നിന്ന് വിടവാങ്ങിയ ശേഷം ഇസ്‌ലാഹുല്‍ ഇലൂം മന്ദഗതിയിലാവുക മാത്രമല്ല. ചില കാലങ്ങളില്‍ നിശ്ചലമാവുകയും ചെയ്തിരുന്നു. 
1954 ഫിബ്രവരി 6-ന് താനൂര്‍ ഇസ്‌ലാഹുല്‍ ഉലൂമില്‍ സമസ്ത മുശാവറ ചേര്‍ന്നു. പണ്ഡിത കേരളത്തിലെ ഗുരുവര്യരായിരുന്ന മൗലാനാ ഖുതുബി മുഹമ്മദ്  മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം താനൂര്‍ കോളേജും സ്വത്തുക്കളും സമസ്തയെ ഏല്‍പിക്കാന്‍ കോളേജ് ഭരണസമിതി തീരുമാനിച്ചത് സ്വാഗതം ചെയ്യുകയും ഏറ്റെടുത്ത് നടത്താന്‍ തീരുമാനിക്കുകയും ചെയ്തു. ജമാദുല്‍ ഉഖ്‌റ മാസം 1 ന് (1373ഹി.) ചേര്‍ന്ന പ്രസ്തുത യോഗം അടുത്ത ശവ്വാലില്‍ നാല്‍പത് ഉയര്‍ന്ന വിദ്യാര്‍ത്ഥികളും നാലു മുദരിസുമാരും അടങ്ങുന്ന ദര്‍സ് തുടങ്ങാന്‍ പദ്ധതികളാവിഷ്‌കരിച്ചു. സമസ്തയുടെ 20-ാം സമ്മേളനം 1954 ഏപ്രില്‍ 24,25 (1373 ശഅ്ബാന്‍ 21,22,ശനി,ഞായര്‍)തിയ്യതികളില്‍ നടത്താനും പ്രസ്തുത മുശാവറതീരുമാനിച്ചു. 24-ന് വൈകുന്നേരം പ്രസിഡണ്ട് മൗലാനാ അബ്ദുല്‍ബാരി (റ) യുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മുശാവറ യോഗത്തോടെ യാണ് സമ്മേളന ആരംഭം. തുടര്‍ന്ന് പണ്ഡിതര്‍മാര്‍ക്കായി മൗലാനാ ഖുതുബിയുടെ നേതൃത്വത്തില്‍ നടന്ന പഠന ക്ലാസ്സ് പരിപാടിയിലെ പ്രധാന ഇനമായിരുന്നു. 
 
25-ന് വൈകുന്നേരം ഇഖ്ബാല്‍ മൈതാനിയില്‍ ചേര്‍ന്ന സമാപന സമ്മേളനത്തില്‍ തെന്നിന്ത്യന്‍ മുഫ്തിയും വെല്ലൂര്‍ ബാഖിയാത്ത് പ്രിന്‍സിപ്പാളുമായിരുന്ന മൗലാന ശൈഖ് ആദം ഹസ്രത്ത് അദ്ധ്യക്ഷത വഹിച്ചു. മൗലാനാ ഖുതുബി മുഹമ്മദ് മുസ്‌ലിയാര്‍ ആയിരുന്നു ഉദ്ഘാടകന്‍. സി. ഇബ്രാഹിംകുട്ടി സാഹിബാണ് സദസിന് സ്വാഗതം അരുളിയത്. ഉദ്ഘാടന പ്രസംഗം മദ്ഹബിന്റെ ആവശ്യകത ഊന്നിപറഞ്ഞുകൊണ്ടായിരുന്നു. ഉദ്ഘാടന പ്രസംഗത്തിലെ ആശയങ്ങള്‍ക്ക് അടിവര നല്‍കികൊണ്ട് അദ്ധ്യക്ഷ പ്രസംഗത്തില്‍ മൗലാന ശൈഖ് ആദം ഹസ്രത്ത് പറഞ്ഞു: ''സമൂഹം നാള്‍ക്കുനാള്‍ അധ:പതിച്ചുകൊണ്ടിരിക്കുകയാണ്. അതിനുള്ള പരിഹാരം നിങ്ങളുടെ നാട്ടിലെ പ്രസിദ്ധ പണ്ഡിതനും എന്റെ സുഹൃത്തുമായ ഖുത്തുബി മുഹമ്മദ് മുസ്ല്യാര്‍ പറഞ്ഞതുപോലെ  മദ്ഹബുകളെ മുറുകെ പിടിക്കുകയും ബഹുമാന്യരായ ഇമാമുകളും മുഫസ്സിറുകളും പറഞ്ഞ് തന്ന മസ്അലകളും അര്‍ത്ഥ വ്യാഖ്യാനങ്ങളും സ്വീകരിക്കുകയാണ്. എന്നാല്‍ അതില്‍ യാതൊരുവിധ ഭിന്നിപ്പുകളോ കക്ഷി വഴക്കുകളോ ഉണ്ടാവുകയില്ല. അതിനാല്‍ മദ്ഹബുകളെ മുറുകെ പിടിക്കാനും മഹാന്‍മാരായ ഇമാമുകളെ ബഹുമാനിക്കുവാനും ഞാന്‍ നിങ്ങളെ ശക്തിയായി ഉല്‍ബോധിപ്പിക്കുകയും മദ്ഹബുകള്‍ സ്വീകരിക്കാതെ സാധാരണക്കാരന് അമല്‍ ചെയ്യുക സാധ്യമല്ലെന്നും ഞാന്‍ നിങ്ങളെ വീണ്ടും അനുസ്മരിപ്പിക്കുന്നു.' മര്‍ഹും ബി കുട്ടി ഹസ്സന്‍ഹാജിയാണ് ഹസറത്തിന്റെ ഉറുദു പ്രസംഗം പരിഭാഷപ്പെടുത്തിയത്. പൊതു സമ്മേളനത്തില്‍ വിവിധ വിഷയങ്ങള്‍ ആസ്പദമാക്കിയായിരുന്നു പ്രസംഗങ്ങള്‍. ഇസ്‌ലാഹുല്‍ ഉലൂമിന്റെ നടത്തിപ്പ് ഫണ്ട് അഞ്ഞൂറു രൂപ സംഭാവന ചെയ്തുകൊണ്ട് ബാഫഖി തങ്ങള്‍ ഉദ്ഘാടനം ചെയ്തു. മുശാവറ അംഗങ്ങളില്‍ നിന്നും നിര്യാതരായ പാലോട്ട് മൂസക്കുട്ടിഹാജി (കണ്ണൂര്‍), പാറക്കടവ് ഖാസി, അബ്ദുള്ള മുസ്ല്യാര്‍ മുതലായവരുടെ പരലോക ഗുണത്തിന് പ്രത്യേകം പ്രാര്‍ത്ഥന നടത്തിയാണ് സമ്മേളനം പര്യവസാനിച്ചത്.
 
