HOME
DETAILS
MAL
കാവേരി: ബന്ദില്‍ കര്‍ണാടക സ്തംഭിച്ചു
backup
September 09 2016 | 12:09 PM
ബംഗലൂരു: കാവേരി നദി ജലം തമിഴ്നാടിനു വിട്ടുകൊടുക്കരുതെന്ന് ആവശ്യപ്പെട്ട് കര്‍ണാടകത്തില്‍ നടക്കുന്ന ബന്ദ് പൂര്‍ണം. ജനജീവിതത്തെ ബന്ദ് സാരമായി ബാധിച്ചു.
കന്നടരക്ഷാ വേദിയുടെ നേതൃത്വത്തിലായിരുന്നു ബന്ദ്.
രണ്ടായിരത്തോളം സംഘടനകള്‍ ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു.
ബസുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങളൊന്നും നിരത്തിലിറങ്ങിയില്ല. കടകള്‍ അടഞ്ഞു കിടന്നു.
ഐ.ടി മേഖലയും സ്തംഭിച്ചു. സ്ഥാപനങ്ങളൊന്നും തുറന്നു പ്രവര്‍ത്തിച്ചില്ല.
ബെല്ലാരിയില്‍ തമിഴ്നാട് ലോറിക്കു കല്ലെറിഞ്ഞു.
വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്ക് കഴിഞ്ഞ ദിവസം സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."