ആര്‍മി ഉദ്യോഗസ്ഥനെ വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രതി പിടിയില്‍
മഞ്ചേരി: ആര്‍മി ഉദ്യോഗസ്ഥനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ ഒളിവില്‍ കഴിഞ്ഞ പ്രതി മഞ്ചേരി പൊലിസ് പിടിയില്‍. മഞ്ചേരി മേലാക്കം സ്വദേശി കോര്മത് മാലികാ(26)ണു പിടിയിലായത്. ജൂലൈ ആറിനു മഞ്ചേരി മേലാക്കത്തു വച്ചാണു തിരുവാലി സ്വദേശിയും ഇന്ത്യന്‍ സേനാംഗവുമായ സുധീഷിനെ ആക്രമിച്ചത്. മഞ്ചേരിയില്‍ വന്നു വീട്ടിലേക്കു മടങ്ങവെയാണ് ആര്‍മി ഉദ്യോഗസ്ഥന് ആക്രമിക്കപ്പെട്ടത്.
പ്രതി ഉള്‍പ്പെട്ട സംഘം സഞ്ചരിച്ച ബൈക്കില്‍ ഇയാളുടെ കാര്‍ ഉരസി എന്ന പേരിലായിരുന്നു ആക്രമണം. മറ്റു പ്രതികളെ കഴിഞ്ഞ ദിവസങ്ങളില്‍ പൊലിസ് അറസ്റ്റ് ചെയ്തിരുന്നു.
ഇവരെ പിടികൂടിയതറിഞ്ഞു മാലിക് ഒളിവില്‍ കഴിയുകയായിരുന്നു. ഇതിനിടെ ഇന്നലെ ചെരണിയില്‍ വെച്ചാണു പ്രതി വലയിലായത്. മഞ്ചേരി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു. മഞ്ചേരി സി.ഐ കെ. ബിജുവിന്റെ നേതൃത്വത്തില്‍ എസ്.ഐ കൈലാസ് നാഥാണു പ്രതിയെ അറസ്റ്റ് ചെയ്തത്. ക്രൈംസ്ക്വാഡ് അംഗങ്ങളായ ഉണ്ണികൃഷ്ണന്, പി. സഞ്ജീവ് എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."