HOME
DETAILS

മുസ്ലിം മന്ത്രിമാര്‍ ഇല്ലാത്തത് മുസ്ലിംകള്‍ ബി.ജെ.പിക്ക് വോട്ട് ചെയ്യാത്തത് കൊണ്ട്: രാജീവ് ചന്ദ്രശേഖര്‍

  
Web Desk
November 26, 2025 | 11:13 AM

rajiv-chandrasekhar-muslim-ministers-bjp-vote-statement

കോഴിക്കോട്: കേന്ദ്രത്തില്‍ മുസ്‌ലിം മന്ത്രിമാര്‍ ഇല്ലാത്തത് മുസ്‌ലിംകള്‍ ബി.ജെ.പിക്ക് വോട്ട് ചെയ്യാത്തത് കൊണ്ടാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. വോട്ടു ചെയ്താലല്ലേ മുസ്‌ലിം എം.പിയുണ്ടാകൂ എന്നും അതുകൊണ്ട് മുസ് ലിംകള്‍ ബി.ജെ.പിക്ക് വോട്ട് ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. 

എം.പി ഇല്ലെങ്കില്‍ എങ്ങനെ മന്ത്രിയുണ്ടാകും. മുസ്‌ലിംകള്‍ ബി.ജെ.പിക്ക് വോട്ട് തരുന്നില്ല. എന്തിനാണ് കോണ്‍ഗ്രസിന് വോട്ട് നല്‍കുന്നത്. കോണ്‍ഗ്രസിന് വോട്ട് കൊടുത്താല്‍ എന്തെങ്കിലും ഗുണം കിട്ടുമോ. അതുകൊണ്ട് മുസ്‌ലിംകള്‍ ബി.ജെ.പിക്ക് വോട്ട് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കാലിക്കറ്റ് പ്രസ് ക്ലബിന്റെ മീറ്റ് ദ ലീഡര്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു രാജീവ് ചന്ദ്രശേഖര്‍. 

തദ്ദേശതെരഞ്ഞെടുപ്പിനെ ബി.ജെ.പി സെമി ഫൈനല്‍ ആയിട്ടല്ല കാണുന്നത്. 21105 വാര്‍ഡുകളില്‍ എന്‍.ഡി.എ മത്സരിക്കുന്നുണ്ട്. ഭരണമാറ്റം മാത്രമല്ലാതെ ഭരണ ശൈലിയില്‍ കൂടിയുള്ള മാറ്റമാണ് ബി.ജെ.പി മുന്നോട്ട് വെക്കുന്നത്. കേരളത്തില്‍ 95 ശതമാനം വികസനവും കേന്ദ്രം നടപ്പിലാക്കുന്നതാണ്. സംസ്ഥാന സര്‍ക്കാര്‍ ആണ് ഫണ്ട് നല്‍കാത്തത്. കേരളത്തില്‍ ഇനി വേണ്ടത് ഒരു ഡബിള്‍ എഞ്ചിന്‍ സര്‍ക്കാരാണ്. കേരളത്തില്‍ ചിലര്‍ വെല്‍ഫെയര്‍ പാര്‍ട്ടിക്ക് ഇടം നല്‍കുന്നു. ഇതിനെ ബി.ജെ.പി എതിര്‍ക്കും. കണ്ണൂരില്‍ സി.പി.എം എതിരില്ലാതെ വിജയിച്ചത് അല്‍ഭുതമുളവാക്കുന്നതാണ്. ഇനി അങ്ങനെ ഉണ്ടാവാന്‍ അനുവദിക്കില്ല. തിരുവനന്തപുരത്ത് ലോക്സഭാ തെരഞ്ഞെടുപ്പില്‍ സി.പി.എം- കോണ്‍ഗ്രസ് ധാരണയുടെ ഇരയാണ് താനെന്നും അദ്ദേഹം പറഞ്ഞു

