HOME
DETAILS

അഴിമതിക്കെതിരെ കർശന നടപടിയുമായി സഊദി: 112 സർക്കാർ ഉദ്യോഗസ്ഥർ അറസ്റ്റിൽ

  
December 01, 2025 | 2:26 PM

saudi anti-corruption authority arrests 112 government officials

റിയാദ്: കൈക്കൂലി, അധികാര ദുർവിനിയോഗം, ഔദ്യോഗിക പദവി ദുരുപയോഗം ചെയ്യൽ തുടങ്ങിയ കുറ്റങ്ങൾക്ക് 112 സർക്കാർ ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്ത് സഊദി അഴിമതി വിരുദ്ധ അതോറിറ്റി. പ്രതിരോധം, ആഭ്യന്തരം, മുനിസിപ്പാലിറ്റി, ഭവനം, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ പ്രധാന മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥരാണ് പിടിയിലായത്.

'നസാഹ' (Nazaha) എന്നറിയപ്പെടുന്ന സഊദിയിലെ ഓവർസൈറ്റ് ആൻഡ് ആന്റി കറപ്ഷൻ അതോറിറ്റിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. നവംബർ മാസത്തിൽ നടത്തിയ വിപുലമായ അന്വേഷണങ്ങൾക്കും നിരീക്ഷണങ്ങൾക്കും ഒടുവിലാണ് അറസ്റ്റ്. അന്വേഷണത്തിൽ, ആകെ 371 ജീവനക്കാരെ ചോദ്യം ചെയ്യുകയും രാജ്യമെമ്പാടുമായി 6,981 പരിശോധനകൾ നടത്തുകയും ചെയ്തു.

സാമ്പത്തികവും, ഭരണപരവുമായ അഴിമതികൾ തടയാനുള്ള സഊദിയുടെ പ്രതിബദ്ധതയാണ് ഈ നടപടി വ്യക്തമാക്കുന്നത്. കുറ്റാരോപിതർക്കെതിരെ നിയമനടപടികൾ സ്വീകരിച്ചിട്ടുണ്ട്. തുടർ നടപടികൾക്കായി കേസുകൾ ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി.

പൊതുമേഖലയിലെ സുതാര്യതയും സത്യസന്ധതയും ശക്തിപ്പെടുത്താനും, പൊതുഖജനാവ് സംരക്ഷിക്കാനുമുള്ള രാജ്യത്തിന്റെ ശ്രമങ്ങളുടെ ഭാഗമാണ് ഈ അഴിമതി വിരുദ്ധ നടപടികൾ.

Saudi Arabia's Oversight and Anti-Corruption Authority (Nazaha) has arrested 112 government officials on charges of bribery, abuse of power, and exploiting official positions. The officials are from key ministries, including Defense, Interior, Municipalities and Housing, Education, and Health.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'വെനസ്വേലക്കെതിരെ യുദ്ധത്തിനില്ല, ഭരിക്കാനുമില്ല'  ട്രംപിന്റെ നിലപാടില്‍ യുടേണടിച്ച് യു.എസ് സ്റ്റേറ്റ് സെക്രട്ടറി

International
  •  13 days ago
No Image

ഉമര്‍ ഖാലിദിനും ഷര്‍ജീല്‍ ഇമാമിനും ജാമ്യമില്ല; മറ്റ് അഞ്ച് പേര്‍ക്ക് ജാമ്യമനുവദിച്ച് സുപ്രിം കോടതി 

National
  •  13 days ago
No Image

തൃശൂരിലെ റെയില്‍വേ സ്റ്റേഷനിലെ പാര്‍ക്കിങിലെ തീപിടിത്തത്തിന് കാരണം വൈദ്യുതി ലൈനില്‍ നിന്നുണ്ടായ തീപ്പൊരിയല്ല; വിശദീകരണവുമായി റെയില്‍വേ

Kerala
  •  13 days ago
No Image

സരിന്‍ ഒറ്റപ്പാലത്ത് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി?; പാലക്കാട് മണ്ഡലത്തില്‍ പരിഗണിച്ചേക്കില്ല

Kerala
  •  13 days ago
No Image

ഡ്രൈവിങ്ങിനിടെ ഫോണ്‍ ഉപയോഗിച്ചാല്‍ പിഴ; വാഹനം പിടിച്ചെടുക്കും: മുന്നറിയിപ്പുമായി അബൂദബി പൊലിസ്

latest
  •  13 days ago
No Image

തൊണ്ടിമുതല്‍ കേസ്; ആന്റണി രാജുവിനെതിരെ അച്ചടക്ക നടപടിക്കൊരുങ്ങി ബാര്‍ കൗണ്‍സില്‍, അഭിഭാഷക ജോലിയില്‍ നിന്ന് പുറത്താക്കിയേക്കും

Kerala
  •  13 days ago
No Image

'പ്രഥമ വനിതയല്ല, പ്രഥമ പോരാളി' മഡുറോയുടെ ഭാര്യ സിലിയയോടും യു.എസിന് കലിപ്പ്

International
  •  13 days ago
No Image

വ്യായാമത്തിനായി അടുക്കളയില്‍ കെട്ടിയ പ്ലാസ്റ്റിക് കയറില്‍ കുരുങ്ങി 11കാരിക്ക് ദാരുണാന്ത്യം 

Kerala
  •  13 days ago
No Image

വെള്ളാപ്പള്ളി ഇടതുമുന്നണിക്ക് ബാധ്യതയാകുമെന്ന് സി.പി.ഐ

Kerala
  •  13 days ago
No Image

ചുരം നവീകരണം; താമരശേരി ചുരത്തില്‍ ഇന്നുമുതല്‍ ഗതാഗത നിയന്ത്രണം

Kerala
  •  13 days ago