മുഅ്ജ്‌സത്തും കറാമത്തും, ഇസ്‌ലാമും ഇതര ഇസങ്ങളും ബിദ്അത്തും സുന്നത്തും, ഖുതുബ പരിഭാഷ, പുത്തന്‍ പ്രസ്ഥാനങ്ങള്‍ തുടങ്ങിയവയായിരുന്നു സമാപന സമ്മേളനത്തിലെ വിഷയങ്ങള്‍, ഇക്കാലത്ത് സമസ്തയുടെ ഉന്നത നേതാക്കളും സുന്നി യുവജന സംഘത്തിന്റെ സ്ഥാപക നേതാക്കളില്‍ പ്രമുഖരായ മൗലാന കെ.വി. മുഹമ്മദ് മുസ്ല്യാര്‍, മൗലാന. എന്‍. അബ്ദുള്ള മുസ്ല്യാര്‍ പൂന്താവനം എന്നിവര്‍ താനൂര്‍ സമ്മേളനത്തിലെ യുവ പ്രസംഗകരായിരുന്നു. 
 
താനൂര്‍ സമ്മേളനത്തില്‍ ശൈഖ് ആദം ഹസ്രത്തിന്റെയും പറവണ്ണയുടേയും പതിയുടേയും പ്രസംഗങ്ങളില്‍ സമസ്തയുടെ കര്‍മ്മപരിപാടിയുടമായി യുവാക്കള്‍ രംഗത്തിറങ്ങുന്നതിനെ സംബന്ധിച്ച് പ്രത്യേകിച്ച് ഊന്നിപറഞ്ഞിരുന്നു. പ്രസ്തുത പ്രസംഗങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് മര്‍ഹും ബി കുട്ടിഹസ്സന്‍ ഹാജി തുടങ്ങിയ പ്രവര്‍ത്തകര്‍ യുവജന പ്രസ്ഥാനത്തിന് രൂപം നല്‍കാനായി അടുത്ത മാസം തന്നെ കോഴിക്കോട് അന്‍സാറുല്‍ മുസ്‌ലിമീന്‍ ഓഫീസില്‍ ഒരു പ്രത്യേക കണ്‍വെന്‍ഷന്‍ വിളിച്ച് ചേര്‍ക്കുകയുണ്ടായി. സമസ്തയുടെ ജോയിന്റ് സെക്രട്ടറിയും കോഴിക്കോട് മൂദാക്കരപള്ളി ഖത്തീബുമായിരുന്ന ഒ. അബ്ദുറഹിമാന്‍ മുസ്ല്യാരുടെ അദ്ധ്യക്ഷതയില്‍ അന്ന് ചേര്‍ന്ന കണ്‍വെന്‍ഷനില്‍ വെച്ചാണ് സമസ്ത കേരള സുന്നി യുവജന സംഘം (എസ്.വൈ.എസ്) ജന്മമെടുത്തത്.
 
കക്കാട് സമ്മേളനം
1961 ഫെബ്രുവരി 7,8,9 (ശഅബാന്‍ 20,21,22 ചൊവ്വ, ബുധന്‍, വ്യാഴം) എന്നീ തിയ്യതികളില്‍ കക്കാട് വെച്ചായിരുന്നു സമസ്തയുടെ 21-ാം സമ്മേളനം. 24-12-1960 ന് കോഴിക്കോട് ബാഫഖി തങ്ങളുടെ പാണ്ടികശാല മുകളില്‍ വെച്ച് വൈസ് പ്രസിഡന്റ് അയനിക്കാട് ഇബ്രാഹിം മുസ്ല്യാരുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന മുശാവറ യോഗമാണ് സമസ്തയുടെ 21-ാം സമ്മേളനവും വിദ്യാഭ്യാസ ബോര്‍ഡിന്റെ 2-ാം സമ്മേളനവും (ബോര്‍ഡിന്റെ 1-ാം സമ്മേളനം 1959 വടകര വെച്ച് ചേരുകയുണ്ടായി). തിരൂരങ്ങാടിക്ക് സമീപമുള്ള കക്കാട് നടത്താന്‍ തീരുമാനിച്ചത്. അതിനായി മഹാനായ പാണക്കാട് പി.എം.എസ്.എ. പൂക്കോയ തങ്ങള്‍ ചെയര്‍മാനും, വി.ടി. അബ്ദുള്ളകോയ തങ്ങള്‍ എടരിക്കോട് കണ്‍വീനറുമായി സ്വാഗത സംഘം രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചു.
ഇന്നും യുവ പ്രസരിപ്പോടെ സംഘടനാ രംഗത്ത് സജീവമായ എസ്.എം.ജിഫ്‌രി തങ്ങള്‍ ആ കാലത്ത് സുന്നി യുവജന സംഘത്തിന്റെ സംസ്ഥാന സെക്രട്ടറിയായിരുന്നു എന്നു മാത്രമല്ല, മുഴുവന്‍ സമയവും സംഘടനാ രംഗത്ത് തിളങ്ങുന്ന കാലമായിരുന്നു. ജിഫ്‌രി തങ്ങളും സുന്നി യുവജന സംഘം ജനറല്‍ സെക്രട്ടറിയായിരുന്ന വി. കുട്ടിഹസ്സന്‍ ഹാജിയും കൂടിയാണ് ജിഫ്‌രി തങ്ങളുടെ നാടിന്റെ പ്രസക്തി ബാഫഖി തങ്ങളുടെ ശ്രദ്ധയില്‍ പെടുത്തുന്നത്. (കാര്യവട്ടം സമ്മേളനത്തിന് ശേഷം നടന്ന എല്ലാ സമ്മേളനങ്ങളുടേയും ചുക്കാന്‍ പിടിച്ചിരുന്നത് ബാഫഖി തങ്ങളായിരുന്നു. 1972-ലെ തിരുനാവായ സമ്മേളനം ബാഫഖി തങ്ങളുടെ വിടവാങ്ങല്‍ സമ്മേളനമായിരുന്നു). 
 
