HOME
DETAILS

യാത്രക്കാരുടെ ശ്രദ്ധക്ക്; വിമാനത്താവളത്തിലെ കാലതാമസം ഒഴിവാക്കാൻ ഈ 5 കാര്യങ്ങൾ പാലിച്ചാൽ മതി; നിർദ്ദേശങ്ങളുമായി എമിറേറ്റ്‌സ്

  
Web Desk
November 26, 2025 | 5:16 AM

emirates warns of increased passenger traffic at dubai airport

ദുബൈ: യുഎഇ ദേശീയ ദിന അവധിയും ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങളും, വിദ്യാർഥികളുടെ വിന്റർ അവധിക്കാലവും ഒരുമിച്ച് വന്നതോടെ ദുബൈ ഇന്റർനാഷണൽ എയർപോർട്ടിലെത്തുന്ന യാത്രക്കാരുടെ എണ്ണത്തിൽ വലിയ വർധനവുണ്ടാകുമെന്ന് എമിറേറ്റ്‌സ് എയർലൈൻ മുന്നറിയിപ്പ് നൽകി. 

ഡിസംബറിൽ രാജ്യത്തെ പ്രധാനപ്പെട്ട വിമാനത്താവളങ്ങളിൽ യാത്രക്കാരുടെ തിരക്ക് വർധിക്കും. ഈ സാഹചര്യത്തിൽ വിമാനത്താവളങ്ങളിലെ കാത്തിരിപ്പ് സമയം കുറയ്ക്കാനും ടെർമിനലിലൂടെ സുഗമമായി യാത്ര ചെയ്യാനും യാത്രക്കാരെ സഹായിക്കുന്നതിനായി എമിറേറ്റ്‌സ് അഞ്ച് പ്രധാന നിർദ്ദേശങ്ങൾ പുറത്തിറക്കിയിട്ടുണ്ട്. 

1. നേരത്തെ എത്തുക

തിരക്കുള്ള സമയങ്ങളിൽ, യാത്രക്കാർ വിമാനം പുറപ്പെടുന്നതിന് കുറഞ്ഞത് മൂന്ന് മണിക്കൂർ മുമ്പെങ്കിലും വിമാനത്താവളത്തിൽ എത്തിച്ചേരണം. വിമാനം പുറപ്പെടുന്നതിന് 90 മിനിറ്റ് മുമ്പ് ഇമിഗ്രേഷൻ പൂർത്തിയാക്കുകയും, ഒരു മണിക്കൂർ മുമ്പ് ബോർഡിംഗ് ഗേറ്റിൽ എത്തുകയും ചെയ്യണം.

ഓൺലൈൻ ചെക്ക്-ഇൻ: നീണ്ട ക്യൂകൾ ഒഴിവാക്കുന്നതിനായി യാത്രയ്ക്ക് മുൻപ് തന്നെ എയർലൈനിന്റെ വെബ്‌സൈറ്റിലോ മൊബൈൽ ആപ്പിലോ ചെക്ക്-ഇൻ പ്രക്രിയ പൂർത്തിയാക്കണം.

2. സ്മാർട്ട് ഗേറ്റുകൾ ഉപയോഗിച്ച് ഇമിഗ്രേഷൻ വേഗത്തിലാക്കുക

ദുബൈ വിമനാത്താവളത്തിൽ ലഭ്യമായ നൂതന സ്മാർട്ട് ഗേറ്റ് സാങ്കേതികവിദ്യ ഉപയോഗിച്ച് പാസ്‌പോർട്ട് നിയന്ത്രണത്തിൽ സമയം ലാഭിക്കാം. GDRFA-ദുബൈയുടെ വെബ്സൈറ്റ് വഴി യോഗ്യരായ യാത്രക്കാർക്ക് സ്മാർട്ട് ഗേറ്റ് രജിസ്‌ട്രേഷനായുള്ള യോഗ്യത പരിശോധിക്കാവുന്നതാണ്.

3. DIFC-ൽ ചെക്ക്-ഇൻ ചെയ്യുക, സ്കൈവാർഡ്സ് മൈലുകൾ നേടുക

ദുബൈ ഇന്റർനാഷണൽ ഫിനാൻഷ്യൽ സെന്ററിലെ (DIFC) എമിറേറ്റ്‌സ് സിറ്റി ചെക്ക്-ഇൻ സൗകര്യം ഉപയോഗിച്ച് വിമാനത്താവളത്തിലെ ക്യൂ ഒഴിവാക്കാം.

