HOME
DETAILS

തദ്ദേശ തെരഞ്ഞെടുപ്പ്; കോഴിക്കോട്ട് പോരാട്ടം കനക്കുന്നു; നേരത്തെയിറങ്ങി യുഡിഎഫ്

  
കെ. ഷിന്റുലാൽ
November 29, 2025 | 2:11 AM

kerala local body election 2025 the contest intensifies in kozhikode

കോഴിക്കോട്: കോർപറേഷനിൽ കനത്ത പോരാട്ടവുമായി യു.ഡി.എഫും എൽ.ഡി.എഫും. വോട്ടെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ വീടുകൾ കയറിയും വോട്ടർമാരെ നേരിൽക്കണ്ടും അനുകൂല സാഹചര്യമൊരുക്കാൻ മുന്നണികൾ മത്സരിക്കുകയാണ്. 

പതിവുരീതിയിൽ നിന്ന് വ്യത്യസ്തമായി സ്ഥാനാർഥികളെ തർക്കങ്ങളില്ലാതെ ആദ്യം പ്രഖ്യാപിച്ചത് അനുകൂല ഘടകമായാണ് യു.ഡി.എഫ് കരുതുന്നത്. വി.എം വിനുവിന്റെ സ്ഥാനാർഥിത്വവും അപ്രതീക്ഷിത ട്വിസ്റ്റും അൽപം മങ്ങലേൽപ്പിച്ചെങ്കിലും പകരം സ്ഥാനാർഥിയെ പ്രഖ്യാപിച്ച് പ്രചാരണരംഗത്ത് സജീവമാകാൻ യു.ഡി.എഫിന് സാധിച്ചു. പുതുമുഖങ്ങൾക്ക് അവസരം നൽകിയും പഴയ കൗൺസിലർമാരെ പരിഗണിച്ചുമുള്ള സ്ഥാനാർഥി നിർണയത്തിലൂടെ ജയസാധ്യതയേറെയാണെന്നാണ് യു.ഡി.എഫ് കരുതുന്നത്. കെ.പി.സി.സി ജനറൽ സെക്രട്ടറി പി.എം നിയാസ്, നിലവിലെ കോർപറേഷൻ പ്രതിപക്ഷ നേതാവ് കെ.സി ശോഭിത എന്നിവരടങ്ങുന്ന പ്രമുഖനിരയാണ് ഇത്തവണ ജനവിധി തേടുന്നത്. പരിചയസമ്പത്തും പ്രവർത്തനാനുഭവവുമുള്ള ജനകീയ സ്ഥാനാർഥികളെ മത്സരരംഗത്തിറക്കാൻ സാധിച്ചുവെന്ന ആത്മവിശ്വാസമാണ് എൽ.ഡി.എഫിനുള്ളത്. 40 ഓളം പുതുമുഖങ്ങളെയാണ് മത്സരിപ്പിക്കുന്നത്. ഘടകകക്ഷികളുമായി സീറ്റ് വിഭജനത്തിൽ നിലനിന്നിരുന്ന തർക്കങ്ങൾ പരിഹരിച്ച് പരമാവധി വിമതശബ്ദമില്ലാത്ത രീതിയിലാണ് ഇത്തവണ സ്ഥാനാർഥി പ്രഖ്യാപനം പൂർത്തിയാക്കിയത്. നിലവിലെ ഡെപ്യൂട്ടി മേയർ സി.പി മുസാഫർ അഹമ്മദ്, ഡെപ്യൂട്ടി കലക്ടറായിരുന്ന അനിതകുമാരി എന്നിവരടങ്ങുന്ന പ്രമുഖരെയാണ് എൽ.ഡി.എഫ് ഇത്തവണ മത്സരിപ്പിക്കുന്നത്. സിറ്റിങ് കൗൺസിലർമാരെയും യുവാക്കളെയും ഉൾപ്പെടുത്തിയാണ് ബി.ജെ.പിയും സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്.  മഹിളാമോർച്ച അധ്യക്ഷയും രണ്ടുതവണ കൗൺസിലറുമായ നവ്യാ ഹരിദാസ് അടങ്ങുന്ന സ്ഥാനാർഥികളുമായാണ് ഇത്തവണ ബി.ജെ.പി രംഗത്തെത്തിയത്. 

