HOME
DETAILS

ഡിറ്റ്‌വാ ചുഴലിക്കാറ്റ്: തമിഴ്‌നാട്-പുതുച്ചേരി തീരങ്ങളിൽ അതിശക്ത മഴ; വിമാനങ്ങൾ റദ്ദാക്കി, കൃഷിനാശം രൂക്ഷം

  
November 30, 2025 | 1:27 AM

cyclone ditva lashes tamil nadu-puducherry coasts heavy rains flight cancellations and severe crop damage

ശ്രീലങ്കക്ക് സമീപം രൂപംകൊണ്ട 'ഡിറ്റ്‌വാ' ചുഴലിക്കാറ്റ് ഞായറാഴ്ച രാത്രിയോടെ ചെന്നൈക്ക് സമീപം എത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (IMD) അറിയിച്ചു. ചുഴലിക്കാറ്റ് കരയിൽ പ്രവേശിക്കാൻ സാധ്യതയില്ല. ഞായറാഴ്ച രാത്രിക്കും തിങ്കളാഴ്ച രാവിലേക്കും ഇടയിൽ ഇത് തീവ്രന്യൂനമർദമായി മാറുമെന്നാണ് പ്രവചനം.

മുന്നറിയിപ്പും മഴയുടെ തീവ്രതയും

ചുഴലിക്കാറ്റിന്റെ സ്വാധീനം മൂലം ഞായറാഴ്ചയും തിങ്കളാഴ്ചയും ചെന്നൈ ഉൾപ്പെടെ 16 ജില്ലകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. തീരദേശ ജില്ലകളിൽ 20 സെന്റീമീറ്ററിന് മുകളിൽ മഴ ലഭിച്ചേക്കാം.ചുഴലിക്കാറ്റ് തമിഴ്‌നാട് തീരത്തേക്ക് നീങ്ങുമ്പോൾ മണിക്കൂറിൽ 60-70 കിലോമീറ്ററായും, ചെന്നൈക്ക് സമീപമെത്തുമ്പോൾ 80 കിലോമീറ്ററായും കാറ്റിന്റെ വേഗം ഉയർന്നേക്കാം.ചെന്നൈക്ക് സമീപമെത്തുമ്പോൾ കരയിൽനിന്ന് ഏകദേശം 30 കിലോമീറ്റർ ദൂരത്തുകൂടി ബംഗാൾ ഉൾക്കടലിലൂടെയാകും കാറ്റ് നീങ്ങുക. ശനിയാഴ്ച നാഗപട്ടിനത്തിൽ 20 സെന്റീമീറ്റർ മഴ രേഖപ്പെടുത്തി.

 വിമാന സർവീസുകൾ റദ്ദാക്കി

ശക്തമായ മഴയും കാറ്റും കണക്കിലെടുത്ത് ചെന്നൈയിൽനിന്ന് പുറപ്പെടേണ്ട 56 വിമാനങ്ങൾ റദ്ദാക്കി. തിരുച്ചിറപ്പള്ളി, മധുര, തൂത്തുക്കുടി, ബെംഗളൂരു, മുംബൈ എന്നിവിടങ്ങളിലേക്കുള്ള ആഭ്യന്തര വിമാനങ്ങളാണ് റദ്ദാക്കിയത്. അതേസമയം, ശ്രീലങ്കയിലേക്കൊഴികെ മറ്റ് രാജ്യങ്ങളിലേക്കുള്ള വിമാനങ്ങൾ സാധാരണപോലെ സർവീസ് നടത്തുന്നുണ്ട്.

 വ്യാപകമായ കൃഷിനാശവും ദുരിതാശ്വാസ പ്രവർത്തനങ്ങളും

ശക്തമായ മഴ കാവേരി നദീതീര ജില്ലകളിൽ ഉൾപ്പെടെ വ്യാപകമായ കൃഷിനാശത്തിന് കാരണമായി.നാഗപട്ടിനത്ത് 1.5 ലക്ഷം ഏക്കർ നെൽകൃഷിയിൽ 60,000 ഏക്കറോളം നശിച്ചു.തഞ്ചാവൂരിൽ കൊയ്യാൻ പാകമായിരുന്ന 5,000 ഏക്കർ നെൽക്കൃഷി വെള്ളത്തിൽ മുങ്ങി.തിരുവാരൂർ, മൈലാടുതുറൈ, കടലൂർ, പുതുക്കോട്ട, തിരുച്ചിറപ്പള്ളി, തിരുനെൽവേലി, തൂത്തുക്കുടി തുടങ്ങിയ ജില്ലകളിലും വിളവെടുക്കാൻ പാകമായ നെൽക്കൃഷി നശിച്ചു. കനാലുകളിലെ മാലിന്യം നീക്കം ചെയ്യാത്തതാണ് വെള്ളക്കെട്ടിന് പ്രധാന കാരണമെന്ന് കർഷകർ ആരോപിച്ചു.

