HOME
DETAILS

മാനുഷരെല്ലാരും ഒന്നുപോലെ... അപ്പോള്‍ ബംഗാളികളോ?

  
backup
September 09 2016 | 11:09 AM

%e0%b4%ae%e0%b4%be%e0%b4%a8%e0%b5%81%e0%b4%b7%e0%b4%b0%e0%b5%86%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be%e0%b4%b0%e0%b5%81%e0%b4%82-%e0%b4%92%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%81%e0%b4%aa%e0%b5%8b%e0%b4%b2

കേരളത്തിന്റെ ചരിത്രത്തില്‍ എല്ലാ കാലത്തും മറുനാട്ടുകാര്‍ ഇവിടെയുണ്ടായിരുന്നു. ജൂതന്മാര്‍, അറബികള്‍, ചൈനക്കാര്‍, ഡച്ചുകാര്‍, പോര്‍ച്ചുഗീസുകാര്‍, ഇംഗ്ലീഷുകാര്‍, ഇന്ത്യയില്‍ നിന്ന് തന്നെ ഗുജറാത്തികള്‍, തമിഴന്മാര്‍ എല്ലാവരും പല കാലങ്ങളിലും കേരളത്തില്‍ ഉണ്ടായിരുന്നു. പക്ഷെ, ചരിത്രത്തില്‍ ഒരു കാലത്തും ഉണ്ടായിട്ടില്ലാത്തത്രയും പ്രവാസികളാണ് ഇപ്പോള്‍ തൊഴിലാളികളായി കേരളത്തില്‍ എത്തിയിരിക്കുന്നത്. തമിഴ്‌നാട്ടില്‍ നിന്നും തുടങ്ങി, ഒഡീഷ, ബിഹാര്‍, ആസാം, മണിപ്പൂര്‍ വഴി ബംഗ്ലാദേശില്‍ നിന്ന് വരെ ലക്ഷക്കണക്കിന് പ്രവാസികളാണ് ഈ ഓണത്തിന് നമ്മുടെ നാട്ടിലുള്ളത്.

നമുക്ക് പ്രവാസികളെപ്പറ്റി പല ധാരണകളുമുണ്ട്. പ്രവാസി തൊഴിലാളികളെ പറ്റി, പ്രത്യേകിച്ചും ബംഗാളികളെ പറ്റി, ഏറെ മോശമായ, വംശീയ വിദ്വേഷം വമിക്കുന്ന പോസ്റ്റുകള്‍ ആളുകള്‍ പങ്കുവയ്ക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. അത്രയും മോശം അഭിപ്രായമില്ലെങ്കിലും ചുരുങ്ങിയത് അവര്‍ക്ക് നമ്മുടെയത്ര 'വൃത്തിയില്ല' എന്ന മട്ടിലുള്ള ചിന്തയെങ്കിലും ഭൂരിഭാഗം മലയാളികള്‍ക്കും ഉണ്ട്. അതു പോലെ തന്നെ പ്രവാസികള്‍ക്ക് നമ്മളെപ്പറ്റിയും ചിന്തകള്‍ ഉണ്ട്. ശരാശരി മലയാളിയും പ്രവാസിതൊഴിലാളികളും തമ്മില്‍ നേരിട്ട് കൊടുക്കല്‍ വാങ്ങലുകള്‍ കുറവായതിനാല്‍ ടിക്കറ്റ് എടുത്താല്‍ ബാക്കി കൊടുക്കാത്ത ബസ് കണ്ടക്ടര്‍, ഓട്ടോയില്‍ രണ്ടു പേര്‍ കയറിയാല്‍ ഇരട്ടി ചാര്‍ജ് വാങ്ങിക്കുന്ന ഓട്ടോക്കാരന്‍ ഇവരിലൂടെ ഒക്കെ മാത്രമാണ് പ്രവാസികള്‍ നമ്മളെ മനസ്സിലാക്കുന്നത്. പ്രവാസികളും അവര്‍ താമസിക്കുന്ന രാജ്യങ്ങളിലെ ആളുകളും തമ്മിലുള്ള ഈ വിടവുകളും തെറ്റിദ്ധാരണകളും ലോകത്തെമ്പാടും ഉണ്ട്. പതിവുപോലെ എല്ലാ സ്റ്റീരിയോടൈപ്പിങ്ങിലും ശരിയേക്കാള്‍ കൂടുതല്‍ തെറ്റുകള്‍ ആണ്. ഇതിനെ പറ്റി എല്ലാം ഞാന്‍ വിശദമായി ഒരിക്കല്‍ എഴുതാം, അധികം വൈകില്ല. കാര്യങ്ങള്‍ വാസ്തവത്തില്‍ ഗുരുതരമാണ്.