 വാർഡുതലത്തിലുള്ള കൺവൻഷനുകളെല്ലാം പൂർത്തിയാക്കി വീടുകൾ കയറിയുള്ള പ്രചാരണവുമായാണ് യു.ഡി.എഫ് മുന്നേറുന്നത്. കുടുംബസംഗമങ്ങൾ വിളിച്ചുചേർത്തും വോട്ട് തേടുന്നുണ്ട്. അടുത്താഴ്ചയോടെ പ്രധാനനേതാക്കളെ പങ്കെടുപ്പിച്ചുള്ള പ്രചാരണം ആരംഭിക്കും. പ്രതിപക്ഷനേതാവ് വി.ഡി സതീശൻ, രമേശ്‌ചെന്നിത്തല, ചാണ്ടി ഉമ്മൻ തുടങ്ങിവർ പ്രചാരണത്തിനെത്തും. താരപ്രചാരകരെ ഉൾപ്പെടുത്തിയുള്ള റോഡ് ഷോയും സംഘടിപ്പിക്കും. 50 വർഷത്തെ കോർപറേഷനിലെ വികസനമുരടിപ്പ് ചൂണ്ടിക്കാട്ടുന്നതാണ് യു.ഡി.എഫിന്റെ പ്രചാരണം. ഭരണവീഴ്ചകളും സ്വജനപക്ഷപാതവുമെല്ലാം ഇതിനകം ചർച്ചയാക്കിയിട്ടുണ്ട്. ശബരിമല സീസണായതിനാൽ സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട വിവാദങ്ങളും  ചർച്ചയാക്കി മാറ്റുന്നുണ്ട്. വിശ്വാസികളുടെ മനസിനെ സ്വാധീനിക്കത്തക്ക രീതിയിലാണ് ശബരിമല വിഷയം പ്രചാരണത്തിൽ തുറുപ്പുചീട്ടാക്കി മാറ്റുന്നത്. കൂടാതെ വെള്ളാപ്പള്ളിയുടെ വിവാദ പരാമർശവും മുഖ്യമന്ത്രിയുടെ ഹിന്ദുപത്രത്തിലെ അഭിമുഖവും ചർച്ചയാക്കി മാറ്റാനാണ് ലക്ഷ്യമിടുന്നത്. പാർട്ടിതലത്തിൽ നടത്തിയ സർവേഫലങ്ങൾ യു.ഡി.എഫിന്റെ ആത്മവിശ്വാസം വർധിപ്പിച്ചിട്ടുണ്ട്. 2010 ലെ തെരഞ്ഞെടുപ്പിലുണ്ടായിനേക്കാൾ വലിയ മുന്നേറ്റമുണ്ടാകുമെന്നാണ് യു.ഡി.എഫിന്റെ കണക്കുകൂട്ടൽ. 75 വാർഡുകളിൽ 34 പേരായിരുന്നു യു.ഡി.എഫിൽ നിന്ന് വിജയിച്ചത്. ഇത്തവണ  41 മുതൽ 45 സീറ്റുകൾ വരെ നേടാനാകുമെന്ന കണക്കുകൂട്ടലിലാണ് യു.ഡി.എഫ്. 
 എൽ.ഡി.എഫ് വാർഡ് കൺവൻഷനുകളെല്ലാം ഇതിനകം പൂർത്തീകരിച്ചു. സ്ഥാനാർഥികൾ വീടുകൾ കയറിയും വോട്ടർമാരെ നേരിൽക്കണ്ടും പൊതുപര്യടനം ആരംഭിച്ചിട്ടുണ്ട്. ഈ ആഴ്ചയോടെ പ്രധാന നേതാക്കൾ പ്രചാരണത്തിനായെത്തും. 45 മുതൽ 47 സീറ്റുകൾ വരെ ലഭിക്കുമെന്നാണ് എൽ.ഡി.എഫ് കണക്കുകൂട്ടൽ. 