യാത്ര പുറപ്പെടുന്നതിന് 24 മണിക്കൂർ മുതൽ 4 മണിക്കൂർ മുമ്പ് വരെ ഇവിടെ സൗജന്യമായി ചെക്ക്-ഇൻ ചെയ്യാനും ലഗേജ് ഏൽപ്പിക്കാനും സാധിക്കും. പാർക്കിംഗും സൗജന്യമാണ്.

ഡിസംബർ 15 നും ജനുവരി 15 നും ഇടയിൽ ഈ സൗകര്യം ഉപയോഗിക്കുന്ന യാത്രക്കാർക്ക് (കുട്ടികൾ ഉൾപ്പെടെ) 2,500 സ്കൈവാർഡ്സ് മൈലുകൾ ലഭിക്കും. അജ്മാനിലെ സെൻട്രൽ ബസ് സ്റ്റേഷനിലുള്ള എമിറേറ്റ്‌സ് ഓഫിസിലും 24 മണിക്കൂർ മുൻകൂട്ടി ചെക്ക്-ഇൻ ചെയ്യാൻ  സാധിക്കും.

4. തലേദിവസം ലഗേജ് ഏൽപ്പിക്കുക അല്ലെങ്കിൽ ഹോം ചെക്ക്-ഇൻ ഉപയോഗിക്കുക

ദുബൈയിൽ പുറപ്പെടുന്നവർക്ക് യാത്രക്ക് 24 മണിക്കൂർ മുമ്പ് വിമാനത്താവളത്തിൽ ലഗേജ് ഏൽപ്പിക്കാം (യുഎസിലേക്കുള്ള വിമാനങ്ങൾക്ക് 12 മണിക്കൂർ മുമ്പ്).

ദുബൈയിലും ഷാർജയിലും ഹോം ചെക്ക്-ഇൻ സേവനം ലഭ്യമാണ്. എമിറേറ്റ്‌സ് ജീവനക്കാർ വീട്ടിൽ നിന്നോ ഹോട്ടലിൽ നിന്നോ ഓഫിസിൽ നിന്നോ ലഗേജ് സ്വീകരിക്കുകയും നടപടികൾ പൂർത്തിയാക്കുകയും ചെയ്യും. അതേസമയം, ഫസ്റ്റ് ക്ലാസ് യാത്രക്കാർക്കും പ്ലാറ്റിനം സ്കൈവാർഡ്സ് അംഗങ്ങൾക്കും ഈ സേവനം സൗജന്യമാണ്.

5. ശ്രദ്ധിച്ച് പായ്ക്ക് ചെയ്യുക

ബാഗേജ് തൂക്കം: അവസാന നിമിഷം വീണ്ടും പായ്ക്ക് ചെയ്യുന്നതും അധിക ലഗേജ് ഫീസും ഒഴിവാക്കാൻ വീട്ടിൽ വെച്ച് തന്നെ ബാഗുകൾ തൂക്കിനോക്കണം. തിരക്കേറിയ സമയങ്ങളിൽ ബാഗേജ് അലവൻസ് കർശനമായിരിക്കും.

ദ്രാവകങ്ങൾ: ഹാൻഡ് ലഗേജിലെ എല്ലാ ദ്രാവകങ്ങളും, എയറോസോളുകളും, ജെല്ലുകളും 100 മില്ലിയിൽ കൂടാത്ത പാത്രങ്ങളിലായിരിക്കണം.

ഇലക്ട്രോണിക് ഉപകരണങ്ങൾ: സുരക്ഷാ പരിശോധനയ്ക്കിടെ ലാപ്‌ടോപ്പുകളും ടാബ്‌ലെറ്റുകളും എളുപ്പത്തിൽ എടുക്കാൻ സാധിക്കുന്ന വിധത്തിൽ സൂക്ഷിക്കുകയും ഒരു പ്രത്യേക ട്രേയിൽ വെക്കുകയും ചെയ്യണം.

പവർ ബാങ്കുകൾ: ലിഥിയം ബാറ്ററി പവർ ബാങ്കുകൾ 100 വാട്ട്-അവർ (Wh) കവിയാൻ പാടില്ല, അവ ഹാൻഡ് ലഗേജിൽ മാത്രമേ കൊണ്ടുപോകാൻ പാടുള്ളൂ.