ഇപ്പോഴേ ഒരു കാര്യം ഞാന്‍ ഉറപ്പിച്ചു പറയാം. എന്നെപ്പോലെയുള്ള ദശലക്ഷക്കണക്കിന് മലയാളികളെപ്പോലെ സ്വന്തം കുടുംബത്തിന്റെ ജീവിതം അല്‍പ്പം കൂടി മെച്ചപ്പെടുത്താന്‍ വേണ്ടിയാണ് കേരളത്തില്‍ ഭൂരിഭാഗം പ്രവാസി തൊഴിലാളികളും എത്തിയിരിക്കുന്നത്. ഞങ്ങളെപ്പോലെതന്നെ ഇവിടെ ഏറ്റവും പരിമിതമായി ജീവിച്ച്, പരമാവധി പണം നാട്ടിലയക്കാനാണ് അവരും ശ്രമിക്കുന്നത്. അപ്പോള്‍ അവരും നമ്മളും തമ്മിലുള്ള വ്യത്യാസങ്ങള്‍ നോക്കിക്കണ്ടു പെരുപ്പിച്ച് അവര്‍ക്കെതിരെ നിലപാടെടുക്കാന്‍ ശ്രമിക്കുന്നത് വംശീയമാണെന്ന് മാത്രമല്ല, ലോകത്തെവിടെയും പോയി പണിയെടുത്ത് കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയെ സഹായിക്കുന്ന മറുനാടന്‍ മലയാളികളോടുള്ള അനാദരം കൂടിയാണ്. നാളെ പ്രവാസിത്തൊഴിലാളികള്‍ക്കെതിരെ ഒരു അക്രമമോ ലഹളയോ കേരളത്തിലുണ്ടായാല്‍, അവര്‍ നമ്മുടെ നാട്ടില്‍ നിന്ന് കോടിക്കണക്കിനു രൂപ വേതനയിനത്തില്‍ 'കടത്തി'ക്കൊണ്ടുപോകുന്നു എന്ന് വാര്‍ത്ത വന്നാല്‍പ്പിന്നെ, ഗള്‍ഫിലും മറ്റും പാവം മലയാളിത്തൊഴിലാളികള്‍ക്കെതിരെ നടക്കുന്ന അക്രമങ്ങള്‍ക്കെതിരെയോ കൂട്ടപിരിച്ചുവിടലിനെതിരെയോ സംസാരിക്കാനുള്ള ധാര്‍മിക അവകാശം നമുക്ക് നഷ്ടപ്പെടും.