എസ്.എസ്.കെ ഫണ്ടുകള്‍ സംബന്ധിച്ച വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടിയുടെ ആരോപണങ്ങള്‍ക്കും അദ്ദേഹം മറുപടി നല്‍കി. സംസ്ഥാന സര്‍ക്കാര്‍ അഞ്ചുവര്‍ഷം കൊണ്ട് ഒന്നും ചെയ്യാതിരുന്നതിനെ ന്യായീകരിക്കാനുള്ള 'കഥകള്‍' മാത്രമാണ് ഈ ആരോപണങ്ങളെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. എസ്എസ്‌കെ ഫണ്ട് കിട്ടിയില്ല എന്ന് ശിവന്‍ കുട്ടി പറയുന്നത് കാപട്യമാണെന്നും തെരഞ്ഞെടുപ്പ് സമയത്ത് അല്ല ഇക്കാര്യം പറയേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇറാനിലെ സ്കൂൾ ലക്ഷ്യമിട്ട് ഇസ്റാഈൽ വ്യോമാക്രമണം: കൊല്ലപ്പെട്ട വിദ്യാർഥികളുടെ എണ്ണം 40 ആയി

International
  •  10 days ago
No Image

കൊച്ചിയില്‍ നിന്ന് പശ്ചിമേഷ്യയിലേക്കുള്ള വിവിധ വിമാന സര്‍വീസുകള്‍ റദ്ദാക്കി; യാത്രക്കാര്‍ക്ക് നിര്‍ദേശം നല്‍കി സിയാല്‍ 

Kerala
  •  10 days ago
No Image

ഇറാനും യു.എസും തമ്മിലുള്ള വാക്ക് പോര് പൊരിഞ്ഞ യുദ്ധത്തിലെത്തുമ്പോൾ; ഇറാന്റെയും ഇസ്റാഈലിന്റെയും സൈനിക ശേഷി ഇങ്ങനെ

International
  •  10 days ago
No Image

മിസൈൽ ആക്രമണങ്ങളെ പ്രതിരോധിച്ച് യുഎഇ; ആശങ്ക വേണ്ട, സ്ഥിതിഗതികൾ നിയന്ത്രണവിധേയമെന്ന് അധികൃതർ

uae
  •  10 days ago
No Image

യുഎസ് താവളങ്ങൾക്ക് നേരെ ഇറാന്റെ മിസൈൽ ആക്രമണം; ബഹ്റൈനിലെ ജുഫൈറിൽ നിന്ന് ആളുകളെ ഒഴിപ്പിക്കുന്നു

International
  •  10 days ago
No Image

ഇറാന്റെ മിസൈൽ ആക്രമണം; ദുബൈയിലെ വിമാനത്താവളങ്ങളിലേക്ക് യാത്ര ചെയ്യരുതെന്ന് നിർദ്ദേശം

uae
  •  10 days ago
No Image

ഇറാന്‍-ഇസ്‌റാഈല്‍ സംഘര്‍ഷം: മലയാളികള്‍ക്കായി നോര്‍ക്ക റൂട്ട്‌സ് ഹെല്‍പ് ഡെസ്‌ക് പ്രവര്‍ത്തനം ആരംഭിച്ചു

Kerala
  •  10 days ago
No Image

ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള എല്ലാ സര്‍വീസുകളും റദ്ദാക്കി എയര്‍ഇന്ത്യയും ഇന്‍ഡിഗോയും

International
  •  10 days ago
No Image

ഇറാനിൽ ഇസ്റാഈൽ വ്യോമാക്രമണം; അഞ്ച് വിദ്യാർഥികൾ കൊല്ലപ്പെട്ടു

International
  •  10 days ago
No Image

ഇറാന്റെ മിസൈൽ ആക്രമണം; തിരിച്ചടിക്കാൻ പൂർണ്ണ അവകാശമുണ്ടെന്ന് യുഎഇ പ്രതിരോധ മന്ത്രാലയം

uae
  •  10 days ago