കക്കാട് മിഫ്ത്താഹുല്‍ ഉലും മദ്രസയുടെ സമീപം പുരാതന ക്ഷേത്രം ഉള്‍ക്കൊള്ളുന്ന 7 ഏക്കര്‍ വരുന്ന അമ്പല പറമ്പിലാണ് സമസ്തയുടെ 21-ാം സമ്മേളനത്തിന് വേണ്ടി പാനായികുളം അബ്ദുറഹിമാന്‍ മുസ്ല്യാര്‍ നഗര്‍ സജ്ജമായത്. നാഷണല്‍ ഹൈവേയുടെ ഓരത്ത് വിശാലമായ പ്രസ്തുത സ്ഥലം അന്നും ഇന്നും ക്ഷേത്ര കമ്മിറ്റിയുടെ അധീനതയിലാണ്. ആ സ്ഥലം സമ്മേളനത്തിന് അനുയോജ്യമാണെന്ന് കണ്ടെത്തി മര്‍ഹും ബി. കുട്ടിഹസ്സന്‍ ഹാജിയും എസ്.എം. ജിഫ്രി തങ്ങളും കക്കാട്ടെ ഹിന്ദു സമുദായ നേതാക്കളായ അപ്പുനായര്‍, കുട്ടിരാമന്‍ നായര്‍ എന്നിവരെ സമീപിച്ച് സമ്മേളനത്തിന് വേണ്ടി സ്ഥലം ആവശ്യപ്പെട്ടപ്പോള്‍ വളരെ സന്തോഷത്തോടെ സ്ഥലം അനുവദിക്കുകയും എല്ലാവിധ സഹായങ്ങള്‍ വാഗ്ദത്തം ചെയ്യുകയും ചെയ്തു. ഹിന്ദു മുസ്‌ലിം മൈത്രിക്ക് മികച്ച ഉദാഹരണമായിരുന്നു കക്കാട് സമ്മേളനം. അമ്പലപറമ്പില്‍ പുരാതനക്ഷേത്രത്തിന് സമീപമാണ് സമ്മേളന സ്റ്റേജ് ഉയര്‍ന്നത് മര്‍ഹും എം.കെ.ഹാജി തുടങ്ങിയ മുജാഹിദ് നേതാക്കള്‍ വളരെ ബഹുമാനത്തോടെ സമ്മേളന സ്റ്റേജിലും നഗരിയിലും പങ്കെടുത്തിരുന്നു. 
 
1961 ഫെബ്രുവരി 7 ന് രാവിലെ ഏഴര മണിക്ക് സ്വാഗതസംഘം ചെയര്‍മാന്‍ പതാക ഉയര്‍ത്തിയതോടെയാണ് സമ്മേളന പരിപാടികള്‍ ആരംഭിച്ചത്. സമ്മേളനത്തിന്റെ മുഖ്യ അതിഥികളായിരുന്ന ദയൂബന്ദ് ദാറുല്‍ ഉലും പ്രിന്‍സിപ്പാള്‍ ഖാരിമുഹമ്മദ് ത്വയ്യിബ്, വെല്ലൂര്‍ ബാഖിയാത്ത് പ്രസിന്‍സിപ്പാള്‍ മൗലാനാ മുഹമ്മദ് അബൂബക്കര്‍ ഹസ്‌റത്ത് എന്നിവര്‍ക്ക് ഒമ്പതര മണിക്ക് പരപ്പനങ്ങാടി റെയില്‍വേ സ്റ്റേഷനില്‍ സ്വീകരണം നല്‍കി. 
രണ്ടാം ദിവസം (ഫെബ്രുവരി 8 ന്) 8 മണി മുതല്‍ 10 മണിവരെ സമസ്ത കേരള ജംഇത്തുല്‍ ഉലമ പ്രതിനിധി സമ്മേളനവും 10 മണി മുതല്‍ 12 മണി വരെ എസ്.വൈ.എസ് കൗണ്‍സിലും ഉച്ചക്ക് ശേഷം ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ പ്രതിനിധി സമ്മേളനവും നടന്നു. അന്ന് വൈകുന്നേരം പൊതു സ്റ്റേജില്‍ വിദ്യാഭ്യാസ ബോര്‍ഡ് സമ്മേളനം ചേര്‍ന്നു. വെല്ലൂര്‍ ബാഖിയാത്ത് പ്രിന്‍സിപ്പാള്‍ മൗലാന മുഹമ്മദ് അബൂബക്കര്‍ ഹസ്‌റത്തായിരുന്നു അദ്ധ്യക്ഷന്‍. മര്‍ഹും കെ.വി. മുഹമ്മദ് മുസ്ല്യാര്‍ (വിദ്യാഭ്യാസ ബോര്‍ഡ് അന്നും ഇന്നും), എന്‍. അബ്ദുല്ല മുസ്ല്യാര്‍ (ഇസ്‌ലാമും പുത്തന്‍ പ്രസ്ഥാനങ്ങളും) വാണിയമ്പലം അബ്ദുറഹിമാന്‍ മുസ്ല്യാര്‍ (ഇസ്‌ലാമും ജമാഅത്തെ ഇസ്‌ലാമിയും) പി.എം. അബ്ദുള്ള മുസ്‌ലിയാര്‍ മട്ടന്നൂര്‍ (ഇല്‍മും അമലും) വിഷയങ്ങള്‍ അവതരിപ്പിച്ചു. 
മൂന്നാം ദിവസം (9 ന്) രാവിലെ 9 മണിക്ക് സമസ്ത മുശാവറയോഗം സുപ്രധാനമായ പല തീരുമാനങ്ങളും എടുക്കുകയുണ്ടായി. എം.എം. ബഷീര്‍ മുസ്‌ലിയാര്‍, സി.എച്ച്. ഹൈദ്രോസ് മുസ്‌ലിയാര്‍ എന്നിവര്‍ സമസ്തയുടെ നേതൃരംഗത്തെത്തുന്നത് കക്കാട് സമ്മേളനത്തിലൂടെയാണ്. സമ്മേളനം നടത്താന്‍ തീരുമാ'''മെടുത്ത മുശാവറയില്‍ വെച്ചാണ് അവരെ മുശാവറ അംഗങ്ങളായി തിരഞ്ഞെടുക്കപ്പെട്ടത്. 
ഉച്ചക്ക് ശേഷം ബഹുജന ജാഥയായി മമ്പുറം മഖാം സിയാറത്തിന് പുറപ്പെട്ടു. വളണ്ടിയര്‍മാരുടെ അകമ്പടിയോടെ സമസ്ത നേതാക്കളുടേയും വിശിഷ്ടാതിഥികളുടെ മഹനീയ നേതൃത്വത്തിലായിരുന്നു മമ്പുറം മഖാം സിയാറത്ത് നടന്നത്.  
 
വൈകുന്നേരം സയ്യിദ് ഹുസൈന്‍ ബാഫഖി തങ്ങളുടെ കര്‍ണ്ണാനന്ദകരമായ ഖിറാഅത്തോടെയാണ് സമാപന സമ്മേളന പരിപാടികള്‍ ആരംഭിച്ചത്. ദയൂബന്ദ് ദാറുല്‍ ഉലും  പ്രിന്‍സിപ്പാള്‍ ഖാരി മുഹമ്മദ് ത്വയ്യിബ് സാഹിബായിരുന്നു അദ്ധ്യക്ഷന്‍. മൗലാനാ ഖുതുബി മുഹമ്മദ് മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. ശൈഖുനാ കണ്ണിയത്ത് ഉസ്താദ്, ശൈഖുനാ ശംസുല്‍ ഉലമാ, ഇ.കെ. അബൂബക്കര്‍ മുസ്‌ലിയാര്‍, മൗലാനാ സദഖത്തുള്ള മുസ്‌ലിയാര്‍, ശൈഖുനാ കോട്ടുമല ഉസ്താദ്, ഉള്ളാള്‍ കുഞ്ഞിക്കോയ തങ്ങള്‍, കെ.കെ. ഹസറത്ത് എന്നിവരായിരുന്നു സമാപന സമ്മേളനത്തിലെ പ്രാസംഗികര്‍.
 