മാവേലി നാട് ഭരിച്ചിരുന്ന കാലത്ത് മാനുഷര്‍ എല്ലാരും ഒന്ന് പോലെ ആയിരുന്നുവെന്ന് നാം പാടുകയും ആ നാളിനു വേണ്ടി ആഗ്രഹിക്കുകയും ചെയ്യുമ്പോള്‍ പോലും നമ്മുടെ ചുറ്റുമുള്ള ബംഗാളികള്‍ (എല്ലാ പ്രവാസി തൊഴിലാളികള്‍ക്കുള്ള സര്‍വനാമം) നമ്മളെപ്പോലെ ആണെന്നൊരു തോന്നല്‍ മലയാളിക്കില്ല. അപ്പോള്‍ ഈ ഓണക്കാലത്ത് നമുക്കൊരു ചെറിയ കാര്യം ചെയ്തു നോക്കാം. നിങ്ങളുടെ വീടിനടുത്തുള്ള ഒരു പ്രവാസിതൊഴിലാളിയെ ബംഗാളി എന്നോ ഭായി എന്നോ വിളിക്കാതെ അയാളുടെ പേരെന്തെന്നു ചോദിക്കുക, അയാളുടെ കുടുംബത്തെപ്പറ്റി ചോദിക്കുക. പറ്റിയാല്‍ അയാളെ വിളിച്ച് ഒരു ഓണസദ്യ കൊടുക്കുക. വര്‍ഷത്തില്‍ ഒരു ദിവസമെങ്കിലും മാനുഷര്‍ എല്ലാരും ഒന്നുപോലെയാണെന്ന് നമുക്കൊന്ന് പ്രയോഗിച്ചു കാണിച്ച് മാതൃകയാകാം.

(തുമ്മാരുകുടയില്‍ ജോലിക്കായി വന്ന് അവസാനം മലയാളം പഠിച്ചു കുട്ടികളുടെ ആരാധനാപാത്രവും ഞങ്ങളുടെ കുടുംബത്തിലെ ഒരു അംഗവും ആയി മാറിയ ബം കുമാറിനും കേരളത്തില്‍ ഉള്ള മറ്റെല്ലാ പ്രവാസികള്‍ക്കും എന്റെ പ്രത്യേക ഓണാശംസകള്‍)

Bangali-onam---murali-1



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സിറിയന്‍ വിമതര്‍ ഹുംസിനരികെ, അസദിനെ തൂത്തെറിയുമെന്ന് പ്രഖ്യാപനം; പൗരന്മാര്‍ ഉടന്‍ സിറിയ വിടണമെന്ന് റഷ്യ

International
  •  8 days ago
No Image

കർണാടകയിൽ കരിമ്പ് ചതയ്ക്കുന്ന കൂറ്റൻ യന്ത്രത്തിലേക്ക് കാർ ഇടിച്ചുകയറി സ്ത്രീകളടക്കം 5 പേർക്ക് ദാരുണാന്ത്യം

Kerala
  •  8 days ago
No Image

കണ്ണൂരിൽ ഏഴ് പേർക്ക് തെരുവ് നായ കടിയേറ്റു

Kerala
  •  8 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്; സമനില പോളിയാതെ ഗുകേഷും- ഡിങ് ലിറനും; 9ാം പോരാട്ടവും ഒപ്പത്തിനൊപ്പം

Others
  •  8 days ago
No Image

ഹേമ കമ്മിറ്റിയിലെ സർക്കാർ വെട്ടിയ ഭാ​ഗങ്ങൾ നാളെ വിവരാവകാശ കമ്മീഷന് കൈമാറാൻ നിർദേശം

Kerala
  •  8 days ago
No Image

കറന്റ് അഫയേഴ്സ്-06-12-2024

latest
  •  8 days ago
No Image

പീഡന കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി ഒമ്പത് വർഷത്തിന് ശേഷം പിടിയിൽ

Kerala
  •  8 days ago
No Image

ഭർതൃഗൃഹത്തിൽ നവവധുവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി; അസ്വഭാവിക മരണത്തിന് കേസെടുത്ത് പൊലിസ്

Kerala
  •  8 days ago
No Image

തൃശൂരിൽ 14കാരിയ്ക്കുനേരെ ലൈംഗികാതിക്രമം; സംഗീതോപകരണ അധ്യാപകന് 25 വര്‍ഷം തടവും 4.5 ലക്ഷം പിഴയും

Kerala
  •  8 days ago
No Image

ഉത്തർപ്രദേശിൽ ബസും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് എട്ട് പേർ മരിച്ചു, 40 പേർക്ക് പരിക്ക്

National
  •  8 days ago