നിലവിൽ ഏഴ് കൗൺസിലർമാരുള്ള ബി.ജെ.പി കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 22 ഇടങ്ങളിലാണ് രണ്ടാംസ്ഥാനത്തെത്തിയത്. 2015ലും 2020ലും നേടിയത് ഏഴ് സീറ്റുകളാണെങ്കിലും 2015ൽ ഏഴിടത്ത് രണ്ടാമതായിരുന്ന പാർട്ടിക്ക് 2020 ൽ 22 ഇടത്ത് രണ്ടാമത് എത്താനായി. ഈ മികവ് ആവർത്തിച്ചാൽ ഇത്തവണ 20 ൽ കുറയാതെ സീറ്റുകളിൽ വിജയിക്കാൻ കഴിയുമെന്നാണ് ബി.ജെ.പിയുടെ കണക്കുകൂട്ടൽ.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പറഞ്ഞ ഉറപ്പുകൾ സർക്കാർ പാലിക്കണം, ഇല്ലെങ്കിൽ വീണ്ടും സമരം: മെഡിക്കൽ കോളജ് ഡോക്ടർമാർ അനിശ്ചിതകാല സമരത്തിൽ നിന്ന് പിന്മാറി

Kerala
  •  7 days ago
No Image

വർക്കലയിൽ വിദ്യാർഥികൾ തമ്മിൽ സംഘട്ടനം: ഒമ്പതാം ക്ലാസുകാരന്റെ താടിയെല്ല് തകർന്നു

Kerala
  •  7 days ago
No Image

കേരള കോൺഗ്രസ് മുതിർന്ന നേതാവും മുൻ രാജ്യസഭാ അംഗവുമായ തോമസ് കുതിരവട്ടം അന്തരിച്ചു

Kerala
  •  7 days ago
No Image

വാഹനമോടിക്കുമ്പോൾ ഫോൺ ഉപയോ​ഗിക്കുന്നവരെ കാത്തിരിക്കുന്നത് മുട്ടൻപണി; യാത്രക്കാർക്ക് മുന്നറിയിപ്പുമായി അബൂദബി പൊലിസ്

uae
  •  7 days ago
No Image

വരാപ്പുഴയിൽ രണ്ട് സ്കൂൾ വിദ്യാർഥിനികളെ കാണാതായി; സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം ഊർജ്ജിതം

Kerala
  •  7 days ago
No Image

20 രൂപയുടെ വെള്ളത്തിന് 55 രൂപ! റെസ്റ്റോറന്റിന്റെ കളി കമ്മീഷന്റെ മുന്നിൽ നടന്നില്ല; റെസ്റ്റോറന്റിന് പലിശ സഹിതം പിഴ

crime
  •  7 days ago
No Image

സീബ്രാലൈനിലൂടെ റോഡ് മുറിച്ചു കടന്ന വിദ്യാർഥിനികളെ ടിപ്പർ ലോറി ഇടിച്ചുതെറിപ്പിച്ചു; നടുക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്; ഡ്രൈവർക്കെതിരെ കേസ്

Kerala
  •  7 days ago
No Image

ഭരണകൂട ഭീകരതയും ഹിന്ദുത്വ അതിക്രമവും; 2025-ൽ അമ്പതോളം മുസ്‌ലിംകൾ നിയമവിരുദ്ധമായി കൊല്ലപ്പെട്ടതായി റിപ്പോർട്ട്

National
  •  7 days ago
No Image

സൂപ്പർ കപ്പ് ഫൈനലിൽ റയലിന് കിരീടം മാത്രമല്ല, മാന്യതയും നഷ്ടമായോ? എംബാപ്പെ-ലാപോർട്ട പോര് മുറുകുന്നു

Football
  •  7 days ago
No Image

സഞ്ജുവിനും സച്ചിനും ഒന്ന് മാത്രം; ഇവിടെ ആറെണ്ണവുമായി കോഹ്‌ലിയെ വീഴ്ത്തി രണ്ടാമനായി രാഹുൽ

Cricket
  •  7 days ago