കാസര്‍കോഡ് സമ്മേളനം
1963 സപ്തംബര്‍ 21-നു ചേര്‍ന്ന മുശാവറ യോഗം പ്രസ്തുത വര്‍ഷം സമസ്മതയുടെയും വിദ്യാഭ്യാസ ബോര്‍ഡിന്റെയും സംയുക്ത സമ്മേളനം തീരുമാനിച്ചു. സമ്മേളന പരിപാടികള്‍ക്ക് രൂപം നല്‍കാനായി 12.10.1963-ന് സയ്യിദ് അബുദ്ര്‍റഹ്‌മാന്‍ ബാഫഖി തങ്ങളുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന മുശാവറ യോഗം തീരുമാനിച്ചതനുസരിച്ച് സമ്മേളനം ഡിസംബര്‍ 27,28,29 തിയ്യതികളില്‍ കാസര്‍ഗോസ് വെച്ച നടത്തപ്പെടുകയുണ്ടായി. രണ്ടും മൂന്നും ദിവസങ്ങളില്‍ നിശ്ചിത വിഷയങ്ങളിലായിരുന്നു നേതാക്കളുടെ പ്രസംഗങ്ങള്‍. രണ്ടാം ദിവസത്തെ പൊതുസമ്മേളിനത്തില്‍ മൗലാനാ കെ.വി. മുഹമ്മദ് മുസ്‌ലിയാര്‍ (ഖുര്‍ആന്‍ ദുര്‍വ്യാഖ്യാനങ്ങളുടെ ഖണ്ഡനം), കെ.കെ. അബൂബക്കര്‍ ഹസ്‌റത്ത് (മത വിദ്യാഭ്യാസം), എന്‍. അബുദ്ല്ല മുസ്‌ലിയാര്‍ (ഇസ്‌ലാമിക സംസ്‌കാരം), സി അബുദ്‌റഹ്‌മാന്‍ മുസ്‌ലിയാര്‍ (ആദാബ്) എന്നിവരും സമാപന സമ്മേളനത്തില്‍ ശൈഖുനാശംസുല്‍ ഉലമാ ഇ.കെ. അബൂബക്കര്‍ മുസ്‌ലിയാര്‍ (വിലായത്ത് കറാമത്ത്), വാണിയമ്പലം അബുദ്‌റഹ്‌മാന്‍ മുസ്‌ലിയാര്‍ (മൗദൂദി ഖണ്ഡനം), കെ,കെ. സ്വദഖത്തുല്ല മുസ്‌ലിയാര്‍(ഇജ്തിഹാദ് തഖ്‌ലീദ്), ശൈഖുനം കോട്ടുമല അബൂബക്കര്‍ മുസ്‌ലിയാര്‍ (പ്രശ്‌നം വെക്കലും കണക്കുപറയലും) എന്നിവരായിരുന്നു മുഖ്യപ്രഭാഷകര്‍.
 
സമ്മേളനത്തോടനുബന്ധിച്ച് 29.12.1963-ന് ചേര്‍ന്ന മുശാവറ യോഗമാണ് സമസ്തയുടെ പതാകയായി ഇന്ന് നിലവിലുള്ള പതാകക്ക് അംഗീകാരം നല്‍കിയത്. (അതിനുമുമ്പുള്ള സമ്മേളനങ്ങളില്‍ ചില പ്രത്യേക പതാകകളായിരുന്നു ഉയര്‍ത്തിയിരുന്നത്) മുശാവറ യോഗം താഴെ പറയുന്ന പ്രമേയം അംഗീകരിക്കുകയും പൊതുസമ്മേളനത്തില്‍  പരസ്യപ്പെടുത്തുകയും ചെയ്തു. കേരളത്തില്‍ സ്ഥാപിക്കപ്പെട്ടിട്ടുള്ള പള്ളികള്‍, മദ്‌റസകള്‍ മുതലായ മതസ്ഥാപനങ്ങള്‍ സുന്നികളാല്‍ സ്ഥാപിക്കപ്പെട്ടതായിരിക്കയാല്‍ അത്തരം സ്ഥാപനങ്ങളുടെ കൈകാര്യം നടത്താനോ ഖാസി, ഖതീബ്, മുദരിസ്, ഇമാം എന്നീ സ്ഥാനങ്ങളും പദവികളും വഹിക്കാനോ സുന്നത്ത് ജമാഅത്തില്‍ യഥാര്‍ത്ഥത്തില്‍ വിശ്വസിക്കുന്നവര്‍ക്കല്ലാതെ കൈ നെഞ്ചത്ത് വെക്കല്‍, ഖുതുബ പരിഭാഷപ്പെടുത്തല്‍, തറാവീഹ് എട്ടു റക്അത്താക്കല്‍, നിസ്‌കാരാനന്തരം  ദുആ ചെയ്യാതെ അനാവശ്യമായി സ്ഥലം വിടല്‍ മുതലായ അനാചാര പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്ന വഹാബി, മൗദൂദി കക്ഷികള്‍ക്ക് മതദൃഷ്ട്യാ അവകാശവും അധികാരവും ഇല്ലെന്നും അങ്ങനെയുള്ളവരെ അധികാരത്തില്‍ വെക്കാന്‍ പാടില്ലെന്നും ഈ യോഗം തീരുമാനിക്കുകയും പ്രഖ്യാപിക്കുകയും ചെയ്യുന്നു.'
 
ശൈഖുനാ കോട്ടുമല ഉസ്താദ് കണ്‍വീനറായും മൗലാനാ അയിനിക്കാട് ഇബ്രാഹീം മുസ്‌ലിയാര്‍, മൗലാനാ കണ്ണിയത്ത് ഉസ്താദ്, ശൈഖുനാ ശംസുല്‍ ഉലമ ഇ. കെ. അബൂബക്കര്‍ മുസ്‌ലിയാര്‍ എന്നിവര്‍ അംഗങ്ങളുമായി ഫത്‌വാ കമ്മിറ്റി രൂപീകൃതമായതും പ്രസ്തുത മുശാവറയില്‍വെച്ചുതന്നെ.
29.12.1963-ന് രാവിലെ നടന്ന പണ്ഡിത സമ്മേളനത്തില്‍ പള്ളിദര്‍സുകളുടെ പുരോഗതി സംബന്ധിച്ചായിരുന്നു ചര്‍ച്ച. 
 
