ഷാർജയിൽ മലപ്പുറം സ്വദേശിയായ പ്രവാസി യുവാവ് അന്തരിച്ചു; മരണം ചികിത്സയിലിരിക്കെ
ഷാർജ: ഷാർജയിൽ ചികിത്സയിലിരിക്കെ മലപ്പുറം സ്വദേശിയായ പ്രവാസി യുവാവ് അന്തരിച്ചു. മലപ്പുറം തെന്നല കുറ്റിപ്പാല സ്വദേശി പറമ്പിൽ ശറഫുദ്ദീൻ (42) ആണ് മരിച്ചത്. പരേതരായ പറമ്പിൽ കുഞ്ഞിമുഹമ്മദ് – സുലൈഖ ദമ്പതികളുടെ മകനാണ്.
കഴിഞ്ഞ മാസം മൂന്നിന് നാട്ടിൽ നിന്ന് തൊഴിൽ വിസയിൽ ഷാർജയിലെത്തിയ ഷറഫുദ്ദീനെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് 12ന് ബുർജിൽ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിരുന്നു. ഹൃദയത്തിൽ ബ്ലോക്ക് കണ്ടെത്തിയതിനെ തുടർന്ന് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. ബ്ലോക്ക് നീക്കാനുള്ള ശസ്ത്രക്രിയക്ക് വിധേയനാക്കിയ ഷറഫുദ്ദീൻ അസുഖം ഭേദമായി വരുന്നതിനിടെ ആണ് മരണം സംഭവിച്ചത്.
ഭാര്യ: മുഹ്സിന. മക്കൾ: മുഹമ്മദ് നാഫിഹ്, മുഹമ്മദ് നായിഫ്, മുഹമ്മദ് നജ്വാൻ, ഫാത്തിമ നാഫിഹ. മയ്യിത്ത് നാട്ടിൽ എത്തിച്ചു മറവ് ചെയ്യും. ഇതിനുള്ള നടപടി ക്രമങ്ങൾ നടത്തി വരികയാണ്.
Summary: Malappuram native dies in Sharjah while undergoing treatment
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."