മലയാള സര്‍വകലാശാലയില്‍ ഓണം- പെരുന്നാള്‍ ആഘോഷത്തിന് തുടക്കമായി
തിരൂര്‍: മലയാള സര്‍വകലാശാലയില്‍ പൂക്കളവും സദ്യയും കലാപരിപാടികളുമായി ഓണം - ബക്രീദ് ആഘോഷങ്ങള്‍ക്ക് തുടക്കമായി. പ്രശസ്ത നാടക ചലച്ചിത്രനടി സജിത മഠത്തില്‍ മുഖ്യാതിഥിയായി.
വൈസ് ചാന്‍സിലര്‍ കെ. ജയകുമാര്‍ ഓണസന്ദേശം നല്‍കി. ഓണസങ്കല്‍പത്തിലെ ഉദാത്തമായ മൂല്യങ്ങള്‍ മലയാളിയുടെ ജനിതകത്തില്‍ പതിഞ്ഞുകിടപ്പുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ലാളിത്യം, സമഭാവന പുരോഗമന ചിന്തയെ സ്വീകരിക്കാനുള്ള മനോഭാവം എന്നിവ കേരളീയരുടെ അടിസ്ഥാനമൂല്യങ്ങളാണ്. ഓണത്തിന് സമാനമായ സങ്കല്‍പം ലോകത്ത് മറ്റെവിടെയുമില്ലാത്തതിനാല്‍ കേരളീയര്‍ ജന്മനാ സോഷ്യലിസ്റ്റുകളുമാണെന്നും വി.സി അഭിപ്രായപ്പെട്ടു. പ്രൊഫ. ദേശമംഗലം രാമകൃഷ്ണന്‍ കവിതകള്‍ ആലപിച്ചു. വിദ്യാര്‍ഥി യൂനിയന്‍ ചെയര്‍മാന്‍ എ.കെ. വിനീഷ് അധ്യക്ഷനായി. ഡോ. എം. ശ്രീനാഥന്‍, രജിസ്ട്രാര്‍ കെ.എം. ഭരതന്‍, ഡോ. ടി. അനിതകുമാരി, പ്രൊഫ. മധു ഇറവങ്കര, ഡോ. പി. സതീഷ്, ഫൈന്‍ ആര്‍ട്‌സ് സെക്രട്ടറി പി.എസ്. സുന്ദരേശന്‍, യൂനിയന്‍ ജനറല്‍ സെക്രട്ടറി എ.ജി. അനുഗ്രഹ പ്രസംഗിച്ചു. ഓണസദ്യയ്ക്കു ശേഷം വിദ്യാര്‍ഥികളുടെ കലാപരിപാടികളും അരങ്ങേറി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."