തിരുന്നാവായ സമ്മേളനം 
സമസ്തയുടെ 23-ാം സമ്മേളനവും ജാമിയ നൂരിയ്യയുടെ 9-ാം  വര്‍ഷിക 7-ാം ദ്ദാന സമ്മേളനവും സംയുക്തമായി നിളാനദീതീരത്ത് 1972 മെയ് 5,6,7 തിയ്യതികളില്‍ തിരുന്നാവായ മഖ്ദൂം നഗറില്‍ വിപുലമായപരികളോടെ നടന്നു.  തിരുന്നാവായ പഞ്ചായത്തിലെ എടക്കുളത്ത് മുദരിസായിരുന്ന ഉസ്താദ് സി.എച്ച്. ഹൈദ്രൂസ് മുസ്‌ലിയാരും എടക്കുളം ഖാസിയും തിരൂര്‍ കോരങ്ങത്ത് മുദരിസുമായിരുന്നഹാജി എന്‍. അബൂബക്കര്‍ മുസ്‌ലിയാരും കൂടിയാണ് സമ്മേളനം തിരുന്നാവായയിലേക്ക് ആവശ്യപ്പെട്ടത്. പാണക്കാട് പൂക്കോയതങ്ങള്‍ ചെയര്‍മാനും, കിളിയമണ്ണില്‍ മൊയ്തുഹാജി കണ്‍വീനറുമായുള്ള സ്വാഗതസംഘമാണ് സമ്മേളന പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിച്ചത്. ഒന്നാം ദിവസം എസ്.വൈ.എസ്. സമ്മേളനവും രണ്ടാം ദിവസം ജാമിഅ: സനദ്ദാന സമ്മേളനവും മൂന്നാം ദിവസം സമസ്തയുടെയും വിദ്യാഭ്യാസ ബോര്‍ഡിന്റെയും സംയുക്തസമ്മേളനവുമായിരുന്നു. രണ്ടാം ദിവസം സമ്മേളനത്തോടെ ഭാരതപ്പുഴയില്‍ വെള്ളം നിറയുകയും സമാപന സമ്മേളനം നവാമുകുന്ദ ഹൈസ്‌കൂളിലേക്ക് മാറ്റുകയും ചെയ്തു. 
 
06- ന് നടന്ന ജാമിഅ സനദ്ദാന സമ്മേളനത്തിലും 07-ന് പകല്‍ ഹൈസ്‌കൂള്‍ ഹാളില്‍ ചേര്‍ന്ന സമസ്ത ജനറല്‍ബോഡി യോഗത്തിലും ബാഫഖി തങ്ങള്‍ പ്രസംഗിക്കുകയുണ്ടായി 07-ന് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തതും ബാഫഖി തങ്ങളായിരുന്നു. പ്രസ്തുത പ്രസംഗങ്ങളിലെല്ലാം ഒരു വിടവാങ്ങല്‍ പ്രസംഗത്തിന്റെ ധ്വനിയുണ്ടായിരുന്നു. പ്രസ്തുത സമ്മേളനം ധൃതിയില്‍ നടത്താന്‍ തീരുമാനിക്കുകയും സമ്മേളന വിജയത്തിനു കഠിനാദ്ധ്വാനം ചെയ്യുകയും ചെയ്തങ്ങള്‍ സമസ്ത ജനറല്‍ബോഡി യോഗത്തില്‍ ചെയ്ത പ്രസംഗം പ്രവര്‍ത്തകരോടുള്ള ഉപദേശങ്ങളായിരുന്നു. പ്രസ്തുത പ്രസംഗം അവസാനിപ്പിച്ചത് ഇങ്ങനെയായിരുന്നു. 'എന്റെ ഉലമാക്കള്‍ സമ്മതം തരികയാണെങ്കില്‍ വൈകുന്നേരം പൊതുയോഗത്തിലും അല്‍പം പ്രസംഗിക്കുന്നതാണ്'.  സമാപന സമ്മേളനത്തില്‍, സമുദായത്തില്‍, ഭിന്നിപ്പുണ്ടാക്കിയത് വഹാബികള്‍ തുടങ്ങിയ പുത്തനാശയക്കാരാണെന്ന് തങ്ങള്‍ വ്യക്തമാക്കുകയുണ്ടായി. 
 
അറുപതാം വാര്‍ഷികം
സമസ്തയുടെ ചരിത്രത്തില്‍ വളരെ പ്രധാനപ്പെട്ടതാണ് അറുപതാം വാര്‍ഷിക സമ്മേളനം. 1981 ജൂണ്‍ 27-ന് പ്രസിഡണ്ട് കണ്ണിയത്ത് ഉസ്താദിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന മുശാവറ യോഗം സമസ്തയുടെ സമ്മേളനം നടത്തുന്നതിനെക്കുറിച്ച് പ്രാഥമിക ചര്‍ച്ച നടത്തി. 10.08.1081-ന് ചേര്‍ന്ന മുശാവറ സമ്മേളനത്തെ സംബന്ധിച്ച് പഠന റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ കെ.കെ. അബൂബക്കര്‍ ഹസ്‌റത്ത്, എം.എ. അബ്ദുല്‍ ഖാദര്‍ മുസലിയാര്‍ എന്നിവരടങ്ങുന്ന സബ്കമ്മറ്റിയെ ചുമതലപ്പെടുത്തി. പ്രസ്തുത സബ് കമ്മറ്റി റിപ്പോര്‍ട്ട്‌ചെയ്തു. 1982 ഡിസംബര്‍ 9-ന് ചേര്‍ന്ന മുശാവറ യോഗം സമ്മേളനം കോഴിക്കോട് നടത്താന്‍ തിരുമാനിച്ചു. 1983 ആഗസ്റ്റ് 4-ന് ചേര്‍ന്ന മുശാവറ 1984 ഒക്‌ടോബര്‍ മാസത്തില്‍ കോഴിക്കോട് ടൗണ്‍ഹാളില്‍ ചേര്‍ന്ന വിപുലമായ പ്രവര്‍ത്തന കണ്‍വെന്‍ഷനില്‍ വെച്ച് സ്വാഗതസംഘം രൂപികരിച്ചു. ശൈഖുനാ കോട്ടുമല അബൂബക്കര്‍ മുസ്‌ലിയാര്‍ ചെയര്‍മാനും സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍, ഫസല്‍ പൂക്കോയതങ്ങള്‍, എം.എ. അബ്ദുല്‍ഖാദര്‍ മുസലിയാര്‍, കക്കോടന്‍ മൂസഹാജി വൈസ് ചെയര്‍മാനും, എം.കെ.സി. അബുഹാജി ട്രഷററും ആയി 5001 അംഗ സ്വാഗതസംഘം രൂപികരിച്ചു. സമ്മേളന നഗരിക്ക് വരക്കല്‍ മുല്ലക്കോയ തങ്ങള്‍ നഗര്‍ എന്ന് നാമകരണം ചെയ്തു. സമ്മേളനം 84 മാര്‍ച്ച് 9,10,11 തിയ്യതികളില്‍ നടത്താന്‍ തീരുമാനിച്ചു. പക്ഷേ, പല കാരണങ്ങളാല്‍ സമ്മേളനം 1985 ഫെബ്രുവരി 1,2,3 തിയ്യതികളിലേക്ക് നീട്ടിവെച്ചു. വിപുലമായ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടന്നു 1.02.1985-ന് ഉച്ചക്ക് 2 മണിക്ക് പുതിയങ്ങാടിയില്‍ വരക്കല്‍ മുല്ലക്കോയ തങ്ങളുടെ മഖാം സിയാറത്തോടെ 3 ദിവസം നീണ്ടുനില്‍ക്കുന്ന സമ്മേളന പരിപാടികള്‍ക്ക് തുടക്കംമായി. 4 കേന്ദ്രങ്ങളിലായി 11 സമ്മേളനങ്ങളാണ് 3 ദിവസംകൊണ്ട് അരങ്ങേറിയത്.
 