നാശനഷ്ടവും പലായനവും:

വെള്ളം കയറി 28 ഓളം കുടിലുകൾ പൂർണ്ണമായി തകർന്നു. വെള്ളം കയറിയ വീടുകളിൽനിന്ന് 1038 പേരെ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു.സംസ്ഥാനത്തൊട്ടാകെ 138 ദുരിതാശ്വാസ കേന്ദ്രങ്ങൾ ആരംഭിച്ചിട്ടുണ്ട്. മഴ പെയ്യുന്ന സ്ഥലങ്ങളിലെ കുടുംബങ്ങൾക്ക് ഭക്ഷണപ്പൊതികളും അഞ്ച് കിലോ അരി അടങ്ങിയ കിറ്റുകളും വിതരണം ചെയ്യാൻ തയ്യാറെടുപ്പുകൾ നടത്തിയതായി റവന്യൂ മന്ത്രി കെ.കെ.എസ്.എസ്.ആർ. രാമചന്ദ്രൻ അറിയിച്ചു.രാമനാഥപുരം, നാഗപട്ടിനം, കടലൂർ ജില്ലകളിൽ അതിശക്തമായ കടലേറ്റമുണ്ടായി. ഇത് തീരദേശത്തെ ഒട്ടേറെ മരങ്ങൾ കടപുഴകി വീഴാനും രാമനാഥപുരത്തെ പല റോഡുകൾ തകരാനും കാരണമായി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഞാന്‍ മരിച്ചിട്ടാണെങ്കിലും ഇതിന്റെ സത്യം തെളിയണം';  മോഷണക്കുറ്റം ആരോപിച്ച് അപമാനിച്ചെന്ന് വീഡിയോ, പിന്നാലെ യുവതി ആത്മഹത്യ ചെയ്തു

Kerala
  •  9 days ago
No Image

ദുബൈയില്‍ 20,000 ദിര്‍ഹവുമായി യാചകന്‍ പിടിയില്‍

uae
  •  9 days ago
No Image

ആഗോള താരിഫ് 10ല്‍ നിന്ന് 15 ശതമാനമാക്കി ഉയര്‍ത്തി ട്രംപ്; നീക്കം സുപ്രിം കോടതി വിധിക്ക് പിന്നാലെ 

International
  •  9 days ago
No Image

ക്ഷേത്ര ഉത്സവത്തിനിടെ ഗുണ്ടാ സംഘങ്ങൾ തമ്മിൽ സംഘർഷം; തോക്ക് ചൂണ്ടി ഭീഷണിയും കൂട്ടയടിയും, പത്തോളം പേർക്ക് പരുക്കേറ്റു

Kerala
  •  9 days ago
No Image

യു.എസിന്റെ മുന്‍കരുതല്‍ നടപടി; ഇറാനുമായുള്ള സംഘര്‍ഷത്തിനിടെ ഖത്തറില്‍നിന്നും ബഹ്‌റൈനില്‍നിന്നും സൈന്യത്തെ ഒഴിപ്പിച്ചു

bahrain
  •  10 days ago
No Image

'നാണക്കേട്' എ.ഐ ഉച്ചകോടിയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഷര്‍ട്ടൂരി പ്രതിഷേധിച്ചതില്‍ രൂക്ഷ വിമര്‍ശനവുമായി അഖിലേഷ് യാദവ്

National
  •  10 days ago
No Image

ഗര്‍ഭസ്ഥശിശുവിന്റെ മരണം; സിസേറിയന്‍ നടത്തുന്നതില്‍ കാലതാമസമുണ്ടായി, ഡോ.ബിന്ദുവിന് ഗുരുതരവീഴ്ച്ചയെന്ന് റിപ്പോര്‍ട്ട്

Kerala
  •  10 days ago
No Image

കുവൈത്തില്‍ കൊല്ലം സ്വദേശിനി ഹൃദയാഘാതംമൂലം അന്തരിച്ചു

Kuwait
  •  10 days ago
No Image

ട്രെയിനുകളിലെ 'സ്ഥിരം മോഷ്ടാവ്' പിടിയില്‍; കൈക്കലാക്കിയത് ഐഫോണും ലാപ്‌ടോപ്പുകളും

Kerala
  •  10 days ago
No Image

ആറ് സംസ്ഥാനങ്ങളിലെ അന്തിമ വോട്ടര്‍ പട്ടിക പൂര്‍ത്തിയായി; ഏറ്റവും കൂടുതല്‍ ആളുകള്‍ പുറത്തായത് ഗുജറാത്തില്‍, 68 ലക്ഷത്തിലേറെ വോട്ടര്‍മാര്‍, കേരളത്തിലും ഗണ്യമായ കുറവ് 

National
  •  10 days ago