HOME
DETAILS

യുഎഇ ദേശീയ ദിനം: ടിക്കറ്റുകൾക്ക് 50 ശതമാനം കിഴിവുമായി ദുബൈ സഫാരി പാർക്ക്; സഫാരി ബണ്ടിലിനും പ്രത്യേക നിരക്ക്

  
November 26, 2025 | 8:47 AM

dubai safari park celebrates uae national day with special events

ദുബൈ: 54-ാമത് യുഎഇ ദേശീയ ദിനാഘോഷത്തിന്റെ ഭാ​ഗമായുള്ള പ്രത്യേക പരിപാടികൾ പ്രഖ്യാപിച്ച് ദുബൈ സഫാരി പാർക്ക്. നവംബർ 29 മുതൽ ഡിസംബർ 2 വരെയാണ് ആഘോഷങ്ങൾ നടക്കുക.

ഈ ദേശീയ ദിനാഘോഷത്തോട് അനുബന്ധിച്ച് ദുബൈയിലെ താമസക്കാർക്ക് എൻട്രി ടിക്കറ്റുകളിൽ 50 ശതമാനം ഇളവ് ലഭിക്കും. ഇതോടെ ടിക്കറ്റ് നിരക്ക് 25 ദിർഹമായി കുറയും. 
കൂടാതെ നിരവധി പ്രത്യേക പരിപാടികളും പാർക്കിൽ ഒരുക്കിയിട്ടുണ്ട്. 

'യുണൈറ്റഡ് ഇൻ നേച്ചർ'

'യുണൈറ്റഡ് ഇൻ നേച്ചർ' (United in Nature) എന്ന പ്രമേയത്തിൽ നടക്കുന്ന ഈ ആഘോഷ വേളയിൽ, സന്ദർശകർക്ക് സഫാരി ബണ്ടിൽ ടിക്കറ്റും കുറഞ്ഞ നിരക്കിൽ ലഭിക്കും. 'എക്സ്പ്ലോറർ സഫാരി ടൂർ', ഷട്ടിൽ ട്രെയിൻ യാത്ര എന്നിവ ഉൾപ്പെടുന്ന ഈ ടിക്കറ്റ് ഇപ്പോൾ 100 ദിർഹത്തിന് ലഭ്യമാണ്. 

ദുബൈ സഫാരി പാർക്ക്

2025 ഒക്ടോബർ 14-നാണ് ദുബൈ സഫാരി പാർക്ക് ഏഴാം സീസൺ ആരംഭിച്ചത്. വിവിധ പരിസ്ഥിതികളിൽ നിന്നും ലോകമെമ്പാടുമുള്ള വൈവിധ്യമാർന്ന മൃഗങ്ങളാണ് ഇവിടുത്തെ പ്രധാന ആകർഷണം.

ദുബൈയിലെ അൽ വർഖ 5-ൽ 119 ഹെക്ടർ വിസ്തൃതിയിൽ ആറ് സോണുകളിലായി വ്യാപിച്ചുകിടക്കുന്ന ഈ പാർക്കിൽ ലോകമെമ്പാടുമുള്ള 3,000 ത്തിലധികം മൃഗങ്ങളുണ്ട്. 

പ്രധാന ആകർഷണങ്ങൾ

നവീകരിച്ച ദുബായ് സഫാരി പാർക്കിൽ പ്രധാനമായും അഞ്ച് ആകർഷണങ്ങളാണ് ഉള്ളത്. ആഫ്രിക്കൻ വില്ലേജ്, ഏഷ്യൻ വില്ലേജ്, അറേബ്യൻ ഡെസേർട്ട് സഫാരി, എക്സ്പ്ലോറർ വില്ലേജ്, അഡ്വഞ്ചർ വാലി എന്നിവയാണിവ. കൂടാതെ, സന്ദർശകർക്ക് മൃഗങ്ങൾ സ്വതന്ത്രമായി വിഹരിക്കുന്ന പ്രദേശങ്ങൾ ചുറ്റിക്കറങ്ങാനും, സഫാരി യാത്ര (Safari Journey), കിഡ്‌സ് ഫാം (Kids Farm) തുടങ്ങിയ ആകർഷണങ്ങൾ ആസ്വദിക്കാനും സാധിക്കും.

The Dubai Safari Park has announced special events and activities to commemorate the 54th UAE National Day, taking place from November 29 to December 2, 2025.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പരിശീലനത്തിനിടെ ടിയര്‍ ഗ്യാസ് ഷെല്‍ പൊട്ടിത്തെറിച്ചു; മൂന്ന് പൊലിസുകാര്‍ക്ക് പരുക്ക്

Kerala
  •  an hour ago
No Image

പരിശീലനത്തിനിടെ ബാസ്‌ക്കറ്റ്‌ബോള്‍ പോസ്റ്റ് ഒടിഞ്ഞുവീണു; ദേശീയ താരത്തിന് ദാരുണാന്ത്യം

National
  •  an hour ago
No Image

കാസര്‍കോട് റിമാന്‍ഡ് പ്രതി ജയിലിനുള്ളില്‍ മരിച്ച നിലയില്‍; ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍

Kerala
  •  an hour ago
No Image

ചെങ്കോട്ട സ്‌ഫോടനക്കേസ്: ഒരാള്‍ കൂടി അറസ്റ്റില്‍

National
  •  an hour ago
No Image

'കേരളത്തിലെ എസ്.ഐ.ആറിന്റെ തല്‍സ്ഥിതി റിപ്പോര്‍ട്ട് നല്‍കണം' കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രിം കോടതി; ഡിസംബര്‍ ഒന്നിനകം സത്യവാങ്മൂലം സമര്‍പ്പിക്കണം

National
  •  2 hours ago
No Image

മുനമ്പം നിവാസികളില്‍ നിന്ന് ഭൂനികുതി വാങ്ങാന്‍ സര്‍ക്കാരിന് അനുമതി നല്‍കി ഹൈക്കോടതി

Kerala
  •  2 hours ago
No Image

സൗദിയില്‍ മധുരപാനീയങ്ങള്‍ക്ക് വിലയേറും; പുതിയ നികുതി നയപ്രഖ്യാപനവുമായി വ്യവസായ മന്ത്രി

Saudi-arabia
  •  2 hours ago
No Image

‍'ഒമാൻ ഒഡീസി' പ്രകാശനം ചെയ്തു: ഒമാന്റെ ചരിത്രവും സംസ്കാരവും ലോകത്തിന് മുന്നിൽ അവതരിപ്പിക്കാൻ പുതിയ പുസ്തകം

oman
  •  2 hours ago
No Image

തക്കാളി വില കുതിക്കുന്നു; കിലോ 80 രൂപ, 100 രൂപ കടന്നേക്കും

Kerala
  •  2 hours ago
No Image

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വാഹനം ഇനി ഗസ്സയിലെ കുഞ്ഞുങ്ങള്‍ക്കുള്ള മൊബൈല്‍ ഹെല്‍ത്ത് ക്ലിനിക്

International
  •  2 hours ago