 ഒന്നാം ദിവസത്തെ സമാപനസമ്മേളനമായ സുന്നി യുവജന സംഘം സമ്മേളനം സയ്യിദ് ഉമര്‍ ബാഫഖി തങ്ങളും 2-ാം ദിവസത്തെ സമാപന സമ്മേളനമായ വിദ്യാഭ്യാസ ബോര്‍ഡ് സമ്മേളനം പണക്കാട് സയ്യിദ് മുഹമ്മദലി ശിഹബ് തങ്ങളും മൂന്നാം ദിവസ സമാപന സമ്മേളനം കണ്ണിയത്ത് ഉസ്താദിന്റെ അദ്ധ്യക്ഷതയില്‍ ശൈഖുനാ ശംസുല്‍ ഉലമായുമാണ് ഉദ്ഘാടനം ചെയ്തത്. 20 ലക്ഷം പേരാണ് സമാപന സമ്മേനത്തില്‍ സംബന്ധിച്ചത്. സമ്മേളനത്തോടനുബന്ധിച്ചു പ്രസിദ്ധികരിച്ച 60-ാം വാര്‍ഷികസോവനീര്‍ ശ്രദ്ധേയമായ ഒരു ബൃഹത് ഗ്രന്ഥമായിരുന്നു.
 
എഴുപതാം വാര്‍ഷികം
സമസ്തയുടെ 70-ാം വാര്‍ഷിക സമ്മേളനം 1996 മാര്‍ച്ച് 29,30,31 തിയ്യതികളില്‍ കോഴിക്കോട്ട് കടപ്പുറത്ത് വരക്കല്‍ മുല്ലക്കോയ തങ്ങള്‍ നഗറില്‍ വിപുലമായ നിലയില്‍ നടത്തപ്പെട്ടു. ശൈഖുന ശംസുല്‍ ഉലമാ ചെയര്‍മാനും, കെ.ടി. മാനു മുസലിയാര്‍ കണ്‍വീനറുമായുള്ള സ്വാഗതസംഘമാണ് സമ്മേളന പ്രവര്‍ത്തനങ്ങള്‍ക്ക് തേതൃത്വം നല്‍കിയത.് 29,30 തിയ്യതികളില്‍ ആയിരങ്ങള്‍ പങ്കെടുത്ത പഠനക്യാമ്പ് സമ്മേളനത്തിന്റെ പ്രതേ്യകത'''യായിരുന്നു. 31-ന് കോഴിക്കോട് നഗരം ജനബാഹുല്യംകൊണ്ട് തിങ്ങിനിറഞ്ഞു. പ്രസിഡണ്ട് സയ്യിദ് അബ്ദുറഹിമാന്‍ ഇമ്പച്ചിക്കോയ തങ്ങള്‍ അസ്ഹരിയുടെ അദ്ധ്യക്ഷതയില്‍ ശംസുല്‍ ഉലമ ഉദ്ഘാടനം ചെയ്തു. ശംസുല്‍ ഉലമ ദീര്‍ഘമായി സംസാരിച്ചു. അറുപതും എഴുപതും വാര്‍ഷിക സമ്മേളനങ്ങളില്‍ ശൈഖുന ശംസുല്‍ ഉലമ ചെയ്ത പ്രസംഗങ്ങള്‍ ചരിത്രരേഖയാണ്. സുന്നത്ത് ജമാഅത്തിന്റെ ആശയങ്ങള്‍ പൂര്‍ണ്ണമായി വിശദീകരിച്ചകൊണ്ട് ചെയ്ത പ്രസംഗത്തില്‍ വിടവാങ്ങലിന്റെ ധ്വനി ഉണ്ടായിരുന്നു. സമ്മേളനം കഴിഞ്ഞു 1996 ആഗസ്റ്റ് മാസത്തില്‍ ശൈഖുനാ ശംസുല്‍ ഉലമാ നമ്മോട് വിട പറഞ്ഞു.
 

 
പ്ലാറ്റിനം ജൂബിലി
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ എഴുപത്തഞ്ചാം വാര്‍ഷികവും സമസ്ത കേരള ഇസലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ അമ്പതാം വാര്‍ഷികവും 2001-ല്‍ ഒരു വര്‍ഷം നീണ്ടുനിന്ന വിവിധ പരിപാടികളോടെ നടത്തപ്പെട്ടു. തിരുവന്തപുരത്ത് ജൂബിലി ബില്‍ഡിംഗിനു തറക്കല്ലിട്ടുകൊണ്ട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു.
ഇസ്‌ലാം: സമഗ്രം; കാലികം; ശാസ്ത്രീയം; എന്നായിരുന്നു പ്ലാറ്റിനം ജൂബിലി  പ്രമേയം. സമസ്തക്കു മറക്കാനാവാത്ത നിസ്വാര്‍ത്ഥ പണ്ഡിതന്‍ മൗലാന മര്‍ഹും കെ.ടി. മാനു മുസലിയാരായിരുന്നു ജൂബിലി ആഘോഷ പരിപാടികളുടെ കണ്‍വീനര്‍. സമ്മേളനത്തോടനുബന്ധിച്ച് പ്രസ്ഥാനവും പ്രമേയവും നാടു നീളെ ചര്‍ച്ചചെയ്യപ്പെട്ടു. സമസ്തയുടെ കീഴ്ഘടകവും ഉദേ്യാഗസ്ഥരുടെ കൂട്ടായ്മയുമായ എസ്.കെ.എം.ഇ.എ. പ്ലാറ്റിനം ജൂബിലിയോടെനുബന്ധിച്ചാണ് പിറവികൊണ്ടത്. കാസര്‍ഗോഡ്,പാലക്കാട്,തൃശ്ശൂര്‍,ആലപ്പുഴ,കോഴിക്കോട് എന്നിവിടങ്ങളില്‍ മേഖലസമ്മേളനങ്ങള്‍ നടന്നു. കോഴിക്കോട് വെച്ചുനടന്ന മധ്യമേഖല സമ്മേളനത്തോടെയാണ് ജൂബിലി പ്രവര്‍ത്തനങ്ങള്‍ക്ക് പരിസമാപ്തിയായത്.
 