സ്മാർട്ട് ബാഗുകൾ: ഇവ കാബിനിൽ കൊണ്ടുപോകണമെങ്കിൽ, ബാറ്ററി ഊരിമാറ്റാൻ കഴിയുന്നതും, അത് ഓഫ് ചെയ്ത നിലയിലും ആയിരിക്കണം.

ഇലക്ട്രോണിക് സിഗരറ്റുകളും മറ്റും: ഇലക്ട്രോണിക് സിഗരറ്റുകൾ, വേപ്പ് ഉപകരണങ്ങൾ, അതുപോലെയുള്ള മറ്റ് വസ്തുക്കൾ എന്നിവ കൈവശമുള്ള ലഗേജിൽ മാത്രമേ സൂക്ഷിക്കാവൂ. കൂടാതെ, ഇവ ആകസ്മികമായി ഓൺ ആവാതിരിക്കാൻ ശ്രദ്ധിക്കുകയും വേണം.

The Emirates airline has issued a warning about a significant surge in passenger traffic at Dubai International Airport, coinciding with the UAE National Day holiday, Christmas and New Year celebrations, and winter school break.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇറാന്റെ ഒമ്പത് യുദ്ധക്കപ്പലുകൾ തകർത്തു; ബാക്കിയുള്ള കപ്പലുകളും വൈകാതെ മുക്കും; ഡൊണാൾഡ് ട്രംപ്

International
  •  2 days ago
No Image

മിഡിൽ ഈസ്റ്റിലെ സംഘർഷം: റൊണാൾഡോയുടെ അൽ-നാസറിന്റെ മത്സരം മാറ്റിവെച്ചു; ഏഷ്യൻ ചാമ്പ്യൻസ് ലീഗ് ഷെഡ്യൂളുകൾ താളംതെറ്റുന്നു

Football
  •  2 days ago
No Image

സ്വയം പ്രതിരോധത്തിന് പരിധികളില്ല; രാജ്യത്തെയും ജനങ്ങളെയും സംരക്ഷിക്കാൻ ഏതറ്റം വരെയും പോകും; ട്രംപിന്റെ മുന്നറിയിപ്പ് തള്ളി അബ്ബാസ് അരാഗ്‌ചി

International
  •  2 days ago
No Image

സഞ്ജു 'സൂപ്പർ' ഷോ; വിൻഡീസിനെ തകർത്ത് ഇന്ത്യ സെമിയിൽ; ഈഡൻ ഗാർഡൻസിനെ ആവേശം കൊള്ളിച്ച് മലയാളി കരുത്ത്

Cricket
  •  2 days ago
No Image

അമേരിക്കൻ-ബ്രിട്ടീഷ് എണ്ണക്കപ്പലുകൾക്ക് നേരെ മിസൈൽ ആക്രമണം; തകർത്തെന്ന് ഇറാൻ സേന

International
  •  2 days ago
No Image

ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന്റെ വീലുകൾ ഇളകിമാറി; തലനാരിഴയ്ക്ക് രക്ഷപ്പെട്ട് യാത്രക്കാർ

Kerala
  •  2 days ago
No Image

'അവർക്ക് സംസാരിക്കണം, ഞാൻ സമ്മതിച്ചു'; ഇറാന്റെ പുതിയ നേതൃത്വവുമായി ചർച്ചയ്ക്ക് തയ്യാറെന്ന് ട്രംപ്

International
  •  2 days ago
No Image

ഓഹരി വിപണിയിൽ 'വൻലാഭം' വാഗ്ദാനം; മാരാരിക്കുളത്ത് 85-കാരന് 19.62 ലക്ഷം രൂപ നഷ്ടമായി

crime
  •  2 days ago
No Image

ഇറാൻ മിസൈലുകളെ സഊദി പ്രതിരോധിച്ചത് അമേരിക്കൻ നിർമ്മിത പാട്രിയറ്റ്, താഡ് എന്നിവ ഉപയോഗിച്ച്, രാജ്യം അതീവ ജാഗ്രതയിൽ

Saudi-arabia
  •  2 days ago
No Image

അബൂദബിയിൽ കുടുങ്ങിയ വിനോദസഞ്ചാരികൾക്ക് ആശ്വാസം; താമസസൗകര്യം നീട്ടിനൽകാൻ സർക്കാർ ഉത്തരവ്; ഹോട്ടൽ ബില്ലുകൾ ടൂറിസം വകുപ്പ് അടയ്ക്കും

uae
  •  2 days ago