അമ്പതുകള്‍ വരെ ആദര്‍ശ സംരക്ഷണം അജണ്ടയായുള്ള സമ്മേളനങ്ങളുടെ കാലമായിരുന്നു. പിന്നീട് വിദ്യാഭ്യാസ പ്രവര്‍ത്ത നങ്ങള്‍ക്കു ഊന്നല്‍ നല്‍കി. അതിനായി 1951ല്‍ സമസ്ത കേരള ഇസ്‌ലാമത വിദ്യാഭ്യാസ ബോര്‍ഡ് രൂപീകരിച്ചു. അങ്ങിനെ മതവിദ്യാഭ്യാസ രംഗത്ത് വമ്പിച്ച വിപ്ലവത്തിന് നാന്ദികുറിക്കപ്പെട്ടു. വ്യവസ്ഥാപിതമായ രുപത്തിലുള്ള മദ്രസാ പഠനം ചിട്ടപ്പെടുത്തി. അതു വഴി മതാദ്ധ്യാന രംഗത്ത് വലിയമുന്നേറ്റം നടത്തി ഇന്ന് പതിനായിരത്തോളം മദ്രസകള്‍ വിദ്യാഭ്യാസ ബോര്‍ഡിന്റെ അംഗീകാരത്തോടെ സ്തുത്യര്‍ഹമായി പ്രവര്‍ത്തിച്ച് വരുന്നു. സമസ്ത കേരള ഇസ്‌ലാമത വിദ്യാഭ്യാസ ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങളെ ശ്ലാഘിച്ച് കൊണ്ട് മലയാള മനോരമ 1964 ജൂണ്‍ 23 എഡിറ്റോറില്‍ എഴുതിയെന്നത് ഇവിടെ സ്മരണീയമാണ്.
പ്രാഥമിക മതകലാലയമായ മദ്രസകള്‍ സ്ഥാപിക്കുന്ന തോടപ്പം ഉന്നത മതകലാലയങ്ങള്‍ സ്ഥാപിക്കുന്നതിലും സമസ്ത പണ്ഡിതന്മാരുടെ സജീവശ്രദ്ധയുണ്ടായി. ഫൈസാബാദിലെ ജാമിഅ: നൂരിയ്യ അറബിക് കോളേജ് ആ വഴിയിലെ നാഴികക്കല്ലായിപുന്നു. ഇന്ന് നൂറുകണക്കിന് അറബിക് - ദഅവാ കോളേജുകള്‍ കേരളത്തില്‍മാത്രം സമസ്ത പണ്ഡിതരുടെ മേല്‍ നോട്ടത്തില്‍ നടന്ന് വരുന്നുണ്ട്. ഭൗതിക വിദ്യാഭ്യാസ രംഗത്തും വലിയമുന്നേറ്റം നടത്താന്‍ സമസ്തക്കു സാധിച്ചു. പെരിന്തല്‍മണ്ണയിലെ എം.ഇ.എ എഞ്ചിനീയറിംഗ് കോളേജ് അതിന്റെ നിദര്‍ശനമാണ്.
 
സമസ്തക്കു ശക്തി പകരുന്നതിനും അതിന്റെ സന്ദേശം ജനങ്ങളിലെത്തിക്കുന്നതിനുമായി 1954ല്‍ സുന്നിയുവജന സംഘം രൂപീകരിച്ചു. ഒരു ബഹു ജന സംഘടനയാണിത്. മതഭൗതിക വിദ്യാര്‍ത്ഥികളെ കൂട്ടിയിണക്കി സത്യസരണിയിലൂടെ വഴിനടത്തി അവരില്‍ വിജ്ഞാനവും വിനയവും സേവന സന്നദ്ധയും അച്ചടക്കവും ഉണ്ടാക്കിയെടുക്കാന്‍ വേണ്ടി 1989ല്‍ സമസ്ത കേരള സുന്നി സ്റ്റുഡന്റ് ഫെഡറേഷന് രൂപം നല്‍കി. പ്രാഥമിക ക്ലാസ്സുകളിലെ വിദ്യാത്ഥികൂട്ടായ്മയാണ് സുന്നി ബാലവേദി. മഹല്ല് ഭാരവാഹികളുടെ കൂട്ടായ്മ യായ സുന്നി മഹല്ല് ഫെഡറേഷനും മുഅല്ലിംകളുടെ കൂട്ടായ്മ യായ ജംഇയ്യത്തജന്റ മുഅല്ലിമീനും മദ്‌റസാഭാരവാഹികളുടെ മദ്രസാ മാനേജ്‌മെന്റ് അസോസിയേഷനും ഉദ്യോഗസ്ഥരുടെ സംഗമ വേദിയായ എസ്.കെ.എം.ഇ.എയും സമസ്തയുടെ തണലില്‍ പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുന്നു.
 
 സമസ്തയുടെ എട്ടര പതിറ്റാണ്ട് കാലത്തെ പ്രവര്‍ത്തന ങ്ങള്‍ പരിശോധിച്ചാല്‍ വളരെ ശ്രദ്ധേയമായ നേട്ടങ്ങള്‍ നമുക്ക് കാണാനാവും. അഹ് ലു സ്സുന്നത്തി വല്‍ ജമാഅത്തിന്റെ അടിസ്ഥാനത്തില്‍ കേരളമുസ്‌ലിം ബഹുജനങ്ങളില്‍ സംഘബോധവും മത ബോധവും വളര്‍ത്തി. നിസ്തുലമായ മദ്രസ പ്രസ്ഥാനങ്ങളില്‍ നിലവില്‍ വരുത്തി മത ഭൗതിക വിദ്യാഭ്യാസ ങ്ങളില്‍  ബഹുജനങ്ങളുടെ താല്‍പര്യം വര്‍ദ്ധിപ്പിക്കാനായി സ്ഥാപന ങ്ങളും സാഹചര്യങ്ങളും ഒരുക്കി. പള്ളികളും, സ്ഥാപനങ്ങളും ഉണ്ടാക്കുന്നതിലും സേവന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിലും വലിയ പങ്ക്‌വഹിച്ചു.
 
സമുദായത്തിനുവേണ്ടതെല്ലാം വേണ്ടുന്ന വേളയില്‍ നല്കാന്‍ എക്കാലത്തും സമസ്ത സജീവമായി ശ്രമിച്ചു. സമുദായത്തിന്റെ മതപരവും സാമൂഹികവുമായ നിലനില്‍പ്പിനെ ബാധിക്കുന്ന നീക്കങ്ങളുണ്ടായപ്പോഴെല്ലാം അതിനെ ചെറുത്ത് തോല്‍പ്പിക്കാന്‍ സമസ്ത മുന്നില്‍ നിന്നു. എട്ടര പതിറ്റാണ്ട് കാലത്തെ പ്രവര്‍ത്ത നങ്ങള്‍ക്കിടയില്‍ മസ്അലകളുടെ പേരിലും മറ്റും സ്വാഭാവികമായും ചില ഭിന്നിപ്പുകളുണ്ടായെങ്കിലും എണ്‍പത് കളുടെ അവസാനത്തില്‍ ചില സ്വാര്‍ത്ഥ താല്‍പര്യക്കാരുട പ്രവര്‍ത്തനം മൂലം ശോചനീയമായ ചില സംഭവങ്ങളുണ്ടായി. പ്രവര്‍ത്തന വീഥിയില്‍ സമസ്ത ജാജ്വല്യമാനമായ എട്ടര ദശകങ്ങള്‍ പിന്നിട്ടു. ഇന്നിപ്പേള്‍ കേരളത്തില്‍ ധാരാളം സംഘടനകളുണ്ടങ്കിലും അവരൊക്കെ സമസ്തവെട്ടിത്തെളിയിച്ച് പാകപ്പെടുത്തിയ മണ്ണില്‍ കൃഷിയിറക്കാനാണ് ശ്രമിക്കുന്നത്. സ്വന്തമായി ഒരിടം വെട്ടിത്തെളിയിക്കാന്‍ അവര്‍ക്കുസാധിച്ചിട്ടില്ല എന്നതാണു പരമാര്‍ത്ഥം. എട്ടര പതിറ്റാണ്ടുകാലത്തെ സംഭവബഹുലമായ സാന്നിധ്യത്തിലൂടെ സമൂഹത്തില്‍ എക്കാലത്തെക്കുമുള്ള അടയാള മുദ്രകള്‍ സ്ഥാപിച്ച് കേരള മുസ്‌ലിം കളുടെ ആധികാരിക പണ്ഡിത സഭ പ്രവര്‍ത്തന വീഥിയില്‍ പ്രകാശ ഗോപുരം പോലെ പ്രോജ്ജ്വലിച്ച് നില്‍ക്കുന്നു.
(പ്രധാന അവലംബം: 'സമസ്ത'. പി.പി.മുഹമ്മദ് ഫൈസി.)
 
(സമസ്ത 85-ാം വാർഷിക സുവനീറിൽ പ്രസിദ്ധീകരിച്ചത്)
 

Samastha Kerala Jamiyyathul Ulama has journeyed through decades of unwavering commitment to faith, education, and social harmony. Upholding the true traditions of Ahlussunnath Wal Jama’ah, Samastha has guided Kerala’s Muslim community through challenges, nurturing generations of scholars, madrasa institutions, and Islamic values that continue to shape the state’s spiritual and cultural identity. Recognized as Kerala’s foremost Sunni scholarly body, Samastha has played a central role in preserving Islamic faith, organizing Samastha Mushawara meetings, passing landmark resolutions (prameyam), and conducting historic conferences (sammelanam). Its legacy, built on unity and scholarship, stands as a timeless beacon for truth and religious integrity in Kerala’s Islamic history.

 
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എക്‌സൈസിൽ 648 തസ്തിക സൃഷ്ടിക്കണമെന്ന് ശുപാർശ: സർക്കാർ തീരുമാനം നീളുന്നു

Kerala
  •  18 hours ago
No Image

കടമെടുത്തത് 3100 കോടി; തിരിച്ചടച്ച പകുതിയിലധികം തുകയും പലിശയിനത്തിൽ; കെ.എസ്.ആർ.ടി.സിയുടെ കടം തീർക്കാൻ വർഷങ്ങൾ വേണ്ടി വരുമെന്ന് ഓഡിറ്റ് റിപ്പോർട്ട്

Kerala
  •  18 hours ago
No Image

സി.പി.എം നിയന്ത്രണത്തിലുള്ള റബ്‌കോയ്ക്ക് സർക്കാരിന്റെ വഴിവിട്ട സഹായം; 76.25 കോടി കുടിശികയിൻമേൽ റിക്കവറിക്കുള്ള സ്റ്റേ ഒരു വർഷത്തേക്ക് കൂടി നീട്ടി

Kerala
  •  18 hours ago
No Image

കൂട്ടിയിടി ഒഴിവാക്കാൻ 'വെഹിക്കിൾ ടു വെഹിക്കിൾ' ആശയവിനിമയ സംവിധാനം വരുന്നു; പ്രവർത്തിക്കാൻ മൊബൈൽ നെറ്റ്‌വർക്കോ ഇന്റർനെറ്റോ ആവശ്യമില്ല

National
  •  19 hours ago
No Image

'ഞാൻ കുടിച്ച കണ്ണീരിനും കുടുംബത്തിനേറ്റ അപമാനങ്ങൾക്കും എത്ര കോടി രൂപ കിട്ടിയാലും അധികമാവില്ല' ; കള്ളക്കേസിൽ തടവിലടച്ചതിന് നഷ്ടപരിഹാരം വേണം: വി.കെ താജുദ്ദീൻ

Kerala
  •  19 hours ago
No Image

ലഹരിക്കെതിരേ പടപൊരുതാൻ; എല്ലാ ജില്ലകളിലും വേണം എക്‌സൈസ് ക്രൈംബ്രാഞ്ച്; യൂനിറ്റിനെ വിപുലീകരിക്കണമെന്ന് ശുപാർശ

Kerala
  •  19 hours ago
No Image

തിരിച്ചിറക്കം, നേരത്തേ... ബഹിരാകാശ നിലയത്തിൽ സഞ്ചാരിക്ക് ആരോ​ഗ്യ പ്രശ്നം; ക്രൂ 11 ദൗത്യം നേരത്തെ അവസാനിപ്പിക്കും

International
  •  19 hours ago
No Image

കേരളത്തെ ശ്വാസം മുട്ടിച്ച് കേന്ദ്രം; ലഭിക്കാനുള്ളത് 12,000 കോടി; ധനമന്ത്രി ഡൽഹിയിലേക്ക്

Kerala
  •  19 hours ago
No Image

വടകര സ്വദേശി റാസല്‍ഖൈമയില്‍ അന്തരിച്ചു

uae
  •  19 hours ago
No Image

ശബരിമല സ്വർണക്കൊള്ള: ശക്തമായ നടപടികളുമായി ഇ.ഡി; 150 കോടിയുടെ സ്വത്ത് കണ്ടുകെട്ടാൻ നീക്കം

Kerala
  •  19 hours ago